Tuesday 7 January 2020

Current Affairs- 09/01/2020

Miss Teen International 2019- Aayushi Dholakia 

2020- ൽ നടന്ന ദേശീയ അന്തർ സർവ്വകലാശാല അത്‌ലറ്റിക്സ് മീറ്റ് ജേതാക്കൾ- മംഗളൂരു സർവ്വകലാശാല


സ്കൂൾ, കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് self defence training നൽകുന്നതിനായി കൊൽക്കത്തെ പോലീസ് ആരംഭിച്ച പദ്ധതി- സുകന്യ 

National Medical Commission (NMC)- ന്റെ പ്രഥമ ചെയർമാൻ- സുരേഷ് ചന്ദ്ര ശർമ്മ
  • (Medical Council of India- ക്ക് പകരം നിലവിൽ വന്ന സ്ഥാപനമാണ് NMC) 
2020 ജനുവരിയിൽ Women Science Congress- ന് വേദിയായത്- ബംഗളൂരു 


2020- നെ Year of Mobility for troops ആയി ആചരിക്കാൻ തീരുമാനിച്ച അർദ്ധസൈനിക വിഭാഗം- CISF

ഇന്ത്യ-ഒമാൻ സംയുക്ത നാവിക അഭ്യാസമായ Nassem-Al-Bahr- ന്റെ വേദി- ഗോവ 

ചന്ദ്രയാൻ 3- ന്റെ പ്രോജക്ട് ഡയറക്ടർ- പി. വീരമുത്തുവേൽ  

2020 ജനുവരിയിൽ അന്തരിച്ച, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന വ്യക്തി- ടി.എൻ. ചതുർവേദി 

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനായി അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം- ഉത്തർപ്രദേശ് 

ISRO- യുടെ Astronaut training hub നിലിവിൽ വരുന്നത്- Challakere (കർണാടക) 

Dubai Globe Soccer Awards 2019- ലെ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ  

അടുത്തിടെ Umaro Cissoko വിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത രാജ്യം- Guinea-Bissau 

ഓൾ ഇന്ത്യ അന്ത: സർവ്വകലാശാല അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീട ജേതാവ്- മംഗളുരു സർവ്വകലാശാല 
  • (തുടർച്ചയായ 4-ാം തവണയാണ് കിരീടം നേടുന്നത്) 170 പോയിന്റ്സ് 
  • റണ്ണറപ്പ്- മദ്രാസ് സർവ്വകലാശാല (98.5 പോയിന്റ്സ്) 
 2020- നെ Year of Mobility ആയി ആചരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യൻ സേന വിഭാഗം- CISF

77-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് 2020 
  • മികച്ച സംവിധായകൻ- സാം മെൻഡെസ് (ചിത്രം- 1917) 
Drama 
  • മികച്ച ചിത്രം- 1917 (സംവിധാനം- സാം മെൻഡെസ്).  
  • മികച്ച നടൻ- ജാക്വിൻ ഫീനിക്സ് (ചിത്രം- ജോക്കർ)
  • മികച്ച നടി- റിനീ സെൽവെഗർ (ചിത്രം- ജൂഡി) 
Comedy/ Musical 
  • മികച്ച ചിത്രം- Once Upon a time in Hollywood (സംവിധാനം- ക്വിന്റിൻ ടാരന്റിനോ)
  • മികച്ച നടൻ- ടാരൻ എഗെൻടൺ (ചിത്രം- റോക്കറ്റ് മാൻ) 
  • മികച്ച നടി- ഓക്കഫീന 
  • മികച്ച സഹനടൻ- ബ്രാഡ് പിറ്റ് (ചിത്രം- Once Upon a time in Hollywood) 
  • മികച്ച തിരക്കഥ- Once Upon a time in Hollywood 
  • മികച്ച പശ്ചാത്തല സംഗീതം- ജോക്കർ 
  • മികച്ച വിദേശഭാഷാ ചിത്രം- പാരസെറ്റ് (ദക്ഷിണകൊറിയൻ ചിത്രം) 
  • സമഗ്ര സംഭാവനാ പുരസ്കാരം- ടോം ഹാങ്ക്സ്
  • ഏറ്റവും കുടുതൽ അവാർഡുകൾ ലഭിച്ചത്- വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (3) 
  • ഏറ്റവും കൂടുതൽ നോമിനേഷനുകൾ- മാരേജ് സ്റ്റോറി (6)

ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്- ബിപിൻ റാവത്ത്
  • കര, നാവിക, വ്യാമ സേനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയാണ് സി.ഡി.എസിൻറ പ്രധാന ചുമതല. കരസേനയുടെ മേധാവിയായിരുന്നു ബിപിൻ റാവത്ത്. 2020 ജനുവരി 1- ന് സി.ഡി.എസായി ചുമതലയേറ്റു. മനോജ് മുകുന്ദ് നരവണയാണ് കരസേനയുടെ പുതിയ മേധാവി.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെ പറ്റി അന്വഷിച്ച കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. കമ്മിഷന്റെ പേര്- ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ 
  • 2016 ഏപ്രിൽ 10- നാണ് കൊല്ലം ജില്ലയിലെ പരവൂരിനടുത്ത് വെടിക്കെട്ടുദുരന്തം നടന്നത്. 
  • ദുരന്തത്തിൽ 110 പേർ മരണപ്പെട്ടു. 400- ഓളം പേർക്ക് പരിക്കേറ്റു. 
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ 'ചന്ദ്രയാൻ 3'- ൻറ പ്രോജക്ട്  ഡയറക്ടറായി നിയമിതനായത്- പി. വീരമുത്തുവേൽ (തമിഴ്നാട്)  

  • ചന്ദ്രയാൻ- 2 പ്രോജക്ട് ഡയറക്ടറായിരുന്ന എം. വനിതയ്ക്കു പകരമാണ് നിയമനം  
  • ചന്ദ്രയാൻ- 2 ദൗത്യത്തിൻറ അവസാന ഘട്ടത്തിൽ വിക്രം ലാൻഡർ ചന്ദ്രൻ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് നിയന്ത്രണം നഷ്ടമായി തകർന്നിരുന്നു. 
  • 2020 നവംബറിൽ ചന്ദ്രനിൽ പേടകം ഇറക്കുകയാണ് ഐ.എ സ്.ആർ.ഒ. ലക്ഷ്യം വെക്കുന്നത് 
സംസ്ഥാന സർക്കാരിൻറ 2019- ലെ ഹരിവരാസനം പുരസ്കാരം നേടിയത്- ഇളയരാജ 

  • ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം 
  • സംസ്ഥാന സർക്കാരിനോടൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നാണ് പുരസ്കാരം നല്ലുന്നത് 
  • ഗായിക പി. സുശീലയ്ക്കായിരുന്നു 2018- ലെ പുരസ്കാരം 
ഏത് മുൻ പ്രധാനമന്ത്രിയുടെ 96-ാം ജന്മവാർഷികദിനമാണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആഘോഷിച്ചത്- അടൽബിഹാരി വാജ്പേയി 

