Tuesday 8 November 2022

Current Affairs- 08-11-2022

1. തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ (ടി.ആർ.എസ്.) പുതിയ പേര്- ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്.) 


2. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൺസൽട്ടൻസി സേവനം നൽകാൻ കിഫ്ബി (KIFB)- യുടെ കീഴിൽ രൂപവത്കരിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനി- കിഫ്കോൺ (KIFCON) 


3. 2022 ജൂലായ് 25- ന് യുകെയിലെ ബെൽ ഫാസ്റ്റിൽ അന്തരിച്ച ഡേവിഡ് ടിംപിൾ (77) ഏത് കരാറിന്റെ മുഖ്യശില്പിയായിരുന്നു- ഗുഡ് ഫ്രൈഡേ കരാർ (GFA 1998)

  • ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിൽ മൂന്ന് പതിറ്റാണ്ട് ദീർഘിച്ച പ്രാട്ടസ്റ്റന്റ് കത്തോലിക്ക സംഘർഷത്തിന് വിരാമം കുറിച്ച ഉടമ്പടിയാണ് Good Friday Agreement. ഇതിന്റെ പേരിൽ ഡേവിഡ് ടിംപിളിന് 1998- ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ചിരുന്നു. 

4. സംസ്ഥാനത്തെ മന്ത്രിമാരുടെയു, എം.എൽ.എ മാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് ചെയ്യാൻ നിയമിക്കപ്പെട്ട ഏകാംഗ കമ്മിഷൻ- ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായർ 

  • ആറ് മാസത്തെ കാലാവധിയിലാണ് നിയമനം

5. 2024- ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച രാജ്യം- റഷ്യ 

  • റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ (Roscosmos) പുതിയ മേധാവിയായ യുറി ബൊറിസോവാണ് തീരുമാനം അറിയിച്ചത്. സ്വന്തം നിലയിൽ ബഹിരാകാശ നിലയം സ്ഥാപിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
  • ശിതയുദ്ധ (Cold War, 1947-1991) കാലത്ത ബഹിരാകാശ മത്സരങ്ങൾക്കൊടുവിൽ 1998- ൽ യു.എസ്സും റഷ്യയും സംയുക്തമായാണ് International Space station യാഥാർഥ്യമാക്കിയത്. 20 രാജ്യങ്ങളിൽനിന്നായി 258 ബഹിരാകാശഗവേഷകർ നിലയം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 
  • നിലയത്തിന്റെ ആയുസ്സ് 10 മുതൽ 15 വർഷം വരെയാണ് പ്രതിക്ഷിച്ചിരുന്നതെങ്കിലും 2024- വരെ അത് ദിർഘിപ്പിക്കുകയായിരുന്നു. വീണ്ടും ദീർഘിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു യു.എസ്സും മറ്റ് പാശ്ചാത്യ രാജ്യങ്ങളും, ISS- ന്റെ 17 മൊഡ്യൂളുകളിൽ പ്രധാന എൻജിൻ സംവിധാനമായ സ്വസ്ത ഉൾപ്പെടെയുള്ള ആദ് മൊഡ്യൂളികൾ നിയന്ത്രിക്കുന്നത് റഷ്യയാണ്. റഷ്യ പിൻമാറുന്നപക്ഷം നിലയത്തിന്റെ നിലനിൽപ്പ് അസാധ്യമാകും. 
  • ചൈന സ്വന്തമായി നിർമിക്കുന്ന ടിയാൻ ഗോങ് (Tiangong) ബഹിരാകാശ നിലയത്തിന്റെ നിർമാണം 2022 ഒടുവിൽ പുർത്തിയാകും, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ പ്രവർത്തനം നിലച്ചാൽ ഏക നിലയം ചൈനയടതാകും

6. എത്ര വർഷത്തിലൊരിക്കലാണ് കാർഷിക സെൻസസ് നടത്തുന്നത്- അഞ്ച് 

  • 1970- 71- ലാണ് ആദ്യ കാർഷിക സെൻസസ് നടന്നത്. 
  • 2021- ൽ നടക്കേണ്ടിയിരു ന്ന 11-ാം സെൻസസ് 2022 ജൂലായിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ രിതിയിലാണ് ഇത്തവണ സെൻസസ് നടത്തുന്നത്. 

