നാസയുടെ Wide Field Infrared Survey Telescope (WFIRST)- നെ ആരുടെ പേരിലാണ് നാമകരണം ചെയ്യാൻ തീരുമാനിച്ചത്- Nancy Grace Roman
- (നാസയുടെ പ്രഥമ ചീഫ് അസ്ട്രോണമർ, Mother of Hubble എന്നറിയപ്പെടുന്നു)
National Payments Corporation of India (NPCI) ആരംഭിച്ച Al based chatbot- PAi
Wipro- യുടെ പുതിയ MD & CEO ആയി നിയമിതനാകുന്നത്- Thierry Delaporte
Sports Authority of India (SAI)- യുടെ ഡയറക്ടർ ജനറലായി വീണ്ടും നിയമിതനായത്- Sandip Mukund Pradhan
കുടിയേറ്റ തൊഴിലാളികൾക്കായി 'Mukhyamantri Swarozgar Yojana' ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
2020 മേയിൽ തമിഴ്നാട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ശുദ്ധജലമത്സ്യം- Puntius Sanctus
Skilled Workers- ന് തൊഴിൽ ലഭ്യമാക്കുന്നതിനായി 'Rozgar Setu' പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ Devaditek Innovations വികസിപ്പിച്ച് Multipurpose decontamination device- Lumos
2020 മേയിൽ അന്തരിച്ച ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രി- അജിത് ജോഗി
- ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ്
യുണിസെഫിന്റെ ആർത്തവ ശുചിത്വ ബോധവത്കരണത്തിന്റെ പ്രചാരകയായി തിരഞ്ഞെടുക്കപ്പെട്ടത്- മാനുഷി ചില്ലാർ
Letters to Mother എന്ന കൃതിയുടെ രചയിതാവ്- നരേന്ദ്ര മോദി
യുണൈറ്റഡ് നേഷൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് അവാർഡ് നേടിയ ഇന്ത്യക്കാരി- സുമൻ ഗവാനി
ഫോബ്സ് മാസിക പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരം- റോജർ ഫെഡറർ
- ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തുന്ന ആദ്യ ടെന്നീസ് താരം
ഏത് രാജ്യത്താണ് ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന ബിൽ നിലവിൽ വന്നത്- അമേരിക്ക
പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രോയുടെ എം.ഡിയായി നിയമിതനായതാര്- തിയെറി ഡിലോപോർത്
യൂറോപ്പിലെ മുല്യമേറിയ ഫുട്ബോൾ ക്ലബ് ഏത്- സ്പാനിഷ് ടീം റയൽ മാഡ്രിഡ്
- രണ്ടാം സ്ഥാനം- മാഞ്ചസ്റ്റർ യുണൈറ്റഡ്
കോവിഡിനെ അതിജീവിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതി- സുഭിക്ഷ കേരളം
ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിടുന്നുവെന്ന് അഭിപ്രായപ്പെട്ട ഇൻറർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിൻറ ആസ്ഥാനം- വിയന്ന (ഓസ്ട്രിയ)
- 1950- ലാണ് ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.
ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര്- ബെഞ്ചമിൻ നെതന്യാഹു
- നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം കുറിച്ച് ബഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടിയും ബെന്നി ഗ്രാൻറ്സ് നേതൃത്വം നൽകുന്ന 'ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്നാണ് സഖ്യ സർക്കാർ രൂപീകരിച്ചത്.
- ബെന്നി ഗ്രാന്റ്സ് പ്രതിരോധമന്ത്രിയായി ചുമതലയേറ്റു.
- 18 മാസങ്ങൾക്കുശേഷം നെതന്യാഹു ഒഴിഞ്ഞ് ഗ്രാന്റ്സ് പ്രധാനമന്ത്രിയാകുമെന്നാണ് ധാരണ.
ഏത് വംശഹത്യയുടെ കുറ്റം ചുമത്തിയാണ് സമ്പന്ന വ്യവസായി കൂടിയായ ഫെലിസിയൻ കബുഗയെ പാരീസിൽ അറസ്റ്റ് ചെയ്തത്- 1994-ലെ റുവാൻഡൻ വംശഹത്യ
- 100 ദിവസം ദീർഘിച്ച റുവാൻഡൻ വംശ ഹത്യയിൽ എട്ട് ലക്ഷം പേർ മരണപ്പെട്ടതായാണ് കണക്ക്
- 'ആയിരം കുന്നുകളുടെ നാട്' എന്നുകൂടി അറിയപ്പെടുന്ന രാജ്യമാണ് റുവാൻഡ
- ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള പാർലമെൻറ് (60 ശതമാനം) ഈ ആഫ്രിക്കൻ രാജ്യത്താണ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാ ന ങ്ങളിലും ബംഗ്ലാദേശിലും നാശംവിതച്ച ചുഴലിക്കാറ്റ്- അംഫൻ (Amphan)
- മണിക്കൂറിൽ 220 കി.മീറ്ററിലേറെ വേഗമുള്ള ചുഴലിക്കാറ്റുകളാണ് സൂപ്പർ സൈക്ലോൺ (അതിതീവ്ര ചുഴലിക്കാറ്റ്).'അംഫൻ' ഈ വിഭാഗത്തിൽപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോഡ് ചെയർ മാനായി ചുമതലയേറ്റത്- ഡോ. ഹർഷവർധൻ (കേന്ദ്ര ആരോഗ്യമന്ത്രി)
- ജപ്പാനിലെ ഡോ. ഹിരോകിനകതാന്നിയുടെ പിൻഗാമിയായാണ് ഡോ. ഹർഷവർധൻ 34 അംഗ എക്സിക്യൂട്ടീവ് ബോർഡിന്റെ അധ്യക്ഷനാകുന്നത്.
അന്താരാഷ്ട്ര മ്യൂസിയം ദിനം- മേയ് 18
- കാഴ്ചബംഗ്ലാവുകളെപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1977 മുതൽ ദിനാചരണം നടന്നുവരുന്നു.
- 'Museums for Equality: Diversity and Inclusion' എന്നതായിരുന്നു 2020- ലെ മ്യൂസിയം ദിന സന്ദേശം
No comments:
Post a Comment