Tuesday, 14 May 2024

Current Affairs- 14-05-2024

1. 2024 മെയ്യിൽ ബംഗളൂരുവിൽ അനാവരണം ചെയ്ത രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം (UAV)- FWD- 200B


2. 2025- ലെ BWF ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി- ഗുവാഹത്തി (ഇന്ത്യ)


3. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിലെ (CMFRI) ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം മീനുകൾ- അന്നസ് ജോസ്ബർമെൻസിസ്, അന്നസ് ഗസാലി


4. 2024- ലെ ഒ.എൻ.വി കൾചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരത്തിന് അർഹയായത്- പ്രതിഭാ റായി

  • ദ്രൗപതി, ശിലാപത്മ, ബർസ ബസന്ത് ബൈശാഖ എന്നിവയാണ് കൃതികൾ.
  • ഒഡിയ ഭാഷയിൽ എഴുതുന്ന പ്രതിഭാ റായിക്കു 2011 ൽ ജ്ഞാനപീഠം ലഭിച്ചു.
  • ദുർഗ പ്രസാദിന്റെ 'രാത്രിയിൽ അച്ചാങ്കര എന്ന കവിതാ സമാഹാരത്തിനാണ് ഒ.എൻ.വി യുവ സാഹിത്യ പുരസ്കാരം.


5. 2024- ലെ പയ്യന്നൂർ കഥകളി അരങ്ങിന്റെ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാര ജേതാവ്- കോട്ടയ്ക്കൽ ദേവദാസ്


6. ഇന്ത്യയിലെ പുതിയ ചൈനീസ് സ്ഥാനപതി- ഷൂ ഫെയ് ഹോങ്


7. 2024 മെയിൽ കനത്ത മഴമൂലം നാശനഷ്ടങ്ങളായ ലാറ്റിനമേരിക്കൻ രാജ്യം- ബ്രസിൽ


8. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ 2025- ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ


9. ആലുവ സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ സ്മാരക ഗ്രന്ഥം- പലമതസാരവുമേകം


10. 2024 മെയിൽ 100-ാം സമാധി വാർഷികദിനം ആചരിക്കുന്ന നവോത്ഥാന നായകൻ- ചട്ടമ്പിസ്വാമികൾ


11. GST അപ്പലേറ്റ് ട്രിബ്യുണലിന്റെ ആദ്യത്തെ പ്രസിഡന്റ്- ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്ര


12. അടുത്തിടെ 7000 വർഷം പഴക്കമുള്ള ചരിത്രാതീത വാസസ്ഥലം കണ്ടെത്തപ്പെട്ടത്- സെർബിയ


13. നാലാമത് ലോക കേരള സഭയുടെ വേദി- തിരുവനന്തപുരം


14. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരത്തിന് അർഹയായത്- പ്രതിഭ റായി


15. ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണം മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്കാരം ലഭിച്ചത്- തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം


16. വെസ്റ്റ് നൈൽ പനി ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം സ്ഥിരീകരിക്കപ്പെട്ടത് ഏത് ജില്ലയിലാണ്- തൃശ്ശൂർ


17. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും, പ്രവർത്തനവും വിലയിരുത്തി റേറ്റിംഗ് നിശ്ചയിക്കാൻ ഒരുങ്ങുന്ന ബാങ്ക്- കേരള ബാങ്ക്


18. കാൽനൂറ്റാണ്ടായി പ്രധാനമന്ത്രിയായും, പ്രസിഡന്റായും മാറി റഷ്യ അടക്കി ഭരിച്ചുകൊണ്ട് അഞ്ചാം തവണയും അധികാരമേറ്റത്- വ്ലാഡിമിർ പുട്ടിൻ


19. പൊതുവിതരണ സംവിധാനത്തിൽ സാങ്കേതികവിദ്യയിലൂടെ ആധുനിക വൽക്കരണത്തിനും പരിഷ്ക്കരണത്തിനുമുള്ള കേന്ദ്രപദ്ധതി- SMART-PDS


20. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ- സംഗീത് ശിവൻ


21. 2024- ലെ റഷ്യൻ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- മിഖായേൽ മിഷുസ്സിൻ


22. എവറസ്റ്റ് കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവചരിത്ര സിനിമ- ടെൻസിങ്


23. ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുളള 2023- ലെ അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം


24. 2024 മെയിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ചെസ് ഇന്റർനാഷണൽ മാസ്റ്റർ- വർഗീസ് കോശി


25. 2014 മെയിൽ 100 -ാം സമാധി വാർഷികം ആചരിക്കപ്പെട്ട നവോത്ഥാന നായകൻ- ചട്ടമ്പിസ്വാമികൾ


26. അടുത്തിടെ ഭൂമിയിൽ ഉണ്ടായ സൗരോർജ്ജ കൊടുങ്കാറ്റിന് കാരണമായ  സൂര്യനിൽ നടന്ന പ്രതിഭാസം- കൊറോണൽ മാസ് ഇജക്ഷൻ


27. 2024 മെയ്യിൽ റഷ്യൻ പ്രസിഡന്റായി അധികാരമേറ്റത്-  വ്ളാഡിമിർ പുട്ടിൻ

  • അഞ്ചാം തവണയാണ് പുട്ടിൻ പ്രസിഡന്റ് പദവിയിൽ എത്തുന്നത്

28. 2024 മെയ്യിൽ ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി നിയമിതനായത്- ഷൂ ഫെയ്ഹോങ്


29. ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ശ്രീലങ്കൻ തുറമുഖം- കാങ്കേശൻതുറൈ തുറമുഖം


30. സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ സാഹിത്യ പുരസ്കാരം 2024- ൽ ലഭിച്ചത്- പ്രഭാവർമ്മ 

No comments:

Post a Comment