2. പ്രകാശം ഏതുതരം തരംഗമാണ്- വൈദ്യുതകാന്തിക തരംഗം
4. വൈദ്യുതകാന്തികതരംഗ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ- ജെയിംസ് ക്ലാർക്ക് മാക്സ് വെൽ
5. പ്രകാശം ഊർജപാക്കറ്റുകൾ (quantum) ആയി സഞ്ചരിക്കുന്നു എന്ന് പറയുന്ന ക്വാണ്ടം സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ- മാക്സ് പ്ലാങ്ക്
6. പ്രകാശത്തിൻ കണങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- ഫോട്ടോൺ
7. ഗ്ലാസ്, ജലം, വജ്രം, ശൂന്യത എന്നിവയിൽ പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ഏതിലൂടെ- ശൂന്യത
8. പ്രകാശപ്രവേഗം മാധ്യമങ്ങൾ മാറുമ്പോൾ വ്യത്യാസപ്പെടും എന്ന് ആദ്യം കണ്ടെത്തിയതാര്- ലിയോൺ ഫുക്കാൾട്ട്
9. പ്രകാശപ്രവേഗം ആദ്യമായി അളന്നത് ആര്- റോമർ
10. പ്രകാശവർഷം എന്നത് എന്തിന്റെ ഏകകമാണ്- ദൂരം
11. സുര്യനിൽനിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം- 500 സെക്കൻഡ് (8 മിനിറ്റ് 20 സെക്കൻഡ്)
12. ചന്ദ്രനിൽനിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം- 1.3 സെക്കൻഡ്
13. സൂര്യനിൽ ഊർജം ഉല്പാദിപ്പിക്കുന്നതിന് കാരണമായ പ്രക്രിയ- ന്യൂക്ലിയർ ഫ്യൂഷൻ
14. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ഐസക് ന്യൂട്ടൺ
15. പ്രകാശം അനുപ്രസ്ഥ തരംഗമാണന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ- അഗസ്റ്റിൻ ഫ്രെസ്നെൽ
16. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ക്രിസ്ത്യൻ ഹൈജൻസ്
17. പ്രകാശം പതിക്കുമ്പോൾ പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലോഹങ്ങളിൽനിന്ന് ഇലക്ട്രോണുകൾ ഉത്സർജ്ജിക്കുന്ന പ്രതിഭാസം- ഫോട്ടോ ഇലക്ട്രിക് ഇഫെക്ട്
18. ഫോട്ടോ ഇലക്ട്രിക് ഇഫെക്ട് കണ്ടുപിടിച്ചതാര്- ഹെൻറിച്ച് ഹെട്സ്
19. ക്വാണ്ടം സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്- ആൽബർട്ട് ഐൻസ്റ്റീൻ
20. പ്രകാശതീവ്രത അളക്കുന്ന യുണിറ്റ്- കാൻഡല (Candela)
21. വസ്തുക്കളുടെ ഉപരിതലത്തിൽ തട്ടി പ്രകാശം അതേ മാധ്യമത്തിലേക്കുതന്നെ തിരിച്ചുവരുന്ന പ്രതിഭാസം- പ്രതിപതനം
22. ക്രമപ്രതിപതനം നടക്കുന്ന പ്രതലങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- ദർപ്പണങ്ങൾ
23. കാലിഡോസ്കോപ്പിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത്- സമതലദർപ്പണം
24. കാർഡ്ബോർഡുപോലുള്ള പരുക്കൻ പ്രതലങ്ങളിൽ ഏതുതരം പ്രതിപതനം നടക്കുന്നു- വിസരിത പ്രതിപതനം
25. 30°കോണളവിൽ ഒരു കണ്ണാടിയിൽ പതിക്കുന്ന പ്രകാശരശ്മിയുടെ പ്രതിപതനകോൺ എത്രയായിരിക്കും- 30°
- (പ്രകാശകിരണത്തിന്റെ പതന കോണും പ്രതിപതനകോണും തുല്യമായിരിക്കും)
27. പ്രതിപതനതലം പുറത്തേക്ക് വളഞ്ഞ ദർപ്പണം ഏതുപേരിൽ അറിയപ്പെടുന്നു- കോൺവെക്സസ് ദർപ്പണം
28. പെരിസ്കോപ്പിൽ ഉപയോഗിക്കുന്ന ദർപ്പണം- സമതലദർപ്പണം
29. പെരിസ്കോപ്പിൽ ദർപ്പണങ്ങൾ ക്രമീകരിച്ചിരിക്കുന്ന കോണളവ് എത്ര- 45°
30. പ്രതിബിംബം വസ്തുവിനെക്കാൾ വലുതായിരിക്കുന്ന ദർപ്പണം ഏത്- കോൺകേവ് ദർപ്പണം
31. ഒരു സമതലദർപ്പണത്തിലുണ്ടാകുന്ന പ്രതിബിംബത്തിന്റെ വലുപ്പം എത്ര- വസ്തുവിന്റെ വലുപ്പത്തിന് തുല്യം
32. രണ്ട് സമതലദർപ്പണത്തിനിടയിലെ കോണളവ് കൂടുന്തോറും പ്രതിബിംബങ്ങളുടെ എണ്ണത്തിന് എന്ത് മാറ്റം ഉണ്ടാവും- പ്രതിബിംബങ്ങളുടെ എണ്ണം കുറയും
33. ദർപ്പണങ്ങളിൽ വലതുഭാഗം ഇടതായും ഇടതുഭാഗം വലുതായും തോന്നുന്ന പ്രതിഭാസം ഏതുപേരിൽ അറിയപ്പെടുന്നു- പാർശ്വിക വിപര്യയം
