Saturday 19 November 2022

Current Affairs- 19-11-2022

1. ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ജഗദിപ് ധൻകർ- 14-ാമത് 

  • രാജസ്ഥാനിലെ ജുൻജനുവിൽ ജനിച്ച ധൻകർ (71) പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജിവെച്ചാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 
  • സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ കോൺഗ്രസിന്റെ മാർഗരറ്റ് ആൽവയെ (80) 346 വോട്ടിനാണ് എൻ.ഡി.എ. സ്ഥാ നാർഥിയായ ധൻകർ തോല്പിച്ചത്. 
  • ആകെ പോൾ ചെയ്ത 725 വോട്ടുകളിൽ ധൻകർ 528 നേടി. ആൽവയ്ക്ക് ലഭിച്ചത് 182. 
  • 2017- ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എം. വെങ്കയ്യ നായിഡുവിനോട് പരാജയപ്പെട്ട പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽകൃഷ്ണഗാന്ധി 244 വോട്ട് നേടിയിരുന്നു. 

2. നാവികസേനയായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ യാത്രാഡ്രോണിന്റെ (Passenger Drone) പേര്- വരുണ 

  • സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ സാഗർ ഡിഫൻസ് എൻജിനിയറിങ്ങാണ് (പുണെ) പൈലറ്റില്ലാതെ ഒരാൾക്ക് സഞ്ചരിക്കാവുന്ന ‘വരുണ’ വികസിപ്പിച്ചത്. 
  • 130 കിലോഗ്രാം ഭാരം വഹിച്ച് 25 കിലോ മീറ്റർ ദൂരം 30 മിനിറ്റുകൾക്കുള്ളിൽ ഇതിന് താണ്ടാനാകും.

3. കേരളത്തിലെ ആശുപത്രികൾ, ആദിവാസി ഊരുകൾ, അക്ഷയകേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പോർട്ടലിന്റെ പേര്- കേരള ജിയോ പോർട്ടൽ

  • ഐ.ടി. മിഷന്റെ കീഴിൽ കേരള സ്റ്റേറ്റ് സ്പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റാണിത്.

4. ചന്ദ്രനിലേക്കുള്ള ദക്ഷിണ കൊറിയയുടെ ആദ്യ ഉപഗ്രഹം- ദ നൂരി  

  • കൊറിയൻ പാത്ത്ഫൈൻഡർ ലൂണാർ മാർബിറ്റർ എന്നുകൂടി പേരുള്ള ഉപഗ്രഹം 2022 ഓഗസ്റ്റ് അഞ്ചിന് യുഎസിലെ ഫ്ലോറിഡയിലുള്ള കേപ്പ് കാനവറിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൻ റോക്കറ്റിലാണ് വിക്ഷേപിച്ചത്. 

5. ഇന്ത്യയുടെ എത്രാമത് ചിഫ് ജസ്റ്റിസ് ആയാണ് യു.യു ലളിത് 2022 ഓഗസ്റ്റ് 27- ന് ചുമതലയേറ്റത്- 49-ാമത് 

  • മഹാരാഷ്ടക്കാരനായ ലളിതിന്റെ കാലാവധി 74 ദിവസത്തെ സേവനത്തിനുശേഷം നവംബർ 8- ന് അവസാനിക്കും. തുടർന്ന് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേൽക്കും. 

6. ഇന്ത്യയുടെ ഇപ്പോഴത്തെ കാബിനറ്റ് സെക്രട്ടറി- രാജീവ് ഗൗബ 


7. ലോകത്തിലെ ഏറ്റവും വലിയ പ്ലോട്ടിങ് സോളാർ പ്ലാന്റ് നിർമിക്കുന്നത് എവിടെയാണ്- മധ്യപ്രദേശിലെ ഖണ്ഡ് വ (Khandwa) ജില്ലയിൽ നർമദ നദിയില ഓംകാരേശ്വർ അണക്കെട്ടിൽ

  • 2023- മാടെ 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് 3000 കോടി രൂപ ചെലവിൽ മധ്യപ്രദേശ് സർക്കാർ നിർമിക്കുന്ന നിലയം ലക്ഷ്യമിടുന്നത്.
  • നിലയം പ്രവർത്തനക്ഷമമാകുന്നതോടെ താപ- ജല-സൗരോർജ വൈദ്യത നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യത്ത് ഏക ജില്ലയായി ഖണ്ഡ് വ മാറും. 

