Monday 20 January 2020

Current Affairs- 22/01/2020

'ദ റിയൽ ലൈഫ് മജീഷ്യൻ' എന്ന ഡോക്യുഫിക്ഷൻ സിനിമ ഏത് മാന്ത്രികൻ ഇന്ദ്രജാല ജീവിതത്തെ അധികരിച്ചുള്ളതാണ്- ഗോപിനാഥ് മുതുകാട്

ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കാഡ് 2019- ൽ നേടിയ ജാപ്പനീസ് വനിത ജനുവരി രണ്ടിന് 117-ാം പിറന്നാൾ ആഘോഷിച്ചു. ഇവരുടെ പേര്- കാനെ തനാക (kaneTanaka)


മലയാള എഴുത്തുകാരനായ സേതുവിൻറ (എ. സേതുമാധവൻ) അടുത്തിടെ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ- ദി കുക്കസ് നെസ്റ്റ് (The cukoos Nest) 
  • 'കിളിക്കൂട്' എന്ന പേരിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച മലയാള നോവലിൻറ ഇംഗ്ലീഷ് പരിഭാഷയാണിത്.
ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കുന്നതിനായി ഐ. എസ്.ആർ.ഒ. പരിശീലനകേന്ദ്രം ആരംഭിക്കുന്നതെവിടെ- കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ചട്ടക്കരയിൽ (Challakere). 400 ഏക്കർ സ്ഥലത്ത് 2700 കോടിരൂപ ചെലവിലാണ് ഇത് നിർമിക്കുന്നത്. 

കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 941. പുനർനിർണയം വഴി എത്ര ഗ്രാമപഞ്ചായത്ത് വാർഡുകൾ പുതുതായി രൂപവത്ക്കരിക്കാനാണ് കേരള സർക്കാർ തീരുമാനിച്ചിരിക്കുന്നത്- 1378  
  •  പുനർ നിർണയത്തി ലൂടെ 1378- വാർഡുകൾ കൂടി ഉണ്ടായാൽ ആകെ വാർഡുകൾ 17340 ആകും . 
  • 55 ഗ്രാമപഞ്ചായത്തുകളിൽ പുനർനിർണയമുണ്ടാകില്ല.  
  • സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം 152 ആണ്.
യു.കെ.യിലെ ഉന്നത ബാലസാഹിത്യ പുരസ്ക്രമായ 'കോസ്റ്റ ചിൽഡ്രൻസ് ബുക് അവാർഡ് 2019' (Costa Children's Book Award) നേടിയ ഇന്ത്യൻ വംശജ- ജബിന്ദർ ബിലാൻ (Jasbindar Bilan) 

  • 'Ashaand the Spirit Bird' എന്ന നോവലിനാണ് പുരസ്കാരം.  
  • നാലരലക്ഷം രൂപയാണ് സമ്മാനത്തുക.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗ മത്തിൻറെ പേര്- 'അസൈൻഡ് കേരള 2020'

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഏതു വിമാനമാണ് ഇറാൻ വ്യാമാക്രമണത്തിൽ തകർന്നത്- യുക്രൈൻ എയർലൈൻസിൻറ ബോയിങ് 737-800 യാത്രാ വിമാനം. ദുരന്തത്തിൽ 176 പേർ കൊല്ലപ്പെട്ടു.


അറബിക്കടലിൽ 'സീ ഗാർഡിയൻ' (Sea Guardian 2020) എന്ന സംയുക്ത നാവികാഭ്യാസം നടത്തിയ രാജ്യങ്ങൾ- ചൈന, പാകിസ്താൻ 

2020 ജനുവരി 10- ന് 80-ാം പിറന്നാൾ ആഘോഷിച്ച ഗായകൻ- കെ.ജെ. യേശുദാസ് 
  • കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്നാണ് പൂർണനാമം. 
  • 1940- ജനുവരി 10- ന് ഫോർട്ട് കൊച്ചിയിൽ ജനനം. 
  • പിതാവ് സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് 
  • 1961- ൽ 'കാൽപ്പാടുകൾ' എന്ന ചിത്രത്തിനുവേണ്ടി 'ജാതിഭേദം മതദ്വേഷം' എന്നുതുടങ്ങുന്ന ഗുരദേവ കീർത്തനം പാടിക്കൊണ്ട് ചലച്ചിത്ര രംഗത്ത് എത്തി. 
  • ഏഴ് പ്രാവശ്യം മികച്ച ഗായകനുള്ള ദേശീയ അവാർഡ്, 25 തവണ സംസ്ഥാന സർക്കാർ അവാർഡ്, 2011- ൽ സ്വാതി പുരസ്കാരം തുടങ്ങിയവ നേടി. 
  • പത്മശ്രീ (1977), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) എന്നിവ നേടി. 
  • 2002- ൽ ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചു. 
2019- ലെ ഓടക്കുഴൽ അവാർഡ് നേടിയത് ആര്- എൻ. പ്രഭാകരൻ  
  • മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് പുരസ്കാരം നല്ലി വരുന്നത്.  
  • 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 
  • 'മായാമനുഷ്യൻ' എന്ന കൃതിക്കാണ് പുരസ്കാരം. 
ഖാബസ് ബിൻ സയിദ് അൽസയിദ് ഏത് അറബ് രാജ്യത്തിൻറ ഭരണാധികാരിയായിരുന്നു- ഒമാൻ  
  • ഹയർസെക്കൻഡറി പഠനത്തിനായി പുണെയിലെത്തിയ ഖാബൂസിൻറ അധ്യാപകരിലൊരാൾ മുൻ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമയായിരുന്നു
  • ഹൈതം ബിൻ താരിഖ് അൽസയിദ് ഒമാൻറ പുതിയ ഭരണാധികാരിയായി ചുമതലയേറ്റു.
സ്വാമി വിവേകാനന്ദൻറ എത്രാമത് ജയന്തിയാണ് ജനുവരി 12- ന് ആഘോഷിച്ചത്- 157-ാമത്  

