Tuesday 15 February 2022

Current Affairs- 15-02-2022

1. 2022 ഫെബ്രുവരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി- കർണാടക ഹൈക്കോടതി


2. 2022 ഫെബ്രുവരിയിൽ അത്ലറ്റിക്സിൽ നിന്നും വിരമിച്ച അമേരിക്കയുടെ സ്പ്രിന്റർ- ജസ്റ്റിൻ ഗാഡ്മിൻ


3. ഒറ്റപ്പെട്ടുപോയ വയോജനങ്ങൾക്ക് കൈത്താങ്ങായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി- പ്രശാന്തി


4. ഇന്ത്യയിൽ ആദ്യമായി ശാരീരിക വൈകല്യം നേരിടുന്നവർക്കായി നിലവിൽ വന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ജോബ് പോർട്ടൽ- Swarajability 


5. സംരംഭകർക്കും വിവിധ മേഖലകളിലെ പ്രതിഭകൾക്കും ബഹ്റൈൻ പ്രഖ്യാപിച്ച

ദീർഘകാല ഗോൾഡൻ വിസ ആദ്യമായി ലഭിച്ച വ്യക്തി- എം.എ.യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ)


6. അടുത്തിടെ അന്തരിച്ച, ഇന്ത്യയിൽ വാഹന വിപ്ലവത്തിന് നേതൃത്വം നൽകിയ ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ- രാഹുൽ ബജാജ്


7. മലയാള ഭാഷയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന ഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ച വ്യക്തി- എഴുമറ്റൂർ രാജരാജവർമ (കൃതി- എഴുമറ്റൂരിന്റെ കവിതകൾ)


8. 7-ാമത് ജെ.കെ.വി. പുരസ്കാരം 2022- ൽ ലഭിച്ച വ്യക്തി- പി.കെ.പാറക്കടവ് (കൃതി- പെരുവിരൽക്കഥ)


9. ദേശീയ സീനിയർ വോളി വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- കേരളം

  • റെയിൽവേയെ തോൽപ്പിച്ച് കേരളത്തിന് ലഭിക്കുന്ന 4-ാം കിരീടമാണിത്.
  • ഇത് കേരളത്തിന്റെ 14- മത് വനിതാ കിരീടമാണ്.

10. ജർമൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമേർ (2013- ലാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്) 


11. സൂര്യന്റെ ചലനവും മാറിക്കൊണ്ടിരിക്കുന്ന ബഹിരാകാശ പരിസ്ഥിതിയേയും സംബന്ധിച്ച് മനസിലാക്കുന്നതിന് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ പ്രഖ്യാപിച്ച പുതിയ രണ്ട് പദ്ധതികൾ- 

  • സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാൻ- മൾട്ടിസ്റ്റിറ്റ് സോളാർ എക്സ്പ്ലോറർ
  • സൗരക്കാറ്റുകളുടെ കാന്തിക മണ്ഡലം അളക്കുവാൻ- ഹീലിയൊ സ്വാം

12. മലയാളിയായ എസ്.സോമനാഥ് ഐ.എസ്.ആർ.ഒ. ചെയർമാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ബഹിരാകാശ ദൗത്യം നടന്നത്- 2022 ഫെബ്രുവരി 14 

  • 2022- ലെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം കൂടിയാണിത്. 
  • ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്- 04, ഇൻസ്പയർസാറ്റ്-1, ഇന്ത്യ-ഭൂട്ടാൻ സംയുക്ത സംരംഭമായ ഐ.എൻ.എസ്. 2 ടി.ഡി. എന്നിവയാണ് ഉപഗ്രഹങ്ങൾ.
  • ഇൻസ്പയർസാറ്റ്- 1 എന്ന ഉപഗ്രഹം, തിരുവനന്തപുരം വലിയമല ഐ.ഐ. എസ്.ടി. യിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചതാണ്.

13. 2022 ഫെബ്രുവരിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്- ശുക്ല മിസ്ത്രി


14. 2022 ഫെബ്രുവരിയിൽ സമുദ്രനിരപ്പിൽ നിന്നു 10,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ഹൈവേ തുരങ്കമെന്ന ലോക റെക്കോർഡ് നേടിയത്- അടൽ ടണൽ


15. 2022 ഫെബ്രുവരിയിൽ അന്തരിച്ച, HIV വൈറസിനെ കണ്ടെത്തിയ പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞൻ- Luc Montagnier


16. യു. എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ലൻമാർക്ക് ന്യൂട്രീഷൻ അവാർഡ് 2022 ലഭിച്ച കുടുംബശ്രീയുടെ പദ്ധതി- 'അമ്യതം' ന്യൂട്രീമിക്സ്


17. 2022 ഫെബ്രുവരിയിലെ ആർബിഐ യുടെ പണ വായ്പാ നയ പ്രഖ്യാപന പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിലെ (2022-23) ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക്- 7.8%


18. 2022 ഫെബ്രുവരിയിലെ FIFA Men's റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 104 


19. അടുത്തിടെ അന്തരിച്ച, ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി (എച്ച്.ഐ.വി.) വൈറസ് കണ്ടെത്തിയ ഫ്രഞ്ച് വൈറോളജിസ്റ്റ്- ലൈക് മൊണ്ടെയ്നർ 

  • 1983- ലാണ് ഇദ്ദേഹം എച്ച്.ഐ.വി. കണ്ടെത്തിയത് 
  • 2008- ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. 

