Friday 4 February 2022

Current Affairs- 04-02-2022

1. ജനശ്രീ മിഷൻ സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- എം.എം.ഹസ്സൻ 


2. അടുത്തിടെ ചരക്ക് - സേവന നികുതി (ജി.എസ്.ടി) അടയ്ക്കുന്നവർക്ക് ഗേറ്റിങ് സ്കോർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം 


3. അടുത്തിടെ അന്തരിച്ച, കുത്തുകൾകൊണ്ട് ചിത്രം വരച്ച് പ്രസിദ്ധനായ ചിത്രകലാ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന വ്യക്തി- ടി.രാഘവൻ (ആർട്ടിസ്റ്റ് രാഘവൻ) 


4. ആഗോള അർബുദ ദിനമായ ഫെബ്രുവരി 4- ന് പ്രശസ്ത കാൻസർ വിദഗ്ധരെ അണിനിരത്തി സ്വസ്തി ഫൗഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിപാടി- നിസ്സംശയം 


5. ലോക പ്രശസ്ത ലോറസ് വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ പുരസ്കാരത്തിന് നാമംനിർദേശം ലഭിച്ച ഇന്ത്യൻ ജാവലിൻ താരം- നീരജ് ചോപ്ര

  • ഏറ്റവും മികച്ച 'സ്പോട്ടിങ് നിമിഷം' എന്ന വിഭാഗത്തിൽ 2020- ൽ സച്ചിൻ ടെൻഡുൽക്കറിന് പുരസ്കാരം ലഭിച്ചു
  • 2019- ൽ മികച്ച തിരിച്ചുവരവ് പട്ടികയിൽ വിനേഷ് ഫോഗട്ടിന് നാമനിർദേശം ലഭിച്ചിട്ടു (ഗുസ്തി താരം)

6. വ്യക്തികളുടെയോ സർക്കാരിന്റെയോ വിവരങ്ങൾ ചോർത്തി സൂക്ഷിക്കുയോ സാമുഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ പ്രഖ്യാപിച്ച രാജ്യം- യു.എ.ഇ 


7. അടുത്തിടെ അന്തരിച്ച, മൈക്കലാഞ്ചലോ അന്റോണിയോയുടെ സിനിമകളിലൂടെ ശ്രദ്ധേയായ ഇറ്റാലിയൻ താരറാണി- മോണിക്ക വിറ്റി (മികച്ച നടിക്കുള്ള ഇറ്റാലിയൻ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം 7 തവണ നേടിയട്ടുണ്ട്) 


8. ലോകത്ത് ഏറ്റവും കൂടുതൽ ദൂരത്തിൽ പ്രത്യക്ഷപ്പെട്ട മിന്നലെന്ന റെക്കോർഡ് നേടി ചരിത്രത്തിൽ ഇടം പിടിച്ചത്- 2020 ഏപ്രിൽ 29- ന് യു.എസിൽ ഉണ്ടായ മിന്നൽ 

  • 768.8 കിലോമീറ്റർ ദൂരത്തിൽ 3 സംസ്ഥാനങ്ങളിലാണ് ഈ മിന്നൽ ഒരേ സമയം ദൃശ്യമായത്
  • 2018 ഒക്ടോബർ 31- ന് ബ്രസീലിൽ ഉണ്ടായ മിന്നലിന്റെ 709.8 കി.മീ. എന്ന റെക്കോർഡ് ആണ് തകർത്തത് 

9. ഹരിത ഊർജവികസനത്തിന്റെ ഭാഗമായി ലോകോത്തര നിലവാരത്തിലുള്ള 'ക്ലീൻ എനർജി ഇൻകുബേഷൻ സെന്റർ' സ്ഥാപിക്കുവാൻ ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററുമായി ധാരണാപത്രം ഒപ്പുവച്ച സംസ്ഥാനം- കേരളം 


10. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തിയ ‘വറ്റ' കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യം- ഹോംബറോയിഡ്സ് പെലാജിക്കസ് (വറ്റകളിൽ ക്വിൻഫിഷ് വിഭാഗത്തിൽപെടുന്ന മത്സ്യമാണിത്) 


11. സംസ്ഥാനത്ത്, ആശുപത്രികളിൽ എത്താതെ തന്നെ രോഗികൾക്ക് വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പുതിയ പദ്ധതി- പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി


12. ഒഡീഷ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2022- ൽ വനിതാ ഡബിൾസ് വിഭാഗത്തിൽ ജേതാക്കളായ മലയാളി സഖ്യം- ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് 


13. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ (2020-21)ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം


14. 2022 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന വനിതാ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം- മിതാലി രാജ്


15. ലോകത്തിലെ ആദ്യ ഹൈഡ്രജൻ പവേർഡ് ഫ്ളെയിങ്ങ് ബോട്ട് (THE JET) നിലവിൽ വരുന്നത്- ദുബായ്


16. കേന്ദ്ര ബജറ്റ് 2022-23 പ്രകാരം 2021-22 വർഷത്തെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക്- 9.2%


17. UNCITRAL, ഏത് മേഖലയുമായി ബന്ധപ്പെട്ട യുഎൻ ഏജൻസിയാണ്- ഇൻസോൾവെൻസി (Insolvency)


18. ഏത് കേന്ദ്ര മന്ത്രാലയമാണ് 'services e-Health Assistance and Teleconsultation (SeHAT) സംരംഭം ആരംഭിച്ചത്- പ്രതിരോധ മന്ത്രാലയം (Defence Ministry)


19. "വയം രക്ഷാമ" അല്ലെങ്കിൽ "വീ പ്രൊട്ടക്ട്" എന്നത് ഇന്ത്യയുടെ ഏത് സായുധ സേനയുടെ പ്രമേയമാണ്- ഇന്ത്യൻ കോസ്റ്റ് ഗാർഡ്


20. മോഡേണ ഫാർമ കമ്പനി നിർമ്മിച്ച Us FDA- യിൽ നിന്ന് പൂർണ്ണ അംഗീകാരം ലഭിച്ച വാക്സസിൻ- Spikevax 


21. ഏത് രാജ്യത്തെയാണ് non-NATO സഖ്യകക്ഷിയായി US അടുത്തിടെ പ്രഖ്യാപിച്ചത്- ഖത്തർ


22. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ ബജറ്റ് ആണ് 2022 ഫെബ്രുവരി 1- ന് അവതരിപ്പിച്ചത്- 75 


23. ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്ന കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി- 'ഒരു ക്ലാസ് ഒരു ടി.വി. ചാനൽ' പദ്ധതി 


24. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിക്കുന്ന പദ്ധതി- ' ബാറ്ററി സ്വാപ്പിംഗ് പോളിസി’ 


25. 2022 ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന രാജ്യം- ചൈന


26. സമുദ്രത്തിനടിയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സുനാമി ഉണ്ടായ പസഫിക് ദ്വീപ് രാജ്യം- ടോംഗ 


27. മിസിസ്സ് വേൾഡ് 2022 കിരീടം നേടിയത്- ഷൈലിൻ ഫോഡ് 


28. 2022- ലെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- റയൽ മാഡ്രിഡ്  


29. 2021- ലെ മികച്ച പുരുഷ ഫുട്ബോളർക്കുളള 'ഫിഫ ദ ബെസ്റ്റ് ' പുരസ്കാരം ലഭിച്ച വ്യക്തി- റോബർട്ട് ലെവൻഡോവ്സ്കി (പോളിഷ് ട്രക്കർ) 


30. മിസിസ്സ് വേൾഡ് സൗന്ദര്യ മത്സരത്തിൽ നാഷണൽ കോസ്റ്റം വിഭാഗം വിജയി ആയി തെരഞ്ഞെടുക്കപ്പെട്ടത്- നവദീപ് കൗർ (ഇന്ത്യ)


31. അടുത്തിടെ അന്തരിച്ച പ്രശസ്തനായ കഥക് ആചാര്യൻ- ബിർജു മാഹാരാജ്


32. സമഗ്ര സംഭാവനയ്ക്കുളള മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് 2022- ൽ ലഭിച്ച വ്യക്തി- പെരുമ്പടവം ശ്രീധരൻ 


33. 2022 ജനുവരിയിൽ അന്താരാഷ്ട്ര സാമ്പത്തിക മാഗസിനായ ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം 2021- ൽ കായിക രംഗത്തു നിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച വനിത- നവോമി ഒസാക്ക 


34. 2022- ലെ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യയുടെ യുവതാരം- ലക്ഷ്യസെൻ 


35. 2022- ലെ അഖിലേന്ത്യ അന്തഃസേർവ്വകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്- കാലിക്കറ്റ് സർവ്വകലാശാല 


36. 2021- ലെ യുനെസ്കോ വേൾഡ് പ്രസ് ഫ്രീഡം പ്രസ് നേടിയത്- മരിയ റെസ

  • ഫിലിപ്പീൻസിൽ നിന്നുള്ള മാധ്യമ പ്രവർത്തകയാണ്. 
  • റഷ്യൻ മാധ്യമപ്രവർത്തകനായ ദിമിത്രി മുറട്ടോവിനൊപ്പം 2021- ലെ നൊബേൽ സമാധാന സമ്മാനം മരിയ റെസ പങ്കിട്ടിരുന്നു. 

37. താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്താന് നൽകപ്പെട്ട പേര്- ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ 


38. 2021 മേയ് 21- ന് കോവിഡ് ബാധിച്ച് മരിച്ച പ്രശസ്ത പരിസ്ഥിതി പോരാളികൂടിയായ ഗാന്ധിയൻ- സുന്ദർലാൽ ബഹുഗുണ (94) 

  • ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത് (Ecology is the Permanent Economy) എന്ന സന്ദേശം രാജ്യവ്യാപകമായി പ്രചരിപ്പിച്ച അദ്ദേഹം ചിപ്കോ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്നു. 
  • ചേർന്നുനിൽക്കുക, ഒട്ടിനിൽക്കുക എന്നിങ്ങനെയാണ് ‘ചിപ്കോ' എന്ന ഹിന്ദി പദത്തിന്റെ അർഥം. 
  • വന്ദനശിവ, മേധാപട്കർ എന്നിവർക്കൊപ്പം ചേർന്ന് രചിച്ച India's Environment: Myth and Reality, രാജീവ് കെ. സിൻഹയ്ക്കൊപ്പം ചേർന്ന് രചിച്ച Environmental Crisis and Humans at Risk: Priorities for action തുടങ്ങിയവ പ്രധാന കൃതികളാണ്. 

39. കേരളത്തിന്റെ എത്രാമത് മന്ത്രിസഭയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ 2021 മേയ് 20- ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് 23-ാമത് 

  • മൂന്ന് വനിതകൾ ഉൾപ്പെടെ 21 അംഗങ്ങൾ അടങ്ങുന്നതാണ് മന്ത്രിസഭ 
  • മുഖ്യമന്ത്രി പ്രതിനിധാനംചെയ്യുന്നത് ധർമടം നിയോജകമണ്ഡലത്തയാണ്. 
  • നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം കെ.എം. സച്ചിൻ ദേവ് (ബാലുശ്ശേരി). പി.ജെ. ജോസഫാണ് (തൊടുപുഴ) ഏറ്റവും മുതിർന്ന അംഗം. 
  • പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറവൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രതിപക്ഷ നേതാവാകുന്ന പതിനൊന്നാമത്തെ വ്യക്തിയാണ്. 

40. കേരളത്തിലെ ഏത് നവോത്ഥാന പ്രക്ഷോഭത്തിന്റെ നവതിയാണ് 2021 നവംബർ ഒന്നിന് ആചരിച്ചത്- ഗുരുവായൂർ സത്യാഗ്രഹം

  • ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾ ക്കും തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് 1931 നവംബർ ഒന്നിനാണ് സത്യാഗ്രഹം ആരംഭിച്ചത്

No comments:

Post a Comment