  • 1924 ഡിസംബർ 25- ന് ഇന്നത്ത മധ്യപ്രദേശിലെ ഗ്വാളിയറിലാണ് വാജ്പേയി ജനിച്ചത്. 
  • മൂന്നുതവണ പ്രധാനമന്ത്രിയായി. 1996- ൽ 13 ദിവസവും 1998-99- ൽ 13 മാസവും 1999-2004 കാലത്ത് 5 വർഷവും വാജ്പേയി പ്രധാനമന്ത്രി പദവി വഹിച്ചു. 
  • അഞ്ചുവർഷ കാലാവധി തികച്ച ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രികൂടിയാണ്. 
  • പൊഖ്റാനിലെ രണ്ടാം ആണവപരീക്ഷണം (മേയ് 1998), കാർഗിൽ സംഘർഷം (1999) തുടങ്ങിയവ നടന്നത് വാജ്പേയിയുടെ ഭരണകാലത്താണ്. 
  • യു.എൻ. പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ രാഷ്ട്രീയനേതാവാണ്.  
  • 2018 ഓഗസ്റ്റ് 16- ന് അന്തരിച്ചു.  
  • രാഷ്ട്രീയ സ്മൃതിസ്ഥൽ (Rashtriya Smriti Stal) ആണ് അന്ത്യ വിശ്രമസ്ഥലം. ഇവിടെയാണ് വാജ്പേയിയുടെ സ്മാരകമായ 'സദൈവ് അടൽ' (Sadaiv Atal) സ്ഥിതിചെയ്യുന്നത്. 
  • ഫെബ്രുവരി 29- ന് (1896) ജനിച്ച മുൻ പ്രധാനമന്ത്രിയാണ് മൊറാർജി ദേശായി. 
  • ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി, ഏറ്റവും കൂടിയ പ്രായത്തിൽ പ്രധാനമന്ത്രിയായ വ്യക്തി (82 വയസ്സ്) എന്നീ പ്രത്യേകതകളും മൊറാർജിക്കുണ്ട്.  
  • ഏറ്റവും കുറഞ്ഞ പ്രായത്തിൽ പ്രധാനമന്ത്രിയായത് രാജീവ്ഗാന്ധിയാണ് (40 വയസ്സ്)  
  • വാജ്പേയിയുടെ ജന്മദിനമായ ഡിസംബർ 25 ഇന്ത്യയിൽ (Good Governance Day) സദ്ഭരണദിന മായി ആചരിക്കുന്നു. 
  • രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 Sadbhavana Diwas (Harmony Day) സദ് ഭാവനാ  ദിനമായി ആചരിക്കപ്പെടുന്നു.  
  • ചരൺസിങ്ങിൻറ ജന്മദിനമായ ഡിസംബർ 23 കർഷക ദിനമായി ആചരിക്കുന്നു. 
  • വാജ് പേയിക്ക് ഭാരതരത്നം ലഭിച്ചത് 2015- ലാണ്. 
  • Decisive Days, National Integration തുടങ്ങിയവ വാജ്പേയി രചിച്ച കൃതികളാണ്. ക്യാ ഗോ യാ ക്യാ പായാ (എന്ത് പോയി... എന്ത് നേടി.), മേരി ഇക്യാവനാ കവിതായേം (എന്റെ 51 കവിതകൾ) തുടങ്ങിയ കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റെതാണ്. 
ഡിസംബർ 26- ന് കേരള മുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ ദൃശ്യമായ സൂര്യഗ്രഹണം ഏത് വിഭാഗത്തിൽ പെട്ടതായിരുന്നു- വലയസൂര്യഗ്രഹണം (Annular Eclipse) 

  •  രാജ്യത്ത് ആദ്യമായി അന്നത്തെ ഗ്രഹണം ദൃശ്യമായത് കാസർകോട് ജില്ലയിലെ ചെറുവത്തൂരിലാണ്  
  • സൂര്യനെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. 
  • അമാവാസി (New Moon) ദിവസങ്ങളിലാണ് സൂര്യഗ്രഹണം ഉണ്ടാവുക 
  • സൂര്യഗ്രഹണം പ്രധാനമായും മൂന്നുതരത്തിലുണ്ട്: പൂർണ സൂര്യഗ്രഹണം (Total eclipse), ഭാഗിക സൂര്യഗ്രഹണം (Partial Eclipse), വലയ സൂര്യഗ്രഹണം .  
  • അടുത്ത വലയസൂര്യഗ്രഹണം ഉണ്ടാവുക 2031 മേയ് 31- നാണ്.  
  • കേരളത്തിൽ അടുത്ത പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്നത് 2168 ജൂലായ് അഞ്ചിനാണ് 
ഏത് യുദ്ധവിമാനങ്ങളുടെ സേവനമാണ് ഇന്ത്യൻ വ്യോമ സേന ഇയ്യിടെ അവസാനിപ്പിച്ചത്- മിഗ് - 27 (MiG-27) 
  • മൂന്നരപ്പതിറ്റാണ്ടോളം വ്യോമ  സേനയുടെ അവിഭാജ്യഘടകമാ യിരുന്നു മിഗ്-27 വിമാനങ്ങൾ

No comments:

Post a Comment