Sunday 26 January 2020

Current Affairs- 27/01/2020

ജനുവരി 15 ഏത് ദിനമായാണ് ഇന്ത്യയിൽ ആഘോഷിച്ചത്- കരസേനാദിനം (Indian Army Day) 
  • ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടശേഷം 1949 ജനുവരി 15- നാണ് ഇന്ത്യൻ കരസേനാമേധാവിയായി ഇന്ത്യക്കാരനായ ലഫ്റ്റനൻറ് ജനറൽ കെ.എം. കരിയപ്പ ചുമതലയേറ്റത്. ഇതിന്റെ ഓർമയ്ക്കായാണ് ജനുവരി 15- ന് കരസേനാ ദിനമായി ആഘോഷിക്കുന്നത്. 
  • ബ്രിട്ടീഷ് ഇന്ത്യയിലെ ഒടുവിലത്തെ  കമാൻഡർ-ഇൻ-ചീഫായ ഫ്രാൻസിസ് ബുക്കറിൽ നിന്നാണ് കരിയപ്പ ചുമതല ഏറ്റെടുത്തത്. 
  • കിപ്പർ (Kipper) എന്നറിയപ്പെടുന്ന സേനാ മേധാവിയാണ് കരിയപ്പ. 
  • ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടാമത്തെ വ്യക്തികൂടിയാണ് കരിയപ്പ. ആദ്യവ്യക്തി സാം മനേക് ഷാ ആണ്.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൻറ (CRPF) പുതിയ ഡയറക്ടർ ജനറൽ- എ.പി. മഹേശ്വരി 
  • ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമാണ് CRPF.
  • 1939- ൽ Crown Representative's Police (CRP) എന്ന പേരിൽ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിൽ വന്നു.
  • 1949 ഡിസംബർ 28- ന് CRPF എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 
കേരള വഖഫ് ബോർഡിൻറ പുതിയ ചെയർമാൻ- ടി.കെ. ഹംസ 

ഇറാനുവേണ്ടി ഒളിമ്പിക്സ് മെഡൽ നേടിയ ഏക വനിത ഇയ്യിടെ ആ രാജ്യം വിട്ടു. പേര്- കിമിയ അലി സാലേഹ് (Kimia Ali Zadeh) 
  • 2016- ൽ റിയോ ഒളിമ്പിക്സിൽ തയക്കോണ്ടോയിലാണ് കിമിയ വെങ്കലമെഡൽ നേടിയത്.
രാജകീയ ചുമതലകളിൽ നിന്ന് പിൻമാറാൻ ബ്രിട്ടനിലെ ഏത് രാജകുമാരനാണ് ഇയ്യിടെ തീരുമാനിച്ചത്- ഹാരി
  • ചാൾസ് രാജകുമാരൻറയും മരണപ്പെട്ട ഡയാനയുടെയും ഇളയപുത്രനാണ് ഹാരി. ബ്രിട്ടീഷ് കിരീടാവകാശ പിന്തുടർച്ചയിൽ ആറാമനാണ് അദ്ദേഹം. 
റിസർവ് ബാങ്കിൻറ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്- മെക്കൽ ദേവബ്രതപത്ര 
  • ഗവർണർ ശക്തികാന്തദാസിന് കീഴിൽ നാല് ഡെപ്യൂട്ടി ഗവർണർ മാരാണുള്ളത്. 
ഇപ്പോഴത്തെ സംസ്ഥാന തിരഞെഞ്ഞെടുപ്പ് കമ്മിഷണർ ആര്- വി. ഭാസ്കരൻ 

