Monday 6 January 2020

Current Affairs- 08/01/2020

സംസ്ഥാന സർക്കാരുകൾ നേരിട്ട് നടത്തുന്ന ലോട്ടറികൾക്ക് എത്ര ശതമാനം നികുതി ഏർപ്പെടുത്താനാണ് ജി.എസ്.ടി. കൗൺസിൽ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്- 28 ശതമാനം  


  • സംസ്ഥാന ലോട്ടറികൾക്ക് നിലവിൽ 12 ശതമാനവും മറ്റുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു നികുതി.  
  • 2020 മാർച്ച് മുതൽ ലോട്ടറി നികുതി 28 ശതമാനമാകും. 
  • 2017 ജൂലായ് ഒന്നിന് ചരക്ക്, സേവന നികുതി (Goods and service tax) നിലവിൽ വന്ന ശേഷം ആദ്യമായാണ് ജി.എസ്.ടി. കൗൺസിലിൽ വോട്ടെടുപ്പ് നടന്നത്. 
  • ഇന്ത്യയിൽ ആദ്യമായി സർക്കാർ തലത്തിൽ ലോട്ടറി ആരംഭിച്ചത് കേരളത്തിലാണ്.
  • പി.കെ. കുഞ്ഞ് ധനമന്ത്രിയായിരിക്കെ 1967- ലാണ് സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചത്.  
മൂന്നുമാസം നീണ്ടുനിന്ന നടപടിക്രമങ്ങൾക്കൊടുവിൽ യു. എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തത് പാർലമെൻറിൻറ (കോൺഗ്രസ്) ഏത് സഭയാണ്-ജനപ്രതിനിധിസഭ (House of Representatives)  
  • ഡെമോക്രാറ്റ് കക്ഷിക്കാണ് അധോസഭയായ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ളത്. 
  • ഉപരിസഭയായ സെനറ്റിലെ 2/3 അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ റിപ്പബ്ലിക്കൻ കക്ഷിക്കാരനായ ട്രംപ് പ്രസിഡൻറുപദവിയിൽ നിന്ന് പുറത്താവുകയുള്ളു. സെനറ്റിൽ റിപ്പബ്ലിക്കൻ കക്ഷിക്കാണ് ഭൂരിപക്ഷം. 
  •  243 വർഷത്തെ യു.എസ്. ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെട്ട മുന്നാമത്തെ പ്രസിഡൻറാണ് ട്രംപ്. ആൻഡ്രൂ ജോൺസൺ (1868), ബിൽ ക്ലിൻറൻ (1998) എന്നിവരാണ് ഇതിനു മുൻപ് ഇംപീച്ച്മെന്റിന് വിധേയരായ പ്രസിഡൻറുമാർ. എന്നാൽ ഇരുവരെയും സെനറ്റ് കുറ്റവിമുക്തരാക്കിയിരുന്നു.
  • ഇംപീച്ച്മെൻറ് ഉറപ്പായപ്പോൾ 1974- ൽ പദവി രാജിവെച്ച പ്രസിഡൻറാണ് റിച്ചാർഡ് നിക്സൺ. 'വാട്ടർഗേറ്റ് അപവാദം' (Water Gate Scandal) ആണ് നിക്സന്റെ രാജിയിൽ കലാശിച്ചത്. 
  • യു.എസ്. ഭരണഘടന കോൺഗ്രസിന് നല്ലിയിട്ടുള്ള പ്രത്യേക അധികാരമാണ് ഇംപീച്ച്മെൻറ്. രാജ്യദ്രോഹം, കൈക്കൂലി, മറ്റ് വലിയ കുറ്റകൃത്യങ്ങൾ, ക്രമക്കേടുകൾ എന്നിവ നടത്തിയാൽ കാലാവധിയെത്തും മുൻപു തന്നെ പ്രസിഡൻറിനെ പുറത്താക്കാൻ ഭരണഘടന അനുവദിച്ചിട്ടുണ്ട്. 
'INDRA 2019' ഏത് രാജ്യങ്ങൾ ചേർന്നുള്ള നാവിക സൈനിക അഭ്യാസമാണ്- ഇന്ത്യ-റഷ്യ  


ശുദ്ധമായ കുടിവെള്ളം നല്ലുന്നതിനായി ഒഡിഷ സർക്കാർ ആരംഭിച്ച പദ്ധതി- ജൽസതി (JalSathi) 