8. വിഭജനഭീതി സരണദിനം (Partition Horrors Remembrance Day) ആചരിച്ചത് എന്നായിരുന്നു- ഓഗസ്റ്റ് 14 

  • 1947- ലെ ഇന്ത്യാ വിഭജനകാലത്ത ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും കാർമയായി 2021- ലാണ് ആദ്യ ദിനാചരണം നടന്നത്.

9. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (CSIR) പുതിയ ഡയറക്ടർ ജനറൽ- ഡോ. കലെ സെൽവി 

  • 38 ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ് മയായ CSIR- ന്റെ ആദ്യ വനിതാ ഡയറക്ടർ ജനറലാണ് തമിഴ്നാട് സ്വദേശിനിയായ കലൈ സെൽവി. 

10. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത വിക്ഷേപണവാഹനം- സോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) 


11. ആഗോള ചെസ് സംഘടനയായ 'ഫിഡെ', (FIDE)- യുടെ ഡെപ്യൂട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- വിശ്വനാഥൻ ആനന്ദ് (ഇന്ത്യ) 

  • പ്രസിഡന്റായി അർക്കാഡി ഡോർക്കോവിച്ച് (റഷ്യ) രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 

12. 2022 ഓഗസ്റ്റ് 8- ന് അന്തരിച്ച ബെർലിൻ കുഞ്ഞനന്തൻ നായരുടെ (96) ആത്മകഥ- പൊളിച്ചെഴുത്ത് 


13. ദേശീയ കൈത്തറി ദിനം (National Handloom Day) എന്നാണ്- ഓഗസ്റ്റ് 7 


14. സംസ്ഥാന സർക്കാർ നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മിഷൻ അടുത്തിടെ റിപ്പോർട്ട് സമർപ്പിച്ചു. കമ്മിഷന്റെ അധ്യക്ഷൻ- ഡോ. ശ്യാം ബി. മേനോൻ 


15. ബിഹാറിൽ എത്രാമത്തെ തവണയാണ് നിതിഷ് കുമാർ മുഖ്യമന്ത്രിയായത്- എട്ടാം തവണ 

  • 2000- ത്തിലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. 

16. സംസ്ഥാന സർക്കാറിന്റെ പി.കെ. കാളൻ പുരസ്കാരം (2022) നേടിയത്- ചെറുവയൽ രാമൻ

  • കൃഷി, നാടോടി വിജ്ഞാനിയം വിഭാഗത്തിലാണ് 'നെല്ലച്ചൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാമന് പുരസ്കാരം ലഭിച്ചത്.
  • കേരള ഫോക്ലോർ അക്കാദമി മുൻ ചെയർമാനും ഗദ്ദികാ കലാകാരനുമായിരുന്ന അന്തരിച്ച പികെ, കാളന്റെ പേരിൽ 2008 മുതൽ പുരസ്കാരം നല്ലിവരുന്നു.
  • പരമ്പരാഗത നെൽവിത്തുകളുടെ സംര ക്ഷണ വ്യാപനത്തിനായി പ്രവർത്തിക്കു ന്ന രാമന് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവിയർ അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്

17. 2022 ഓഗസ്റ്റ് 9- ന് അന്തരിച്ച റെഡ്മൺഡ് ബിഗ്സ് (88) ഏത് നിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു- ബ്രിട്ടിഷ് ബാലസാഹിത്യകാരനും ചിത്രകാരനും

  • ദി സോമാൻ, ഫംഗസ് ദി ബുഗിമാൻ എന്നിവ പ്രശസ്തമായ ചിത്രകഥകളാണ്. 
  • ബാലസാഹിത്യത്തിലെ മാസ്റ്റർ എന്നറിയപ്പെടുന്ന 'കേറ്റ് ഗ്രിൻ എവേ മെഡൽ' ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.

