Sunday 20 November 2022

Current Affairs- 20-11-2022

1. ഇന്ത്യയുടെ 50 ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് D.V Chandrachud സ്ഥാനമേറ്റു


2. തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച തമിഴ്നാട്ടിലെ പതിനേഴാമത് വന്യജീവി സങ്കേതം- കാവേരി സൗത്ത് വന്യജീവി സങ്കേതം


3. ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ തീം- വസുദൈവ കുടുംബം


4. സംസ്ഥാനത്തെ വൈദ്യുതിവിതരണ രംഗത്തെ ആധുനികവത്കരണ പദ്ധതി- ദ്യതി


5. 2022 നവംബർ മാസം പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ് 


6. ലോകത്ത് ഏറ്റവും നീളമുള്ള യാത്ര തീവണ്ടി ഓടുന്ന രാജ്യം- സ്വിസർലാൻഡ് (നീളം- 1.9 km) 


7. സ്വീഡിഷ് . പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പുറത്തിറക്കിയ, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരുടെയും എഴുത്തുകാരുടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പുകൾ അടങ്ങിയ പുസ്തകം- ദി ക്ലൈമറ്റ് ബുക്ക് 


8. ആഗോള അനലിറ്റിക് സ്ഥാപനമായ ഗാലപ്പിന്റെ ക്രമസമാധാന സൂചനയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക്- 60


9. ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- അഫ്താനിസ്ഥാൻ


10. റിപ്പോർട്ട് പ്രകാരം ഏറ്റവും സുരക്ഷിതമായ രാജ്യം- സിംഗപ്പുർ 


11. മേഖലാടിസ്ഥാനത്തിൽ ഏറ്റവും സുരക്ഷിതമായ ഭൂഖണ്ഡം- കിഴക്കൻ ഏഷ്യ


12. വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർക്കും സേവന ദാതാക്കൾക്കും നിയമപരമായ അവബോധം നൽകുന്നതിനായി ആരംഭിച്ച പദ്ധതി- (ശദ്ധ


13. NASA ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനായി ആരംഭിക്കുന്ന പുതിയ ദൗത്യമാണ് 'Dragonfly'- ശനി


14. സർക്കാർ ഡോക്ടർമാർക്ക് മേൽ GPS ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- കർണാടക 


15. ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (IAF) വൈസ് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ- അനിൽ കുമാർ 


16. വാണിജ്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റത്- സുനിൽ ബർത്വാൾ


17. 2022 നവംബറിൽ വൈക്കോലിൽ നിന്ന് ജൈവ ബിറ്റുമിൻ നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- ഇന്ത്യ 


18. ലോക ശാസ്ത്ര ദിനം- November 10


19. വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ശിശു വികസന വകുപ്പ് നൽകുന്ന പുരസ്കാരം- ഉജ്വല ബാല്യ പുരസ്കാരം


20. കേരള സാഹിത്യ സമിതി ഏർപ്പെടുത്തിയ കേരളീയ ഭാഷ സാഹിത്യ പുരസ്കാരം ലഭിച്ചത്- എ സജികുമാർ (15000 രൂപയും ഫലകവും)

  • കൊടുങ്കാറ്റ് ഉറങ്ങുന്ന കടൽ കഥാസമാഹാരത്തിനാണ് പുരസ്കാരം

21. 2022 നവംബറിൽ തോറിയത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ഇന്ത്യൻ സംസ്ഥാനം- കേരളം


22. 53- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന ഓസ്ട്രിയൻ ചിത്രം- അൽമ ആൻഡ് ഓസ്കർ 


23. 2022 നവംബറിൽ ടെലിവിഷൻ ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ വിഷയത്തിൽ 30 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്ന് കേന്ദ വാർത്താ വിതരണ മന്ത്രാലയത്തിന്റെ മാർഗ്ഗരേഖ പുറത്തിറക്കിയ രാജ്യം- ഇന്ത്യ 


24. ഇരുപത്തിരണ്ടാമത് നിയമ കമ്മീഷൻ ചെയർമാൻ- ഋതുരാജ് അവസ്തി (കാലാവധി- 3 വർഷം)


25. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം- കതിഹാർ (ബീഹാർ)


26. ലോകത്ത് ആദ്യമായി ലാബിൽ നിർമ്മിച്ച രക്തം മനുഷ്യനിൽ കുത്തിവെച്ച രാജ്യം- ബ്രിട്ടൺ


27. 2022 നവംബർ മാസം ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ്- Vikram S


28. ഇന്ത്യയിലാദ്യമായി എല്ലാ ജില്ലയിലും ആന്റി മൈക്രോബിയൽ (പ്രതിരോധ സമിതികൾ രൂപീകരിക്കുന്ന സംസ്ഥാനം- കേരളം 


29. 2023- ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്- ഉത്തർപ്രദേശ് 


30. ആദ്യ ആഗോള മാധ്യമ സമ്മേളന വേദി- അബുദാബി


31. അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിൽ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജ- അരുണ മില്ലർ (ആന്ധ്രാപ്രദേശ്) 


32. 2022 നവംബറിൽ കേരള ഗവർണറിനെ ചാൻസലർ പദവിയിൽ നിന്നും ഒഴിവാക്കിയ കല്പിത സർവ്വകലാശാല- കേരള കലാമണ്ഡലം 


33. അന്താരാഷ്ട്ര ട്വൻറി20 ക്രിക്കറ്റിൽ ആദ്യമായി 4000 റൺസ് നേടുന്ന താരം- വിരാട് കോഹ്ലി 


34. 'അനുഭവവും അനുമോദനവും' എന്ന പുസ്തകം രചിച്ചത്- പി ജെ കുര്യൻ

No comments:

Post a Comment