Monday, 11 May 2020

Current Affairs- 12/05/2020

റീബിൽഡ് കേരളയുടെ പുതിയ CEO ആയി നിയമിതനായത്- രാജേഷ് കുമാർ സിംഗ്

അടുത്തിടെ അന്തരിച്ച 'ചൂതുകളി രാജാവ്' എന്നറിയപ്പെട്ടിരുന്ന വ്യക്തി- രത്തൻ ഖത്രി 

കോവിഡ് പടർന്നു പിടിക്കുന്നതിലൂടെ തമിഴകത്തിന്റെ വുഹാൻ എന്ന വിളിപ്പേര് കിട്ടിയ തമിഴ്നാട്ടിലെ മാർക്കറ്റ്- കോയമ്പേട്

കൈലാസ മാനസരോവർ തീർത്ഥയാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ചുകൊണ്ട് ഇന്ത്യ നിർമിച്ച റോഡ്- ഉത്തരാഖണ്ഡിലെ ധാർച്ചുല മുതൽ ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെ

ഖനന വിവാദമുണ്ടായ ചെങ്ങോട് മലയിൽ നിന്നും വയനാടൻ മലനിരകളിൽ നിന്നും ശാസ്ത്രസംഘം കണ്ടെത്തിയ പുതിയ ഇനം പല്ലികൾ- നിമാസ്പിസ് ചെങ്ങോട്മലെൻസിസ്,  നിമാസ്പിസ് സഖാറായ്

കോവിഡ്- 19 ബാധിച്ച് അന്തരിച്ച പ്രമുഖ ഇന്ത്യൻ ചരിത്ര പണ്ഡിതൻ ആര്- ഹരി വാസുദേവൻ 
  • 1978 മുതൽ കൽക്കട്ട സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു
ഒരു വർഷത്തേക്ക് പതിനൊന്ന് തരം പാൻ മസാലകളുടെ വിൽപന നിരോധിച്ച ഇന്ത്യൻ സംസ്ഥാനമേത്- ജാർഖണ്ഡ്


ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യോമസേന, നാവിക സേന, കോസ്റ്റ് ഗാർഡ് എന്നീ സേനാ വിഭാഗങ്ങളുടെ നവീകരണത്തിനായി കരാറിലേർപ്പെട്ട കമ്പനിയേത്- ടാറ്റാ പവർ SED

ദേശീയ സാങ്കേതിക വിദ്യാ ദിനം (National Technology Day) ആയി ആചരിക്കുന്നതെന്ന്- മെയ് 11

COVID- 19 പരിശോധന സുഗമമാക്കുന്നതിനായി മധ്യപ്രദേശിൽ ആരംഭിച്ച വാഹന സംവിധാനം- Sanjeevani

Finding Freedom: Harry and Meghan and the Making of a Modern Royal Family എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Omid Scobie, Carolyn Durand

2020 World Migratory Bird Day (May 9)- യുടെ പ്രമേയം- Birds Connect Our World

COVID 19- ന്റെ  പശ്ചാത്തലത്തിൽ Maldives, Mauritius, Madagascar, Comoros, Seychelles തുടങ്ങിയ രാജ്യങ്ങളിലേക്ക് ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച ദൗത്യം- Mission Sagar

IIT ഡൽഹിയുടെ സ്റ്റാർട്ട് അപ്പ് ആയ Nanosafe Solutions വികസിപ്പിച്ച് antimicrobial and washable face mask- NSafe

കാശ്മീരിൽ ഭീകരവാദപ്രവർത്തനം നടത്തുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടന- The Resistance Front

Southern Air Command- ന്റെ Senior Air Staff Officer (SASO) ആയി നിയമിതനായത്- Air Marshal G.S. Bedi

COVID 19- നെതിരെ പരീക്ഷിക്കുന്നതിനായി Drug Controller General of India (DCGI)- യുടെ അനുമതി ലഭിച്ച മരുന്നുകൾ- Phytopharmaceutical, Favipiravir

വസൂരി നിർമാർജനത്തിന്റെ നാല്പതാം വാർഷികത്തിൽ ഐക്യരാഷ്ടസഭ പുറത്തിറക്കിയ പോസ്റ്റൽ സ്റ്റാമ്പിൽ ഏത് ഇന്ത്യൻ വംശജനായ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനാണ് ആദരം നൽകിയിട്ടുള്ളത്- അതുൽ ഖാരെ

മാലിദ്വീപിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ- ഐ.എൻ.എസ്. ജലാശ്വ

ലക്ഷദ്വീപിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന കപ്പൽ- എം.വി. അറേബ്യൻ സീ

ഇടുക്കിയിലെ ചെറുതോണിയിൽ നിന്നും കണ്ടെത്തിയ ഗുഹകൾ ഏത് കാലഘട്ടത്തിലുള്ളതാണ്- മഹാശിലാകാലഘട്ടം

2020ൽ മാതൃദിനമായി ആചരിക്കുന്നത്- മെയ് 10 (മെയ് മാസത്തിലെ രണ്ടാമത്തെ ഞായർ)

2020 ഏപ്രിൽ 13- ന്, 101-ാം വാർഷികം ആചരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സംഭവം ഏത്- ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല 
  • 1919 ഏപ്രിൽ 13- നാണ് വൈശാഖി ആഘോഷങ്ങൾക്കായി അമൃത്സറിലെ ജാലിയൻവാലാ ബാഗ് മൈതാനത്ത് ഒത്തുകൂടിയ നിരായുധരായ ഇന്ത്യക്കാർക്കു നേരേ ബ്രിട്ടീഷ് സൈന്യം വെടിയുതിർത്തത്. 
  • ജനറൽ റെജിനാൾഡ് എഡ്വേഡ് ഹാരി ഡയറിന്റെ നേതൃത്വത്തിൽ നടന്ന വെടിവെപ്പിൽ നാനൂറോളം പേർ മരണപ്പെട്ടു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
  • 'അമൃത്സറിലെ കശാപ്പുകാരൻ' (Butcher of Amritsar) എന്ന് ജനറൽ ഡയർ അറിയപ്പെട്ടു. 
  • മൈക്കേൽ, ഒ. ഡയർ ആയിരുന്നു നരഹത്യയുടെ കാലത്ത് പഞ്ചാബിലെ ലഫ്റ്റനന്റ്  ഗവർണർ. 
  • 1940 മാർച്ച് 13- ന് ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽവെച്ച് മൈക്കേൽ ഒ. ഡയറിനെ ഉദ്ദം സിങ് വെടിവെച്ചു വീഴ്ത്തി.
  • ഉദ്ദം സിങ്ങിന്റെ ഓർമയ്ക്കായി 1995- ൽ രൂപംകൊണ്ട ജില്ലയാണ് "ഉദ്ദം സിങ് നഗർ' (ഉത്തരാഖണ്ഡ്) 
ഏപ്രിൽ 14 ഏത് ദേശീയനേതാവിന്റെ ജന്മദിനമാണ്- ഡോ. ബി.ആർ. അംബേദ്കർ 
  • 1891 ഏപ്രിൽ 14- ന് ഇന്നത്തെ മധ്യപ്രദേശിലെ 'മഹൗ' (Mhow) എന്ന പ്രദേശത്താണ് അംബേദ്കറുടെ ജനനം. 
  • അംബേദ്കറുടെ 129-ാം ജയന്തിയാണ് 2020- ൽ ആഘോഷിച്ചത്. 
  • മുംബൈ ദാദറിലെ 'ചൈത്യഭൂമി'യിലാണ് അംബേദ്കർ അന്ത്യ വിശ്രമം കൊള്ളുന്നത്. 
  • 1990- ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാജ്യം അംബേദ്കറെ ആദരിച്ചു. 
അന്താരാഷ്ട്ര നാണയനിധിയുടെ എക്സ്റ്റേണൽ അഡൈ്വസറി
അംഗമായി നിയമിതനായ ഇന്ത്യക്കാരൻ- രഘുറാം രാജൻ  
  • 2013-16 കാലത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായിരുന്നു.
  • ആർ.ബി.ഐ. ഗവർണറായിരിക്കെ രഘുറാം രാജൻ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് 'I Do What ID' (2017). 
  • ഐ.എം.എഫിൻറ ആസ്ഥാനം വാഷിങ്ടൺ ഡി.സി. (യു.എ സ്.എ.).
  • ഐ.എം.എഫിൻറ മാനേജിങ് ഡയറക്ടറായ ക്രിസ്റ്റലിന ജോർജീവ (Kristalina Gerogieva) ആണ് രഘുറാം രാജനെ അഡൈ്വസറി ഗ്രൂപ്പ് അംഗമായി നാമനിർദേശം ചെയ്തത്. 
  • യു.എസ്. പൗരത്വമുള്ള മലയാളിയായ ഗീതാ ഗോപിനാഥാണ് ഐ.എം.എഫിൻറ ഇപ്പോഴത്തെ ചീഫ് ഇക്കണോമിസ്റ്റ്. 
  • ശക്തികാന്ത ദാസ് ആണ് ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച കോൺടാക്ട് ട്രേസിങ് ആപ്ലിക്കേഷൻ- ആരോഗ്യസേതു 
  • നാഷണൽ ഇൻഫോമാറ്റിക് സെൻററാണ് ആപ്പ് വികസിപ്പിച്ചത് 
  • ആദ്യ 13 ദിവസം കൊണ്ട് അഞ്ചുകോടി ആൾക്കാർ ഡൗൺ ലോഡ് ചെയ്ത ആരോഗ്യസേതു ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ ആളുകളിലേക്കെത്തിയ മൊബൽ ആപ്ലിക്കേഷൻ എന്ന റെക്കോഡ് സ്വന്തമാക്കി. 
2020 ഏപ്രിൽ 22- ന് 150-ാം ജന്മദിനമാചരിച്ച മുൻ സോവിയറ്റ് ഭരണാധികാരി- ലെനിൻ 
  • റഷ്യയിലെ ബോൾഷെവിക് വിപ്ലവനേതാവായിരുന്നു ലെനിൻ.
  • സോവിയറ്റ് യൂണിയൻ ആദ്യ ചെയർമാൻ. 
  • വ്ളാദിമിർ'ഇല്ലിച്ച് ഉല്ല്യാനോവ് എന്നായിരുന്നു ശരിപ്പേര്. ലെനിൻ എന്നത് തൂലികാനാമമാണ്. 
  • 1870 ഏപ്രിൽ 22- ന് ജനിച്ച ലെനിൻ 1924 ജനുവരി 21- ന് 53-ാം വയസ്സിൽ അന്തരിച്ചു. 
  • മോസ്കോയിലെ റെഡ് സ്‌ക്വയറിലുള്ള ലെനിൻ മുസ്സോളിയത്തിൽ അദ്ദേഹത്തിൻറ ജഡം ഇന്നും കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു.

No comments:

Post a Comment