18. 111.2 അടി ഉയരത്തിലുള്ള മഹാശിവലിംഗം പണികഴിപ്പിച്ച് വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രം- ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം (തിരുവനന്തപുരം) 


19. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം സമ്മേളനത്തിൽ മൂന്നാം തവണയും തുടർ ച്ചയായി പാർട്ടി സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട നേതാവ്- ഷി ജിൻപിങ് 


20. മഹാശ്വേതാ ദേവിയുടെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ബംഗാളിസിനിമ 2022 നവംബറിൽ നടക്കുന്ന ഐ എഫ്,

എഫ്.ഐയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഏതാണ് സിനിമ- മഹാനന്ദ 


21. കേരളത്തിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്ന തീരുമാനം സംസ്ഥാന മന്ത്രിമാർ ഒപ്പിട്ട് നൽകിയതോടെ സത്യാഗ്രഹം അവസാനിപ്പിച്ച വ്യക്തതി- ദയാബായി 


22. 2022 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷാ തീരത്തുനിന്ന് ഗതിമാറി പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരഞ്ഞത്തിയ ചുഴലിക്കാറ്റ്- സിത്രങ്


23. ലോക ചെസ് ഒളിമ്പ്യാഡിൽ കിരീടം നേടിയ രാജ്യം- ഉസ്ബെക്കിസ്താൻ 

  • ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്താൻ സ്വർണം നേടി. വെള്ളി നേടിയത് അർമേനിയ
  • വനിതാവിഭാഗത്തിൽ യുക്രനാണ് സ്വർണം. ജോർജിയ വെള്ളി സ്വന്തമാക്കി. 
  • ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ബി ടിമും വനിതാവിഭാഗത്തിൽ ഇന്ത്യ എ ടിയും വെങ്കലം നേടി. 
  • വ്യക്തിഗത വിഭാഗ ത്തിൽ ഡി. ഗുകേഷും (ചെന്നൈ) നിഹാൽ സരിനും (തൃശ്ശൂർ) നേടിയ സ്വർണ മെഡലുകൾ രാജ്യത്തിന് നേട്ടമായി.
  • ചെന്നൈയിലെ മഹാബലിപുരത്താണ് 44-ാം ചെസ് ഒളിമ്പ്യാഡ് നടന്നത്. 
  • 2024- ലെ ചെസ് ഒളിമ്പ്യാഡ് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് നടക്കുക.

24. പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വരുന്ന പരാതിസ്വഭാവമുള്ള വിഷയങ്ങൾ വിലയിരുത്തി പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പ്ലാറ്റ് ഫോം- CP GRAMS (Centralised Public Grievance Redress and Monitoring System) 


25. 3000 ത്തോളം ഘടികാരങ്ങൾ ശേഖരിച്ചു ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്- റോബർട്ട് കെന്നഡി (ചെന്ന സ്വദേശി)


26. 2022 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ലോകകപ്പ് മുദ്രകൾ പതിച്ച് നാണയങ്ങളും കറൻസികളും പുറത്തിറക്കിയ രാജ്യം- ഖത്തർ  


27. ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ പുരസ്കാരം ലഭിച്ച കേരളത്തിലെ ടൂറിസം പദ്ധതി- വാട്ടർ സ്ട്രീറ്റ് ടൂറിസം


28. കേരളത്തിൽ തോറിയത്തിൽ നിന്നും വൈദ്യുതി നിർമിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു


29. 53 ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന ഓസ്ട്രേലിയൻ ചിത്രം ആൽമ ആൻഡ് ഓസ്കർ


30. UN കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്- നവംബർ 18

No comments:

Post a Comment