(എ) ദ്വന്ദൻ
(ബി) തത്പുരുഷൻ
(സി) ബഹുവീഹി
(ഡി) അവ്യയീഭാവൻ
2. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം വരുന്ന സന്ധിയാണ്
(എ) ആദേശസന്ധി
(ബി) ആഗമസന്ധി
(സി) ലോപസന്ധി
(ഡി) ദിത്വസന്ധി
Ans: a
3. അഭിജ്ഞാനം എന്ന വാക്കിന്റെ അർത്ഥം
(എ) തിരിച്ചറിയാനുളള അടയാളം
(ബി) അറിവ്
(സി) അഗാധ പാണ്ഡിത്യം
(ഡി) അറിയാനുള്ള ആഗ്രഹം
Ans: a
4. ഋഗ്വേദവും വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി
(എ) ചങ്ങമ്പുഴ
(ബി) പി. ഭാസ്കരൻ
(സി) കുമാരനാശാൻ
(ഡി) വള്ളത്തോൾ
Ans: d
5. മലയാളത്തിലെ ആദ്യ അപസർപ്പക നോവൽ
(എ) കുന്ദലത
(ബി) പാറപ്പുറം
(സി) ഭാസ്കരമേനോൻ
(ഡി) ഘാതകവധം
Ans: c
6. മലയാളത്തിന്റെ ആദികവി എന്ന വിശേഷണത്തിനർഹൻ
(എ) ചീരാമൻ
(ബി) കുഞ്ചൻ നമ്പ്യാർ
(സി) എഴുത്തച്ഛൻ
(ഡി) ചെറുശ്ശേരി
Ans: a
7. മലയാള സന്ദേശകാവ്യങ്ങളിൽ വച്ച് ഏറ്റവും പ്രാചീനമായത്
(എ) ഉണ്ണിയാടീചരിതം
(ബി) കോകസന്ദേശം
(സി) മയൂര സന്ദേശം
(ഡി) ഉണ്ണുനീലി സന്ദേശം
Ans: d
8. 'just in time' എന്ന പ്രയോഗത്തിന്റെ അർത്ഥമെന്ത്
(എ) സമയം നോക്കാതെ
(ബി) യോജിച്ച സന്ദർഭത്തിൽ
(സി) സമയം പാലിക്കാതെ
(ഡി) കൃത്യസമയത്ത്
Ans: d
9. ധാത്രി എന്ന പദത്തിനർത്ഥം
(എ) അമ്മ
(ബി) സഹോദരി
(സി) വളർത്തമ്മ
(ഡി) മുത്തശ്ശി
Ans: c
10. മറുകര കാണാത്തത് എന്നർത്ഥമുളളത്
(എ) അമൂലാഗ്രാം
(ബി) ആസഹ്യം
(സി) ആപാദചൂഡം
(ഡി) അപാരം
Ans: d
11. താഴെപ്പറയുന്നതിൽ കേവലകിയ ഏത്
(എ) എരിക്കുക
(ബി) പായിക്കുക
(സി) ഓടിക്കുക
(ഡി) ഭരിക്കുക
Ans: d
12. നന്തനാർ എന്ന സാഹിത്യകാരന്റെ യഥാർത്ഥപേര്
(എ) പി.സി. ഗോപാലൻ
(ബി) ജോർജ് വർഗീസ്
(സി) സച്ചിദാനന്ദൻ
(ഡി) കെ. ശ്രീകുമാർ
Ans: a
13. രൂപക സമാസത്തിനുദാഹരണം
(എ) നാന്മുഖൻ
(ബി) അടിമലർ
(സി) പൂനിലാവ്
(ഡി) മന്നവനിയോഗം
Ans: b
14. വള്ളത്തോളിന്റെ 'ചിത്രയോഗം' ഏത് കൃതിയിലെ കഥാ ഭാഗത്തെ അടിസ്ഥാനമാക്കിയാണ് എഴുതപ്പെട്ടത്
(എ) മഹാഭാരതം
(ബി) കഥാസരിത് സാഗരം
(സി) ബ്രഹ്മാണ്ഡപുരാണം
(ഡി) മാർക്കണ്ഡേയപുരാണം
Ans: b
15. 'പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ' എന്ന കവിതാ സമാഹാരം ആരുടേതാണ്
(എ) അനിതാതമ്പി
(ബി) വി.എം. ഗിരിജ
(സി) സാവിത്രീരാജീവൻ
(ഡി) വിജയലക്ഷ്മി
Ans: b
16. അയ്യങ്കാളിപ്പട എന്ന നോവൽ എഴുതിയത്
(എ) കവിയൂർ മുരളി
(ബി) സി. അയ്യപ്പൻ
(സി) പോൾ ചിറക്കരോട്
(ഡി) സി. അയ്യപ്പൻ
Ans: a
17. 'ഗൂഗോളവൽക്കരണം' എന്ന കൃതിയിലെ പരാമർശവിഷയം
(എ) ആഗോളവൽക്കരണവും സൈബറും
(ബി) ഇന്റർനെറ്റിന്റെ വികാസം
(സി) ആഗോളവൽക്കരണവും കമ്പ്യൂട്ടർ വ്യവസായവും
(ഡി) ഗൂഗിളിന്റെ ചരിത്രം
Ans: d
18. അനുജ്ഞായക പ്രകാരത്തിലുള്ള രൂപം ഏത്
(എ) കേൾക്കാം
(ബി) കേട്ടാലും
(സി) കേൾക്കിൻ
(ഡി) കേൾക്കണം
Ans: a
19. ധ്വനിയെ കാവ്യത്തിന്റെ ______ ആയി അവരോധിച്ചിരിക്കുന്നു
(എ) ശരീരം
(ബി) അലങ്കാരം
(സി) ആത്മാവ്
(ഡി) ഇവയൊന്നുമല്ല.
Ans: c
20. സച്ചിദാനന്ദന്റെ പരിസ്ഥിതി കവിതയായ ആത്മഹത്യ ചെയ്ത കർഷകൻ എന്തിനെ കുറിച്ച് സംസാരിക്കുന്നു
(എ) മണ്ണിനെ
(ബി) കടത്തെ
(സി) കുടുംബത്തെ
(ഡി) വെള്ളത്തെ
Ans: d
21. മലയാള സാഹിത്യത്തിൽ പെണ്ണെഴുത്ത് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
(എ) സാറാജോസഫ്
(ബി) ചന്ദ്രമതി
(സി) സച്ചിദാനന്ദൻ
(ഡി) അഷിത
Ans: c
22. മലയാള നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ച ആദ്യമലയാള സിനിമ
(എ) വിഗതകുമാരൻ
(ബി) നീലക്കുയിൽ
(സി) മാർത്താണ്ഡവർമ്മ
(ഡി) ജീവിതനൗക
Ans: c
23. ശബ്ദശോധിനി എന്ന കൃതിയുടെ കർത്താവ്
(എ) കേരള വർമ്മ വലിയകോയിത്തമ്പുരാൻ
(ബി) ആറ്റൂർ കൃഷ്ണപിഷാരഡി
(സി) എ.ആർ. രാജരാജവർമ്മ
(ഡി) ജോർജ്ജ് മാത്തൻ
Ans: c
24. കാരകങ്ങൾ എത്ര
(എ) രണ്ട്
(ബി) ഏഴ്
(സി) അഞ്ച്
(ഡി) ആറ്
Ans: b
25. അന്യപദാർത്ഥ പ്രധാനമായ സമാസം
(എ) ബഹുവ്രീഹി
(ബി) കർമ്മധാരയൻ
(സി) തത്പുരുഷൻ
(ഡി) അവ്യയീഭാവൻ
Ans: a
26. പ്രാചീന കവി പരമ്പരയിൽ പ്രഥമകവി അഥവാ അദ്യത്തെ ജനകീയ കവി
(എ) മിത്രൻ
(ബി) ഉശനസ്സ്
(സി) ബൃഹസ്പതി
(ഡി) ഇവയൊന്നുമല്ല
Ans: b
27. വല്ലി എന്ന പദത്തെ താഴെപ്പറയുന്നതിൽ എത് വിഭാഗത്തിൽപ്പെടുത്താം
(എ) സംസ്കൃതഭവം
(ബി) ഭാഷാന്തരഭവം
(സി) ഭാഷാന്തരസമം
(ഡി) സംസ്കൃതരൂപം
Ans: d
28. ശരാശരി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്
(എ) പോർച്ചുഗീസ്
(ബി) ഹിന്ദി
(സി) അറബി
(ഡി) പേർഷ്യൻ
Ans: d
29. സാഹിത്യപ്രവർത്തക സഹകരണസംഘം സ്ഥാപിതമായത്
(എ) 1945
(ബി) 1948
(സി) 1967
(ഡി) 1962
Ans: a
