Sunday 5 January 2020

Current Affairs- 06/01/2020

Supreme Court Metro Station എന്ന പേരിൽ അടുത്തിടെ പുനർനാമകരണം ചെയ്ത ഡൽഹിയിലെ മെട്രോ സ്റ്റേഷൻ- പ്രഗതി മൈതാൻ 

അടുത്തിടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിത ഹോക്കി താരം- സുനിത ലാക്ര 


റവന്യാ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഓൺ ലൈൻ വഴി കൈകാര്യം ചയ്യുന്നതിനായി കേരള സർക്കാർ അടുത്തിടെ ആരംഭിച്ച വെബ്സൈറ്റ്- റവന്യ മിത്രം  

അടുത്തിടെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തങ്ങളുടെ 1.01 ശതമാനം ഓഹരികൾ (50 ലക്ഷം) വിറ്റഴിക്കുവാൻ തീരുമാനിച്ച ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  

പുതുവത്സര ദിനത്തിൽ ഏറ്റവും കുടുതൽ കുഞ്ഞുങ്ങളുടെ ജനനം രേഖപ്പെടുത്തിയ രാജ്യം- ഇന്ത്യ 

അടുത്തിടെ 2020- നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർഷമായി പ്രഖ്യാപിക്കുകയും അതിന്റെ ഗവേഷണങ്ങൾക്കായി സാങ്കേതിക സ്ഥാപനങ്ങളുമായി ധാരണാ പത്രങ്ങൾ ഒപ്പുവയ്ക്കുകയും ചെയ്തു സംസ്ഥാനം- തെലങ്കാന 

അടുത്തിടെ ഇറാഖിൽ നടന്ന അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ- ഖാസെം സുലൈമാനി 

ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയ്ക്കായി അടുത്തിടെ ദേശീയഗാനം എഴുതി സംഗീതം നൽകിയ ഇന്ത്യാക്കാരൻ- ഓസ്കാർ കാസ്റ്റലീനോ (ഗോവ) 
  • ഗാനം- റൈസ് ടു മാർസ്
2020- ലെ നാഷണൽ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി- Leh

World Book Fair 2020- ന്റെ ആപ്തവാക്യം- Gandhi: The Writers Writer

അടുത്തിടെ Ritualistic Festival ആയ 'Lai Haraoba' ആഘോഷിച്ചതെവിടെ- ത്രിപുര

Dubai Globe Soccer Awards 2019- ലെ മികച്ച പുരുഷ ഫുട്ബോൾ താരമായി തെരഞ്ഞെടുത്തത്- Christiano Ronaldo 

National Medical Commission- ന്റെ ആദ്യ ചെയർമാനായി തെരഞ്ഞെടുത്തത്- സുരേഷ് ചന്ദ്രശർമ്മ

അന്താരാഷ്ട്ര സംഘടനയായ WHO, International Year of the Nurse and Midwife ആയി ആഘോഷിക്കാൻ തീരുമാനിച്ച വർഷം- 2020

ലോക ബ്രയ്ലി ദിനം- ജനുവരി 4  

107 - ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് വേദിയാകുന്ന നഗരം- ബാംഗ്ലൂർ 
  • പ്രമേയം- Science and Technology: Rural Development 
കേരള സംഗീത നാടക അക്കാദമിയുടെ 2019- ലെ അമ്മന്നൂർ പുരസ്കാര ജേതാവ്- ശാന്ത ഗോഖലെ 

2019- ലെ പ്രഥമ ബാലഭാസ്കർ പുരസ്കാര ജേതാവ്- കെ. ജെ. ദിലീപ് 

ചൊവ്വാ ഗ്രഹത്തിന്റെ ദേശീയ ഗാനമായ റൈസ് ടു മാർസ് എന്ന ഗാനം എഴുതി സംഗീതം നൽകിയ ഇന്ത്യക്കാരൻ- ഓസ്കർ കാസ്റ്റലീനോ (ഗോവ) 

2019- ലെ അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ ബോക്സിംഗ് ചാമ്പ്യൻ- കേരള സർവകലാശാല

Queens University (Northern Ireland)- യുടെ ചാൻസിലർ ആയി നിയമിതയായ ആദ്യ വനിത- ഹിലാരി ക്ലിന്റൺ 

2020- ലെ എല്ലാ മാസത്തിലെയും 1-ാം തീയതി 'No vehicle day' ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ 

ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) പരിശീലന കേന്ദ്രത്തിന് തറക്കല്ലിട്ട സ്ഥലം- നാഗ്പുർ (മഹാരാഷ്ട്ര) 

പാവപ്പെട്ടവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയായ ശിവഭോജൻ ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 

ട്വന്റി - 20 ക്രിക്കറ്റിൽ 100 വിക്കറ്റുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റർ എന്ന റെക്കോർഡ് നേടിയ വ്യക്തി- മുജീബ് - ഉർ - റഹ്മാൻ (അഫ്ഗാനിസ്ഥാൻ)

കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- MANI 
  • (Mobile Aided Note Identifier) 
രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം- കേരളം 

സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ചെയർമാനായി നിയമിതനായ മലയാളി- ഡോ.ജോൺ ജോസഫ് 

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാൻ പദ്ധതിപ്രകാരം എത്ര പേരാണ് ബഹിരാകാശത്ത് പോകുന്നത്- 3

