Monday 21 February 2022

Current Affairs- 21-02-2022

1. സ്ത്രീകളേയും കുട്ടികളേയും അതിക്രമങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രാപ്തരാക്കുന്നതിനുള്ള സ്വയം പ്രതിരോധ തന്ത്രങ്ങൾ ഉൾക്കൊള്ളിച്ച് കേരള പോലീസിന്റെ ഹ്രസ്വ ചിത്രങ്ങൾ- കവചവും, കാവലും 


2. 2022 ജനുവരി മാസം അന്തിമ ട്രയലിനുളള അനുമതി ലഭിച്ച മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ നിർമിച്ച സ്ഥാപനം- ഭാരത് ബയോടെക് 


3. അടുത്തിടെ ഏതൊക്കെ വാക്സിനുകൾക്കാണ് DCGT നിബന്ധനകൾക്ക് വിധേയമായി പൊതുവിപണിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്- കോവിഷീൽഡ്, കോവാക്സിൻ 


4. ബഹിരാകാശ യാത്രികർക്ക് ഭക്ഷണം നൽകുന്നതിനുള്ള നൂതനവും സുസ്ഥിരവുമായ ഭക്ഷ്യ ഉല്പാദന ആശയങ്ങൾ നൽകുന്നവർക്ക് 1 മില്യൺ ഡോളറിന്റെ "Beep Space Food Challenge" ആരംഭിച്ച ബഹിരാകാശ സ്ഥാപനം- NASA 


5. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തികൊണ്ട് സ്കൂൾ ബസുകളിൽ ഫയർ അലാമും അഗ്നിശമന ഉപകരണങ്ങളും നിർബന്ധമാക്കിയ രാജ്യം- ഇന്ത്യ 


6. 2022- ൽ ഗൂഗിൾ 100 കോടി ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ച ടെലികോം കമ്പനി ഏതാണ്- എയർടെൽ 


7. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്ന പാർട്ടി എന്ന റെക്കോർഡ് നിലനിർത്തിയത്- BJP 


8. 2022 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത്- ഡോ. വി. അനന്ത നാഗേശ്വരൻ 


9. World Wildlife Fund (WWF)- ന്റെ നേതൃത്വത്തിൽ നൽകുന്ന ഇന്റർനാഷണൽ TX2 അവാർഡ് നേടിയ ഇന്ത്യയിലെ കടുവ സങ്കേതം- സത്യമംഗലം കടുവ സങ്കേതം 


10. 2022 വനിതാ ഹോക്കി ഏഷ്യാ കപ്പ് ടൂർണമെന്റിൽ വെങ്കല മെഡൽ നേടിയ ടീം- ഇന്ത്യ 

  • സ്വർണ മെഡൽ- ജപ്പാൻ
  • വെളളിമെഡൽ- ദക്ഷിണകൊറിയ 

11. United for Dignity ഈ വർഷം വിക്ഷേപണത്തിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ. യുടെ സൂര്യനെക്കുറിച്ച് പഠിക്കാനുളള പ്രഥമ ദൗത്യം- ആദിത്യ എൽ- 1 


12. 2022- ലെ ഗ്ലോബൽ ഹെൽത്തി വർക്ക് പ്ലെയ്സ് അവാർഡിന് അർഹമായ സ്ഥാപനം- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 


13. 2022- ലെ റിപ്പബ്ലിക് ദിനത്തിന്റെ സമാപനം കുറിച്ച ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ ഡോൺ ലേസർ ഷോ നടത്തിയ സ്റ്റാർട്ടപ്പ് കമ്പനി- ബോട്ട്ലാബ് ഡൈനാമിക്സ് 


14. ഗാന്ധിജിയുടെ എത്രാമത് രക്തസാക്ഷിത്വ ദിനമാണ് ജനുവരി 30- ന് ആചരിച്ചത്- 74-ാമത് 


15. 2022 ജനുവരി മാസം NSE IFSC- യുടെ ഭരണസമിയുടെ ചെയർമാനായി ചുമതലയേറ്റ വ്യക്തി- രാജീവ് മെഹിഷി 


