Wednesday 23 November 2022

Current Affairs- 23-11-2022

1. 2022- ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 5885 പേർ അണിചേർന്ന് ദേശീയ പതാക ഒരുക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയത് എവിടെയാണ്- ചണ്ഡീഗഡ് 

  • ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ചണ്ഡിഗഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിദ്യാർഥികളടക്കം 5,885 പേർ അണിചേർന്നത്. 
  • 2017- ൽ 4,130 പേരെ അണിനിരത്തി യു.എ.ഇ. ദേശിയ പതാകയുയർത്തിയ റെക്കോഡാണ് ഇതിലൂടെ മറികടന്നത്. 

2. 2022 ഓഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിച്ച മലയാളി- ശശി തരൂർ 

  • 1802- ൽ നെപ്പോളിയൻ ബോണപ്പാർട്ടാണ് Chevalier de la Legion d'Honner എന്ന  ഷവലിയർ പുരസ്കാരം ഏർപ്പെടുത്തിയത്. 
  • 2010- ൽ സ്പാനിഷ് സർക്കാരിന്റെ ബഹുമതിയും സ്പെയിൻ രാജാവ് ശശിതരൂരിന് സമ്മാനിച്ചിരുന്നു. 

3. ഇന്ത്യൻ വംശജനായ ഏത് എഴുത്തുകാരനാണ് അടുത്തിടെ യു.എസ്സിൽവെച്ച് ആക്രമിക്കപ്പെട്ടത്- സൽമാൻ റുഷ്ദി

  • പടിഞ്ഞാറൻ ന്യൂയോർക്കിൽ ഒരു ചടങ്ങിൽ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം, ന്യൂ ജഴ്സി സ്വദേശി ഹാദി മാതർ (24) ആണ് ആക്രമിച്ചത്. 
  • 1947- ൽ മുംബൈയിൽ ജനിച്ച റുഷ്ദി നിലവിൽ ബ്രിട്ടിഷ് പൗരനാണ്. 
  • 1988- ൽ പ്രസിദ്ധികരിച്ച 'ദ സത്താനിക് വേഴ്സസ്’ (സാത്താന്റെ വചനങ്ങൾ) എന്ന നോവലിന് ഇറാൻ മതനിന്ദ ആരോപിച്ച് വിലക്കേർപ്പെടുത്തി. റുഷ്ദിയെ വധിക്കുന്ന വർക്ക് 30 ലക്ഷം ഡോളർ (ഏകദേശം 24 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. 
  • മിഡ്നൈറ്റ്സ് ചിൽഡ്രൻ 1981- ൽ ബുക്കർ പ്രൈസ് നേടിയിരുന്നു
  • വധഭീഷണിയെ തുടർന്ന് റുഷ്ദി ഒൻപത് വർഷക്കാലം ഒളിവുജീവിതം നയിച്ചിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരായ ജോസഫ് കോൺറാഡ്, ആന്റൺ ചെക്കോവ് എന്നിവരുടെ പേരുകൾ ചേർത്ത് സൃഷ്ടിച്ച ജോസഫ് ആന്റൺ എന്ന വ്യാജ പേരിലാണ് ഒളിവിൽ കഴിഞ്ഞത്. ആ കഠിനകാലത്തിന്റെ ഓർമയിൽ റുഷ്ദി രചിച്ച ആത്മ കഥാപരമായ കൃതിയാണ് Joseph Anton; A memoir.

4. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി 2022- ൽ എത്രപേർക്കാണ് കീർത്തി ചക്ര ബഹുമതി ലഭിച്ചത്- മൂന്ന് പേർക്ക് 

  • യുദ്ധ മുഖത്തല്ലാതെ നടത്തുന്ന ധിരമായ പോരാട്ടത്തിന് രാജ്യം നൽകുന്ന ഉന്നത ബഹുമതിയാണ് കീർത്തിചക്ര 
  • 2022 ജനുവരി 29- ന് ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരവിരുദ്ധ ദൗത്യത്തിനിടെ രണ്ട് ഭീകരരെ വധിച്ച ദേവേന്ദ്രപ്രതാപ് സിങ് (കരസേന). മരണാനന്തര ബഹുമതി യായി ബി.എസ്.എഫ്. സബ് ഇൻസ്പെക്ടർ പാവേതിൻ സാത് ഗുവയ്ട്ടെ, കോൺ സ്റ്റബിൾ സുധീപ് സർക്കാർ എന്നിവർക്കാണ് കീർത്തിചക്ര ലഭിച്ചത്.

