3. സമുദ്രത്തിലെ തുല്യ ലവണത്വമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പി കരേഖ- ഐസോഹാലെൻ
4. മണ്ണിന്റെ ക്ഷാരസ്വഭാവം ഒഴിവാക്കാൻ മണ്ണിനോടൊപ്പം ചേർക്കുന്ന രാസവസ്തു- മഗ്നീഷ്യം സൾഫേറ്റ് (എപ്സം സാൾട്ട്)
5. രസതന്ത്രത്തിൽ ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച വ്യക്തി- ജെ.എച്ച്. വാൻഹോഫ് (1901)
6. ഇരുമ്പ് കാർബണുമായി ചേർന്ന് ഉണ്ടാകുന്ന ലോഹസങ്കരം- സ്റ്റീൽ (ഉരുക്ക്)
7. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം- ബ്യൂട്ടെയ്ൻ
8. ഹാർഡ് കോൾ എന്ന് അറിയപ്പെടുന്ന കൽക്കരി- ആന്ദ്രസൈറ്റ്
9. പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ- പ്ലാസ്മ
10. ഖരാവസ്ഥയിലുള്ള കാർബൺഡൈ ഓക്സൈഡ് അറിയപ്പെടുന്നത്- ഡ്രൈ ഐസ്
11. സസ്യങ്ങൾ പകൽസമയത്ത് പുറത്തുവിടുന്ന വാതകം- ഓക്സിജൻ
12. വാതകപിണ്ഡത്തിന്റെ പ്രത്യേക ബിന്ദുവിൽ പ്രയോഗിക്കുന്ന മർദം അതിന്റെ എല്ലാ ഭാഗങ്ങളിലും തുല്യമായിരിക്കും. ഇത് ഏത് വാതകനിയമവുമായി ബന്ധപ്പെട്ടതാണ്- പാസ്കൽ നിയമം
13. നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന പ്രകാശം- ചുവപ്പ്
14. റേഡിയോ ആക്ടീവായ ഹൈഡ്രജന്റെ ഐസോടോപ്പ്- ട്രിഷ്യം
15. നൈട്രജൻ കണ്ടെത്തിയത്- ഡാനിയൽ റൂഥർഫോർഡ്
16. സിമെന്റിന്റെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിനായി ചേർക്കുന്നത്- ജിപ്സം
17. മൂത്രത്തിലെ പഞ്ചസാരയുടെ അളവ് അറിയുന്നതിന് ഉപയോഗിക്കുന്ന ലായനി- ബനഡിക്ട് ലായനി
18. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം- ഗാൽവനോമീറ്റർ
19. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ്- കാർബൺ- 14
20. റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ- വൾക്കനൈസേഷൻ
21. തുരുമ്പ് രാസപരമായി അറിയപ്പെടുന്നത്- ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
22. ലിക്കർ അമോണിയ അറിയപ്പെടുന്നത്- അമോണിയം ഹൈഡ്രോക്സൈഡ്
23. ഡൗൺസ് പ്രക്രിയ എന്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടതാണ്- സോഡിയം
24. അസാധാരണ ലോഹം എന്നറിയപ്പെടുന്നത്- മെർക്കുറി
25. മഞ്ഞളിൽ അടങ്ങിയ ആൽക്കലോയിഡ്- കുർക്കുമിൻ
26. ആറ്റത്തിന്റെ അനിശ്ചിതത്വസിദ്ധാന്തം ആവിഷ്കരിച്ചതാര്- ഹെയ്സൺബർഗ്
27. മൂലകങ്ങൾക്ക് അവയുടെ പേരിന്റെ അടിസ്ഥാനത്തിൽ പ്രതീകങ്ങൾ നല്ലുന്ന സമ്പ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ബർസേലിയസ്
28. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ അസ്ഥിരമൂലകം- ഫ്രാൻസിയം
29. ആവർത്തന പട്ടികയിലെ F ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത്- ലാൻഥനൈഡുകളും, ആക്ടിനൈഡുകളും
30. സൾഫൈഡ് അയിരുകളുടെ പ്രധാന സാന്ദ്രണ രീതി- ഫ്രോത്ത് ഫ്ലട്ടേഷൻ
31. സോഡിയം ഹൈഡ്രോക്സൈഡിൻ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന സെൽ- കാസ്റ്റ്ർ-കെൽനർ സെൽ