റഷ്യയുടെ പുതിയ പ്രധാനമന്ത്രി- മിഖായേൽ മിഷുസ്തിൻ 
  • ദിമിത്രി മെദ് വദേവിൻറ പിൻഗാമിയാണ് മിഷുസ്തിൻ 
2020- ലെ കാൻ ചലച്ചിത്രോത്സവത്തിൻറ ജൂറി തലവനായി നിയമിക്കപ്പെട്ടത്- Spike Lee
  • ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ- അമേരിക്കൻ കൂടിയാണ് ഓസ്സർ പുരസ്ലാരജേതാവു കൂടിയായ സംവിധായകൻ ലീ. 
  • ഫ്രാൻസിലെ കാൻ പട്ടണത്തിലാണ്  Cannes Film Festival നടക്കുന്നത്. 
  • കാൻ മേളയിൽ മികച്ച സിനിമയ്ക്ക് നൽകപ്പെടുന്ന പുരസ്കാരം 'ഗോൾഡൻ പാം' (Golden Palm)
  • 1946 സെപ്റ്റംബർ 20- നാണ് കാൻ ചലച്ചിത്രോത്സവം ആരംഭിച്ചത്.  
  • വെനീസ് (ഇറ്റലി) മേളയാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചലച്ചിത്രോത്സവം. 1932- ലാണ് ഇത് ആരംഭിച്ചത്. 
  • വെനീസ്, കാൻ, ബെർലിൻ (ജർമനി) എന്നീ മേളകൾ ചലച്ചിത്രോത്സവങ്ങളിലെ 'Big Three' എന്നു വിശേഷിപ്പിക്കപ്പെടുന്നു. 
കേരള ചരിത്ര കോൺഗ്രസ്സിൻറ പുതിയ പ്രസിഡൻറ്- പ്രൊഫ. രാജൻ ഗുരുക്കൾ 

തയ്വാൻ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വനിത- സായ് ഇങ് വെൻ (TsaiIngWen) 
  • ഫോർമോസ (Formosa) എന്നാണ് തയ്വാൻ മുൻപ് അറിയപ്പെട്ടിരുന്നത്. 
  • തായ്പേയ് (Taipei) ആണ് തലസ്ഥാനം.
മുല്ലപ്പെരിയാർ ഡാമിൻറ ഇംഗ്ലീഷുകാരനായ ശില്പിയുടെ ജന്മദിനമായ ജനുവരി 15 തമിഴ്നാട് പൊതു അവധിയായി പ്രഖ്യാപി ച്ചു. ശില്പിയുടെ പേര്- ജോൺ പെന്നിക്വിക്ക് (John Pennycuick)  
  • 1895 ഒക്ടോബർ 10- നാണ് ഡാം പ്രവർത്തനമാരംഭിച്ചത്. 
കേരള സ്പോർട്സ് കൗൺസിലിന്റെ  2019- ലെ ജി.വി. രാജ പുരസ്കാരങ്ങൾക്ക് അർഹമായവർ- അത് ലറ്റ്  മുഹമ്മദ് അനസ്, ബാഡ്മിൻറൺ താരം പി.സി. തുളസി 
  • മൂന്നുലക്ഷം രൂപയാണ് അവാർഡ് തുക. 
  • ഒളിമ്പ്യൻ സുരേഷ് ബാബു (ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്) ഉൾപ്പെടെയുള്ളവർ അവാർഡ് നേടുകയുണ്ടായി.
  • 1953- ൽ സ്ഥാപിതമായ കേരള സ്പോർട്സ് കൗൺസിലിൻറ സ്ഥാപക പ്രസിഡൻറാണ് കേണൽ ഗോദവർമരാജ. 
  • 'കായിക കേരളത്തിൻറെ പിതാവ്, 'കേരള വിനോദസഞ്ചാരത്തിൻറ പിതാവ്' എന്നിങ്ങനെ ജി.വി. രാജ വിശേഷിപ്പിക്കപ്പെടുന്നു. 
  • ജി.വി. രാജയുടെ ജന്മദിനമായ ഒക്ടോബർ- 13 കേരളത്തിൻറ കായികദിനമായി (Kerala's Sports Day) ആചരിക്കപ്പെടുന്നു. 
  • 1971 ഏപ്രിൽ 30- ന് ഹിമാചൽ പ്രദേശിലെ കുളു താഴ്വരയിൽ വെച്ചുണ്ടായ വിമാനാപകടത്തിലാണ് ജി.വി. രാജയുടെ അന്ത്യം സംഭവിച്ചത്. 
'മഹിളാലയം ചേച്ചി' എന്നറിയപ്പെട്ട പ്രസിദ്ധ റേഡിയോ അവതാരിക ഈയിടെ അന്തരിച്ചു. പേര്- എസ്. സരസ്വതിയമ്മ 
  • ആകാശത്തിലെ നക്ഷത്രങ്ങൾ, കുപ്പിച്ചില്ലുകളും റോസാദളങ്ങളും തുടങ്ങിയ കൃതികളുടെ രചയിതാവ് കൂടിയാണ്. 
സംസ്ഥാന വിനോദസഞ്ചാര വകുപ്പിൻറ നിശാഗന്ധി (Nishagandhi) പുരസ്കാരം നേടിയത്- ഡോ. സി.വി. ചന്ദ്രശേഖർ 
  • ഭരതനാട്യ പണ്ഡിതനും നർത്തകനുമാണ് ചന്ദ്രശേഖർ 
 തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തമിഴ് ചലച്ചിത്രത്തിൻറെ പേര്- 'തലൈവി' 

