Saturday 5 November 2022

Current Affairs- 05-11-2022

1. 2022- ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടന്നത് എവിടെയായിരുന്നു- യുജിൻ (യു.എസ്) 

  • 2022 ജൂലായ് 15- മുതൽ 24- വരെ യുജിൻ യൂണിവേഴ്സിറ്റി ഓഫ് ഒറിഗൻ പോവാഡ് ഫിൽഡിലാണ് മത്സരങ്ങൾ നടന്നത്.
  • 13 സ്വർണമുപ്പെടെ 33 മെഡലുകൾ നേടി യു.എസ്. ഒന്നാംസ്ഥാനത്തെത്തി. എത്യോപ്യ (10), ജമൈക്ക (10) എന്നിവ തൊട്ടുപിന്നിലെത്തി. ഇന്ത്യയുടെ സ്ഥാനം 33-ാമത് 
  • നിരജ് ചോപ്രയാണ് (ജാവലിൻ ത്രാ) ഇന്ത്യ വേണ്ടി ഏക വെള്ളിമെഡൽ നേടിയത്.
  • 2003- ൽ പാരിസിൽ നടന്ന ലോക അത്ലറ്റി ക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ (ലോങ് ജമ്പ്) ചാടി അഞ്ജു ബോബി ജോർജ് (കേരളം) മെഡൽ നേടിയതിനുശേഷം ഇക്കുറിയാണ് ഇന്ത്യ മെഡൽ നേടിയത്. 
  • ടോക്യോ ഒളിമ്പിക്സിൽ ജാവലിനിൽ സ്വർണം നേടിയ നിരജ് ചോപ്രയാണ്. 23 അത്ലറ്റുകളടങ്ങിയ ഇന്ത്യൻ ടീമിനെ നയിച്ചത്. 

2. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജിവിതം ആധാരമാക്കി നിർമിക്കുന്ന ഹിന്ദി ചലച്ചിത്രം- മേ രഹും യാ നാ രഹും, യേ ദേശ് രഹ്നാ ചാഹിയേ അടൽ 

  • കണ്ണൂർ സ്വദേശി എൻ.പി. ഉല്ലേഖ് രചിച്ച 'ദ അൺടോൾഡ് വാജ്പേയി: പൊളിറ്റിഷ്യൻ ആൻഡ് പാരഡോക്സ്' എന്ന കൃതിയെ ആധാരമാക്കിയുള്ള ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് സിങ്ങാണ്. 

3. ഇന്ത്യൻ നാവിക സേനയുടെ പുതിയ പടക്കപ്പലിന്റെ പേര്- ദുണ ഗിരി (Dunagiri)

  • കൊൽക്കത്തയിലെ ഗാർഡൻ റിച്ച് കപ്പൽ നിർമാണശാലയാണ് ഇത് നിർമിച്ചത് 

4. 2022 ജൂലായ് 12- ന് നടന്ന ചമ്പക്കുളം മൂലം വള്ളം കളിയിൽ ഒന്നാമതെത്തിയത്-: ചമ്പക്കുളം ചുണ്ടൻ

  • കേരള പോലിസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് 'രാജപ്രമുഖൻ' ട്രോഫി ലഭിച്ചു. 
  • കുട്ടനാട്ടിലെ ചമ്പക്കുളം മൂലം വള്ളം കളിയോടുകൂടിയാണ് കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത്. 
  • 2022 സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടന്ന 68-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ട്രോഫി നേടി. 
  • പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചുണ്ടനാണ് ജേതാവായത്. 
  • കുമരകം എൻ.സി.ഡി.സി. ബോട്ട് കാണി ന്റെ നടുഭാഗം ചുണ്ടനാണ് രണ്ടാംസ്ഥാനത്തത്തിയത്.

5. 2022 ജൂലായ് 11- ന് അന്തരിച്ച ബോണ്ടി നോർമാന്റെ (94) പ്രാധാന്യമെന്തായിരുന്നു- ജെയിംസ് ബോണ്ട് സിനിമകളിലെ പ്രശസ്തമായ തീം മ്യൂസിക് ചിട്ടപ്പെടുത്തിയ ബ്രിട്ടീഷ് സംഗീതജ്ഞൻ 


6. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനിൽ അടുത്തിടെ വിജയകരമായി വെച്ചു പിടിപ്പിച്ചത് എവിടെയാണ്- ന്യൂയോർക്ക് 

  • ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ലോങ്ങോൺസ് ടിസ്ച് ആശുപ്രതിയിലാണ് Xenotransplants എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ നടന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള ആദ്യ പടിയായാണ് ശാസ്ത്രലോകം ഇതിനെ വിലയിരുത്തുന്നത്, 

7. കേരളത്തിലെ ആദ്യത്തെ ഡയറി പാർക്ക് തുടങ്ങുന്നത് എവിടെയാണ്- കോലാഹലമേട് (ഇടുക്കി) 

  • വ്യവസായ- ഐ.ടി. പാർക്കുകളുടെ മാത കയിൽ മൃഗസംരക്ഷണ വകുപ്പാണ് പാർക്ക് തുടങ്ങന്നത്. 