32. രക്തസമ്മർദരോഗികൾ കറിയുപ്പിന് പകരം ഉപയോഗിക്കുന്നത്- ഇന്തുപ്പ് (KCI)
33. ബ്ലീച്ചിങ് പൗഡറായി ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം- കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്
34. ബാൻഡേജ്, പ്രതിമകൾ, മേൽക്കുരകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം- പ്ലാസ്റ്റർ ഓഫ് പാരീസ്
35. ദ്രവിക്കലിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ലോഹം- ഇറിഡിയം
36. പെട്രോളിൽ ആൻറി നോക്കിങ് ഏജൻറായി ചേർക്കുന്നത്- ലെഡ്
37. കാഡ്മിയം ലോഹവുമായി ബന്ധപ്പെട്ട രോഗമേത്- ഇതായ് ഇതായ്
38. ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ എണ്ണയിലോ മുക്കി പെട്ടെന്ന് തണുപ്പിക്കുന്ന രീതി- ഹാർഡനിങ്
39. ഗൺമെറ്റലിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ- കോപ്പർ, ടിൻ, സിങ്ക്
40. 'അർജൻറം' എന്ന ലാറ്റിൻ നാമത്തിൽ നിന്നുള്ള മൂലകമേത്- സിൽവർ
41. സോളിഡ് ഹാലൊജൻ എന്നറിയപ്പെടുന്നത്- അയഡിൻ
42. സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്- ട്രിഷിയം ഓക്സൈഡ് (T2O)
43. ഡൈനാമെറ്റിന്റെ രാസനാമം- ഗ്ലിസറൈൽ ട്രെനെട്രേറ്റ്
44. ക്ലോറോഫോം വായുവിൽ തുറന്നുവയ്ക്കുമ്പോൾ വിഘടിച്ച് ഉണ്ടാകുന്ന വിഷവസ്തു- ഫോസ്ജിൻ
45. അലസവാതകങ്ങളുടെ ഇലക്ട്രോൺ അഫിനിറ്റി എത്ര- പൂജ്യം
46. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്- പൊട്ടാഷ് ഗ്ലാസ്
47. തേനീച്ചമെഴുകിൽ അടങ്ങിയിട്ടുള്ള ആസിഡ്- സെറോട്ടിക് ആസിഡ്
48. മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി- ലിഥിയം അയേൺ ബാറ്ററി
49. ബാർലിയിലെ പഞ്ചസാര- മാൾട്ടോസ്
50. ഒരു സോപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം- ടി.എഫ്.എം. (Total Fatty Matter)
51. 'ചതുപ്പ് വാതകം' (മാർഷ് ഗ്യാസ്) എന്നറിയപ്പെടുന്നത്- മീഥേൻ
52. കൃത്രിമമായി നിർമിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം- യൂറിയ
53. പെട്രോളിയത്തിൽ നിന്ന് വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ- അംശിക സ്വദനം (Fractional Distillation)
54. ഐസോടോപ്പുകളുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട് 1921- ൽ നൊബേൽ നേടിയ ശാസ്ത്രജ്ഞൻ- ഫ്രെഡറിക് സോഡി
55. കാപ്പിയുടെ PH മൂല്യം എത്ര- 5
56. അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രെക്രിയയിൽ ആവശ്യമായ ഊഷ്മാവ്- 500 ഡിഗ്രി സെൽഷ്യസ്
57. ആവർത്തനപ്പട്ടികയിലെ 13-ാം ഗ്രൂപ്പ് മൂലകങ്ങളുടെ സംയോജകത എത്ര- മൂന്ന്
58. ഒരു ആറ്റത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റായ അറ്റോമിക് മാസ് യൂണിറ്റ് (amu) കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം- കാർബൺ-12
No comments:
Post a Comment