Monday, 6 May 2024

Current Affairs- 06-05-2024

1. വൻതോതിൽ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് അറസ്റ്റിലായ തിമൂർ ഇവാനോവ് ഏത് രാജ്യത്തിന്റെ പ്രതിരോധ ഉപമന്ത്രി ആണ്- റഷ്യ


2. 2024 ഏപ്രിലിൽ അന്തരിച്ച സുധീർ കക്കർ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- മനഃശാസ്ത്ര വിദഗ്ധൻ


3. ക്യാൻസർ കോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം വർദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജൻ വികസിപ്പിച്ചത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് 


4. വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ ദുരന്തമേഖലകളിൽ ലോകത്ത് ഒന്നാമത് ഉള്ള ഭൂഖണ്ഡം- ഏഷ്യ


5. ICC T20 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത്- ഉസൈൻ ബോൾട്ട്


6. ലോക മലേറിയ ദിനം (ഏപ്രിൽ- 25) 2024 പ്രമേയം- Accelerate the fight against malaria for a more equitable world.


7. സംസ്ഥാനത്തെ മികച്ച ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള അവാർഡ് കരസ്ഥമാക്കിയത്- എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി


8. 2024- ലെ ട്വന്റി20 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ അംബാസഡറായി നിയമിതനായത്- ഉസൈൻ ബോൾട്ട്


9. ഐ എസ് പി എസ് കോഡ് ലഭിച്ചതിനുശേഷം ബേപ്പൂർ തുറമുഖത്തെത്തുന്ന ആദ്യ വിദേശ വിനോദയാത്ര കപ്പൽ- ലോഹൻക


10. 2024 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ബിസ്മ മറൂഫ് ഏത് രാജ്യത്തിന്റെ വനിതാ ക്രിക്കറ്റ് താരമാണ്- പാകിസ്ഥാൻ


11. ഡേറ്റാ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി- റിലയൻസ് ജിയോ


12. 2024 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ സൈക്കോ അനാലിസിസിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- സുധീർ കക്കർ


13. 2024- ൽ നടക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം- സഞ്ജു സാംസൺ


14. 2024 ഏപ്രിലിൽ തകർന്ന ഓൾഡ് കിജാബെ അണക്കെട്ട് സ്ഥിതിചെയ്യുന്ന രാജ്യം- കെനിയ


15. അടുത്തിടെ സ്വവർഗരതി ക്രിമിനൽ കുറ്റമാക്കിയുള്ള ബില്ല് പാസാക്കിയ ഏഷ്യൻ രാജ്യം- ഇറാക്ക്


16. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിലവിൽ വരുന്നത്- ദുബായ്


17. 2024- ലെ ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ് നേടിയത്- അലോക് ശുക്ല


18. 2024- ലെ അമ്പെയ്ത്ത് ലോകകപ്പിൽ ഹാട്രിക് സ്വർണം നേടിയ ഇന്ത്യൻ താരം- ജ്യോതി സുരേഖ വെന്നും


19. 2024 ഏപ്രിലിൽ രാജിവച്ച സ്കോട്ട്ലൻഡ് ഭരണാധികാരി- ഹംസ യൂസഫ്


20. 2024 ഏപ്രിലിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി- വി ശ്രീനിവാസ പ്രസാദ്


21. 2024- ൽ പശ്ചിമബംഗാൾ ഗവർണേഴ്സ് അവാർഡ് ഓഫ് എക്സലൻസ് ലഭിച്ച മലയാള നടൻ- ജഗതി ശ്രീകുമാർ


22. 2024 -ൽ ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ- അലോക് ശുക്ല


23. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അംഗീകരിച്ച തുറമുഖം- വിഴിഞ്ഞം തുറമുഖം


24. 2024- ൽ ഷാങ്ഹായിൽ നടന്ന ആർച്ചറി വേൾഡ്കപ്പ് സ്റ്റേജ് 1- ൽ ഹാട്രിക്ക് സ്വർണ്ണം നേടിയ ഇന്ത്യൻ വനിത താരം-ജ്യോതി സുരേഖ വെന്നും


25. 2024- ലെ തോമസ് കപ്പ് & യൂബർ കപ്പ് ചാംപ്യൻഷിപ്പുകളുടെ വേദി- ചെങ്ഡു (ചൈന)


26. അടുത്തിടെ സ്ഥാനമൊഴിഞ്ഞ സ്കോട്ട്ലാന്റ് ഫസ്റ്റ് മിനിസ്റ്റർ- ഹംസ യൂസഫ്


27. 2024 ഏപ്രിലിൽ വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട പുതിയ ഇനം സസ്യത്തിന് നൽകിയ ശാസ്ത്രീയനാമം- ലിറ്റ്സിയ വാഗമണിക


28. 2024 SHANGHAI / SUZHOU DIAMOND LEAGUE TRACK AND FIELD ATHLETICS ro പുരുഷൻമാരുടെ 100 മീറ്റർ ഇനത്തിൽ ജേതാവായ ദക്ഷിണാഫ്രിക്കൻ താരം- അക്കാനി സിംബിനെ (10.01 sec)


29. 2024 അമ്പെയ്ത്ത് ലോകകപ്പിൽ പുരുഷ റിക്കർവ് ഇനത്തിൽ സ്വർണ്ണം നേടിയ രാജ്യം- ഇന്ത്യ


30. 2024 ഏപ്രിലിൽ ചൈനയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് മൂന്നംഗ സംഘത്തെ വിക്ഷേപിച്ച ബഹിരാകാശ പേടകം- ഷെൻഷൗ- 18

No comments:

Post a Comment