8. ലോക പാമ്പുദിനം (World Snake Day) എന്നാണ്- ജൂലായ് 16 


9. ഇന്ത്യയിൽ ആദ്യത്തെ മങ്കി പോക്സ് (Monkey Pox) രോഗബാധ സ്ഥിരീകരിച്ചത് എവിടെയാണ്- കൊല്ലം 

  • ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്കും യു.എസ്സിലേക്കും വ്യാപിച്ച രോഗമാണ് മങ്കിപോക്സ്. 

10. ജനീവ ആസ്ഥാനമായ ലോകം സാമ്പത്തികം ഫോറം തയ്യാറാക്കിയ 2022- ലെ ലിംഗ സമത്വസൂചികയിൽ (Global Gender Gap Index) ഇന്ത്യയുടെ സ്ഥാനംപി- 135  

  • 146 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 
  • ലിംഗവിവേചനം ഏറ്റവും കുറഞ്ഞ രാജ്യം ഐസ് ലൻഡ്, ഫിൻലൻഡ്, നോർവേ എന്നിവയാണ് തൊട്ടുപിന്നിൽ. 

11. ഏത് രാജ്യത്തെ സർക്കാർ ടെലിവിഷൻ ചാനലാണ് രൂപവാഹിനി- ശ്രീലങ്ക 

  • 2022 ജൂലായിൽ ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭകാലത്ത് പ്രക്ഷോഭകർ രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഒദ്യോഗിക വസതികൾ കൈയേറിയതിനോടൊപ്പം സർക്കാർ ചാനലും പിടിച്ചെടുത്തിരുന്നു. 
  • ലങ്കൻ പ്രസിഡന്റിന്റെ ഒൗദ്യോഗിക വസതിയാണ് കൊളംബോയിലെ ക്വിൻസ് ഹൗസ്. പ്രധാനമന്ത്രിയുടേത് ടെമ്പിൾ ട്രിസ്. 
  • റനിൽ വിക്രമസിംഗെയാണ് ഇപ്പോഴത്ത ശ്രീലങ്കൻ പ്രസിഡന്റ്. ദിനേശ് ഗുണ വർധനെ പ്രധാനമന്ത്രിയും

12. ആരുടെ ജീവിതം ആധാരമാക്കി നടി കങ്കണ റനൗട്ട് രചിച്ച് സംവിധാനം ചെയ്യുന്ന ഹിന്ദി ചലച്ചിത്രമാണ് 'എമർജൻസി’- ഇന്ദിരാഗാന്ധി 

  • കങ്കണയാണ് ഇന്ദിരാഗാന്ധിയായി ചിത്രത്തിൽ അഭിനയിക്കുന്നത്. റിതേഷ് ഷായാണ് തിരക്കഥ-സംഭാഷണം രചിക്കുന്നത്. 

13. ഏത് വിഖ്യാത ചിത്രകാരന്റെ ഛായാ ചിത്രമാണ് 2022 ജൂലായിൽ എഡിൻബറോയിലെ (സ്കോട്ട്ലൻഡ്)ആർട്ട് ഗ്യാലറിയിൽ കണ്ടെത്തിയത്- വിൻസന്റ് വാൻ ഗോഗ് 

  • ഡച്ച് ചിത്രകാരനായ വാൻഗോഗിന്റെ തന്നെ 'ഹെഡ് ഓഫ് എ പെസന്റ് വുമൺ' എന്ന ചിത്രത്തിന്റെ കാൻവാസിന്റെ പിൻ ഭാഗത്താണ് ഛായാചിത്രം കണ്ടെത്തിയത്. 
  • കഴുത്തിൽ തൂവാല കെട്ടി തൊപ്പിച്ച് താടിയുള്ള വാൻഗോഗിന്റെ രൂപമാണ് ചിത്രത്തിലുള്ളത്. ഇടതുചെവി ചിത്രത്തിൽ കാണാം, 1888 ഡിസംബർ 23- ന് ഫ്രാൻസിൽ വെച്ച് കടുത്ത വിഷാദ രോഗത്തെത്തുടർന്ന് ഇടതുചെവി സ്വയം മുറിക്കുന്നതിന് മുൻപുള്ള ഛായചിത്രമായി ഇത് കരുതപ്പെടുന്നു. 
  • 1853- ൽ ജനിച്ച വാൻഗോഗ് 1890- ൽ 37 -ാം വയസ്സിൽ സ്വയം വെടിവെച്ച് ജിവനെടുക്കുകയായിരുന്നു. 
  • സ്റ്റാറിനെറ്റ് സൺഫ്ലവേഴ്സ്, പൊട്ടെറ്റോ  ഈറ്റേഴ് സ്  തുടങ്ങിയവ പ്രസിദ്ധ ചിത്രങ്ങളാണ്. 