  • ജയലളിതയായി കങ്കണ റണാവത്തും എം.ജി. രാമചന്ദ്രനായി അരവിന്ദ് സ്വാമിയും ചിത്രത്തിൽ അഭിനയിക്കുന്നു. 
2019- ലെ സരസ്വതി സമ്മാനം ലഭിച്ചത്- വാസ് ദേവ് മൊഹി (Vasdev Mohi) 
  • 15 ലക്ഷം രൂപയും ശില്പവുമടങ്ങുന്ന സരസ്വതി സമ്മാനം കെ.കെ. ബിർള ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 
  • സിന്ധി ഭാഷയിലെ പ്രമുഖ കവിയും കഥാകൃത്തുമാണ് വാസ് ദേവ് മൊഹി) 
  • 'ചെക്ക് ബുക്ക്' എന്ന കഥാസമാഹാരത്തിനാണ് അവാർഡ്. 
  • തെലുഗു സാഹിത്യകാരനായ കെ. ശിവറെഡ്ഡിയാണ് 2018- ലെ അവാർഡ് ജേതാവ്. 
വിവർത്തിത ഗ്രന്ഥവിഭാഗത്തിലുള്ള 'ക്രോസ് വേഡ് ബുക്സ് പുരസ്സാരം' നേടിയ മലയാള എഴുത്തുകാരൻ- എൻ. പ്രഭാകരൻ 
  •  എൻ. പ്രഭാകരൻ 'ഒരു മലയാളി ഭ്രാന്തൻ ഡയറി'യുടെ ഇംഗ്ലീഷ് പരിഭാഷയായ "ഡയറി ഓഫ് എ മലയാളി മാഡ് മാൻ' എന്ന കൃതിയാണ് അവാർഡിനർഹമായത്. 
2020- ലെ പുതുവത്സരദിനത്തിൽ ഏറ്റവുമധികം കുഞ്ഞുങ്ങൾ പിറന്നത് ഏത് രാജ്യത്താണ്- ഇന്ത്യയിൽ 
  • 67385 ശിശുക്കളാണ് ജനുവരി ഒന്നിന് ഇന്ത്യയിൽ ജനിച്ചത്. 
  • ചൈനയാണ് ശിശു ജനനത്തിൽ രണ്ടാമത്- 46,299 ശിശുക്കൾ അന്ന് ആ രാജ്യത്ത് പിറന്നു. 
  • പുതുവത്സര ദിനത്തിൽ ലോക മെമ്പാടുമായി ജനിച്ചത് 3,92,078 ശിശുക്കളാണ്. 
സംസ്ഥാന റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പൊതു ജനങ്ങൾക്കുണ്ടാകുന്ന പരാതികൾ വകുപ്പ് മന്ത്രിക്ക് നൽകാനുള്ള ഓൺലൈൻ സംവിധാനത്തിൻറ പേര്- റവന്യൂ മിത്ര

No comments:

Post a Comment