2018- ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടിയ എഴുത്തുകാർ ആരെല്ലാം- എം. മുകുന്ദൻ, കെ.ജി. ശങ്കരപ്പിള്ള 
  •  സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് സ്കറിയ സക്കറിയ, ഒ.എം. അനുജൻ, എസ്. രാജശേഖരൻ, മണമ്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവരാണ്. 
  • 'ഇന്ന്' എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപരാണ് മണമ്പൂർ രാജൻബാബു. 
  • മറ്റ് അവാർഡുകൾ നേടിയവർ- കവിത- വി.എം. ഗിരിജ (ബുദ്ധ പൂർണിമ), നോവൽ- കെ.വി. മോഹൻകുമാർ (ഉഷ്ണരാശി), ചെറുകഥ- കെ. രേഖ (മാനാഞ്ചിറ), നാടകം- രാജ്മോഹൻ നിലേശ്വരം (ചൂട്ടും കൂറ്റും). 
കുമാരനാശാൻ രചിച്ച ഒരു വിലാപകാവ്യത്തിന് 2019- ൽ നൂറു വർഷം തികഞ്ഞു. കൃതി- പ്രരോദനം 
  •  ആത്മമിത്രവും ഗുരുതുല്യനുമായ കേരളപാണിനി എ.ആർ. രാജരാജവർമയുടെ വിയോഗത്തെ തുടർന്നാണ് 1919- ൽ ആശാൻ 'പ്രരോദനം' രചിച്ചത്. 1918 ജൂൺ 18- നായിരുന്നു എ.ആറിൻറെ അന്ത്യം.
  • ജോൺ കീറ്റ്സ് എന്ന ഇംഗ്ലീഷ് കവി 25-ാം വയസ്സിൽ അന്തരിച്ചപ്പോൾ സുഹൃത്ത് പി.ബി. ഷെല്ലി രചിച്ച 'അഡോണെസ്' (Adonais) എന്ന വിലാപകാവ്യത്താടാണ് പ്രരോദനം താരതമ്യം ചെയ്യപ്പെടുന്നത്. 
  • 1907 ഡിസംബറിലാണ് ആശാൻറ 'വീണപൂവ്' മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. 
  • മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ രചിച്ച കാവ്യമാണ് ദുരവസ്ഥ. ഉറൂബിൻ “സുന്ദരികളും സുന്ദരന്മാരും' എന്ന് നോവലിന്റെ പശ്ചാത്തലവും മാപ്പിളലഹളയാണ്. 
  • ആലുവ യിൽ 'യൂണിയൻ ടൈൽ വർകസ്' എന്ന ഓട്ടുകമ്പനിയും 'ശാരദാ ബുക്ക് ഡിപ്പോ' എന്ന പുസ്തകപ്രസിദ്ധീകരണ ശാലയും ആശാൻ നടത്തിയിരുന്നു.
ക്യൂബയുടെ പുതിയ പ്രധാനമന്ത്രി ആര്- മാനുവൽ മറീരോ ക്രൂസ് (Manuel Marrero Cruz)  

  • 1976- നുശേഷം ആദ്യമായാണ് ക്യൂബയിൽ പ്രധാനമന്ത്രിയെ നിയമിക്കുന്നത്. 
  • ഇപ്പോഴത്തെ പ്രസിഡൻറ് മിഗ്വേൽ ഡയാസ് കാനൈൽ. 
  • ക്യൂബയുടെ തലസ്ഥാനം ഹവാന. ഔദ്യോഗിക ഭാഷ സ്പാനിഷ്.  
  • 1959 ജനുവരി ഒന്നിനാണ് ക്യൂബൻ ഏകാധിപതിയായ ഫെലുജെൻഷി ബാറ്റിസ്റ്റയെ പുറത്താക്കി ഫിഡൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവ കാരികൾ ക്യൂബയുടെ ഭരണാധികാരം പിടിച്ചടക്കിയത്. 
  • 1956 നവംബറിൽ മെക്സിക്കോയിൽനിന്ന് 82 പോരാളികളെ ക്യൂബൻ തീരത്തെത്തിച്ച ബോട്ടാണ് ഗ്രാന്മ  (Granma) 
  • 1962 ഒക്ടോബർ 16 മുതൽ 28 വരെ മുൻ സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവ ഒരു ഭാഗത്തും യു.എസ്.എ. മറുഭാഗത്തുമായി 13 ദിവസക്കാലം മുഖാമുഖം യുദ്ധസന്നദ്ധരായി നിലകൊണ്ട സംഘർഷാവസ്ഥ യാണ് ക്യൂബൻ മിസൈൽ പ്രതിസന്ധി (Cuban Missile Crisis) എന്നറിയപ്പെടുന്നത്. ജോൺ എഫ്. കെന്നഡിയായിരുന്നു ഇക്കാലത്ത് യു.എസ്. പ്രസിഡൻറ്. 
  • ലോകത്തിൻറ പഞ്ചസാരക്കിണ്ണം (Sugar Bowl of the World) എന്നറിയപ്പെടുന്നത് ക്യൂബയാണ്. 
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി (Jamal Khashoggi)- യെ വധിച്ച കേസിൽ സൗദി അറേബ്യൻ കോടതി അഞ്ച് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. എവിടെവെച്ചാണ് ഖഷോഗി വധിക്കപ്പെട്ടത്- തുർക്കിയിൽവെച്ച്  

