Friday, 17 May 2024

Current Affairs- 17-05-2024

1. പാക്കിസ്ഥാൻ അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്താൻ കരസേനയ്ക്ക് വേണ്ടി ആഭ്യന്തരമായി നിർമിച്ച ഡാൺ- ഹെർമിസ്- 900 സ്റ്റാർലൈനർ (ദൃഷ്ടി- 10)


2. 2024 മെയിൽ, കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത എഴുത്തുകാരൻ- റസ്കിൻ ബോണ്ട്


3. ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്നുള്ള 'ഗഗൻ സ്ട്രൈക്ക് സംയുക്ത അഭ്യാസത്തിന്റെ വേദി- പഞ്ചാബ്


4. ജന്മനാ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളുടെ ചികിത്സയ്ക്കായുള്ള സംസ്ഥാന സർക്കാർ പദ്ധതി- ഹൃദ്യം


5. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന എട്ടാമത് എം കെ സാനു ഗുരുപ്രസാദ പുരസ്കാരത്തിനർഹനായത്- ഡോ എസ് സോമനാഥ്


6. അമേരിക്കയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയ രാജ്യം- ചൈന 


7. കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ആർ രാമചന്ദ്രൻ നായർ


8. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി- കാമി റിത ഷെർപ്പ (29 തവണ)


9. 2024 മെയിൽ അന്തരിച്ച ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച വ്യക്തി- റിച്ചാർഡ് സ്ലേമാൻ


10. 29 തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി- കാമി റിത

  • 2024 മെയ്യിലാണ് ഈ നേട്ടം കൈവരിച്ചത്
  • ഏറ്റവും തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി
  • 1994- ൽ ആയിരുന്നു കാമി റിത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്.
  • 'Nepal's Everest Man' എന്നറിയപ്പെടുന്നു 

11. വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ 3-ാമത് വൈഷ്ണവം സാഹിത്യ പുരസ്കാരം 2024 ജേതാവ്- ആർ.രാമചന്ദ്രൻ നായർ


12. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ താരം- കെ.എം.ദീക്ഷ 

  • 2024 മെയ്യിൽ യു.എസിൽ വെച്ച് നടന്ന ട്രാക്ക് ഫെസ്റ്റിലാണ് ഈ നേട്ടം.

13. 2024 മെയ്യിൽ നടന്ന ഗ്രാൻഡ് ചെസ്സ് ടൂറിലെ ബെറ്റ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ടൂർണമെന്റ് ജേതാവ്- മാഗ്നസ് കാൾസൺ

  • നാലാം സ്ഥാനം- ആർ. പ്രഗ്നാനന്ദ

14. 2024 മെയ്യിൽ ഇറാനിലെ ചബഹാർ തുറമുഖ നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവെച്ച രാജ്യം- ഇന്ത്യ

  • പത്തുവർഷമാണ് ഇന്ത്യയ്ക്ക് നടത്തിപ്പുചുമതല.
  • ആദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്.

15. എസ്.കെ. പൊറ്റെക്കാട് സ്മാരക സമിതിയുടെ 2024- ലെ എസ്.കെ.പൊറ്റെക്കാട് സ്മാരക പുരസ്കാര ജേതാക്കൾ-

  • സമഗ്ര സംഭാവന- കെ.പി രാമനുണ്ണി (കൃതി- ഹൈന്ദവം)
  • കഥാവിഭാഗം- അക്ബർ ആലിക്കര (കൃതി- ചിലയ്ക്കാത്ത പല്ലി)

16. വനിതകളുടെ ഷോട്ട്പുട്ടിൽ ദേശീയ റെക്കോർഡ് കരസ്ഥമാക്കിയ താരം- അഭ ഖത്വ

  • 2024 മെയ്യിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലാണ് ഈ നേട്ടം

17. 2024 മെയ്യിൽ കേരള പോലിസ് അക്കാദമിയുടെ ഡയറക്ടറായി ചുമതലയേറ്റത്- പി.വിജയൻ


18. 2024 മെയ്യിൽ അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രി- സുശീൽ കുമാർ മോദി


19. 2024 മെയ്യിൽ പാർലമെന്റിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്ത ഇന്ത്യൻ സേനാ വിഭാഗം- CISF (Central Industrial Security Force)


20. കുടുംബ്രീ അംഗങ്ങൾക്ക് സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി വാർഡ് തലത്തിലുള്ള  ഓരോ ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയിലും (ADS) നിലവിൽ വരുന്ന പദ്ധതി- എന്നിടം

  • 2024 മെയ്യിൽ സംസ്ഥാനതല ഉദ്ഘാടനം- കരിക്കോട്ടുകുഴി (ആര്യങ്കോട് പഞ്ചായത്ത്, തിരുവനന്തപുരം)

21. 2024 മെയ്യിൽ തമിഴ്നാട് ഗ്രീൻ എനർജി കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിതനായ മലയാളി- അനീഷ് ശേഖർ


22. 2024 ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ജാവലിൻ തായിൽ സ്വർണ്ണമെഡൽ നേടിയത്- നീരജ് ചോപ്ര (82.27 മീറ്റർ)


23. 2024 മെയ്യിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ജില്ല- മലപ്പുറം

  • അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന ഈ രോഗം ഉണ്ടാകുന്നത് നെഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ്. 
  • ഈ രോഗം മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരില്ല

24. അമേരിക്കയിലെയും കാനഡയിലെയും WOMEN & NON BINARY PERSON എഴുത്തുകാർക്കു നൽകുന്ന CAROL SHIELDS PRIZE FOR FICTION 2024 നേടിയ ശ്രീലങ്കൻ വംശജയായ അമേരിക്കൻ എഴുത്തുകാരി- വി.വി ഗണേശാനന്ദൻ

  • BROTHERLESS NIGHT എന്ന നോവലിനാണ് പുരസ്കാരം
  • സ്ത്രീകൾക്കു മാത്രമായി നൽകുന്ന സാഹിത്യ പുരസ്കാരങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന പുരസ്കാരമാണ് CAROL SHIELDS PRIZE (150000 ഡോളർ/1.25 കോടി രൂപ)

25. ഗ്രീൻ എനർജി കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്- അനീഷ് ശേഖർ


26. 2024 ലെ പുലിറ്റ്സർ നമസ്കാരത്തിൽ അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മാധ്യമം- ന്യൂയോർക്ക് ടൈംസ്


27. 2024 മെയിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ചെസ്സ് ഇന്റർനാഷണൽ മാസ്റ്റർ- വർഗീസ് കോശി


28. 70 വയസ്സിനു മുകളിലുള്ളവരുടെ പ്രഥമ ലോകകപ്പ് ക്രിക്കറ്റ് വേദി- ഇംഗ്ലണ്ട്


29. ഇന്ത്യയുടെ 85- മത് ഗ്രാൻഡ് മാസ്റ്റർ- ശ്വാം നിഖിൽ


30. 2024 മെയിൽ അന്തരിച്ച പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബൽ ജേതാവുമായ വ്യക്തി- ആലിസ് മൺറോ


2023- ലെ 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്-

  • മികച്ച ചിത്രം- ആട്ടം (സംവിധാനം- ആനന്ദ് ഏകർഷി)
  • മികച്ച നടൻ- ബിജു മേനോൻ (ഗരുഡൻ), വിജയരാഘവൻ (പൂക്കാലം)
  • മികച്ച നടി- ശിവദ (ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ആട്ടം)
  • മികച്ച സംവിധായകൻ- ആനന്ദ് ഏകർഷി

No comments:

Post a Comment