Saturday 18 January 2020

Current Affairs- 19/01/2020

No one is too small to make a difference എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗ്രേറ്റ തുൻബർഗ് 


2020- ലെ കോഡ് ബുക്സ് പുരസ്കാരത്തിന് അർഹമായ 'ഒരു മലയാളി ഭാന്തന്റെ ഡയറി' എന്ന പുസ്തകത്തിന്റെ രചയിതാവ്- എൻ.പ്രഭാകരൻ 
  • (ഇംഗ്ലീഷിലേയ്ക്ക് Diary of a Malayalee Madman എന്ന് വിവർത്തനം ചെയ്തത് ജയശ്രീ കളത്തിൽ) 
ക്യു.ആർ.കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പ് രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പ്- ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് 


ഗുവാഹട്ടിയിൽ നടന്ന ഖേലോ ഇന്ത്യ ഗയിംസിലെ അത്‌ലറ്റിക്സ് വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയത്- കേരളം 


അടുത്തിടെ അന്തരിച്ച ലോക ചെസ് ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റും ചെസ് ആർബിറ്ററുമായിരുന്ന മലയാളി- പി.ടി.ഉമ്മർ കോയ 


6 വർഷം കൂടുമ്പോൾ നടക്കുന്ന മുറജപത്തോടനു ബന്ധിച്ചുള്ള ലക്ഷദീപം ശ്രീപദ്മനാഭ സ്വാമി ക്ഷേതത്തിൽ നടന്ന ദിവസം- 2020 ജനുവരി 15


സ്പാനിഷ് സൂപ്പർ കപ്പ് കിരീടം 2019 - 20 നേടിയത്- റയൽ മാഡ്രിഡ്


ഭൂമി ശവക്കോട്ടയാകുന്ന കാലം എന്ന കൃതിയുടെ രചയിതാവ്- ആനന്ദ്


സി.ആർ.പി.എഫ് അർദ്ധസൈനിക വിഭാഗത്തിന്റെ മേധാവിയായി നിയമിതനായത്- എ.പി.മഹേശ്വരി


ആർ.ബി.ഐ യുടെ ഡപ്യൂട്ടി ഗവർണറായി 2020 ജനുവരിയിൽ നിയമിതനായത്- Michael Debabratha Patra


പോളി ഉമിഗർ അവാർഡ് 2019 നേടിയ ഇന്ത്യൻ താരങ്ങൾ- ജസ്പ്രീത് ബുംറ, പുനം യാദവ്


പ്രഥമ എം.വെങ്കയ്യ നായിഡു നാഷണൽ അവാർഡ് ഫോർ എക്സലൻസിന് അർഹരായവർ- എം.എസ്.സ്വാമിനാഥൻ, ജി. മൂനിരത്നം


2019- ലെ ഓടക്കുഴൽ അവാർഡ് നേടിയ മായാമനുഷ്യർ എന്ന കൃതി രചിച്ചത്- എൻ.പ്രഭാകരൻ


മാൾട്ടയുടെ പുതിയ പ്രധാനമന്ത്രി- Robert Abela


നാഷണൽ ബുക്ക് ട്രസ്റ്റിന്റെ പുതിയ ഡയറക്ടർ- യുവരാജ് മാലിക്


തീരദേശ പരിപാലന നിയമം ലംഘിച്ച് പണികഴിപ്പിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയ ങ്ങൾ പൊളിക്കാൻ നേതൃത്വം നൽകിയ കമ്പനികൾ- Edifice Engineering, Vijay Steels & Explosives


പ്രഥമ എ.ടി.പി കപ്പ് ടെന്നീസ് ജേതാക്കൾ- സെർബിയ


തായ്വാന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Tsai Ing - wen

മാധ്യമ മികവിനുളള സ്വദേശാഭിമാനി കേസരി പുരസ്കാരം കലാകൗമുദി ചീഫ് എഡിറ്റർ എം.എസ്. മണിക്ക്. 

ദീനബന്ധു പുരസ്കാരത്തിന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി- യെ തെരഞ്ഞടുത്തു. 

സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്തായ തിരുവനന്തപുരം ജില്ലയിലെ ചെങ്കൽ പഞ്ചായത്ത് ജില്ലാതല ഹരിത പുരസ്കാരത്തിന് അർഹമായി. നിത്യോപയോഗ സാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റുക എന്ന ഉദ്ദേശത്തോടെ കാർഷികമേഖലയിൽ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളാണ് ചെങ്കലിനെ ഹരിതകേരളം മിഷന്റെ ഹരിത പുരസ്കാരത്തിന് അർഹമാക്കിയത്. 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനെ മറികടന്നാണ് കോലി ഒന്നാം സ്ഥാനത്ത് എത്തിയത്. 

അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജൻസി (വാഡ) കായികരംഗത്ത് നിന്ന് റഷ്യയെ നാല് വർഷത്തേക്ക് വിലക്കി. ഇതോടെ റഷ്യക്ക് അടുത്ത നാല് വർഷം അന്താരാഷ്ട്ര കായികമേളകളിൽ പങ്കെടുക്കാനാവില്ല. അടുത്ത വർഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സും, 2022- ൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പും റഷ്യക്ക് നഷ്ടമാകും. 

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി ഇനി ആരാം കോ. ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ 'സൗദി അരാംകോ' പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) വഴി 2,560 കോടി ഡോളർ (ഏതാണ്ട് 1.82 ലക്ഷം കോടി രൂപ) സമാഹരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഐ.പി.ഒ. ആയി ഇത് മാറി. ലോകത്ത് ഏറ്റവുമധികം വിപണിമൂല്യമുളള കമ്പനി എന്ന സ്ഥാനവും സൗദി അറേബ്യയിലെ ആരാംകോയ്ക്ക് ലഭിക്കും. 

ദക്ഷിണാഫ്രിക്കകാരിയായ സൊസിബിനി ടൻസി വിശ്വ
സുന്ദരി. യുവതലമുറയിലെ പെൺകുട്ടികളെ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്ന ചോദ്യത്തിന് നേതൃപാടവമെന്ന ഉത്തരമാണ് സൊസിബിനിയെ പുരസ്കാരത്തിന് അർഹമാക്കിയത്. 

ടൈം പഴ്സൻ ഓഫ് ദ ഇയർ ആയി പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ക്യൂൻ ബെർഗിനെ തിരഞ്ഞെടുത്തു. ഈ ബഹുമതിയുടെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രേറ്റ. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സ്വീഡിഷ് പാർലമെന്റിന് പുറത്ത് ഗ്രേറ്റ തുടങ്ങിയ പ്രതിഷേധം രണ്ട് വർഷം കൊണ്ട് ലോകമെമ്പാടുമുളള ലക്ഷങ്ങൾ ഏറ്റെടുത്തു. 

ലോക സുന്ദരി കിരീടം ജമൈക്കക്കാരി ടോണി ആൻസിങ്ങിന്. ടോണിയുടെ പിതാവ് ഇന്ത്യൻ വംശജനാണ്. ഫ്രാൻസിന്റെ ഒഫൈലി മെസിനോ രണ്ടാമതും, ഇന്ത്യയുടെ സുമൻറാവു മൂന്നാം സ്ഥാനവും നേടി.

വിഖ്യാത ശാസ്ത്രജ്ഞൻ പ്രൊഫ. എം.വി. ജോർജ് അന്തരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ രസതന്ത്ര വിഭാഗം മുൻ മേധാവിയും, പ്രകാശ രസതന്ത്രമേഖലയിൽ വലിയ സംഭാവനകൾ നൽകിയിട്ടുളള മണപ്പുറത്ത് വർഗ്ഗീസ് ജോർജ്ജ് ശാസ്ത്രപ്രചാരകനായിരുന്നു. ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ്, ടി.ഡബ്ലൂ.എ.എസ്. അവാർഡ്, സി.ആര്.എസ്.ഐ. ലൈഫ് ടൈം അച്ചീവ്മെന്റ് സ്വർണ്ണമെഡൽ തുടങ്ങി ഉന്നത പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment