2020- ലെ DW Freedom of Speech Award നേടിയ ഇന്ത്യൻ പത്രപ്രവർത്തകൻ- സിദ്ധാർഥ് വരദരാജൻ
International Hockey Federation (FIH)- ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- നരീന്ദർ ബത്ര
2020 മേയിൽ പാരാലിമ്പിക്സിൽ നിന്നും വിരമിച്ച വനിതാ താരം- ദീപ മാലിക്ക്
COVID- 19 നെതിരെ പുനയിലെ National Institute of Virology (NIV)- ൽ വികസിപ്പിച്ച ആദ്യ indigenous antibody detection kit- COVID Kavach Elisa
മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന DRDO- യുടെ അനുബന്ധ സ്ഥാപനമായ DFRL (Defence Food Research Lab) വികസിപ്പിച്ച Mobile COVID- 19 testing Lab- Parakh
2020- മേയിൽ ഗവേഷകർ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യം- Dawkinsia
ഇന്ത്യയിലെ കായികരംഗത്തെ പരിശീലനം പുനരാരംഭിക്കുന്നതിനു വേണ്ടി Standard Operating Procedure (SOP) തയ്യാറാക്കുന്നതിനായി Sports Authority of India (SAI) രൂപീകരിച്ച ആറംഗ കമ്മിറ്റിയുടെ തലവൻ- Rohit Bhardwaj
2020- മേയിൽ, COVID- 19 ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ ചരിത്രകാരൻ- ഹരി വാസുദേവൻ
അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നതെന്ന്- മെയ് 12
- 2020 തീം- നഴ്സുമാർ ലോകത്തെ ആരോഗ്യത്തിലേക്ക് നയിക്കുന്ന ശബ്ദം.
കേരളത്തിലെവിടെയാണ് ചിലന്തികളെ ഭക്ഷണമാക്കി വളരുന്ന പുതിയ ഇനം കടന്നലിനെ കണ്ടെത്തിയത്- കോഴിക്കോട്
- മെകിറോത്രിക്സ് സോൾട്ടിഡിയസ് എന്ന പോംപൈലിഡെ കുടുംബത്തിൽപ്പെട്ടയിനം കടന്നലാണ്.
കളിക്കളത്തിൽ നിന്ന് വിരമിച്ച പാരാലിമ്പിക്സ് വെള്ളി മെഡൽ ജേതാവായ ഇന്ത്യൻ താരം ആര്- ദീപ മാലിക്
- ഇന്ത്യക്കു വേണ്ടി പാരാലിമ്പിക്സിൽ ആദ്യ മെഡൽ നേടിയ താരം.
- 2016 റിയോ ഡി ജനീറോ ഷോട്പുട്ടിൽ വെള്ളി മെഡൽ നേടി.
വ്യവസായ സംരംഭകർക്കും വിതരണക്കാർക്കുമിടയിലുള്ള സുഗമമായ ഇടപാടിനായി കേരള വ്യവസായ വകുപ്പ് ആരംഭിച്ച വെബ് പോർട്ടൽ- കേരള ഇ മാർക്കറ്റ്
ഇടയ്ക്കിടെ കൈകൾ ശുദ്ധീകരിക്കാൻ കൈയിൽ ധരിക്കാവുന്ന സാനിറ്റൈസർ വാച്ചുകൾ വിപണിയിലെത്തിക്കുന്നത്- ശീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം
ടോം ആൻഡ് ജെറി, പോപോയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ വ്യക്തി ഈയിടെ അന്തരിച്ചു. പേര്- ജീൻ ഡീച്ച് (Gene Deitch)
ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിച്ചതെന്ന്- ഏപ്രിൽ 21
- 2006 മുതൽ ദിനാഘോഷം നടന്നുവരുന്നു.
- ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടു ന്നത് കോൺവാലിസ് ആണ്.
ലിക്കുഡ് (Likud) പാർട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ്- ഇസ്രയേൽ
- 'നെസറ്റ് (Knesset) എന്നാണ് ഇസ്രയേൽ പാർലമെന്റിന്റെ പേര്.
- 1948- ലാണ് ലോകത്തിലെ ഏക ജൂത രാഷ്ട്രമായ ഇസ്രയേൽ രൂപം കൊണ്ടത്.
- ചെയിം വീസ് മാൻ (Chaim Weizmann) ആയിരുന്നു പ്രഥമ പ്രസിഡൻറ്.