34. വസ്തുവിനെക്കാൾ ചെറുതും തലകീഴായതും യഥാർത്ഥവുമായ പ്രതിബിംബം രൂപപ്പെടുത്തുന്ന ദർപ്പണം ഏത്- കോൺകേവ് ദർപ്പണം
35. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം- കോൺകേവ് മിറർ
36. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം- കോൺകേവ് ദർപ്പണം
37. ടോർച്ചിലെ റിഫ്ളെക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം- കോൺകേവ് ദർപ്പണം
38. വാഹനങ്ങളിലെ റിയർ വ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം- കോൺവെക്സ് ദർപ്പണം
39. കോൺവെക്സ് ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബം- മിഥ്യയും വസ്തുവിനെക്കാൾ ചെറുതും
40. തെരുവുവിളക്കിന്റെ റിഫ്ളെക്ടറായി ഉപയോഗിക്കുന്ന ദർപ്പണം- കോൺവെക്സ് ദർപ്പണം
41. ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് സഞ്ചരിക്കുമ്പോൾ പ്രകാശ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ്- അപവർത്തനം
42. ഗ്ലാസിലെ വെള്ളത്തിലിട്ട് പെൻസിൽ ഒടിഞ്ഞപോലെ കാണുന്നതിനുള്ള കാരണം- അപവർത്തനം
43. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതു പോലെ തോന്നുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം- അപവർത്തനം
44. മരുഭൂമിയിൽ മരീചിക അനുഭവപ്പെടുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം- അപവർത്തനം
45. ലെൻസുകൾ വസ്തുക്കളെ വലുതാക്കിക്കാണിക്കുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം- അപവർത്തനം
46. വസ്തുക്കളെ വലുതായി കാണാൻ സഹായിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ്
47. കോൺവെക്സ് ലെൻസ് ഉണ്ടാക്കുന്ന പ്രതിബിംബം- വസ്തുവിനെക്കാൾ ചെറുതും തല കീഴായതും യഥാർഥവും
48. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ്
49. ലെൻസിന്റെ പവർ അടയാളപ്പെടുത്തുന്ന യൂണിറ്റ്- ഡയോപ്റ്റർ
50. മനുഷ്യന്റെ നേത്ര ലൈൻസ് ഏതുതരം- കാൺവെക്സ് ലെൻസ്
51. അടുത്തുള്ള വസ്തുക്കളെ മാത്രം കാണാൻ കഴിയുന്ന നേത്രവൈകല്യം- ഹ്രസ്വദൃഷ്ടി (മയോപ്പിയ)
52. മയോപ്പിയ പരിഹരിക്കാനുപയോഗിക്കുന്ന ലെൻസ്- കോൺകേവ് ലെൻസ്
53. ദൂരെയുള്ളത് മാത്രം കാണാൻ കഴിയുന്ന നേത്രവൈകല്യം- ദീർഘദൃഷ്ടി (ഹൈപർ മെട്രോപ്പിയ)
54. ദീർഘദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെൻസ്- കോൺവെക്സ് ലെൻസ്
55. ഏറ്റവും കൂടുതൽ വീക്ഷണ വിസ്മതി (Field of View) ഉള്ള ദർപ്പണം ഏത്- കോൺവെക്സ് ദർപ്പണം
56. എല്ലായ്പ്പോഴും നിവർന്നതും ചെറുതുമായ പ്രതിബിംബം രൂപവത്കരിക്കുന്ന ദർപ്പണം ഏത്- കോൺവെക്സ് ദർപ്പണം
57. ദന്തഡോക്ടർമാർ ദന്ത പരിശോധനയ്ക്കായി ഉപയോഗപ്പെടുത്തുന്ന ദർപ്പണം ഏത്- കോൺകേവ് ദർപ്പണം
58. ഒരു മാധ്യമത്തിൽനിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ അപവർത്തനം സംഭവിക്കുന്നതിന് കാരണമെന്ത്- പ്രകാശസാന്ദ്രതയിലുള്ള വ്യത്യാസം
59. 30°, 45°, 60°, 90° എന്നീ കോണളവുകളിൽ ഏത് കോണളവിൽ ഒരു മാധ്യമത്തിൽ പതിക്കുന്ന പ്രകാശരശ്മിക്കാണ് അപവർത്തനം സംഭവിക്കാത്തത്- 90°
- (ഒരു മാധ്യമത്തിൽ ലംബമായി പതിക്കുന്ന പ്രകാശരശ്മിയുടെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നില്ല)
61. വായുവിലെ പ്രകാശവേഗവും ഒരു മാധ്യമത്തിലെ പ്രകാശവേഗവും തമ്മിലുള്ള അനുപാതമാണ്- അപവർത്തനാങ്കം (Refractive index)
62. ജലത്തിന്റെ അപവർത്തനാങ്കം. എത്ര- 1.33
63. വജ്രത്തിന്റെ അപവർത്തനാങ്കം- 2.42
No comments:
Post a Comment