Friday 18 November 2022

Current Affairs- 18-11-2022

1. 17 -ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഗയാനയുടെ പ്രസിഡന്റ്- മുഹമ്മദ് ഇർഫാൻ അലി


2. ലോകത്തിലെ ആദ്യ വേദ ഘടികാരം നിലവിൽ വരുന്നത്- ഉജ്ജയിനി


3. പൗരന്മാരുടെ സേവനങ്ങളുടെ ഉപയോഗം സുഗമമാക്കുന്നതിനായി The Unique Identification Authority of India (UIDAI) അവതരിപ്പിച്ച ചാറ്റ്ബോട്ട്- ആധാർ മിത്ര 


4. ഇന്ത്യയിലെ ഏറ്റവും വലിയ മിയാവാക്കി വനം സ്ഥിതി ചെയ്യുന്ന നഗരം- ഹൈദരാബാദ്


5. വെള്ളപ്പൊക്ക പ്രവചനങ്ങൾ പ്രദർശിപ്പിക്കുന്നതിനും അപകടസാധ്യത അറിയിക്കാനുമായി ഗൂഗിൾ ആരംഭിച്ച പ്ലാറ്റ്ഫോം- FloodHub


6. 2022 നവംബറിൽ ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- തയ്യബ് ഇക്രം


7. 2022 നവംബറിൽ ലോ കമ്മീഷൻ ചെയർപേഴ്സണായി നിയമിതനായത്- റിതു രാജ് അവി


8. ഇന്ത്യയുടെ 50-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- ഡി.വൈ.ചന്ദ്രചൂഡ്  


9. 'ഉത്സവങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്ന 'ഹോൺബിൽ ഫെസ്റ്റ്' നടക്കുന്നത്

നാഗാലാൻഡ് ഫ്ളോറിഡയുടെ ഗവർണറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്- റോൺ ഡിസാന്റിസ് 


10. പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾക്ക് ആധികാരികത ഉറപ്പാക്കാൻ ചാരനിറത്തിലുള്ള അടയാളം നൽകിത്തുടങ്ങിയത്- ട്വിറ്റർ 


11. 2022 സംസ്ഥാന ശാസ്ത്രമേള ആരംഭിക്കുന്നത്- എറണാകുളം


12. 2022- ലെ ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം പിടിച്ചവർ-

  1. ഷാർലറ്റ് എഡ്വർഡ് (ഇംഗ്ലണ്ട്, വനിതാ താരം)
  2. അബ്ദുൾ ഖാദർ (പാകിസ്ഥാൻ)
  3. ശിവനാരായണൻ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്)

13. "വിന്നിങ് ദി ഇന്നർ ബാറ്റിൽ" എന്ന പുസ്തകം രചിച്ചതാരാണ്- ഷയിൻ വാട്സൺ


14. ബാങ്ക് നിരക്കിനെ അടിസ്ഥാനമാക്കി ഏകീകൃത സ്വർണ്ണ വില അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനം- കേരളം


15. 2022 നവംബറിൽ കേന്ദ്രസർക്കാർ പുനസംഘടിപ്പിച്ച നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് ഋതു രാജ് അവസ്തി


16. 2022 നവംബറിൽ കേന്ദ്രസർക്കാർ പുനസംഘടിപ്പിച്ച നിയമ കമ്മീഷനിൽ അംഗമായ മലയാളി- ജസ്റ്റിസ് കെ ടി ശങ്കരൻ


17. പ്രൈഡ് ഓഫ് ഇന്ത്യ അവാർഡിന് അർഹനായ മലയാളി- ഡോ സൈനുൽ ആബിദ് 


18. കെ സി എസ് നായരുടെ സ്മരണാർത്ഥം നീലാഞ്ജലി കൾച്ചറൽ ഫോറം നൽകുന്ന കെ സി എസ് നായർ സ്മാരക പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി 