30. കൗമുദി എന്ന പേരിൽ ഉദയൻ എന്ന പണ്ഡിതൻ രചിച്ച കൃതി ഏത് ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ്
(എ) നാട്യശാസ്ത്രം
(ബി) വക്രോക്തി ജീവിതം
(സി) രസഗംഗാധരം
(ഡി) ധ്വന്യായോകം
Ans: d
31. കുഞ്ഞേനാച്ചൻ ഏത് നോവലിലെ കേന്ദ്രകഥാപാത്രമാണ്
(എ) ഒറോത
(ബി) കുഞ്ഞമ്മയും കൂട്ടുകാരും
(സി) അരനാഴികനേരം
(ഡി) വിഷകന്യക
Ans: c
32. 'പ്രതിപദം' എന്നതിലെ സമാസമേത്
(എ) ബഹുവ്രിഹി
(ബി) അവ്യയീഭാവൻ
(സി) തത്പുരുഷൻ
(ഡി) ദ്വന്ദ്വസമാസം
Ans: b
33. കുവലയാനന്ദം ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്
(എ) കാവ്യനാടകം
(ബി) മഹാകാവ്യം
(സി) വ്യാകരണം
(ഡി) അലങ്കാരഗ്രന്ഥം
Ans: d
34. ഖരോഷ്ഠി എന്നാലെന്ത്
(എ) വലത് നിന്ന് ഇടത്തോട്ട് എഴുതുന്ന ഒരു ലിപി
(ബി) ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന ഒരു ലിപി
(സി) ചിത്രരൂപത്തിൽ എഴുതുന്ന ലിപി
(ഡി) ലോകഭാഷയ്ക്ക് വേണ്ടി ഉണ്ടാക്കിയ ലിപി
Ans: a
35. അറബിഭാഷ ഏത് ഗോത്രത്തിൽപെടുന്നു
(എ) സെമറ്റിക് ഗോത്രം
(ബി) ഹെമറ്റിക് ഗോത്രം
(സി) ബാണ്ടു ഗോത്രം
(ഡി) സുഡാനി ഗോത്രം
Ans: a
36. കവനകൗമുദിയുടെ അദ്യ ചീഫ് എഡിറ്റർ
(എ) സി.പി. അച്യുതമേനോൻ
(ബി) സി. അന്തപ്പായി
(സി) പന്തളം കേരളവർമ്മ
(ഡി) ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി
Ans: c
37. കേരളത്തിൽ പ്രാചീനകാലത്ത് നടപ്പുണ്ടായിരുന്ന അചാരാനുഷ്ഠാനങ്ങളേയും ഭൂനിയമ വ്യവസ്ഥകളെയും പ്രതിപാദിച്ചിരുന്ന സംസ്കൃത ഗ്രന്ഥം
(എ) കേരള ക്ഷിതിരത്നമാല
(ബി) കേരളപ്പഴമ
(സി) ഭൂഗോള പുരാണം
(ഡി) പെരിയപുരാണം
Ans: a
38 ബഷീറിന്റെ പുന്നാരമൂഷികൻ എന്ന ചെറുകഥാസമഹാരം എഴുതിയത്
(എ) ഒ.വി. വിജയൻ
(ബി) ടി പത്മനാഭൻ
(സി) എം. ഗോവിന്ദൻ
(ഡി) പട്ടത്തുവിള കരുണാകരൻ
Ans: c
39. “ഇന്നു ഭാഷയിതപൂർണ്ണമിങ്ങഹോ! വന്നുപോം പിഴയമർത്ഥ ശങ്കയാൽ!'' ഏത് കൃതിയിലെ വരികളാണ്
(എ) ലീല
(ബി) നളിനി
(സി) ദുരവസ്ഥ
(ഡി) പ്രരോദനം
Ans: b
40. ശാന്തമാണ് പ്രകൃതിരസമെന്ന് ആരാണ് സിദ്ധാന്തിക്കുന്നത്
(എ) ഭരതമുനി
(ബി) അഭിനവഗുപ്തൻ
(സി) ഭോജരാജൻ
(ഡി) ഇവയൊന്നുമല്ല
Ans: b
41. 'ത്രിഷ്ടുപ്' എന്ന ഛന്ദസ്സിലുളള പാദങ്ങളിലെ അക്ഷ സംഖ്യ
(എ) 3
(ബി) 10
(സി) 11
(ഡി) 9
Ans: c
42. ഭാഷാസംക്രമവാദം എന്ന സിദ്ധാന്തത്തിന്റെ അവതാരകനാര്?