7. ആന്ധ്രാപ്രദേശ് സർക്കാർ സ്വന്തമായി ആരംഭിച്ച തെലുഗു വാർത്താചാനൽ- എ.പി, ഫൈബർ ന്യൂസ് 

8. 2022- ലെ ലോകമാന്യ തിലക് ദേശീയ പുരസാരം നേടിയ മലയാളി വനിത- ടെസി തോമസ് 

  • ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ടെസി തോമസ് ആലപ്പുഴ സ്വദേശിയാണ്. 
  • ഇന്ത്യയുടെ വജ്രായുധമായ അഗ്നി മിസൈലകളുടെ വികസനത്തിൽ മുഖ്യപങ്കുവഹിച്ച ശാസ്ത്രജ്ഞയാണ്. 
  • പ്രതിരോധ ഗവേഷണ മേഖലയിലെ സംഭാവനയാണ് പുരസ്കാരത്തിന് അർഹയാക്കിയത്. 

9. 36-ാം വയസ്സിൽ സ്വയം ജീവനൊടുക്കിയ ഹോളിവുഡ് നടി മർലിൻ മൺറോയുടെ ജിവിതം ആധാരമാക്കി 2022- ൽ പുറത്തി റങ്ങിയ ചലച്ചിത്രം-

ബ്ലോണ്ട് (Blonde)

  • ജോയ്സ് കരോൾ കാറ്റ്സ് 2020- ൽ രചിച്ച അതേ പേരിലുള്ള നോവലിനെ ആധാരമാക്കിയുള്ള ചിത്രത്തിന്റെ സംവിധായകൻ ആൻഡ്രൂ ഡൊമിനിക്ക്. 
  • അന്നാ ഡി അർമാസാണ് മർലിനായി അഭിനയിക്കുന്നത്.

10. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ പേര്- വിക്രാന്ത്

  • കൊച്ചി കപ്പൽ നിർമാണശാലയിൽനിന്നാണ് വിക്രാന്ത് നിർമിച്ചത്. 
  • 1971- ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച, രാജ്യ ത്തിന്റെ ആദ്യ വിമാനവാഹിനി കപ്പലിന്റെ പേരും വിക്രാന്ത് എന്നായിരുന്നു. . 
  • 20,000 കോടിയിലേറെ രൂപ ചെലവിട്ട് മൂന്ന് ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തിയാക്കിയത്.

11. കുട്ടികളുടെ അശ്ലീല ചിത്രം കൈമാറുന്നത് പിടികൂടാൻ കേരള പോലീസ് കനേഡിയൻ കമ്പനിയായ മാഗ്നറ്റ് ഫൊറൻസിക്സിൽ നിന്ന് വാങ്ങിയ കംപ്യൂട്ടർ സോഫ്റ്റ്വേറുകൾ- ആക്സസ്യം, ഔട്ട്യ്ഡർ 


12. വിനോദസഞ്ചാരികൾക്കായി ലോകത്തെത്തന്നെ ഏറ്റവുംവലിയ ജംഗിൾ സഫാരി പാർക്ക് 10,000 ഏക്കറിലായി നിർമിക്കുന്നത് ഏത് സംസ്ഥാനത്താണ്- ഹരിയാണ


13. ഏഴാമത് ഫിഫ അണ്ടർ- 17 വനിതാ ലോകക പ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ (വേദികൾ- ഭുവനേശ്വർ, മർമഗോവ, നവി മുംബൈ) 


14. ക്ലബ് ഫുട്ബോൾ കരിയറിൽ ആദ്യമായി 700 ഗോൾ തികച്ച് ചരിത്രം സൃഷ്ടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ 


15. ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ ‘വൺ വെബി'ന്റെ 36 ഉപഗ്രഹങ്ങളും വഹിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്

സെന്ററിൽ നിന്ന് വിക്ഷേപിക്കുന്ന ഐ.എസ്. ആർ.ഒ.യുടെ റോക്കറ്റ്- എൽ.വി.എം.3 (ലോഞ്ച് വെഹിക്കിൾ മാർക്ക്