16. ഈയിടെ ഓഡിയോ പതിപ്പ് ഇറങ്ങിയ നേത്രാന്മീലനം എന്ന നോവലിന്റെ രചയിതാവ്- കെ.ആർ. മീര 


17. കായിക രംഗത്ത് പത്മ പുരസ്കാരം നേടുന്ന കാശ്മീരിൽ നിന്നുളള ആദ്യ വ്യക്തി- ഫൈസൽ അലി ദർ (Martial arts) 


18. ഇന്ത്യൻ സൂപ്പർ ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- കിയൻ നസീരി 


19. 2022 ജനുവരിയിൽ എട്ടു വർഷങ്ങൾക്കു ശേഷം ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയ കായിക ഇനം- ക്രിക്കറ്റ് 


20. 2021- ലെ മികച്ച പ്രകടനത്തിനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ (CA) അലൻ ബോർഡർ മെഡൽ നേടിയ താരം- മിച്ചൽ സ്റ്റാർക്ക് 


21. 2022 ഒഡീഷ ഓപ്പൺ സൂപ്പർ 100 ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയ മലയാളി- കിരൺ ജോർജ് 


22. 2022- ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീട നേട്ടത്തിലൂടെ 21 ഗ്രാൻഡ് സ്ലാം കിരീടം എന്ന നേട്ടം കൈവരിച്ചത്- റാഫേൽ നദാൽ


23. നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മുന്നിൽ എത്തിയ സംസ്ഥാനം- കേരളം 


24. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ഡി.ആർ.ഐ.) വികസിപ്പിച്ചെടുത്ത ഒമിക്രോൺ ടെസ്റ്റിങ് കിറ്റ് - OM 


25. ദേശീയ കുഷ്ഠരോഗ നിവാരണ പരിപാടിയുടെ സർവേ പ്രകാരം ലോകത്തെ പകുതിയിലേറെ കുഷ്ഠ രോഗികളുള്ള രാജ്യം- ഇന്ത്യ 


26. 2022 ഏപ്രിലോടുകൂടി വിക്ഷേപിക്കപ്പെടുന്ന ഐ.എസ്.ആർ.ഒ. യുടെ 500 കി.ഗ്രാം വരെയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ വാഹനം- എസ്.എസ്.എൽ.വി 


27. 2022 ജനുവരിയിൽ 2017- നു ശേഷമുള്ള ഏറ്റവും പ്രഹരശേഷി കൂടിയ മിസൈൽ പരീക്ഷിച്ച രാജ്യം- ഉത്തരകൊറിയ 


28. 2022 ജനുവരിയിൽ ഒമാൻ ഗൾഫിൽ നടന്ന ഏഷ്യൻ റഷ്യൻ, ചൈനീസ്, ഇറാനിയൻ നാവിക സേനകളുടെ സംയുക്ത അഭ്യാസം- CHIRU 


29. 2022 ദേശീയ വനിതാ കമ്മീഷന്റെ എത്രാമത് സ്ഥാപകദിനമാണ് 2022 ജനുവരി 31- ന് ആചരിച്ചത്- 30th  (Theme- She the change maker) 


30. ഫോർബ്സ് ശതകോടീശ്വര സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നൻ- ഗൗതം അദാനി (അദാനി ഗ്രൂപ്പ് ചെയർമാൻ) 


31. കുരുമുളക് ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഇന്റർനാഷണൽ പെപ്പർ കമ്യൂണിറ്റിയുടെ മികച്ച കുരുമുളക് കർഷകനുള്ള അവാർഡ് ലഭിച്ച വ്യക്തി- ജോമി മാത്യു (എറണാകുളം) 


32. 2021- ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുളള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചത്- ഡോ. ദിവ്യ എസ്, കേശവൻ 

