Saturday 19 February 2022

Current Affairs- 19-02-2022

1. മെക്സിക്കോയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി
നിയമിതനായത്- പങ്കജ് ശർമ്മ 


2. 2021- ലെ ഗുഡ് ഗവെർണൻസ് ഇൻഡക്സിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത് 


3. 2021 ഡിസംബറിൽ ബ്രിക്സ് രാജ്യങ്ങളുടെ ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ അംഗമായ രാജ്യം- ഈജിപ്ത്


4. 2021 ഡിസംബറിൽ "ANGARA A 5" എന്ന ഹെവി കാര്യർ റോക്കറ്റ് വിക്ഷേപിച്ച രാജ്യം- റഷ്യ 


5. ഉത്തർപ്രദേശിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്- ദുർഗാ ശങ്കർ മിശ്ര 


6. 2022- ലെ ബഷീർ പുരസ്കാര ജേതാവ്- സച്ചിദാനന്ദൻ (കൃതി- ദുഃഖം എന്ന വീട് )  


7. 2022- ലെ ഭാരതരത്ന ഡോ. അംബേദ്കർ പുരസ്കാരം ലഭിച്ചത്- ഹർഷാലി മൽഹോത് 


8. ഇന്ത്യയിലെ ആദ്യ SANITARY NAPKIN- free പഞ്ചായത്ത് ആവുന്നത്- കുമ്പളങ്ങി (എറണാകുളം) 


9. 2022 ജനുവരിയിൽ സൈപ്രസ്സിൽ റിപ്പോർട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം- ഡെൽറ്റാകോൺ 


10. Asia infrastructure Investment bank- ന്റെ വൈസ് ചെയർമാനായി നിയമിതനായത്- ഊർജിത് പട്ടേൽ


11. 2021- ൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല- പത്തനംതിട്ട  


12. 2021- ൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത്- വയനാട്


13. ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ അഗ്രികൾച്ചറൽ പദ്ധതി അവതരിപ്പിക്കുന്ന സംസ്ഥാനം- കേരളം


14. 2026 ൽ 100 ദശലക്ഷം ഡിഗ്രി 300 സെക്കന്റ് നേരം നിലനിർത്താൻ കഴിയുന്ന കൃത്രിമ സൂര്യനെ നിർമിക്കാൻ ഒരുങ്ങുന്ന രാജ്യം- ഭക്ഷിണ കൊറിയ


15. 2022 ജനുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്- മീററ്റ് (ഉത്തർപ്രദേശ്) 


16. 2021- ലെ അടൽ ഇന്നൊവേഷൻ റാങ്കിങ്ങിൽ ഒന്നാമതെത്തിയ സ്ഥാപനം- ഐ.ഐ.ടി. മദ്രാസ് 


17. പബ്ലിക് ടോയ്ലെറ്റുകളുടെ നിലവാരം ഉയർത്തുന്നതിന് വേണ്ടി "Right to Pee" എന്ന കാമ്പയിൻ ആരംഭിച്ച നഗരം- നാഗ്പൂർ 


18. സിക്കിമിലെ ജവഹർലാൽ നെഹ്റു റോഡിന്റെ പുതിയ പേര്- നരേന്ദ്ര മോദി റോഡ് 


19. 2022 ജനുവരിയിൽ റെയിൽവേ ബോർഡിൻറെ പുതിയ ചെയർമാനും സി.ഇ.ഒ.യുമായി നിയമിനായ വ്യക്തി- വി.കെ.ത്രിപാഠി 


20. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്- വി സ് പതാനിയ 


21. 2022 ജനുവരിയിൽ കല്പനചൗള സ്പേസ് സയൻസ് റിസർച്ച് സെന്റർ ആരംഭിച്ച ഇന്ത്യയിലെ സർവ്വകലാശാല- ചണ്ഡീഗഡ് സർവ്വകലാശാല 


22. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ ചെയർപേഴ്സൺ ആയി നിയമിതയാകുന്നത്- കെ.സി. റോസക്കുട്ടി 


23. 2022 ജനുവരിയിൽ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം- ഇഹു 


24. 2022 ജനുവരി രണ്ടിന് ഉണ്ടായ തീപിടുത്തത്തിൽ ഏത് രാജ്യത്തിന്റെ പാർലമെന്റാണ് നശിച്ചത്- ദക്ഷിണാഫ്രിക്ക 


25. 2021- ലെ ജി.എസ്.ടി കളക്ഷനിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഒഡീഷ 


26. പുണെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മിഠായി- corona guard 


27. പുകവലി നിയന്ത്രിക്കുന്നതിന് വേണ്ടി " Better health smoke free " എന്ന കാമ്പയിൻ ആരംഭിച്ച രാജ്യം- United Kingdom 


28. 3 ട്രില്യൺ ഡോളർ മാർക്കറ്റ് വാല്യൂ നേടുന്ന ലോകത്തിലെ ആദ്യ കമ്പനി- Apple


29. ദക്ഷിണ ധ്രുവത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ആദ്യ ഇന്ത്യൻ വംശജ എന്ന നേട്ടം കൈവരിച്ചത്- ഹർപ്രീത് ചാണ്ടി 


30. 2022 ജനുവരിയിൽ ലോസാർ ഫെസ്റ്റിവൽ നടന്ന സ്ഥലം- ലഡാക്ക്


31. 2021- ലെ Best Balkan Athlete of the Year പുരസ്കാരം നേടിയത്- നൊവാക് ജോക്കോവിച്ച് (സെർബിയ ) 


32. 2022 ഫെബ്രുവരിയിൽ 46 രാജ്യങ്ങളുമായി ആരംഭിക്കുന്ന Multinational Naval Exercise- മിലൻ 2022


33. നവജാതശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ 'നിയോ കാഡിൽ' പദ്ധതിക്ക് തുടക്കമായ കേരളത്തിലെ ജില്ല- കോഴിക്കോട്


34. വിദ്യാർത്ഥികളിൽ പത്രപുസ്തക വായന ശീലം വളർത്തുന്നതിനായി ദിവസവും എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും വായനയ്ക്ക് പീരീഡ് തുടങ്ങാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


35. 2022- നെ യു.എൻ. എന്തൊക്കെ വർഷമായി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്- International Year of Sustainable Mountain Development 


36. 2021- ൽ ഇംഗ്ലീഷ് ഭാഷയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്- നമിത ഗോഖലെ 


37. സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനായി നിയമതിനായത്- യു.ആർ. പ്രദീപ്


38. 2022- ലെ നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ വേദി- പുതുച്ചേരി 


39. 2022- ലെ മയിലമ്മ പുരസ്കാരം ലഭിച്ചത്- അഡ്വ. രശ്മിത രാമചന്ദ്രൻ 


40. ജനറൽ ബിബിൻ റാവത്തിന്റെ പേരിൽ പുനർ നാമകരണം ചെയ്ത കേരളത്തിലെ റോഡ്- ശേഖരിപുരം - ഗണേഷ് നഗർ റോഡ് 


41. ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ സസ്യശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തിയ അപൂർവ സസ്യത്തിന് നൽകിയിരിക്കുന്ന പേര്- യുവരിയോസിസ് ഡികാപ്രിയോ 


42. TOP 10 ഗ്ലോബൽ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക എയർപോർട്ട്- ചെന്നെ എയർപോർട്ട്


43. രാജസ്ഥാൻ വനിതാ കമ്മീഷൻ അധ്യക്ഷയായി അടുത്തിടെ നിയമിതയായ മലയാളി- രഹാന റയാസ് ചിസ്തി


44. International day of women & girls in science 2022- ലെ theme- "Equity Diversity, and inclusion: Water units us"


45. ക്ലീൻ എനർജി ടെക്നോളജി വികസിപ്പിക്കുന്നതിനായി സോഷ്യൽ ആൽഫയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് സംസ്ഥാനം- കേരളം


46. ഇറാൻ അടുത്തിടെ തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ- 'khaibar - buster'


47. 2022 ഏപ്രിലോടുകൂടി പൂർത്തിയാക്കുന്ന ഇന്ത്യയുടെ ആദ്യ mRNA വാക്സിൻ നിർമ്മിക്കുന്ന സ്ഥാപനം- ജനോവ ബയോഫാർമസ്യൂട്ടിക്കൽ (ആസ്ഥാനം- പൂനെ)


48. സൂര്യൻറെ ചലനവും മാറിക്കൊണ്ടിരിക്കുന്ന ബഹിരാകാശ പരിസ്ഥിതിയേയും സംബന്ധിച്ച് മനസിലാക്കുന്നതിന് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ പ്രഖ്യാപിച്ച് രണ്ട് പുതിയ പദ്ധതികൾ- 

  • സൂര്യൻറെ കൊറോണയെ പറ്റി പഠിക്കാൻ മൾട്ടി - സ്ലിറ്റ് സോളാർ എക്സ്പ്ലൊരെർ (MUSE) 
  • സൗരക്കാറ്റുകളുടെ കാന്തിക മണ്ഡലം അളക്കാൻ ഹീലിയോ സ്വാം
  • MUSE മിഷന് കാലിഫോർണിയയിലെ ലോക്ക് ഹീഡ് മാർട്ടിൻ അഡ്വാൻസ്ഡ് ടെക്നോളജിയും, ഹീലിയോ സ്വാം മിഷന് യൂണിവേഴ്സിറ്റി ഓഫ് ന്യൂഹാം ഷെയറും നേതൃത്വം നൽകും

49. സമുദ്രനിരപ്പിൽ നിന്നും 10000 അടി ഉയരത്തിൽ കൂടുതലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കമെന്ന ലോകറെക്കോർഡ് നേടിയത്- അടൽ ടണൽ


50. RBI പണ വായ്പാനയ പ്രഖ്യാപന പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിലെ (2022 - 23) ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക്- GDP Growth ratio- 7.8%

1 comment:

  1. The best Casino Games - Dr. MD
    The 군포 출장안마 most 안성 출장샵 popular casino game is Blackjack. This game can be played at many casinos including Dorsett's or 대구광역 출장안마 Golden Nugget Casino. 나주 출장안마 It is played 충청남도 출장안마 with a total of 4

    ReplyDelete