Thursday 24 February 2022

Current Affairs- 24-02-2022

1. രാജ്യത്തെ 15 വയസ്സിന് മുകളിലുള്ള നിരക്ഷരരെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ  അംഗീകാരം നൽകിയ പദ്ധതി- പുതിയ ഇന്ത്യ സാക്ഷരതാ പദ്ധതി 


2. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കെ.പി.നാരായണ പിഷാരോടി സ്മാരക  പുരസ്കാരം 2022- ൽ ലഭിച്ച വ്യക്തി- ഡോ.ചാത്തനാത്ത് അച്യുതനുണ്ണി 


3. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങിൽ 4-ാം സ്ഥാനം നിലനിർത്തിയ ഇന്ത്യൻ താരം- കെ.എൽ.രാഹുൽ 

  • പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്
  • ഇന്ത്യൻ താരം വിരാട് കൊഹ്ലി 10-ാം സ്ഥാനത്ത് തുടരുന്നു.


4. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം- ശ്രേയസ് അയ്യർ (കേരളാ താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്)


5. യുക്രയിൻ വിഷയത്തിൽ റഷ്യൻ സേനാപിൻമാറ്റത്തെ വിമർശിച്ചതിനെ തുടർന്ന് പുറത്താക്കിയ റഷ്യയിലെ അമേരിക്കൻ ഡെപ്യൂട്ടി അംബാസഡർ- ബാർട്ടിൻ ഗോർമൻ 

  • മോസ്കോയിലെ യു.എസ്. എംബസിയിലെ രണ്ടാമത്തെ ഉയർന്ന പദവിയാണ് ഡെപ്യൂട്ടി അംബാസഡറുടേത് 


6. സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്ര റിപ്പോർട്ട് നൽകാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ നീട്ടിയ കാലാവധി- 2023 ഫെബ്രുവരി 23 വരെ 


7. കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ആക്ട് പ്രകാരമുള്ള ഉപദേശകസമിതിയുടെ പുനഃസംഘടനാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ജസ്റ്റിസ് എൻ.അനിൽകുമാർ 


8. 2020-21 സാമ്പത്തിക വർഷത്തിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ സ്വരാജ് പുരസ്കാരം ലഭിച്ച ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 

  • 4-ാം തവണയാണ് ഈ പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് ലഭിക്കുന്നത്.
  • പദ്ധതിത്തുകയുടെ മികച്ച വിനിയോഗം, മികച്ച പദ്ധതികളുടെ ആസൂത്രണം, ഭരണ മികവ് എന്നിവ പരിഗണിച്ചാണ് പുരസ്കാരം. 
  • 2-ാം സ്ഥാനം കൊല്ലത്തിനാണ്. 
  • ബ്ലോക്ക് പഞ്ചായത്തുകളിൽ മുന്നിൽ പെരുമ്പടപ്പ് (മലപ്പുറം) ആണ് ഒന്നാമത് 
  • പഞ്ചായത്തുകളിൽ മുളന്തുരുത്തി (എറണാകുളം) ഒന്നാം സ്ഥാനം നേടി 
  • കോർപ്പറേഷനുകളിൽ കോഴിക്കോടും, നഗരസഭകളിൽ ബത്തേരിയുമാണ് ഒന്നാം സ്ഥാനത്ത്.

9. അടുത്തിടെ അന്തരിച്ച, ചലച്ചിത്ര താരവും നാടകനടനും ആയിരുന്ന വ്യക്തി- കോട്ടയം പ്രദീപ്  ('ഈ നാട് ഇന്നലെവരെ'യാണ് ആദ്യ സിനിമ)


10. സിവിലിയൻ വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം- ഇസ്രായേൽ 


11. 2022- ലെ സരസകവി മൂലൂർ പുരസ്കാരം ലഭിച്ച വ്യക്തി- ഡി.അനിൽ കുമാർ ('അവിയങ്കോര' എന്ന കവിതാ സമാഹാരത്തിന്)

  • നവാഗതരുടെ മികച്ച കവിതയ്ക്കുള്ള പുരസ്കാരം ജിബിൽ എബ്രഹാമിന്റെ "ബുദ്ധന്റെ മകൾ' എന്ന കൃതിക്ക് ലഭിച്ചു. 