(എ) ഡോ. കെ.ഗോദവർമ്മ
(ബി) സി.എൽ. ആന്റണി
(സി) എ.സി. ശേഖർ
(ഡി) കാൽഡ്വൽ
Ans: b
43. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ പ്രസാധനം ചെയ്ത ആദ്യമലയാള മാസിക
(എ) കേരളീയ ഗുണബോധിനി
(ബി) മഹിള
(സി) വനിതാമിത്രം
(ഡി) ശാരദ
Ans: d
44. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
(എ) പ്രൊഫ. കെ.കെ. നീലകണ്ഠൻ
(ബി) ഡോ. സലിം അലി
(സി) കെ.വി. രാമകൃഷ്ണ വാരിയർ
(ഡി) കെ. സുകുമാരൻ
Ans: a
45. സി.ജെ. തോമസ് രചിച്ച റേഡിയോ നാടകം
(എ) ക്രൈം 27
(ബി) ആ മനുഷ്യൻ നീ തന്നെ
(സി) ശലോമി
(ഡി) കളിയും ചിരിയും
Ans: c
46. താഴെപറയുന്നവയിൽ സഹോച്ചാരണത്തിന് ഉദാഹരണമായി പറയാവുന്ന വാക്ക്
(എ) പുടവ
(ബി) കരിയില
(സി) മത്തങ്ങ
(ഡി) കുട
Ans: c
47. ഭാരതത്തിന്റെ സാംസ്കാരികസത്തയെ കീറിമുറിച്ച് ഹിന്ദു - മുസ്ലീം ലഹളയുടെ രൂക്ഷത മർമ്മഭേദിയായി ഒപ്പിയെടുത്ത എസ്.കെ- യുടെ നോവൽ
(എ) മൂടുപടം
(ബി) വിഷകന്യക
(സി) ദൂതരായർ
(ഡി) ഭ്രാന്താലയം
Ans: a
48. കൂടിയാട്ടത്തിലെ സ്ത്രീ വേഷങ്ങൾ ഏത് ഭാഷയിലാണ് സംസാരിക്കുന്നത്
(എ) സംസ്കൃതം
(ബി) തമിഴ്
(സി) പ്രാകൃതം
(ഡി) സംസ്കൃതം കലർന്ന മലയാളം
Ans: c
49. ശബ്ദാലങ്കാരം എന്ന അലങ്കാര ശാസ്ത്രഗ്രന്ഥം രചിച്ചത്
(എ) എ.ആർ. രാജരാജവർമ്മ
(ബി) റവ. ജോർജ്ജ് മാത്തൻ
(സി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(ഡി) കെ.കെ. വാദ്ധ്യാർ
Ans: c
50. ചെറുമുക്കിൽ പച്ച എന്ന ഗ്രന്ഥം ഏത് വിഭാഗത്തിൽപ്പെടുന്നു
(എ) വൈദ്യം
(ബി) വൈദികം
(സി) വ്യാകരണം
(ഡി) ജ്യോതിഷം
Ans: b
No comments:
Post a Comment