Monday 14 November 2022

Current Affairs- 14-11-2022

1. 2022- ൽ 100 വർഷം തികയ്ക്കുന്ന കുമാരനാശാന്റെ കൃതി- ചണ്ഡാലഭിക്ഷുകി


2. 2022 നവംബറിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആരംഭിച്ച സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടി- നിവേശക് ഭീതി


3. 2022- ലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരി മഹാശ്വേതാദേവിയുടെ ജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന സിനിമ- മഹാനന്ദ


4. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രയിൻ ഓടുന്ന രാജ്യം- സ്വിറ്റ്സർലൻഡ്


5. 2022- ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- മുംബൈ


6. ഡോ.ഖമറുദ്ദീന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ലഭിക്കുന്നത്- ദയാബായി


7. 'ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റ്' പുരസ്കാരം ലഭിച്ച സംസ്ഥാന സർക്കാരിന്റെ സുസ്ഥിര ടൂറിസം പദ്ധതി- സ്ട്രീറ്റ് 


8. നിയമ കമ്മീഷൻ അംഗമായി നിയമിതനായ കേരള ഹൈക്കോടതി മുൻ ജഡ്ജി- ജസ്റ്റിസ് കെ.റ്റി.ശങ്കരൻ


9. അടുത്തിടെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആയി ചുമതലയേറ്റത്- ആർ.എൻ.സിങ് 


10. പി.ജെ.ചെറിയാൻ ഫൗണ്ടേഷന്റെ ആർട്ടിസ്റ്റ് പി.ജെ.ചെറിയാൻ പുരസ്കാരം ലഭിക്കുന്നത്- വിമല വർമ്മ (25,000 രൂപ)


11. 2022- ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആരാണ്- സേതു


12. 2022- ലെ ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- ശങ്കർ മുത്തുസ്വാമി


13. 2022- ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ കിരീടം സഖ്യം- സാത്വിക് സായ്രാജ്, ചിരാഗ് ഷട്ടി


14. 2022- ലെ ബംഗ്ലാദേശ് ഫിലിം ഫെസ്റ്റിവലിന്റെ വേദി- കൊൽക്കത്ത


15. 2022 നവംബറിൽ സുലു രാജാവായ രാജാവായി ദക്ഷിണാഫ്രിക്കൻ സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചത് ആരെയാണ്- മിസുസുലു കാ സ്വലിത്തിനി


16. 2022 നവംബറിൽ യുഎൻ എയർ ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ ചെയർപേഴ് സണായി നിയമിതയായത്-  ഷഫാലി ജുനേജ


17. 2022- ലെ ഫോർമുല 1 മെക്സിക്കൻ ഗ്രാൻപ്രീ കാറോട്ടമത്സരത്തിലെ ജേതാവ്- മാക്സ് വെർസ്റ്റാൻ


18. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരത്തിന് അർഹനായത്- മൃദംഗ വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രൻ

  • 50,001 രൂപയും 10 ഗ്രാം സ്വർണപ്പതക്കവും 


19. 2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ- ശ്യാം ശരൺ നേഗി 


20. ആരോഗ്യ സംരക്ഷണ മേഖലയിലെ കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷാൻ ഭാരത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന നന്നായി വിനിയോഗിച്ച സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്- തമിഴ്നാട്

  • രണ്ടാം സ്ഥാനം- കേരളം 
  • ഏറ്റവും പിറകിലുള്ളത്- സിക്കിം, അരുണാചൽ പ്രദേശ് 
  • ഏറ്റവും കുറവ് ക്ലയിമുകൾ നടത്തിയ കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്

21. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രകടന സൂചികയിൽ ഒന്നാം സ്ഥാനം- കേരളം, മഹാരാഷ്ട്ര, പഞ്ചാബ് 

  • ഏറ്റവും പിറകിലുള്ളത്- അരുണാചൽ പ്രദേശ്


22. 2022 കാലാവസ്ഥ ഉച്ചകോടി മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ:-

  1. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുക 
  2. കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടുക 
  3. കാലാവസ്ഥ സഹായധന വിതരണം ത്വരിതപ്പെടുത്തുക

23. ട്വന്റി 20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 1000 റൺസ് തികക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യൻ താരവും എന്ന ബഹുമതി നേടിയത്- സൂര്യകുമാർ യാദവ്


24. ഇറാന്റെ ബഹിരാകാശ വിക്ഷേപണമായ Ghaem-100 വിജയകരമായി വിക്ഷേപിച്ചു


25. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് ത്വയ്യബ് ഇകം (പാകിസ്ഥാൻ)


26. മലയാള ഭാഷക്കുള്ള ഡോ: പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക അവാർഡിന് അർഹനായത്- എം പി പരമേശ്വരൻ


27. സാച്യു ഓഫ് ലിബേർട്ടിയേക്കാൾ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടി യന്ത്രം ഗുജറാത്തിലെ മുന്ദ്രയിൽ അദാനി ന്യൂ ഇൻഡസ്ട്രീസ് സ്ഥാപിച്ചു


28. 15ാമത് അർബൻ മൊബിലിറ്റി സമ്മേളനത്തോട് അനുബന്ധിച്ച് മികച്ച യാത്രാ സംവിധാനത്തിന് അവാർഡ് ലഭിച്ച് കെ.എസ്.ആർ.ടി.സി പദ്ധതി- ഗ്രാമവണ്ടി


29. 15ാമത് അർബൻ മൊബിലിറ്റി സമ്മേളനത്തോട് അനുബന്ധിച്ച് മികച്ച പൊതുഗതാഗത സംവിധാനത്തിന് പ്രത്യേക പ്രശംസ നേടിയത്- തിരുവനന്തപുരം നഗരം 


30. 15ാമത് അർബൻ മൊബിലിറ്റി സമ്മേളനത്തോട് അനുബന്ധിച്ച് മികച്ച സ്റ്റാളിനുളള പുരസ്കാരം നേടിയത്- കൊച്ചി മെട്രോ 


31. 2022 കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി- എറണാകുളം 


32. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിക്കുന്ന ബാങ്ക്- ലോക ബാങ്ക്


33. ഇന്ത്യയ്ക്ക് എണ്ണ വിതരണം ചെയ്യുന്നതിൽ ഏറ്റവും മുന്നിലുള്ള രാജ്യം- റഷ്യ 


34. ട്വിറ്ററിൽ ബ്ലൂ ടിക്ക് ലഭിക്കാൻ ഇനി മുതൽ നൽകേണ്ട തുക- 8 ഡോളർ (655 രൂപ) 


35. സംസ്ഥാന സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് വേദി- ത്യശൂർ

No comments:

Post a Comment