Saturday 12 November 2022

Current Affairs- 12-11-2022

1. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് 2022 ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തിയത് കേന്ദ്രസർക്കാരിന്റെ ഏത് പരിപാടിയുടെ ഭാഗമായിരുന്നു- ഹർ ഘർ തിരംഗ (എല്ലാ വീട്ടിലും ത്രിവർണ പതാക) 


2. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് തുടങ്ങിയത് എവിടെയാണ്- ഗാന്ധിനഗറിലെ (ഗുജറാത്ത്) ഗിഫ്റ്റ് സിറ്റിയിൽ

  • Indian International Bullion Exchange (IIBX) എന്നറിയപ്പെടുന്ന ഈ വിനിമയ കേന്ദ്രം ലോകത്തിലെ മൂന്നാമത്തതാണ്. 
  • Gujarat International Finance Tec-City എന്നാണ് GIFT സിറ്റിയുടെ പൂർണരൂപം. 
  • രാജ്യത്തെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്രം കൂടിയാണ് ഗിഫ്റ്റ് സിറ്റി. 
  • സ്വർണത്തിന്റെ പ്രധാന ഉപഭോക്താ ന്നനിലയിൽ ആഗോള ബുള്ള്യൻ വിലയെ സ്വാധീനിക്കാൻ രാജ്യത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ഐ.ബി. എക്സ്. ആരംഭിച്ചത്. ശുദ്ധമായ സ്വർണം, വെള്ളി എന്നിവയെയാണ് ബുള്ള്യൻ എന്ന് പരാമർശിക്കുന്നത്.
  • ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയാണ്. 

3. സിന്ധ് പോലിസിലെ (പാകിസ്താൻ) മനിഷാ റൊപേട്ട അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെ- പാകിസ്താൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പദവിയിലെത്തിയ ആദ്യ ഹിന്ദുവനിത 


4. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായതിന്റെ റെക്കോഡ് അടുത്തിടെ നേടിയത്- ഉമ്മൻചാണ്ടി

  • കെ.എം. മാണിയുടെ റെക്കോഡാണ് മറികടന്നത്.
  • കെ.എം. മാണി, ഉമ്മൻചാണ്ടി എന്നിവരാണ് സംസ്ഥാന നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയിട്ടുള്ളത്. 

5. രാജ്യത്തെ ആദ്യ വാനരവസൂരി (Monkey Pox) മരണം സ്ഥിരീകരിച്ചത് എവിടെയാണ്- തൃശ്ശൂർ 

  • 1958- ലാണ് വാനരവസൂരി കണ്ടെത്തിയത്. 
  • 1970- ൽ കോംഗോയിൽ രോഗബാധ മനുഷ്യനിൽ സ്ഥിരീകരിച്ചു.  

6. ത്രിപുരയിലെ ഏത് കൊട്ടാരമാണ് ദേശീയമ്യൂസിയമായി ഉയർത്തുന്നത്- പുഷ്ബന്ത കൊട്ടാരം 

  • 1917- ൽ ത്രിപുര മഹാരാജാവ് ബിരേ ന്ദ്രകിഷോർ മാണിക്യ അഗർത്തലയിൽ നിർമിച്ച കൊട്ടാരം 4 31 ഏക്കറിൽ മൂന്ന് നിലകളിലായി സ്ഥിതിചെയ്യുന്നു. 

7. പ്രശസ്ത കഥാകൃത്ത് കാരൂർ നീലകണ്ഠപ്പിള്ളയുടെ 'പൊതിച്ചോറ്' എന്ന ചെറുകഥ ഏതു പേരിലാണ് അടുത്തിടെ ചലച്ചിത്രമായത്- ഹെഡ്മാസ്റ്റർ 

  • രാജിവനാഥാണ് സംവിധായകൻ


8. ഏത് രാജ്യത്തെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മിഷണറാണ് പ്രണയ് വർമ- ബംഗ്ലാദേശ് 


9. 2022 ജൂലായ് 31- ന് അന്തരിച്ച ഫിഡൽ വി. റാമോസ് (94) ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു- ഫിലിപ്പിൻസ് 


10. 36-ാം ദേശീയ ഗെയിംസ് ഏത് സംസ്ഥാനത്താണ് നടന്നത്- ഗുജറാത്ത് 

  • 2022 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 10 വരെ അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട് ഭാവ്നഗർ എന്നി ആറ് നഗരങ്ങളിലായാണ് നടന്നത്.
  • സ്വർണം 61, വെള്ളി 35, വെങ്കലം 32 എന്നിങ്ങനെ 128 മെഡലുകളുമായി 'സർവീസസ് ഒന്നാമതെത്തി. 
  • മഹാരാഷ്ട്ര (140), ഹരിയാണ (116) എന്നിവയാണ് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയത്. കേരളത്തിന് (സ്വർണം 23, വെള്ളി 18, വെങ്കലം 13, ആകെ 54) ആറാം സ്ഥാനം.
  • 37-ാം ദേശിയ ഗെയിംസ് ഗോവയിലാണ് നടക്കുക. 