19. 'കയ്യൊപ്പിട്ടു. വഴികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ദിവ്യ എസ് അയ്യർ  


20. UN കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം- നവംബർ 18


21. ലോകത്തിലെ ഏറ്റവും വലിയ മരതകകല്ല് എന്ന് ഗിന്നസ് ബുക്കിൽ ഇടം നേടിയത്- ചിപെംബെലെ (സാംബിയ)


22. 2022 നവംബറിൽ യുനെസ്കോ പഠന നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ കോർപ്പറേഷൻ- തൃശ്ശൂർ


23. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്- Tayyab Ikram


24. മനുഷ്യാവകാശ കമ്മീഷൻ അംഗവും ക്രിമിനൽ അഭിഭാഷകനുമായ അഡ്വ കെ എം ഗംഗാധരൻ സ്മാരക പുരസ്കാരത്തിന് അർഹനായത്- ജസ്റ്റിസ് കെ ചന്ദു, പുരസ്കാര തുക 25000 രൂപ 


25. ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ പുരസ്കാരം ലഭിച്ച കേരളത്തിലെ ടൂറിസം പദ്ധതി- വാട്ടർ സ്ട്രീറ്റ് ടൂറിസം 


26. ഇന്ത്യയുടെ രണ്ടാമത്തെ ദേശീയ മാതൃക വേദ പാഠശാല (Rashtriya Adarsh Vedha vidyalaya) ഉദ്ഘാടനം ചെയ്തത് എവിടെ- പരി, ഒഡീഷ, ഉദ്ഘാടനം ചെയ്തത്- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രദാൻ

  • ആദ്യത്തെ ദേശീയ മാതൃക വേദ പാഠശാല സ്ഥിതി ചെയ്യുന്നത്- ഉജ്ജയിനി,മധ്യപ്രദേശ് 

27. 22-ാമത് നിയമ കമ്മീഷന്റെ ചെയർമാനായി നിയമിതനായത്- ഋതുരാജ് അവസ്തി 


28. അന്താരാഷ്ട്ര റേഡിയോളജി ദിനം- November 8


29. സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- തിരുവനന്തപുരം, വേദി- തൃശ്ശൂർ 


30. ഐക്യരാഷ്ട്ര സഭ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ വിരുദ്ധദിനമായി ആചരിക്കുന്നത്- നവംബർ 18 


31. ഓൺലൈൻ വ്യാപാരസ്ഥാപനമായ ആമസോൺ ഗവേഷണ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ- പവിത പ്രഭാകർ 


32. 2022 നവംബറിൽ വൈക്കോലിൽ നിന്ന് ജൈവ ബിറ്റുമിൻ നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ


33. ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ മരതക കല്ല് കണ്ടെത്തിയ രാജ്യം- സാംബിയ

  • നൽകിയിരിക്കുന്ന പേര്- ചിപമ്ബെലെ
  • സാംബിയ ഭാഷയിൽ കാണ്ടാമൃഗം എന്നാണർത്ഥം 
  • 7525 കാരറ്റ് (1505 kg) 
  • സാംബിയയിലെ കോപ്പർ ബെൽറ്റ് (പ്രവിശ്യയിലെ കകം ഗനിയിൽ നിന്നാണ് കണ്ടത്തിയത് 

34. 2022 നവംബറിൽ ടെലിവിഷൻ ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ വിഷയത്തിൽ 30 മിനിറ്റ് ദൈർഘ്യമുളള പരിപാടി ദിവസവും സംപ്രഷണം ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മാർഗ്ഗരേഖ പുറത്തിറക്കിയ രാജ്യം- ഇന്ത്യ 


35. ചെലവ് ചുരുക്കലിന്റെ ഭാഗമായി 2022 നവംബറിൽ 11000 ജീവനക്കാരെ കൂട്ട് പിരിച്ചു വിടൽ നടത്തിയ കമ്പനി- മെറ്റ 

No comments:

Post a Comment