1. 2024 ഏപ്രിലിൽ അന്തരിച്ച പി.ജി. ജോർജ് ഏത് കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
2. 2024 ICC ട്വന്റി- 20 ലോകകപ്പിന്റെ ബ്രാന്റ് അംബാസഡർമാർ- ഉസൈൻ ബോൾട്ട്, ക്രിസ് ഗെയ്ൽ, യുവരാജ് സിംഗ്
3. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന CHASING (റൺസ് അടിസ്ഥാനത്തിലുള്ള) ചെയ്ത് വിജയം സ്വന്തമാക്കിയ ടീം- പഞ്ചാബ് കിങ്സ്
4. സംസ്ഥാനത്താദ്യമായി ഭിന്നശേഷി കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ തയ്യാറാക്കിയ സ്കൂൾ- മാടായി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ
5. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ്റെയിൽവേ പാലം നിലവിൽ വരുന്നത്- പാമ്പൻ പാലം, രാമേശ്വരം
6. “Heavenly Islands of Goa" എന്ന പുസ്തകത്തിൻറെ രചയിതാവ്- പി എസ് ശ്രീധരൻപിള്ള
7. 2024 ഏപ്രിലിൽ ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച മിഡിൽ ഈസ്റ്റ് രാജ്യം- കുവൈറ്റ്
8. അടുത്തിടെ നിർമ്മിത ബുദ്ധി ഉപയോഗിച്ച് എ ഐ കോണിക്ക് എന്ന കാപ്പി നിർമ്മിച്ച രാജ്യം- ഫിൻലാൻഡ്
9. അടുത്തിടെ 17 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ രാജാ രവിവർമ്മ വരച്ച ചിത്രം- മോഹിനി
10. അടുത്തിടെ നവരത്ന പദവി ലഭിച്ച കമ്പനികൾ-
- Indian Renewable Energy Development Agency Ltd (IREDA)
- National Fertilizers Ltd (NFL)
- Housing and Urban Development Corporation Ltd (HUDCO)
11. ലോകത്തിലാദ്യമായി ചന്ദ്രന്റെ ഹൈഡെഫനിഷൻ ജിയോളജിക്കൽ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം- ചൈന
12. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല- പാലക്കാട്
13. 2024- ൽ ശ്രീലങ്കയിൽ ഉദ്ഘാടനം ചെയ്ത ജലവൈദ്യുത പദ്ധതി- ഉമാ ഓയ ജലവൈദ്യുത പദ്ധതി
14. അടുത്തിടെ വാഗമണ്ണിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം- Litsea Vagamonica
15. 2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ മാധ്യമ പ്രവർത്തകൻ- ടെറി ആൻഡേഴ്സൺ
- ലബനൻ ആഭ്യന്തരയുദ്ധകാലത്ത് ബന്ദിയാക്കപ്പെട്ടിരുന്നു.
16. 2024 ഏപ്രിലിൽ രാജിവെച്ച ഇസ്രായേൽ മിലിറ്ററി ഇന്റലിജൻസ് ചീഫ്- മേജർ ജനറൽ അഹറോൻ ഹലിവ
- 2023 ഒക്ടോബറിൽ ഹമാസ് ഭീകര സംഘടനയുടെ ആക്രമണത്തിലേക്ക് നയിച്ച പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് രാജിവച്ചത്.
17. 2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സൈക്കോ അനലിസ്റ്റും സാമൂഹിക നിരീക്ഷകനുമായ ഇന്ത്യൻ പ്രതിഭ- സുധിർ കക്കർ
18. ലോക പുരുഷ സിംഗിൾസ് ടെന്നീസിൽ ഒന്നാം റാങ്കിലെത്തുന്ന പ്രായം കൂടിയ താരം- നൊവാക് ജ്യോക്കോവിച്ച് (സെർബിയ)
19. 2024 ICC ട്വന്റി 20 ലോകകപ്പിന്റെ ബ്രാന്റ് അംബാസഡർ- ഉസൈൻ ബോൾട്ട്
- വേദി- USA, West Indies
20. IPL ചരിത്രത്തിൽ 100 ക്യാച്ചുകളും 100 വിക്കറ്റുകളും 1000 റൺസും നേടിയ ആദ്യ താരം- രവീന്ദ്ര ജഡേജ
21. ആർച്ചറി ലോകകപ്പിൽ പുരുഷ റിക്കർവ് ഇനത്തിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ
- ടീം അംഗങ്ങൾ- ധിരാജ് ബൊമ്മ ദേവര, പ്രവീൺ ജാദവ്, തരുൺ ദീപ്റായ്
- ഇന്ത്യ പരാജയപ്പെടുത്തിയത്- ദക്ഷിണകൊറിയ
22. 2024- ലെ സൗദി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി വിഭാഗത്തിൽ ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- വി കെ ജോസഫ്
23. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല- പാലക്കാട്
24. നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ഡോ. പോൾ മണലിൽ
25. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ മാതൃക പോളിംഗ് ബൂത്ത് ഒരുക്കിയ ജില്ലാ ഭരണകൂടം- തിരുവനന്തപുരം
26. അടുത്തിടെ ഗവേഷകർ വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം- ലിറ്റ്സിയ വാഗമണിക
27. 2024 ഏപ്രിലിൽ എത്ര മാസങ്ങൾക്ക് ശേഷമാണ് വോയേജർ- 1 ഭൂമിയിലേക്ക് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്- 5
28. ഏത് രാജ്യത്താണ് 'കൊലയാളി ഗുഹ' എന്ന് വിളിപ്പേരുള്ള കിറ്റം ഗുഹ സ്ഥിതിചെയ്യുന്നത്- കെനിയ
29. ഏഷ്യൻ അണ്ടർ 20 അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി- ദുബായ്
30. 2024 ഏപ്രിലിൽ സ്മോക് ബിസ്ക്കറ്റ് നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
No comments:
Post a Comment