11. ഭീകര സംഘടനയായ അൽഖായിദയുടെ തലവൻ അയാൻ അൽ സവാഹിരി (71)- യെ അമേരിക്ക ഡ്രോൺ ആക്രമത്തിലൂടെ വധിച്ചത് എവിടെവെച്ചായിരുന്നു- കാബുളിലെ ഷെർപുരിൽ (അഫ്ഗാനിസ്മാൻ) 2022 ജൂലായ് 30- ന് 

  • 2011 മേയ് രണ്ടിന് പാകിസ്താനിലെ അബാട്ടാബാദിൽവെച്ച് ബിൻലാദനെ യു.എസ്. വധിച്ചതിന് പിന്നാലെയാണ് സവാഹിരി അൽഖായിദയുടെ തലവനായത്. ഡോക്ടർകൂടിയായ സവാഹിരി ഈജിപ് സ്വദേശിയാണ്.
  • ഷെർപുരിലെ ഒളിത്താവളത്തിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന സവാഹിരിയ ഡ്രോണിൽനിന്ന് ഹെൽഫയർ ആർ- 9 എക്സ് (Hel|fire R 9x) മിസൈൽ തൊടുത്താണ് സി.ഐ.എ. വധിച്ചത്. ഇയാളുടെ തലയ്ക്ക് യു.എസ്. 2.5 കോടി ഡോളർ (ഏകദേശം 196.41 കോടി രൂപ) വിലയിട്ടിരുന്നു. 

12. 1999- ലെ കാർഗിൽ യുദ്ധകാലത്ത് പാകിസ്മാൻ കൈയടക്കിയ ദ്രാസിലെ പോയിന്റ് 5140 ക്യാപ്റ്റൻ വിക്രം ബത്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. പോയിന്റ് 5140- ന് ഇപ്പോൾ നൽകപ്പെട്ട പേര്- ഗൺഹിൽ (Gun Hill)

  • കാർഗിലിന്റെ ഷേർഷാ എന്നറിയപ്പെട്ട വിക്രം ബത്ര യുദ്ധത്തിനിടെ വിരമൃത്യു വരിച്ച
  • കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണാർഥമാണ് പുനർനാമകരണം 

13. 2025- ൽ നടത്താനിരിക്കുന്ന ഐ.സി.സി. വനിത ഏകദിന ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യം- ഇന്ത്യ 


14. ലോകബാങ്കിന്റെ ചിഫ് ഇക്കണോമിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ഇന്ദർ മിത് ഗിൽ 

  • കൗഷിക് ബാബുവാണ് (2012) ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായ ആദ്യ ഇന്ത്യക്കാരൻ 

15. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർ ക്കായുള്ള രജിസ്ട്രേഷന്റെ പേര്- ഉദ്യം (Udyam) 


16. മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയാവുന്ന സോഫ്റ്റ്വേർ- വാഹൻ 


17. നാൻസി പെലോസി (Nancy Pelosi) യു.എസ്റ്റിൽ ഏത് പദവി വഹിക്കുന്ന വനിതയാണ്-  ജനപ്രതിനിധിസഭയുടെ (House of Representatives) സ്പീക്കർ  

  • ചൈനയുടെ ഭീഷണികൾ അവഗണിച്ച് 82- കാരിയായ നാൻസി അടുത്തിടെ തയ് വാൻ സന്ദർശിച്ചത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. 

18. കേന്ദ്ര വിജിലൻസ് കമ്മിഷണറായി (CVC) പുതുതായി ചുമതലയേറ്റത്- സുരേഷ് എൻ പട്ടേൽ 

  • അരവിന്ദ് കുമാർ, പ്രവീൺകുമാർ ശ്രീവാസ്തവ എന്നിവർ വിജിലൻസ് കമ്മിഷണർമാരായും ചുമതലയേറ്റു. 

19. രാമചന്ദ്രഗുഹയുടെ ഏത് കൃതികളെ ആധാരമാക്കിയാണ് മഹാത്മാഗാന്ധിയെപ്പറ്റിയുള്ള വെബ്സീരീസ് നിർമിക്കുന്നത്- ഗാന്ധി ബിഫോർ ഇന്ത്യ ഗാന്ധി- ദി ഇയേഴ്സസ് ദാറ്റ് ചെയ്തഞ്ച്ഡ് ദി വേൾഡ് 

  • ഹൻസൽമത്തെയാണ് സംവിധായകൻ. പ്രതിക് ഗാന്ധിയാണ് മഹാത്മജിയുടെ വേഷം അവതരിപ്പിക്കുന്നത്.