16. തുടർച്ചയായ രണ്ടാം തവണയും ഫോർമുല വൺ ലോകകിരീടം നേടിയ താരം- മാക്സ് വെസ്റ്റപ്പൻ (റെഡ്ബുൾ) 


17. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് തന്റെ പിൻഗാമിയായി ചീഫ് ജസ്റ്റിസ് യു.യു. ലളിത് നിർദേശിച്ച ന്യായാധിപൻ- ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 


18. കേരള സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പോരാട്ടത്തിൽ ബ്രാൻഡ് അംബാസഡറായി തിരഞെഞ്ഞെടുക്കപ്പെട്ടത്- സൗരവ് ഗാംഗുലി 


19. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പ്രഖ്യാപി ച്ച 2021- ലെ പ്രധാൻമന്ത്രി ആവാസ് യോജന അർബൻ പുരസ്കാരങ്ങളിൽ മൂന്നാംസ്ഥാനം നേടിയ കേരളത്തിലെ നഗരസഭ- കണ്ണൂർ 


20. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാംതവണയും ലഭിച്ചതാർക്ക്- പി.ആർ. ശ്രീജേഷ്, സവിതാ പുനിയ 


21. എഡിറ്റേഴ്സ് ഗിൽഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്- സീമ മുസ്തഫ


22. 2022- ലെ 22-ാമത് കോമൺവെൽത്ത് ഗെയിംസ് നടന്നത് എവിടെയാണ്- ബർമിങ്ങാം (യു.കെ) 

  • 2022 ജൂലായ് 28 മുതൽ ഓഗസ്റ്റ് 8 വരെ നടന്ന ഗെയിംസിൽ 72 രാജ്യങ്ങളിൽനിന്നായി അയ്യായിരത്തോളം അത്ലറ്റുകൾ പങ്കെടുത്തു. 
  • 1930- ലാണ് ആദ്യ ഗെയിംസ് നടന്നത്. 
  • അലക്സാണ്ടർ സ്റ്റേഡിയമായിരുന്നു മുഖ്യ വേദി
  • 56 രാജ്യങ്ങളാണ് നിലവിൽ കോമൺ വെൽത്തിലുള്ളത്. 72 രാജ്യങ്ങളാണ് മത്സ രിച്ചത്.
  • ബ്രിട്ടനിലെ നാല് സ്വദേശരാജ്യങ്ങളായ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ്, വടക്കൻ അയർലൻഡ് എന്നിവ പ്രത്യേക ടീമുകളായാണ് മത്സരിച്ചത്. 
  • 92 വർഷത്തെ ചരിത്രമുള്ള ഗെയിംസിൽ ഇതാദ്യമായി വനിതാ ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്തിയിരുന്നു. 
  • 210 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. 
  • 67 സ്വർണം ഉൾപ്പെടെ 178 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാംസ്ഥാനത്ത് എത്തി. 
  • 57 സ്വർണം ഉൾപ്പെടെ 176 മെഡലുകൾ നേടിയ ഇംഗ്ലണ്ടാണ് രണ്ടാംസ്ഥാനത്ത് 
  • 26 സ്വർണം ഉൾപ്പെടെ 92 മെഡലുകൾ നേടിയ കാനഡ മൂന്നാംസ്ഥാനം നേടി. 
  • സ്വർണം 22, വെളളി 16, വെങ്കലം 23 എന്നിങ്ങനെ 61 മെഡലുകൾ നേടിയ  ഇന്ത്യയാണ് നാലാംസ്ഥാനം. 
  • ആറ് മലയാളികളും മെഡൽ പട്ടികയിലുണ്ട്: എൽദോസ് പോൾ: സ്വർണം (മെൻസ് ട്രിപ്പിൾ ജംപ്), മുരളി ശ്രീശങ്കർ- വെള്ളി (മെൻസ് ലോങ് ജംപ്), അബ്ദുള്ള അബൂബക്കർ- വെള്ളി (മെൻസ് ട്രിപ്പിൾ ജംപ്), പി.ആർ. ശ്രിജേഷ്- വെള്ളി (ഹോക്കി ടിം ഗോൾകീപ്പർ), ട്രിസാ ജോളി- വെങ്കലം (ബാഡ്മിന്റ ൻ ടിം), ദിപിക പള്ളിക്കൽ കാർത്തിക്- വെങ്കലം (സ്റ്റാഷ് മിക്സഡ് ഡബിൾസ്)
  • കോമൺവെൽത്ത് ഗെയിംസിലെ ട്രിപ്പിൾ ജംപിൽ ഇന്ത്യക്കാരന്റെ ആദ്യസ്വർണവും മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണവുമാണ് എൽദോസ് പോൾ (എറണാകുളം) നേടിയത്. 