14. 'ഇന്ത്യയിലെ ഇന്റർ നെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി 2022 ജൂലായ് ഒമ്പതിന് അന്തരിച്ചു. പേര്- ബി.കെ. സിംഘൽ (82) 

  • 1995- ൽ രാജ്യത്ത് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. അക്കാലത്ത് വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (VSNL) മേധാവിയായിരുന്ന സിംഘൽ

15. ഓരോ 100 പേരിലും ഏറ്റവും കൂടുതൽ ഇന്റർനെറ്റ് കണക്ഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ (2021) കേരളത്തിന്റെ സ്ഥാനം എത്രാമതാണ്- രണ്ടാമത് 

  • ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. 
  • ഡൽഹിയിൽ 1000 പേർക്ക് 186 ഇന്റെനെറ്റ് കണക്ഷനുണ്ടെന്നാണ് കണക്ക്. കേരളത്തിൽ 100 പേർക്ക് 87 ആണ്.
  • ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്കു പ്രകാരമാണ് ഈ കണ്ടെത്തൽ

16. 'The Climate Book' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗ്രേറ്റ മുൻബർഗ്


17. 2022 ഒക്ടോബറിൽ തകർന്ന് വീണ മോർബി തൂക്കുപാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഗുജറാത്ത്


18. ലോകത്ത് ആദ്യമായി ശ്വസിക്കാൻ കഴിയുന്ന Covid- 19 വാക്സിൻ നൽകി തുടങ്ങിയ രാജ്യം- ചൈന


19. ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന ഗിന്നസ് റെക്കോർഡ് നേടിയ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശിൽപം- സാഗരകന്യക


20. ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Lula da Silva


21. FIFA U-17 വനിത ലോകകപ്പ് ഫുട്ബോൾ 2022 ജേതാക്കൾ- സ്പെയിൻ


22. 2022 നവംബറിൽ ഇന്ത്യൻ, യു. എസ്. സൈന്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം- യുദ്ധ് അഭ്യാസ്


23. ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്സ് ബയോ ഗ്യാസ് (സിബിജി) പ്ലാന്റ് അടുത്തിടെ ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്- പഞ്ചാബ്


24. അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്തത്- രാജസ്ഥാനിലെ നാഥ് ദ്വാര നഗരത്തിൽ 

  • വിശ്വാസ് സ്വരൂപം എന്നാണ് ശിവപ്രതിമ അറിയപ്പെടുന്നത്


25. രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാര ജേതാവ്- വി.മധുസൂദനൻ നായർ 


26. പശ്ചിമഘട്ടത്തിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ പുതിയ ഇനം ചിലന്തികൾ- ഹാബോസെസ്റ്റം ശെന്തുരുണിയെൻസിസ്, ഹാബോസെസ്റ്റം കേരള


27. 2022 ഒക്ടോബറിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാലിന്യം പുറന്തള്ളുന്ന നഗരം- ഡൽഹി


28. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ- വിശ്വസ് സ്വരൂപ് 

  • രാജസ്ഥാനിലെ രാജമന്ത് ജില്ലയിലെ നാധ്ദ്വാര നഗരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. 
  • ഉയരം 369 അടി


29. ഭാരതീയ ഭാഷാ ദിനമായി തിരഞ്ഞെടുത്തത്- ഡിസംബർ 11

  • രാജ്യത്തെ വിവിധ ഭാഷകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്കിടയിൽ സൃഷ്ടിക്കുക ഭാഷ മെത്രി ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിർദേശം. 
  • മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികം എന്ന നിലയിലാണ് ഡിസംബർ 11 തിരഞ്ഞെടുത്തത്.


30. 2022- ലെ സംസ്ഥാനതല ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുത്തത്- പാലക്കാട്

No comments:

Post a Comment