5. ഐ..എസ്.ആർ.ഒ.യുടെ ചൊവ്വാദൗത്യമായ മംഗൾയാനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി ഫിലിമിന്റെ പേര്- യാനം

  • സംസ്‌കൃത ഭാഷയിലെ ആദ്യ ശാസ്ത്രസിനിമ കൂടിയായ യാനത്തിന്റെ സംവിധായകൻ വിനോദ് മങ്കരയാണ്. 
  • മംഗൾയാൻ ദൗത്യത്തെപ്പറ്റി മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. രാധാകൃഷ്ണൻ യുവശാസ്ത്രജ്ഞനായ നിലാഞ്ജൻ റൗത്തുമായി ചേർന്ന് രചിച്ച My Odyssey: Memoirs of the Man Behind the Mangalyaan Mission എന്ന പുസ്തകത്ത ആധാരമാക്കിയുള്ള ഡോക്യുമെന്ററിയുടെ ദൈർഘ്യം 45 മിനിറ്റാണ്. 

6. 2022 ഒാഗസ്റ്റ് 15- ന് ഏത് ദേശീയ നേതാവിന്റെ 150-ാം ജന്മവാർഷികമാണ് ആഘോഷിച്ചത്- അരവിന്ദ് ഘോഷ്

  • സായുധവിപ്ലവത്തിൽനിന്ന് ആത്മീയതയിലേക്ക് മാറിയ അരവിന്ദ് ഘോഷ് 1872 ഓഗസ്റ്റ് 15- ന് കൊൽക്കത്തയിലാണ് ജനിച്ചത്.
  • ഇംഗ്ലണ്ടിൽ പഠനം പൂർത്തിയാക്കി നാട്ടിൽ കോളേജ് അധ്യാപകനായി. 
  • അനുശിലൻ സമിതിയിലൂടെ പൊതു രംഗത്ത് എത്തി.
  • 1908- ലെ ആലപ്പോർ ബോംബ് കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജയിലിലായെങ്കിലും ഒരു വർഷത്തിനുശേഷം മോചിതനായി. ദേശബന്ധു സി.ആർ. ദാസാണ് കേസിൽ അരവിന്ദ് ഘോഷിനുവേണ്ടി വാദിച്ചത്.  
  • നാടുകടത്താനുള്ള ബ്രിട്ടിഷ് അധികാരികളുടെ നീക്കം അറിഞ്ഞ അദ്ദേഹം 1910- ൽ ഫ്രഞ്ച് അധിന പുതുച്ചേരിയിലേക്കുപോയി 
  • 1920- ൽ അവിടെ അരവിന്ദാശ്രമം സ്ഥാപിച്ചു.
  • ഇതിഹാസകാവ്യമായ 'സാവിത്രി: എ ലെജൻഡ് ആൻഡ് സിംബൽ', 'ലൈഫ് ഡിവൈൻ' തുടങ്ങിയവ കൃതികൾ. 1950 ഡിസംബർ അഞ്ചിന് അന്തരിച്ചു. 

7. ഉദാർശക്തി (Udarshakti) എന്ന നാലുദിവസം നിണ്ട വ്യോമാഭ്യാസത്തിൽ ഇന്ത്യക്കൊപ്പം പങ്കെടുത്ത രാജ്യം- മലേഷ്യ 

  • മലേഷ്യയാണ് അഭ്യാസത്തിന് ആതിഥേയത്വം വഹിച്ചത്. 

8. ലോക ജൈവ ഇന്ധനദിനം (World Bio Fuel Day) എന്നായിരുന്നു- ഓഗസ്റ്റ് 10

  • Biofuels towards a Carbon Neutral world എന്നതായിരുന്നു ദിനാചരണ വിഷയം 
  • ദിനാചരണത്തിന്റെ ഭാഗമായി ഹരിയാണയിലെ പാനിപ്പത്തിൽ 2G (സെക്കൻഡ് ജനറേഷൻ) എഥനോൾ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. 

9. പ്രതിരോധ സംവിധാനങ്ങളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ ശേഷിയുള്ള ചൈനിസ് കപ്പൽ ശ്രിലങ്കൻ തുറമുഖമായ ഹംബൻ ടോട്ടയിലെത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. കപ്പലിന്റെ പേര്- യുവാൻവാങ് 5 (Yuvavag 5) 

  • ഇന്ത്യ, യു.എസ്. എന്നി രാജ്യങ്ങളുടെ എതിർപ്പ് തള്ളിയാണ് ശ്രീലങ്ക ചൈനിസ് കപ്പലിന് നങ്കുരമിടാൻ അനുമതി നൽകിയത്. 
  • ആറ് ദിവസങ്ങൾക്കു ശേഷം കപ്പൽ ചൈനയിലേക്ക് മടങ്ങി

10. ‘ഇന്ത്യയിലെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന വ്യക്തി- ഓഗസ്റ്റ് 14- ന് അന്തരിച്ചു. പേര്- രാകേഷ് ജുൻജുൻവാല (62) 

  • അമേരിക്കൻ ഓഹരി നിക്ഷേപകനും വ്യവസായിയും ലോകത്തിലെ ആറാമത്തെ ധനാഢ്യനുമാണ് 92- കാരനായ വാറൻ ബഫറ്റ്
  • ഓഹരി വിപണിയിലെ നിക്ഷേപങ്ങളി ലൂടെ ശതകോടീശ്വരനായ രാകേഷ് ജുൻ ജുൻവാല 'ആകാശ' വിമാനക്കമ്പനിയുടെ ഉടമകൂടിയായിരുന്നു. 'ബിഗ്ബുൾ മാഫ് ഇന്ത്യ എന്നും വിളിക്കപ്പെടുന്നു. 