  •  2018 ഒക്ടോബർ 2- നാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽവെച്ച് ഖഷോഗി കൊല്ലപ്പെട്ടത്. 
  • വാഷിങ് ടൺ പോസ്റ്റ് പത്രത്തിൻറ ലേഖകനായിരുന്നു ഖഷോഗി 
  • സൗദി ഭരണകൂടത്തിൻറ കടുത്ത വിമർശകനായിരുന്ന ഖഷാഗിയുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും മൃതദേഹം ഇതുവരേക്കും കണ്ടുകിട്ടിയിട്ടില്ല. 
ജാർഖണ്ഡിൻറ പുതിയ മുഖ്യമന്ത്രി- ഹേമന്ത് സോറൻ (Hemant Soren)

  • സംസ്ഥാനത്തിൻറ 11-ാമ ത് മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. 
  • രണ്ടാം തവണയാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) നേതാവും 44- കാരനുമായ അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്.  
  • ഗോത്ര സമര നേതാവായ ബിർസ മുണ്ടയുടെ 125-ാം ജന്മ വാർഷിക ദിനമായ നവംബർ 15, 2000- ത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്നത്. 
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി- ഹർഷ് വർധൻ ശൃംഗ് ല  (Harsh Vardhan Shringla)  

  • വിജയ് കേശവ് ഗോഖലെ വിരമിക്കുന്ന ഒഴിവിലാണ് ശൃംഗ് ല  ചുമതലയേൽക്കുക. 
  • നിലവിൽ യു.എസ്.എ. ഇന്ത്യൻ സ്ഥാനപതിയാണ് 
  • വിദേശകാര്യ സെക്രട്ടറി പദം വഹിച്ചശേഷം രാജ്യത്തിൻറ വിദേശകാര്യമന്ത്രിയായ ആദ്യ വ്യക്തിയാണ് എസ്. ജയശങ്കർ.  
  • ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറിയാണ്- ചോകില അയ്യർ (2001-02).  
  • രണ്ടാമത്തെ വനിതാ വിദേശ കാര്യ സെക്രട്ടറിയാണ് മലയാളികൂടിയായ നിരുപമ റാവു (2009-2011). 

അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ ഡിസംബർ 23- ന് 15 വർഷം തികച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- എം.എസ്. ധോനി 

  •  2007- ൽ ആദ്യ ട്വൻറി 20 ലോക കപ്പിലും 2011- ൽ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടുമ്പോൾ ധോനിയായിരുന്നു നായകൻ. 
2017- ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏഴിലൊരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നത്തിന് അടിമയാണെന്ന് ഈയിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. ഏത് സ്ഥാപനമാണ് പഠനം നടത്തിയത്- ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR)  

  • ഡോ. ബൽറാം ഭാർഗവയാണ് ICMR- ൻറ ഇപ്പോഴത്തെ സെക്രട്ടറിയും ഡയറക്ടർ ജനറലും. ആസ്ഥാനം ന്യൂഡൽഹി. 
അടുത്ത സെൻസസ്സിനോടൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) പുതുക്കാനും കേന്ദ്രമ ന്ത്രിസഭ അനുമതി നൽകി. എത്ര തുകയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്- സെൻസസിന് 8754 കോടി രൂപയും എൻപിആറിന് 3941 കോടി രൂപയും

  • 2020 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ സെൻസസിന്റെ ഭാഗമായി വീടുകളുടെ പട്ടിക  തയ്യാറാക്കലും വിവരശേഖരണവും നടക്കും

1 comment: