Wednesday 2 February 2022

Current Affairs- 02-02-2022

1. ഓസ്ട്രേലിയൻ ഓപ്പൺ 2022 പുരുഷ് സിംഗിൾസ് കിരീട ജേതാവ്- റാഫേൽ നദാൽ (21 ഗ്രാൻഡ്സ്ലാം നേടിയ ആദ്യ പുരുഷ താരം) 


2. പാർലമെന്റിന്റെ നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണുന്നതിനായി 2022 ജനുവരിയിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്- ഡിജിറ്റൽ സൻസദ് ആപ്പ് 


3. 2022 ജനുവരിയിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആരംഭിച്ച പദ്ധതി- കൂടും കോഴിയും 


4. 2022 ജനുവരിയിൽ National Institute of Pharmaceutical Education and Research (NIPER)- ന്റെ Research Portal ആരംഭിച്ച സ്ഥലം- ഇന്ത്യ 


5. 2022 ജനുവരിയിൽ മുന്നാംഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പൽ (Indigenous Aircraft Carrier)- INS വിക്രാന്ത്


6. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) നൽകുന്ന വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ 2021 പുരസ്കാരം നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം- പി.ആർ.ശ്രീജേഷ്


7. 2021-22 വർഷത്തെ സാമ്പത്തിക സർവേയുടെ പ്രമേയം- Agile Approach


8. ഇന്ത്യയിലെ ആദ്യ ജിയോപാർക്ക് നിലവിൽ വരുന്നത്- ജബൽപുർ (മധ്യപ്രദേശ് )


9. 2022 ജനുവരിയിൽ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയതിനെത്തുടർന്ന് വലിയ തോതിൽ ജനകീയ പ്രക്ഷോഭം നടന്ന രാജ്യം- കാനഡ


10. 'Fearless Governance' എന്ന പുസ്തകത്തിന്റെ രചയിതാവ്- കിരൺ ബേദി


11. Institute of Electrical and Electronics Engineers (IEEE)- ന്റെ കേരള സെക്ഷൻ നൽകുന്ന 2021- ലെ കെ.പി.പി. നമ്പ്യാർ പുരസ്കാരം നേടിയ പ്രശസ്ത Metallurgical Scientist- ഡോ. സി. ജി. കൃഷ്ണദാസ് നായർ 


12. 2022 ജനുവരിയിൽ കുട്ടികളുടെ സൈബർ സുരക്ഷയ്ക്കായി യുണിസെഫിന്റെ

സഹായത്തോടെ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി- ഡി-സേഫ് 


13. 2022 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ നിലവിൽ വന്നത്- Gurgaon 


14. 2022 ജനുവരിയിൽ അയിസ്റ്റ (ഓൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ) പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ് 


15. 2022 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയും വിലപിടിപ്പുള്ളതുമായ ആംബുലൻസ് സേവനമാരംഭിച്ചത്- ദുബായ് 


16. 2021-22ലെ ക്രിക്കറ്റ് ഓസ്ട്രേലിയ അവാർഡിൽ മികച്ച പുരുഷതാരത്തിനുള്ള അലൻ ബോർഡർ പുരസ്കാരം നേടിയത്- മിച്ചൽ സ്റ്റാർക്ക് (ഓസീസ് പേസർ)


17. ഇന്റർനാഷണൽ വേൾഡ് ഗെയിംസ് അസോസിയേഷന്റെ അത് ലീറ്റ്  ഓഫ് ദി ഇയർ 2021 പുരസ്കാരം ലഭിച്ച മലയാളി ഹോക്കി താരം- പി.ആർ.ശ്രീജേഷ് 

  • ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യൻ കായികതാരവുമാണ് ശ്രീജേഷ് 
  • 2019- ലെ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിൽ ആണ്. ഈ പുരസ്കാരം ആദ്യം സ്വന്തമാക്കിയ ഇന്ത്യൻ താരം

18. ബിസിനസ് ലാഭത്തിന് കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുവാൻ പോകുന്ന രാജ്യം- യു.എ.ഇ 

  • 2023 ജൂൺ 1 മുതൽ നിലവിൽ വരുന്ന രീതിയിൽ 9% നികുതി ഏർപ്പെടുത്താനാണ് യു.എ.ഇ ധനകാര്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് 

19. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആയി ഉയർത്തികൊണ്ട് ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ട സംസ്ഥാനം- ആന്ധാപ്രദേശ്  


20. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയായ 2022- ൽ, എത്രാമത്തെ ബജറ്റാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്- 75

  • ഫെബ്രുവരി 1 ചൊവ്വാഴ്ച രാവിലെ 11 ന് ലോക്സഭയിൽ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും 

21. മൗലാനാ ആസാദ് ഉറുദു സർവ്വകലാശാലയുടെ ചാൻസിലറായി നിയമിതനായ വ്യക്തി- ശ്രീ.എം (ആത്മീയ ഗുരു)


22. നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസുചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- കേരളം 

  • 75 സ്കോർ നേടിയാണ് കേരളം മുന്നിലെത്തിയത് 
  • രണ്ടാം സ്ഥാനം- തമിഴ്നാട്, ഹിമാചൽ പ്രദേശ് 
  • കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢാണ് മുന്നിൽ
  • ഏറ്റവും പിന്നിലുള്ളത് ബീഹാർ, ജാർഖണ്ഡ് 