20. ഇന്ത്യൻ വ്യോമസേനയിൽനിന്ന് ഏത് യുദ്ധവിമാനശ്രണിയെയാണ് ഘട്ടം ഘട്ടമായി പിൻവലിക്കുന്നത്- മിഗ് 21 

  • തുടർച്ചയായ അപകടങ്ങളും സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തിയാണ് തിരുമാനം. 
  • 2025 ഓടെ സമ്പൂർണ പിൻവലിക്കൽ നടപ്പിലാകും
  • പഴയ സോവിയറ്റ് യൂണിയനിലെ മികോയാൻ ഗുറേവിച്ച് (Mikoyan Gurevich) ഡിസൈൻ ബറോയാണ് MIG 21 രൂപകല്പനചെയ്ത് നിർമിച്ചത്. 1959 മുതൽ ഇന്ത്യൻ സേനയുടെ ഭാഗമാണ്.
  • വ്യോമയാനചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമിക്കപ്പെട്ട യുദ്ധവിമാനം കൂടിയാണിത്.
  • കൂടുതൽ കാര്യക്ഷമതയുള്ള സു- 30, തദ്ദേശിയ നിർമിതിയായ തേജസ് എൽ. സി.ഐ. (ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റ്) എന്നിവ പകരമായി വിന്യസിക്കം. 
  • 1970- നു ശേഷം മിഗ് വിമാനങ്ങൾക്ക് സംഭവിച്ച അപകടങ്ങൾ 'പറക്കും ശവപ്പെട്ടി (Flying Coffin) എന്ന പരിഹാസപ്പേര് നേടിക്കൊടുത്തിരുന്നു.

21. കടുവകളെ സ്നേഹിച്ച വേട്ടക്കാരൻ ജിം കോർബറ്റിന്റെ ജീവിതത്തിൽ ഇതുവരെ പുറത്തറിയാത്ത വിവരങ്ങളുൾപ്പെടുത്തി ഹാഷെ ഇന്ത്യ പുറത്തിറക്കിയ പുസ്തകം- ദ കോർബറ്റ് പേപ്പേഴ്സ് 


22. "ഒരു രാജ്യം, ഒരു വളം' പദ്ധതിയുടെ ഭാഗമായി പുറത്തിറക്കാൻ തീരുമാനിച്ച വളം ബ്രാൻഡ്- ഭാരത് 


23. കമാൻഡോ ഓപ്പറേഷനുകളിൽ സ്റ്റോടകവസ്തുക്കൾ നിർവീര്യമാക്കാൻ ബാഗിലാക്കി കൊണ്ടുപോകാവുന്ന ചെറു റിമോട്ട് കൺട്രോൾ വാഹനം വികസിപ്പിച്ചതിന് എൻ.എസ്.ജി.യുടെ (ദേശീയ സുരക്ഷാ ഗാർഡ്) പുരസ്കാരം ലഭിച്ച സി.ആർ.പി.എ ഫിലെ മലയാളി സൈനികൻ- കെ.കെ. സന്തോഷ് 


24. വിദേശരാജ്യങ്ങളിൽ റിപ്പോർട്ടുചെയ്ത കോവിഡിന്റെ പുതിയ ജനിതക വകഭേദം- എക്സ് ബി.ബി. എക്സ് ബി.ബി. വൺ 


25. ഇന്ത്യൻ ബോക്സിങ് ഫെഡറേഷൻ ഹെപെർഫോമൻസ് ഡയറക്ടറായി നിയമിച്ചതാരെയാണ്- ബർണാഡ് ഡണ്ണെ  


26. നാസ ഡാർട്ട് (ഡബിൾ ആസ്ട്രോയ്ഡ് റീഡയറക്ഷൻ) പരീക്ഷണം നടത്തി ഭൂമിക്ക് ഭീഷണിയായ ഏത് ബഹിരാകാശവസ്തുവിന്റെ ഭ്രമണപഥമാണ് തിരുത്തിയത്- ഡൈമോർഫോസ് 


27. ലോകത്തെ ഏറ്റവും സമ്പന്നനും വൻകിടവ്യവസായിയുമായ ഇലോൺ മസ്ക് അടുത്തിടെ ആരംഭിച്ച സുഗന്ധസംരംഭത്തിന്റെ പേര്- ബേൺട് ഹെയർ 


28. രാസവസ്തുവളം മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ലോക് സഭാ അംഗം- ശശി തരൂർ 


29. വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിയുടെ മാതൃകയിൽ ചരക്കുകടത്തിന് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്ന അർധ അതിവേഗ തീവണ്ടിയുടെ പേര്- ഫ്രെയ്റ്റ് ഇ.എം.യു. (മണിക്കൂറിൽ 160 കിലോ മീറ്റർ വേഗം) 


30. ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാലാമത് വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി ഹിമാചലിലെ ഉനയിലെ അംബ് അന്ദര റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. എവിടെമുതൽ എവിടെവരെയാണ് സർവീസ്- അംബ് അന്ദാരയിൽ നിന്ന് ഡൽഹിവരെ

No comments:

Post a Comment