പുതുവർഷദിനത്തിൽ ഇന്ത്യയിൽ ജനിച്ച നവജാത ശിശുക്കളുടെ എണ്ണം- 67385

ചെറു റോക്കറ്റുകളുടെ വിക്ഷേപത്തിനായുള്ള പുതിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നത്- തൂത്തുക്കുടി

ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിതനായത്- മനോജ് മുകുന്ത് നരാവ്നെ 

കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമ സഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം- കേരളം 

ഇന്ത്യൻ റെയിൽവേയുടെ പുതിയ നിരക്ക് വർധന പ്രകാരം റെയിൽവേ ടിക്കറ്റ് നിരക്കുകൾ എത്രയാണ് വർദ്ധിച്ചത്- എ.സി.ക്ലാസ് - 4 പൈസ/കി.മീ 
  • ഓർഡിനറി നോൺ എ.സി- 1 പൈസ/കി.മീ 
  • മെയിൽ എക്സ്പ്രസ് നോൺ എസി- 2 പൈസ/കി.മീ 
സുപ്രീം കോർട്ട് മെട്രോ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്ത സ്റ്റേഷൻ- പ്രഗതി മൈദാൻ 

ലോകമാന്യ തിലക് നാഷണൽ ജേണലിസം അവാർഡ് 2019- ൽ ലഭിച്ചത്- സഞ്ജയ് ഗുപ്ത 

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ബ്ലിറ്റ്സ് വിഭാഗത്തിൽ കിരീടം നേടിയത്- മാഗ്നസ് കാൾസൻ 
  • (വനിതാവിഭാഗം- കതേരിന ലാഗ് നോ)
അന്താരാഷ്ട്ര നാണ്യനിധി (IMF)- യുടെ ഇപ്പോഴത്തെ ചീഫ് ഇക്കണോമിസ്റ്റ് ആരാണ്- ഗീതാ ഗോപിനാഥ് 
  •  ഈ പദവി വഹിക്കുന്ന ആദ്യ വനിതകുടിയാണ് മലയാളിയായ ഗീതാ ഗോപിനാഥ് 
ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള 2019- ലെ ഡി.എസ്.സി. (DSC) സമ്മാനം നേടിയത്- അമിതാഭ് ബാഗ്ചി 
  •  ഇംഗ്ലീഷിൽ രചിച്ച Half the night is gone എന്ന നോവലിനാണ് അവാർഡ്. 
  • 25,000 യു.എസ്. ഡോളർ (ഏകദേശം 17.7 ലക്ഷം രൂപ) ആണ് സമ്മാനത്തുക. 
'Mind Master: Winning lessons from A Champion's Life' ആരുടെ ആത്മകഥാരചനയാണ്- വിശ്വനാഥൻ ആനന്ദ്. 

പാകിസ്താനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രസിഡൻറ്- പർവേസ് മുഷറഫ് 
  • 1943- ൽ ഡൽഹിയിലാണ് മുഷറഫ്'ജനിച്ചത്. 
  • പാക് ചരിത്രത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ സൈനിക മേധാവികൂടിയാണ് ഇപ്പോൾ ദുബായിൽ കഴിയുന്ന മുഷറഫ്.  
  • തൂക്കിലേറ്റപ്പെട്ട മുൻ പാക് പ്രധാനമന്ത്രിയാണ് സുൾഫിക്കർ അലി ഭൂട്ടോ. 
  • മുൻ പ്രസിഡൻറുകൂടിയായിരുന്ന ഭൂട്ടോയെ സൈനിക ഭരണകൂടം 1979 ഏപ്രിൽ 4- ന് റാവൽപിണ്ടി സെൻട്രൽ ജയിലിൽവെച്ചാണ് തൂക്കിലേറ്റിയത്.
  • പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP)- യുടെ സ്ഥാപക നേതാവു കൂടിയാണ് ഭൂട്ടോ. 
  • ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ പിന്നീട് പാകിസ്താൻ പ്രധാനമന്ത്രിയായി. 2007 ഡിസംബർ 27- ന് അവർ വെടിയേറ്റുമരിക്കുകയായിരുന്നു.  
  • 'കിഴക്കിൻറ പുത്രി' (Daughter of the east) എന്ന് ബേനസീർ അറിയപ്പെടുന്നു. അവരുടെ ആത്മകഥയുടെ പേരും ഇതുതന്നെ. 
  • സുൾഫിക്കർ അലി ഭൂട്ടോ രചിച്ച കൃതിയാണ് If l am assassinated.
2019- ലെ മാതൃഭൂമി സാഹിത്യ  പുരസ്കാരം ലഭിച്ചത്- യു.എ. ഖാദർ 
  • മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. 
  • 1935- ൽ കിഴക്കൻ മ്യാൻമാറിലെ ബില്ലിൻ ഗ്രാമത്തിലാണ് യു.എ. ഖാദർ ജനിച്ചത്. അമ്മ മ്യാൻമാർകാരിയും അച്ഛൻ മലയാളിയുമായിരുന്നു. 
  • ഖാദറിൻറെ 'തൃക്കോട്ടുർ പെരുമ' മലയാളത്തിലെ ദേശപുരാവൃത്ത രചനകളിൽ പ്രധാനപ്പെട്ടതാണ്.  
  • 'തൃക്കോട്ടൂരിന്റെ കഥാകാരൻ' എന്ന് വിശേഷിപ്പി ക്കപ്പെടുന്നു.

No comments:

Post a Comment