  • ഗ്രന്ഥം- അധികാരാവിഷ്കാരം അടൂർ സിനിമകളിൽ 

33. പ്രഥമ "മരപ്പാലത്തമ്മ' പുരസ്കാരം ലഭിച്ച പിന്നണി ഗായകൻ- ജി. വേണുഗോപാൽ


34. പൊതുസേവന പ്രവർത്തനങ്ങൾക്കുളള ജർമ്മൻ പ്രസിഡന്റിന്റെ ക്രോസ് ഓഫ് മെറിറ്റ് പുരസ്കാരത്തിന് അർഹനായ മലയാളി- ജോസ് പുന്നാംപറമ്പിൽ  


35. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ മിന സ്വാമിനാഥൻ മീഡിയ ഫെലോഷിപ്പിന് അർഹയായത്- നീനു മോഹൻ


36. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള ആദര സൂചകമായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതെവിടെ- ഇന്ത്യാ ഗേറ്റിൽ


37. പതിനൊന്നാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന ഏത് വ്യക്തിയുടെ 216 അടി ഉയരമുള്ള പ്രതിമയാണ് ഹൈദരാബാദിലെ ഷംഷാബാദിൽ പ്രധാനമന്ത്രി ഫെബ്രുവരി 5- ന് അനാച്ഛാദനം ചെയ്തത്- രാമാനുജാചാര്യർ 


38. ദേശീയ കൈയെഴുത്ത് ദിനമായി ആചരിക്കുന്നത്- ജനുവരി 23 


39. യു.എസ്സിലെ വൈറ്റ്ഹൗസ് സൈനിക ഓഫീസ് ഡയറക്ടർ സ്ഥാനത്തുനിന്ന് അടുത്തിടെ രാജി വെച്ച മലയാളി- മജു വർഗീസ് 


40. വിവിധ മേഖലകളിൽ മികവുതെളിയിച്ച കുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രധാനമ ന്ത്രി രാഷ്ട്രീയ ബാൽ പുരസ്സാരത്തിന് അർഹനായ മലയാളി- ദേവീപ്രസാദ് (മലപ്പുറം) 


41. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു, രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാ പതക് മരണാനന്തരം നേടിയ മലയാളി- ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ- ആർ.ആർ.ശരത്


42. നാഗ്പുരിലെ വൻറായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡോ.മോഹൻധാരിയ രാഷ്ട്രനിർമാൺ പുരസ്സാരം നേടിയ മലയാളി- ഇ. ശ്രീധരൻ 


43. ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2022- ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോക കപ്പിന്റെ ഭാഗ്യചിഹ്നം- ഇഭ (Ibha) 

  • 2022 ഒക്ടോബർ 11 മുതൽ 30 വരെയാണ് ടൂർണമെന്റ്.

44. 2021- ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്സാരം നേടിയ ഇന്ത്യാക്കാരി- പായൽ കപാഡിയ 

  • A Night of knowing Nothing എന്ന ചിത്രത്തിനാണ് പുരസ്കാരം. 

45. 2022 ഫെബ്രുവരിയിൽ, എം. കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ‘അർജുനോപഹാരം' പുരസ്കാരം ലഭിച്ചത്- പി. ജയചന്ദ്രൻ


46. സിവിലിയൻ വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം- ഇസ്രായേൽ


47. 2022 ഫെബ്രുവരിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം 54 ചൈനീസ് ആപ്പുകൾ നിരോധിച്ചത്- IT Act 2000 ലെ Section 69A പ്രകാരം


48. 2022- ലെ World Sustainable Development Summit- ന്റെ വേദി- ഇന്ത്യ


49. ഇന്ത്യയിൽ സരോജിനി നായിഡുവിന്റെ ജന്മവാർഷികം (February 13) ആഘോഷിക്കുന്നത്- ദേശീയ വനിതാ ദിനമായി


50. 2022 ഫെബ്രുവരിയിൽ ജർമ്മൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഫ്രാങ്ക് വാൾട്ടർ സ്റെറയിൻമയർ 

No comments:

Post a Comment