Tuesday 28 May 2024

Current Affairs- 27-05-2024

1. 2024 മെയ് 21- ന് രാജീവ് ഗാന്ധിയുടെ എത്രാമത് രക്തസാക്ഷിത്വ ദിനമാണ് ആചരിച്ചത്- 33


2. ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ടി20 വിഭാഗം 400 മീറ്ററിൽ ലോക റെക്കാഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം- ദീപ്തി  ജീവൻജി (55.07 സെക്കൻഡ്)


3. മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം മലയാറ്റൂർ ഫൗണ്ടേഷൻ നൽകുന്ന സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എം വി ജനാർദനൻ


4. 2024 മെയിൽ തായ്വാന്റെ പ്രസിഡണ്ടായി നിയമിതനായത്- വില്യം ലായ്


5. ഇറ്റാലിയൻ ഓപ്പൺ 2024 ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്- അലക്സാണ്ടർ സ്വരേവ്


6. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ നൈൽ നദിയുടെ നഷ്ടപ്പെട്ട കൈവഴി- അഹ്റമത്ത്


7. കാലാവസ്ഥാ വ്യതിയാനം കാരണം എല്ലാ ഹിമാനികളും നഷ്ടപ്പെടുന്ന ലോകത്തിലെ ആദ്യ രാജ്യം- വെനസ്വേല


8. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം (മെയ്- 22) 2024- ലെ പ്രമേയം- Be part of the plan


9. 2024- ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹയായ ജർമൻ എഴുത്തുകാരി- ജെന്നി ഏർപെൻബെക്ക് (കെയ്റോസ് എന്ന നോവലിനാണ് പുരസ്കാരം.)


10. അന്താരാഷ്ട്ര ബുക്കർ സമ്മാനം കരസ്ഥമാക്കുന്ന ആദ്യ പുരുഷ പരിഭാഷകൻ- മിഖായേൽ ഹോഫ്മാൻ


11. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും സംരംഭകത്വമനോഭാവവും വളർത്തിയെടുക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന മൈൻഡ് ബ്ലോവേഴ്സ് എന്ന പദ്ധതി ആരംഭിച്ചത്- കുടുംബശ്രീ


12. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിന്റെ ലോകത്തിലെ അതിസമ്പന്നരായ 15 പേരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ- മുകേഷ് അംബാനി, ഗൗതം അദാനി


13. കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ടിങ് യൂണിറ്റ് നിലവിൽ വന്നത്- കൊല്ലം


14. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ജർമൻ ഫുട്ബോൾ താരം- ടോണി ക്രൂസ്


15. IPL -ൽ 8000 റൺസ് നേടിയ ആദ്യ താരം- വിരാട് കോലി


16. കെ.എസ്. ഇ. ബി. യുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത്- ബിജു പ്രഭാകർ


17. 2024-മെയിൽ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി നിയമിതനായ വ്യക്തി- രമേഷ് ബാബു. വി


18. ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമാകുന്ന 99 -ാമത് രാജ്യം- സ്പെയിൻ


19. 46th അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് മീറ്റിംഗിന്റെ (ATCM) വേദി- കൊച്ചി


20. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ- Mikael Stahre


21. 2024- ൽ ഷാ പ്രസിന് അർഹനായ ഇന്ത്യൻ വംശജൻ- ശ്രീനിവാസ് ആർ. കുൽക്കർണി


22. ഷെൽ കമ്പനികളുടെ മറവിലെ ജി.എസ്.ടി. വെട്ടിപ്പ് പിടികൂടാൻ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ നേതൃത്വത്തിൽ ആകി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന- ഓപ്പറേഷൻ പാം ട്രീ


23. നേപ്പാളിൽ നിന്ന് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത- കാമ്യ കാർത്തികേയൻ


24. 2024- ലെ UEFA യുറോപ്പ ലീഗ് കിരീടം നേടിയത്- Atalanta


25. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന അത്ലറ്റുകളെ പ്രചോദിപ്പിക്കാനും ആളുകളിൽ ആവേശം ഉണ്ടാക്കുന്നതിനുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആരംഭിച്ച ക്യാമ്പയിൻ- ലെറ്റ്സ് മൂവ് ഇന്ത്യ


26. 2024 ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ്- ജെന്നി ഏർപെൻബെക് (ജർമ്മനി)

  • 'കയ്റോസ്' എന്ന നോവലിനാണ് പുരസ്കാരം
  • ഈ പുരസ്കാരം നേടുന്ന ആദ്യ GERMAN WRITER 
  • ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്- മൈക്കൽ ഹോഫ്മാൻ 
  • ഈ പുരസ്കാരം നേടുന്ന ആദ്യ പുരുഷ TRANSLATOR 

27. 2024 മെയ്യിൽ അന്തരിച്ച പ്രശസ്ത ഭൗമ ശാസ്ത്രജ്ഞനും സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചാരകനുമായ വ്യക്തി- വി.ശശികുമാർ


28. 2024 മെയ്യിൽ കൊൽക്കത്തയിൽ വച്ച് കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി- അൻവാറുൾ അസിം അനാർ


29. 2024 മെയ്യിൽ CII- ITC CENTRE OF EXCELLENCE FOR SUSTAINABLE DEVELOPMENT- ന്റെ സീറോ വേസ്റ്റ് ടു ലാൻഡ്ഫിൽ അംഗീകാരം നേടിയ വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം


30. 2024 UEFA Europa League കിരീട ജേതാക്കൾ- Atalanta BC (ഇറ്റാലിയൻ ക്ലബ്)

No comments:

Post a Comment