11. നികുതിവെട്ടിപ്പ് തടയുന്നതിനായി കേരള ചരക്ക് സേവന നികുതിവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ലക്കി ബിൽ ആപ്പ് 


12. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) 2021-22- ലെ 'ഫട്ബോളർ ഓഫ് ദ ഇയർ' പുരസ്കാരങ്ങൾ നേടിയത്- സുനിൽ ഛേത്രി (പുരുഷതാരം), മനീഷാ കല്യാൺ (വനിത)

  • ഏഴാംതവണയാണ് 38- കാരനായ സുനിൽ ഛേത്രി ഈ ബഹുമതി നേടിയത്. 
  • പുരുഷവിഭാഗത്തിൽ വിക്രം പ്രതാപ് സിങ്ങും വനിതാ വിഭാഗത്തിൽ മാർട്ടിനതോക്ചോമും എമേർജിങ് താരങ്ങളായി 

13. ചണ്ഡിഗഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ പേര്- ഷഹീദ് ഭഗത്സിങ് ഇന്റർനാഷണൽ എയർ പോർട്ട് 


14. വില്യം റുതോ (William Ruto) ഏത് രാജ്യത്തെ പുതിയ പ്രസിഡന്റാണ്- കെനിയ


15. ലോകത്താദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് പ്രതിരോധവാക്സിൻ നൽകിയ രാജ്യം- ചൈന 


16. പുതിയ കേരള പി.എസ്.സി. ചെയർമാൻ- ഡോ. എം.ആർ. ബൈജു 


17. ഇന്ത്യയിൽ പുരുഷടീമിന്റെ അതേ പ്രതിഫലം വനിതാടീമിനും നൽകുന്നത് ഏത് കളിയിലാണ്- ക്രിക്കറ്റ്


18. അന്താരാഷ്ട്ര ട്വന്റി 20-യിൽ 4000 റൺസ് തികക്കുന്ന ആദ്യ താരം- വിരാട് കോഹ്ലി


19. ഇന്ത്യയുടെ കോവിഡ് പോരാട്ടം ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രമായ 'ദി വാക്സിൻ വാർ' എന്ന സിനിമയുടെ സംവിധായകൻ- വിവേക് അഗ്നിഹോത്രി


20. 2022- ലെ പിഎം ഗതി ശക്തി മൾട്ടിമോഡൽ വാട്ടർവെയ്സ് സമ്മേളനത്തിന്റെ വേദി- വാരാണസി


21. 2022 നവംബറിൽ സ്വിറ്റ്സർലാൻഡിന്റെ 'ഫ്രണ്ട്ഷിപ്പ് അംബാസഡർ' ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കായികതാരം- നീരജ് ചോപ്ര


22. 2022- ലെ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 75 കിലോഗ്രാം വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ലവിനാ ബോർഗോഹൻ


23. വിദ്യാർഥികൾക്കായുള്ള സർക്കാരിന്റെ ഫുട്ബാൾ പരിശീലന പരിപാടി- ഗോൾ പദ്ധതി


24. 2022- ലെ 19 -ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയുടെ വേദി- നോംപെൻ, കംബോഡിയ


25. യുഎസ് സംസ്ഥാനത്ത് ലഫ്. ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജ- അരുണ മില്ലർ


26. വിമുക്തഭടൻമാരുടെ പെൻഷൻ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സംവിധാനം- സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ രക്ഷ (സ്പർശ്)


27. എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് 2022- ൽ ഗോവയിൽ നടക്കുന്നത്- 53


28. ഇന്ത്യയുടെ 53-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം- അൽമ ആൻഡ് ഓസ്ക്കാർ സംവിധായൻ- ഡയറ്റർ ബെർണർ}


29. പൗരന്മാരുടെ സേവനങ്ങളുടെ ഉപയോഗം സുഗമമാക്കുന്നതിനായി The Unique Identification Authority of India അവതരിപ്പിച്ച ചാറ്റ് ബോട്ട്- ആധാർ മിത്ര


30. തൃപ്പുണിത്തുറ ഹിൽ പാലസ് പൈതൃക പഠന കേന്ദ്രം ഏര്പ്പെടുത്തിയ പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരത്തിന് അർഹനായത്- ഡോ എം ലീലാവതി, പുരസ്കാര തുക, 50000 രൂപ

No comments:

Post a Comment