Wednesday, 8 May 2024

Current Affairs- 08-05-2024

1. 2024- ൽ നടന്ന 11-മത് ഏഷ്യ പസഫിക് കോ-ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിന് വേദിയായത്- ജോർദാൻ


2. 2024 ഏപ്രിലിൽ പശ്ചിമബംഗാൾ രാജ്ഭവന്റെ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ലഭിച്ചത്- ജഗതി ശ്രീകുമാർ


3. ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവി- ദിനേശ് കുമാർ ത്രിപാഠി


4. 2024- പുരുഷ T20 ലോകകപ്പിനുളള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- രോഹിത് ശർമ്മ


5. 2024- ൽ എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ വരൾച്ചയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച രാജ്യം- സിംബാബ്വെ


6. അറബ് സാഹിത്യത്തിനുള്ള 2024 - ലെ അന്താരാഷ്ട്ര പുരസ്കാരം നേടിയത്- ബാസിം ഖൻദാഖി


7. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുടെ (NISE) പുതിയ ഡയറക്ടർ ജനറൽ- മുഹമ്മദ് റിഹാൻ


8. SAT (Securities Appellate Tribunal) ഓഫീസറായി അടുത്തിടെ നിയമിതനായത്- പി. എസ്. ദിനേഷ് കുമാർ


9. 2024 Goldman Environmental Prize Bly 200miminwin പരിസ്ഥിതി പ്രവർത്തകൻ- അലോക് ശുക്ല

  • Hasdeo Aranya എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചതിനാണ് പുരസ്കാരം
  • ഹരിത നൊബേൽ എന്നറിയപ്പെടുന്ന പുരസ്കാരമാണിത് 

10. 2024 ഏപ്രിലിൽ നാഷണൽ ഫിലിം അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ഡോ.പോൾ മണലിൽ


11. സുനിൽ വൽസനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടംനേടിയ മലയാളി- സഞ്ജു. വി. സാംസൺ


12. 2024 ഏപ്രിലിൽ കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർപേഴ്സണായി ചുമതലയേറ്റത്- വിമല വിജയ ഭാസ്കർ


13. 2024 ഏപ്രിലിൽ നാവികസേന മേധാവിയായി ചുമതലയേറ്റത്- അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി 

  • ആർ. ഹരികുമാർ വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം
  • നാവികസേന ഉപമേധാവിയായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ

14. 2024 ലോക പുസ്തക തലായി UNESCO തിരഞ്ഞെടുത്ത നഗരം- സ്ട്രാസ്ബർഗ് (ഫ്രാൻസ്)


15. ഏത് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തിന്റെ പുസ്തകമാണ് The Winner's Mindset- ഷെയ്ൻ വാട്സൺ


16. 2024 ഏപ്രിലിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉഷ്ണതരംഗം സ്ഥിരീകരിച്ച കേരളത്തിലെ ആദ്യ ജില്ല- പാലക്കാട്


17. 2024 മെയ്യിൽ പുറപ്പെടുന്ന ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ- സുനിത വില്യംസ്

  • Boeing Crew Flight Test (Boe-CFT) BMJ എന്നറിയപ്പെടുന്നു

18. 50 -ാമത് G7 ഉച്ചകോടി 2024 വേദി- ഇറ്റലി


19. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്റർഗവൺമെന്റൽ നെഗോഷ്യേറ്റിംഗ് കമ്മിറ്റിയുടെ നാലാമത്തെ സെഷൻ വേദി- ഒട്ടാവ 


20. റിസർവ് ബാങ്കിന്റെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ബാങ്ക്- ഇൻഡസ്ഇൻഡ് ബാങ്ക്


21. അടുത്തിടെ ഗവേഷകർ വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം- ലിറ്റ്സിയ വാഗമണിക


22. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗേ യുഗിൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത്- ന്യൂഡൽഹി


23. 2024- ലെ സൗദി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി വിഭാഗത്തിന്റെ ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- വി കെ ജോസഫ്


24. 2024- ലെ കേരള സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- പാലക്കാട്


25. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 2023- ൽ ഏറ്റവും കൂടുതൽ ആളുകൾ പട്ടിണിയിലായ ഭൂപ്രദേശം- ഗാസ


26. ട്വന്റി-20യിലെ ഏറ്റവും വലിയ ചേസിംഗ് വിജയം സ്വന്തമാക്കിയ ടീം- പഞ്ചാബ് കിങ്സ്


27. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കുന്നതിന് കേന്ദ്ര തുറമുഖമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച തുറമുഖം- വിഴിഞ്ഞം തുറമുഖം


28. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം നിലവിൽ വരുന്നത്- കാസർകോട്


29. 2024 ഏപ്രിലിൽ സ്വവർഗ ലൈംഗികത 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ബിൽ പാസാക്കിയ രാജ്യം- ഇറാഖ്


30. ചൈനയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് ഒന്നാം സ്റ്റേജിൽ പുരുഷ റിക്കർവ് ടീമിനത്തിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ

No comments:

Post a Comment