അന്താരാഷ്ട്ര ഭൗമദിനം (Earth Day)- ഏപ്രിൽ 22
- 1970 മുതൽ ഭൗമദിനം ആചരിച്ചുവരുന്നു.
- ഭൗമദിനാചരണത്തിന്റെ 50-ാം വാർഷികം എന്ന പ്രത്യേകതകൂടി 2020- ലെ ദിനാചരണത്തിനുണ്ട്.
- 'Climate Action' എന്നതായിരുന്നു 2020-ലെ ഭൗമദിനാചരണ വിഷയം.
കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ഒരു വ്യക്തിയുടെ 90-ാം ചരമ വാർഷികദിനമായിരുന്നു ഏപ്രിൽ 27. ആരാണദ്ദേഹം- ടി.കെ. മാധവൻ
- 1885 സെപ്റ്റംബർ 2- ന് മാവേലിക്കരയിലാണ് ജനനം.
- 1923- ലെ കാക്കിനഡ (ആന്ധ്രാപ്രദേശ്) കോൺഗ്രസ് സമ്മേളനത്തിൽ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചു.
- വൈക്കം സത്യാഗ്രഹത്തിന്റെ (1924-25) മുഖ്യ സംഘാടകനായിരുന്നു.
- 1915- ൽ ടി.കെ. മാധവൻ ആരംഭിച്ച പത്രമാണ് 'ദേശാഭിമാനി'.
- 1927- ൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായി.
- യോഗത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി ടി.കെ. മാധവൻ രൂപവത്കരിച്ച സന്നദ്ധ സംഘടനയാണ് 'ധർമഭട സംഘം',
- ഡോ. പൽപ്പുവിന്റെ ജീവ ചരിത്ര രചയിതാവുകൂടിയാണ്.
- 1930 ഏപ്രിൽ 27- ന് അന്തരിച്ചു.
- പാരീസ് ആസ്ഥാനമായ 'റിപ്പോർട്ടേഴ്സസ് വിത്തൗട്ട് ബോർ ഡേഴ്സസ്' എന്ന സന്നദ്ധ സംഘടനയാണ് 180 രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
- ഒന്നാംസ്ഥാനം- നോർവേ
യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ലോക പുസ്തകദിനം (World BookDay) ആചരിച്ചതെന്ന്- ഏപ്രിൽ 23
- വിശ്വസാഹിത്യകാരന്മാരായ മിഗുൽഡി സെർവാൻറിസ്, വില്യം ഷേക്സ്പിയർ, ഗാർ സിലാസോ ഡിലാ വെഗാ എന്നിവരോടുള്ള ആദര സൂചകമായാണ് ഈ ദിനം ആചരിക്കുന്നത്. 1616 ഏപ്രിൽ 23- നാണ് മൂവരും അന്തരിച്ചത്.
- 1995 മുതൽ ലോക പുസ്തക ദിനാചരണം നടന്നുവരുന്നു.
അന്തരിച്ച ഇന്ത്യൻ ചലച്ചിത്ര താരം ഇർഫാൻഖാന് 2013- ൽ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രം- പാൻസിങ് തോമർ
- 1967 ജനുവരി 7- ന് രാജസ്ഥാനിലെ ടോങ്കിലാണ് ഇർഫാൻഖാന്റെ ജനനം.
- യഥാർഥ പേര് ഷഹസ് സാദ ഇർഫാൻ അലിഖാൻ
- ആദ്യ ചിത്രം സലാം ബോംബെ (1988)
- സ്ലംഡോഗ് മില്യനയർ, ലൈഫ് ഓഫ് പൈ, ദ അമേസിങ് സ്പൈഡർമാൻ, ജുറാസിക് വേൾഡ് തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ചു.
-അടുത്തിടെ അന്തരിച്ച ചുനി ഗോസ്വാമി ഏത് മേഖലയിലാണ് പ്രശസ്തൻ- ഫുട്ബോൾ
- സുബിമൽ ഗോസ്വാമി എന്ന് ശരിപ്പേര്
- 1962- ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു
- 1960- ലെ റോം ഒളിമ്പിക്സിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം അംഗമായിരുന്നു
- ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം 10 വർഷത്തോളം (1962-72) ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സജീവമായിരുന്ന ഗോസ്വാമി
- 1972 രഞ്ജി ട്രോഫി ഫെനിൽ ബംഗാൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു.
Khullam Khulla- ആരുടെ ആത്മകഥയാണ്- ഋഷി കപൂർ
No comments:
Post a Comment