23. T20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച ഇന്ത്യൻ താരം- രോഹിത് ശർമ


24. ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിനിനുള്ള റെക്കോർഡ് നേടിയത്- റിയൂഷൻ റെയിൽവേ 

  • സ്വിസ് റെയിൽവേ കമ്പനി
  • 1.9 km നീളവും 100 കോച്ചുകളും


25. കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വൊളന്റിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് രൂപീകരിക്കുന്ന ലഹരിവിരുദ്ധ കർമസേന- ആസാദ് (ഏജന്റ്സ് ഫോർ സോഷ്യൽ അവെയർനെസ് എഗെൻസ്റ്റ് ഡ്രഗ്സ് (ക്വാമ്പയിന്റെ പേര്- ബോധപൂർണിമ)


26. 2022- ലെ മികച്ച നിയമസഭാ സാമാജികനുള്ള ടി.എം. ജേക്കബ് അവാർഡ് നേടിയത്- ഷാഫി പറമ്പിൽ


27. മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിംഗ് ഉൾപ്പടെയുളള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള സംവിധാനം- ടെലി മനസ് (ടെലിമനസ് നമ്പരുകൾ- 14416, 1800 89 14416)


28. വാമനപുരം നദിയുടെ സമഗ്ര പുനരുജ്ജീവനത്തിനായി 'തെളിനീരിനൊപ്പം തെളിനേരിനൊപ്പം' എന്ന ആപത്വാക്യത്തോടെ തയാറാക്കിയ പദ്ധതി- നീർധാര


29. പാർലമെൻറിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകൾ മുന്നിലെത്തിയ രാജ്യം- ന്യൂസിലൻഡ് 


30. ജനിതകമാറ്റം വരുത്തിയ ഇന്ത്യൻ കടുക് ഇനമായ 'ബാസിക്ക ജുൻസിയ' വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി നൽകിയ രാജ്യം- ഓസ്ട്രേലിയ 

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021  

  • കവിത: അൻവർ അലി (മെഹബൂബ് എക്സ്പ്രസ്) 
  • നോവൽ- ഡോ. ആർ. രാജശ്രി (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത), വിനോയ് തോമസ് (പുറ്റ്)  
  • ചെറുകഥ- വി.എം, ദേവദാസ് (വഴി കണ്ടുപിടിക്കുന്നവർ) 
  • നാടകം- പ്രദീപ് മണ്ടുർ (നമുക്കു ജീവിതം പറയാം ) 
  • ജീവചരിത്രം' ആത്മകഥ- പ്രൊഫ. ടിജെ ജോസഫ് (അറ്റുപോകാത്ത ഓർമകൾ) എം. കുഞ്ഞാമൻ (എതിര്)
  • യാത്രാവിവരണം- വേണു (നഗ്നരും- നരഭോജികളും) 
  • ബാലസാഹിത്യം- രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും) 
  • ഹാസസാഹിത്യം- ആൻപാലി ('അ' ഫോർ അന്നാമ്മ) 
  • സാഹിത്യവിമർശനം- എ ൻ, അജയകുമാർ (വാക്കിലെ നേരങ്ങൾ) 
  • വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും- സൂചനയും കാരണങ്ങള്യം) 
  • മലയാളസാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ എഴുത്തുകാർക്ക് നൽകുന്ന സമഗ്ര സംഭാവനാ പുരസ്കാരത്തിന് ഡോ. കെ. ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗിതാ കൃഷ്ണൻകുട്ടി, കെ.എ. ജയശിലൻ എന്നിവർ അർഹരായി.

No comments:

Post a Comment