20. ആഗോള താപനത്തെ സ്വാധീനിക്കുന്ന എയറോസോൾ കണികകളുടെ സവിശേഷതകൾ കണ്ടെത്തുന്നതിൽ വിജയിച്ച മലയാളി ശാസ്ത്രജ്ഞൻ- ഡോ.എം.കെ.രവിവർമ്മ 


21. പോക്സോ കേസിൽ വിവാദ വിധി പ്രഖ്യാപിച്ച് അടുത്തിടെ രാജിവച്ച ഹൈക്കോടതിയുടെ നാഗ്പുർ ബഞ്ചിലെ ജസ്റ്റിസ്- പുഷ്പ ഗനൈദിവാലെ 


22. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് പുനർ നിയമനം ലഭിച്ച വ്യക്തി- എൻ.ചന്ദ്രശേഖരൻ 


23. 2022- ലെ ഐ.പി.എൽ. മെഗാ ലേലത്തിൽ പങ്കെടുത്ത സീനിയർ താരം- ഇമ്രാൻ താഹിർ (42 വയസ്സ്, ദക്ഷിണാഫ്രിക്ക) 

  • 17 വയസ്സുള്ള അഫ്ഗാനിസ്ഥാൻ താരമായി നൂർ അഹ്മദാണ് ജൂനിയർ താരം 
  • 2021- ൽ ഏറ്റവും വില കൂടിയ താരം- ക്രിസ് മോറിസ് (16.25 കോടി)

24. 2022 ഫെബ്രുവരിയിൽ മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റത്- മുരുകൻ കാട്ടാക്കട മ 


25. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡയറക്ടർ പദവിയിൽ എത്തിയ ആദ്യ വനിത- ശുക്ല മിസ്ത്രി 


26. 2022 ഫെബ്രുവരിയിൽ എസ്. എസ്.സിയുടെ ചെയർമാനായി നിയമിതനായത് ആര്- എസ് കിഷോർ


27. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത കുത്ത് - കൂടിയാട്ടം ആചാര്യൻ- ഗുരു മാണി ദാമോദര 


28. 2022- ൽ ഇന്ത്യയുടെ സഹായത്തോടെ ആധാർ മോഡൽ യുണിറ്ററി ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം- ശ്രീലങ്ക


29. 2022 ജനുവരി 27-ൽ വിർച്ച്വലായി നടക്കുന്ന ആദ്യത്തെ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് ആര്- പ്രധാനമന്ത്രി നരേന്ദ്രമോദി 


30. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വേൾഡ് എക്കണോമിക് ഔട്ട്ലുക്ക് രേഖപ്പെടുത്തിയ 2022 മാർച്ച് 31 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ച- 9% -


31. ആഗോള ഐ.ടി. സേവന മേഖലയിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡ് ആയി മാറിയ ഇന്ത്യൻ കമ്പനി- ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് 


32. 2022 ജനുവരിയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) രാജസ്ഥാൻ ആരംഭിച്ച സൈനിക ദൗത്യം- ഓപ്പറേഷൻ സർദ് ഹവ 


33. Transparency International (പ്രസിദ്ധീകരിച്ച 2021- ലെ Corruption Perception Index (CPI) പ്രകാരം ഇന്ത്യയുടെ റാങ്ക്- 85th 


34. 2022 ജനുവരിയിൽ 20th Dhaka International Filim Festival- ൽ Asian Film Competition വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ഇന്ത്യൻ ചിത്രം- കുഴാങ്കൽ 


35. രാജ്യത്ത് ആദ്യമായി പോലീസ് ഡോഗ് സ്ക്വാഡിൽ പരിശീലയാകുന്ന വനിത- വി.സി. ബിന്ദു 


36. 2021 ഓഗസ്റ്റ് 19- ന് അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ- ഒ.എം. നമ്പ്യാർ 

  • പ്രഥമ ദ്രോണാചാര്യ പുരസ്കാരജേതാവ് (1985), പദ്മശ്രീ (2021) ജേതാവാണ്. പി.ടി. ഉഷയുടെ പരിശീലകനെന്ന നിലയിലും പ്രശസ്തനാണ്.

37.  ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ദൗത്യത്തിന്റെ പേര്- സമുദ്രയാൻ 

  • മനുഷ്യരെ ആഴക്കടലിലിറക്കിയുള്ള പര്യവേക്ഷണം ആണ് നടത്തുന്നത്. ദൗത്യത്തിന്റെ ഭാഗമായുള്ള MATSYA- 6000 എന്ന അന്തർവാഹിനിക്ക് മൂന്നുപേരെ വഹിക്കാനാകും.

38. ആഫ്രിക്കൻ നേഷൻസ് ഫുട്ബോൾ കപ്പിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി- സലീമ മുകൻസാംഗ 


39. കേരളത്തിൽ 18 വയസ്സിനുമുകളിലുള്ള 100 ശതമാനം പേരും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് പൂർത്തിയാക്കിയ തീയതി- 2022 ജനുവരി 21 


40. 2022 ജനുവരി 23- ന് ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 125-ാം ജന്മ ദിനവാർഷികമാണ് രാജ്യം ആഘോഷിച്ചത്- നേതാജി സുഭാഷ് ചന്ദ്ര ബോസ്  

No comments:

Post a Comment