  •  നരേന്ദ്രനാഥ ദത്ത എന്നാണ് വിവേകാനന്ദൻറ ശരിപ്പേര്
150 വർഷം പഴക്കമുള്ള കൊൽക്കത്തെ തുറമുഖം ഏതുപേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്- ഡോ. ശ്യാമപ്രസാദ് മുഖർജി തുറമുഖം 

  •  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി നിർമിച്ച കൊൽക്കത്തെ തുറമുഖം 1870- ലാണ് പ്രവർത്തനമാരംഭിച്ചത്
  • 150-ാം വാർഷിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുനർനാമകരണപ്രഖ്യാപനം നടത്തിയത്. 
  • ബി.ജെ.പി- യുടെ മുൻ രൂപമായ ഭാരതീയ ജനസംഘിൻറ സ്ഥാപകനാണ് ഡോ. ശ്യാമപ്രസാദ് മുഖർജി. നെഹ്റു മന്ത്രിസഭയിൽ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി യായി (1947-50) പ്രവർത്തിച്ചിരുന്നു. 
  • കൊൽക്കത്ത സർവകലാശാലയുടെ വൈസ്ചാൻസലർ പദവിയും വഹിച്ചിരുന്നു 
  • 1959 ജൂൺ 23- ന് കശ്മീരിൽ തടവിൽ കഴിയവെയാണ് മുഖർജിയുടെ അന്ത്യം
യു.എസ്. വ്യോമാക്രമണത്തിൽ വധിക്കപ്പെട്ട ഇറാൻറ ഉന്നത സൈനിക കമാൻഡർ- ഖാസെം സുലൈമാനി 
  • ബാഗ്ദാദ് (ഇറാഖ്) വിമാനത്താവളത്തിൽ വെച്ചായിരുന്നു ഇദ്ദേഹം വധിക്കപ്പെട്ടത് 
  • ഇറാൻ സൈന്യമായ റവലൂഷണറി ഗാർഡിൻറ ഖുദ്സ് വിഭാഗം (Quds Force) മേധാവിയായിരുന്നു സുലൈമാനി. 
  • വിദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിൻറയും ചുമതലയുള്ള വിഭാഗമാണ് ഖുദ്സ്.
  • ഇറാന്റെ  പരമോന്നത നേതാവായ (Supreme Leader) ആയത്തൊള്ള അലി ഖമേനി കഴിഞ്ഞാൽ രാജ്യത്തെ ശക്തനും ജനപ്രിയനുമായ രണ്ടാമത്തെ നേതാവുകൂടിയായിരുന്നു സുലൈമാനി. 
  • ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഇപ്പോഴത്തെ പ്രസിഡൻറ് ഹസ്സൻ റൗഹനിയാണ്. 
  • 1979 ഏപ്രിൽ ഒന്നിനാണ് ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തിൽ ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്.  
  • സുലൈമാനിയുടെ വധത്തിന് പകരം വീട്ടാനായി ഇറാൻ ആരംഭിച്ച സൈനിക നടപടിയാണ് ഓപ്പറേഷൻ മാർട്ടിയർ സുലൈമാനി.
  • 1979 നവംബറിൽ ടെഹ്റാനിലെ യു. എസ്. എംബിസി ഇറാനിലെ പ്രക്ഷോഭകാരികൾ ഉപരോധിക്കുകയും ജീവനക്കാരെ 444 ദിവസം ബന്ദികളാക്കിവയ്ക്കുകയും ചെയ്തു. ഇതിനിടെ ചല ച്ചിത്ര പ്രവർത്തകരന്ന വ്യാജേന ആറ് യു.എസ്. പൗരന്മാർ തടവിൽ നിന്ന് രക്ഷപ്പെട്ട സംഭവമാണ് ഓസ്കർ നേടിയ 2012- ലെ (ARGO) എന്ന ചിത്രത്തിന് ആധാരമായത്.
77- മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ
  • ചലച്ചിത്ര- ടെലിവിഷൻ മേഖലകളിലെ മികവിന് ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്നതാണ് ഗോൾഡൻ ഗ്ലോബ് 
  • ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് ഒന്നാം ലോകമഹായുദ്ധത്തിൻറെ പശ്ചാത്തലത്തിൽ സൈനികരുടെ കഥ പറഞ്ഞ '1917' എന്ന സിനിമയാണ്. 
  • മ്യൂസിക്കൽ/ കോമഡി വിഭാഗത്തിലെ മികച്ച ചിത്രം- Once upon a time in Hollywood
  • മികച്ച നടൻ- ജാക്വിൻ ഫിനിക്സ് (ചിത്രം: ജോക്കർ)
  • മികച്ച നടി- റിനി സെൽവെഗെർ (ചിത്രം: ജൂഡി)

No comments:

Post a Comment