Tuesday, 7 May 2024

Current Affairs- 07-05-2024

1. 2024 മെയ്യിൽ തമിഴ്നാട്ടിലെ മണ്ഡപം തീരത്തു നിന്നു കണ്ടെത്തിയ പുതിയ ഇനം TARDIGRADE (ജലക്കരടി)- ബാറ്റിലിപ്സ് ചന്ദ്രയാനി

  • ചന്ദ്രയാൻ- 3 ദൗത്യത്തോടുള്ള ആദര സൂചകമായാണ് സൂക്ഷ്മജീവിക്ക് ഈ പേര് നൽകിയത്.

2. 2024 മെയ്യിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ഉൾപ്പെട്ട സംസ്ഥാനം- കേരളം

  • ആദ്യമായാണ് കേരളം ഈ മാപ്പിൽ ഉൾപ്പെടുന്നത്

3. REPORTERS WITHOUT BORDERS 2024 റിപ്പോർട്ട് പ്രകാരം ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 159


4. 2024 INTERNATIONAL PRIZE FOR ARABIC FICTION പുരസ്കാരം നേടിയ പാലസ്തീൻ സാഹിത്യകാരൻ- BASIM KHANDAQJI

  • A MASK, THE COLOUR OF THE SKY എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്

5. 2024 മെയ്യിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയായി നിയമിതനായത്- ഇഷാഖ് ദാർ


6. 2024 ഏപ്രിലിൽ രാജി വെച്ച ഹെയ്തി പ്രധാനമന്ത്രി- ഏരിയൽ ഹെൻറി


7. 2024- ൽ നടക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ ആയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിങ്


8. ലോക പ്രതിരോധ കുത്തിവെയ്പ്പ് വാരമായി ആചരിക്കുന്നത്- ഏപ്രിൽ 24 മുതൽ 30 വരെ


9. 2024 ഏപ്രിലിൽ ബഹിരാകാശത്തെ അപകടകരമായ ആയുധമത്സരം തടയണമെന്ന യു എൻ പ്രമേയത്തെ വിറ്റോ ചെയ്ത രാജ്യം- റഷ്യ 


10. 2024 ഏപ്രിലിൽ seng khihlang ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- മേഘാലയ


11. നാളികേര വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി കേരള നാളികേര വികസന ബോർഡ് ആരംഭിച്ച കോൾ സെന്റർ- തെങ്ങിന്റെ ചങ്ങാതിക്കൂട്ടം


12. മികച്ച സ്കോററുടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച സർക്കാർ മെഡിക്കൽ കോളേജ്- എസ് എ ടി തിരുവനന്തപുരം


13. നാവികസേനയുടെ ഇരുപത്തിയാറാം മധാവിയായി ചുമതലയേറ്റത്- അഡ് ദിനേശ് കുമാർ ത്രിപാഠി


14. കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സണായി ചുമതലയേറ്റത്- വിമല വിജയഭാസ്കർ


15. മികച്ച പ്രകടനം കാഴ്ചവച്ചതിന് നാഷണൽ ഹൈവേ അതോറിറ്റിയുടെ ബെസ്റ്റ് പെർഫോമർ പുരസ്കാരത്തിന് അർഹമായത്- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി


16. അറബ് സാഹിത്യത്തിനുള്ള 2024- ലെ അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായ പലസ്തീൻ സാഹിത്യകാരൻ- ബാസിം ഖൻദാഖ്ജി


17. 'ദി വിന്നേഴ്സ് മൈൻഡ്സെറ്റ്' എന്ന പുസ്തകം രചിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- ഷെയ്ൻ വാട്സൺ


18. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ- സുനിതാ വില്യംസ്


19. കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ പുതിയ ഇനം ജലക്കരടി- ബാറ്റിലിപ്സ് ചന്ദ്രയാനി


20. തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപായ സോളമൻ ഐലൻഡ്സിലെ പുതിയ പ്രധാനമന്ത്രി- ജെറമിയ മാനേൽ


21. ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത- ആർ വൈശാലി

  • കൊനേരു ഹംപി, ഡി ഹരിക എന്നിവരാണ് ഇതിനുമുമ്പ് ഗ്രാൻഡ്മാസ്റ്ററായത്

22. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ, സത്യജിത് റേ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- പ്രഭാവർമ


23. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ പുതിയ ക്യാപ്റ്റൻ- ശാലിമ ടെറ്റെ


24. നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി- ശലഭ


25. അടുത്തിടെ അന്തരിച്ച വിഖ്യാത തമിഴ് ചലച്ചിത്ര പിന്നണി ഗായിക- ഉമ രമണൻ


26. ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം- അമേരിക്ക


27. ഇന്റർനാഷണൽ ന്യൂസ് മീഡിയ അസോസിയേഷന്റെ ഗ്ലോബൽ മീഡിയ അവാർഡ് 2024 നേടിയ എ ഐ അവതാരക- സന


28. ലോകത്തിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ഹോട്ടൽ- ചാണ്ടിസ് വിൻഡിവുഡ്സ്


29. 2025- ലെ ലോക ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- ഗുവാഹത്തി


30. സ്പെയിനിലെ ലാസ് പൽമാസ് ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്ര മേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ചിത്രം- പാരഡൈസ്

No comments:

Post a Comment