2. റോസ് ബിരിയാണി റൈസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായ ചലച്ചിത്ര താരം- ദുൽഖർ സൽമാൻ
3. ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലെ ഇന്റർ നാഷണൽ ടെലി കമ്മ്യൂണിക്കേഷൻ യൂണിയന്റെ ഗ്ലോബൽ എക്സലൻസ് അവാർഡ് നേടിയത്- ഡെന്നി തോമസ് വട്ടക്കുന്നേൽ
4. മുഴുവൻ അധ്യാപകർക്കും AI പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി മാറിയത്- കേരളം
5. കപ്പലുകളെ തകർക്കുന്ന ടോർപിഡോകളെ കണ്ടെത്തി നിർവീര്യമാക്കാൻ കഴിയുന്ന കെൽട്രോണിന്റെ പ്രതിരോധ സംവിധാനം- മാരീച്
6. ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോളായ Taam Ja Blue Hole സ്ഥിതി ചെയ്യുന്ന രാജ്യം- മെക്സിക്കോ
7. 2024- ലെ ഐസിസി വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം- ബംഗ്ലാദേശ്
8. കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്കാരിക സാമൂഹിക ഉന്നമനത്തിന് എഡിഎസുകളെ(ADS) വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന
പദ്ധതി- എന്നിടം
9. ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പൽ- ഫുജിയാൻ
10. 2024 മെയിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നടൻ- ബെർണാർഡ് ഹിൽ
11. ലോക ആസ്ത്മ ദിനം- മെയ് 7 (എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച)
12. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായമേറിയ വനിതാ താരം എന്ന നേട്ടം സ്വന്തമാക്കിയത്- ആശ ശോഭന
13. പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്- ഹരിഹരൻ
14. 2024- ലെ ഫോർമുല വൺ കാറോട്ടത്തിലെ മയാമി ഗ്രാൻപ്രിയിൽ ജേതാവായത്- ലാൻഡോ നോറിസ്
15. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടത്- ധരംശാല,ഹിമാചൽപ്രദേശ്
16. അടുത്തിടെ അന്തരിച്ച അർജന്റീനയുടെ മുൻ പരിശീലകൻ- സെസാർലൂയിസ് മെനോട്ടി
17. അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി- ഹരികുമാർ
18. 2024- ലെ പത്മപ്രഭ പുരസ്കാരത്തിന് അർഹനായത്- റഫീക്ക് അഹമ്മദ്
19. 2014- ൽ പുറത്തുവിട്ട വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്ന രാജ്യം- ഇന്ത്യ
20. അടുത്തിടെ മെഴുകിൽ പ്രവർത്തിക്കുന്ന റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച രാജ്യം- ജർമ്മനി
21. അടുത്തിടെ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് സസ്പന്റ് ചെയ്ത ഗുസ്തി താരം- ബജ്റംഗ് പുനിയ
22. 2024 വരെയുള്ള കണക്കുകൾ പ്രകാരം ഭീകരതയ്ക്കെതിരെയുള്ള യു. എൻ. ട്രസ്റ്റ് ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക നൽകിയത്- ഖത്തർ
23. 2024 -സോളാർ എനർജി ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം- 3
24. 2024 -ൽ ലോക ദേശാടനപക്ഷി ദിനമായി ആചരിക്കുന്ന ദിവസങ്ങൾ- മെയ് 11, ഒക്ടോബർ 12
25. സർക്കാർ സ്കൂളുകളിൽ 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിച്ച ആൺകുട്ടികൾക്ക് ബിരുദ പഠനത്തിനോ പ്രൊഫഷണൽ കോഴ്സുകൾക്കോ ചേരുമ്പോൾ പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതി- തമിഴ് പുതൽവൻ സ്കീം
26. മുതിർന്നവരുടെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- ഹേമചന്ദ്രൻ എം. നായർ
27. 2024- ൽ ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയത്- Jakub Vadlejch
28. ഇന്ത്യ ഫ്രാൻസ് സംയുക്ത സൈനിക അഭ്വാസമായ 'ശക്തി' 7-ാം പതിപ്പിന് വേദിയാകുന്നത്- മേഘാലയ
29. പാം ഓയിൽ വാങ്ങുന്ന പ്രമുഖ വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്ക് ഒറംഗുട്ടാനുകളെ സമ്മാനമായി നൽകാൻ തീരുമാനിച്ച രാജ്യം- മലേഷ്യ
30. 2024 മെയ്യിൽ മലപ്പുറം,കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത പനി- വെസ്റ്റ് നൈൽ പനി
- ആദ്യ മരണം സ്ഥിരീകരിച്ചത്- തൃശൂർ
- പരത്തുന്നത്- ക്യൂലക്സ് കൊതുകുകൾ
No comments:
Post a Comment