23. അടുത്തിടെ അന്തരിച്ച നാടൻ കലകളുടെ സംരക്ഷനും ഗവേഷകനും എഴുത്തുകാരനുമായിരുന്ന വ്യക്തി- ഡോ.സി.ആർ.രാജഗോപാൽ 


24. സർക്കാർ മേഖലയിലെ ആദ്യ ന്യൂറോ കാത്ത് ലാബ് രൂപീകരിക്കുവാൻ പോകുന്ന ആശുപത്രി- ഗവ.മെഡിക്കൽ കോളേജ്, തിരുവനന്തപുരം 


25. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാനായി നിയമിതനായത്- സണ്ണി തോമസ് 


26. അടുത്തിടെ അന്തരിച്ച മുൻ (2019) മിസ് അമേരിക്ക- ചെസ്ലി ക്രിസ്റ്റ് 


27. പ്രമുഖ ഡിജിറ്റൽ ഡാവൽ പ്ലാറ്റ്ഫോമായ ബുക്കിംങ് ഡോട്ട് കോം ആഗോളാടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ ഒന്നാമത് എത്തിയത്- കേരളം  


28. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ, സുപ്രീം കോടതി ശുപാർശ ചെയ്ത വ്യക്തി- ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി


29. പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റ വ്യക്തി- മനോജ് പാണ്ഡെ (ലഫ്റ്റനന്റ് ജനറൽ) 


30. 2022 ലോക തണ്ണീർത്തട ദിനം Theme (ഫെബ്രുവരി 2)- Wetlands Action for People and Nature


31. വൈദ്യുതി ബോർഡിൽ ഫിനാൻസ് ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി- വി.ആർ.ഹരി 


32. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ജയന്തി പുരസ്കാരം ലഭിച്ച വ്യക്തികൾ- 

  • മള്ളിയൂർ ശങ്കരസ്മൃതി കീർത്തി മുദ്ര പുരസ്കാരം- നൊച്ചൂർ വെങ്കിട്ടരാമൻ 
  • സുഭദ്ര അന്തർജനം പുരസ്കാരം- ചന്ദ്രശേഖരൻ നമ്പൂതിരി

33. തിരുവനന്തപുരം ജില്ലയിലെ ആദ്യ കൽ തുരുത്ത്- കരിച്ചൽ കായൽ 


34. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന വനിതാ റാങ്കിങിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ- മിതാലി രാജ് (ഓസ്ട്രേലിയയുടെ അലീസ് ഹീലിയാണ് ഒന്നാം സ്ഥാനത്ത്) 


35. അടുത്തിടെ വിരമിച്ച, അമേരിക്കയിലെ ദേശീയ ഫുഡ്ബോൾ ലീഗിലെ ഇതിഹാസം- ട്രോം ബ്രാഡി


36. 2021 ഏപ്രിൽ ആറിന് നടന്ന 15-ാം സംസ്ഥാ ന നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ഏത് ലോകസഭാമണ്ഡലത്തിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്- മലപ്പുറം 

37. ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ് എൻ.വി, രമണ- 48-ാമത് 

  • 2021 ഏപ്രിൽ 24- ന് ചുമതലയേറ്റ അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ കാലാവധിയുണ്ട് ആന്ധ്രാപ്രദേശ് സംസ്ഥാനക്കാരനാണ്. 

38. ഒളിമ്പിക്സിന്റെ ആപ്തവാക്യത്തിൽ ഏതു വാക്കുകൂടിയാണ് 2021 -ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) കൂട്ടിച്ചേർത്തത്- ഒന്നിച്ച് (Together) 

  • ‘കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ' എന്ന വാക്യമാണ് 'Faster, Higher, Stronger - Together' എന്ന് പരിഷ്കരിച്ചത്. 
  • 2024- ലെ ഒളിമ്പിക്സ് പാരീസിലും (ഫ്രാൻസ്), 2028- ൽ ലോസ് ആഞ്ജലിസിലും (യു. എസ്.), 2032- ൽ ബ്രിസ്ബേനിലു(ഓസ്ട്രേ ലിയ) മാണ് നടക്കുക. 

39. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഉപാധ്യക്ഷനായി പുനർനിയമനം ലഭിച്ചത് ആർക്കാണ്- വി.കെ. രാമചന്ദ്രൻ 

  • മുഖ്യമന്ത്രിയാണ് പ്ലാനിങ് ബോർഡിന്റെ അധ്യക്ഷപദവി വഹിക്കുന്നത്. 

40. ഗവേഷണ രംഗത്തെ മികവിന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) നൽകുന്ന നോർമൻ ബോർലോഗ് നാഷണൽ അവാർഡ് 2021- ൽ നേടിയത്- ഡോ. കാജൽ ചക്രവർത്തി

  • സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനാണ് കാജൽ ചക്രവർത്തി.
  • കടൽപായലിൽ ഗവേഷണം നടത്തി ജീവിതശൈലീരോഗങ്ങൾക്കെതിരെയുള്ള ന്യൂട്രസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ വികസിപ്പിച്ചതിനാണ് അവാർഡ്

No comments:

Post a Comment