12. അടുത്തിടെ അന്തരിച്ച, ഇന്ത്യൻ ഫുഡ്ബോൾ ടീം മുൻ മിഡ്ഫീൽഡറും കൊൽക്കത്തെ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവുമായിരുന്ന വ്യക്തി-

സുർജിത് സെൻ ഗുപ്ത 

  • തുടർച്ചയായി 6 തവണ കൊൽക്കത്തെ ലീഗ് കിരീടം നേടി (1970-1976) 


13. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ജീവിത സ്മരണകൾ ചേർത്ത് പുറത്തിറങ്ങുന്ന പുസ്തക പരമ്പര- ഉങ്കളിൽ ഒരുവൻ 


14. 'State of Terror' എന്ന രാഷ്ട്രീയ നോവലിന്റെ രചയിതാവ്- ഹിലാരി ക്ലിന്റൺ (ലൂയിസ് പെന്നിക്കൊപ്പം) 


15. പൊതുവിതരണ വകുപ്പിന്റെ പുനർനാമകരണം ചെയ്ത പേര്- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് 


16. അടുത്തിടെ 5ജി വോയ്സ് അവതരിപ്പിച്ച ടെലികോം സേവന ദാതാക്കൾ- VI (വി) - വോഡഫോൺ & ഐഡിയ


17. 2022 ഫെബ്രുവരിയിൽ സിബിഎസ്ഇ ചെയർമാനായി വീണ്ടും നിയമിതനായത് ആര്- വിനീത് ജോഷി


18. 2020- 21- ലെ ബിസിനസ് സ്റ്റാൻഡേർഡ് ബാങ്കർ ഓഫ് ദി ഇയർ- സന്ദീപ് ബക്ഷി


19. 2022 ഫെബ്രുവരിയിൽ എയർ ഇന്ത്യയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായി തിരഞ്ഞെടുക്കപ്പെട്ട ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ- മെഹ്മെറ്റ് എൽകർ ഐജെ


20. ഇന്ത്യയുടെ ആദ്യത്തെ സുചിരഹിത വാക്സിൻ- ZyCov- D (കോവിഡ് 19- നു എതിരെ DNA വാക്സിൻ നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം- ഇന്ത്യ)  


21. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ വ്യക്തി- കെ.കെ. ദിവാകരൻ 


22. 35-ാമത് ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിക്ക് വേദിയാകുന്നത്- ആഡിസ് അബാബ (എതോപ്യ) 


23. 27-ാമത് കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്ക്കാരം ലഭിച്ചത്- സെബാസ്റ്റ്യൻ (കാവ്യ സമാഹാരം- കൃഷിക്കാരൻ) 


24. ശീതകാല ഒളിമ്പിക്സിൽ ആദ്യ സ്വർണം ലഭിച്ചത്- തെരേസ ജൊഹോഗ് (നോർവെ) 


25. 2022- ൽ ഇന്ത്യ വേദിയായ വനിത ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ കിരീടം നേടിയത്- ചൈന (ഫൈനലിൽ ദക്ഷിണകൊറിയയെ പരാജയപ്പെടുത്തി)


26. പത്തനംതിട്ട ജില്ലയിലെ ഗവി, ഇടുക്കിയിലെ വാഗമൺ, തേക്കടി എന്നിവ ചേർന്ന് ഇക്കോ ടൂറിസം സർക്യൂട്ടിലെ പുതിയ പദ്ധതി- സ്വദേശി ദർശൻ 


27. കേരള ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചത്- 2022 ഫെബ്രുവരി 7 


28. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ 'CGHS' ഗുണഭോക്താക്കൾക്കായി അവതരിപ്പിച്ച പരിഷ്ക്കരിച്ച ആപ്ലിക്കേഷൻ- My CGHS 


29. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ എക്സലൻസ് അവാർഡിന് അർഹനായ മനഃശാസ്ത്രജ്ഞൻ- ഡോ. എ. ബഷീർകുട്ടി


30. 2022-ൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ആദ്യ വനിതാ ചാൻസലറായി നിയമിതയായത്- ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് 


31. 2022- ൽ ഫൈസർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത്- പ്രദീപ് ഷാ  


32. 2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ശാസ്ത്രജ്ഞർ വെളുത്ത കവിളുള്ള മക്കാക്ക കുരങ്ങുകളെ കണ്ടെത്തിയത്- അരുണാചൽ പ്രദേശ് 


33. ചാണകത്തിൽ നിന്നും വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്ന സംസ്ഥാനം- ഛത്തീസ്ഗഡ്


34. ലോകത്തിലെ ഏറ്റവും മികച്ച ഇൻഷുറൻസ് സ്ഥാപനങ്ങളിൽ LIC- യുടെ സ്ഥാനം- 10 


35. ഏത് നദിയിൽ പാലം നിർമ്മിക്കുവാനാണ് 2022 ഫെബ്രുവരിയിൽ ഇന്ത്യയും നേപ്പാളും ചേർന്ന് ധാരണ പത്രം ഒപ്പിട്ടത്- മഹാകാളി നദി


36. 2022 ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ സമ്പൂർണമായും പിൻവലിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം- ഡെൻമാർക്ക്


37. ലോകത്തിലെ ആദ്യത്തെ Hydrogen Powered Flying Boat നിർമ്മിക്കുന്നത്- ദുബായ് 


38. അടുത്തിടെ ഏത് രാജ്യമാണ് 'The Great Barrier Reef 'സംരക്ഷിക്കുവാൻ വേണ്ടി ഒരു ബില്യൺ ഡോളർ പാക്കേജ് പ്രഖ്യാപിച്ചത്- ഓസ്ട്രേലിയ 


39. സൗദി അറേബ്യയിൽ ആദ്യമായി യോഗ ഫെസ്റ്റ് നടന്ന നഗരം- ജിദ്ദ


40. കേരളത്തിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ആദ്യ സർക്കാർ മെഡിക്കൽ കോളേജ് - കോട്ടയം മെഡിക്കൽ കോളേജ്


41. 2022 ഫെബ്രുവരിയിൽ പ്രഥമ ബൽരാജ് പുരസ്കാരത്തിന് അർഹനായത്- എഴുമറ്റൂർ രാജരാജവർമ


42. 2022 ഫെബ്രുവരിയിൽ കവയിത്രി സുഗതകുമാരിയുടെ പേരിൽ കേരള സോഷ്യൽ സർവ്വീസ് സൊസൈറ്റി ഏർപ്പെടുത്തിയ സുഗതകുമാരി കവിതാ അവാർഡിന് അർഹനായത്- അനീഷ്.കെ. അയിലറ


43. 2022 ഫെബ്രുവരിയിൽ കേരളാ സ്പോർട്സ് പേഴ്സൺസ് അസോസിയേഷൻ നൽകുന്ന വി.പി.സത്യൻ പുരസ്കാരത്തിന് അർഹനായ ഒളിംപ്യൻ- എം. ശ്രീശങ്കർ


44. ചരിത്രത്തിലാദ്യമായി ഫിഫ ക്ലബ് ലോക കപ്പ് കിരീടം സ്വന്തമാക്കിയത്- ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസി


45. അടുത്തിടെ അന്തരിച്ച പ്രമുഖ വ്യവസായി- രാഹുൽ ബജാജ്


46. അടുത്തിടെ അന്തരിച്ച പ്രശസ്ത കുത്ത് കൂടിയാട്ട ആചാര്യൻ- ഗുരു മാണി ദാമോദര ചാക്യാർ


47. The economist intelligence unit- ന്റെ ആഗോള Democracy Index 2021 പ്രകാരം ഇന്ത്യയുടെ റാങ്കിങ്- 46


48. God shipyard Ltd deliver ചെയ്ത 5 Coast Guard offshore patrol vehicle പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ- ICGS സക്ഷം 


49. 2022- ൽ ആദ്യമായി ഐ.എസ്.ആർ.ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് എത്ര ഉപഗ്രഹങ്ങളെയാണ്- മൂന്ന് 

  • പ്രധാന ഉപഗ്രഹം- റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇ. ഒ.എസ്- 04 
  • ചെറുഉപഗ്രഹങ്ങൾ- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികൾ വികസിപ്പിച്ച ഇൻ സ്പെയർ സാറ്റ് 1 
  • ഇന്ത്യ - ഭൂട്ടാൻ സംയുക്ത സംരംഭമായ ഐ.എൻ.എസ് 2ബി 
  • പി.എസ്.എൽ.വി - സി 52 റോക്കറ്റിലാണ് വിക്ഷേപണം നടത്തിയത്

50. ഏഴാമത് ജെ. കെ.വി പുരസ്കാരം 2022- ൽ അർഹനായത്- പി. കെ പാറക്കടവ്

No comments:

Post a Comment