Friday 11 February 2022

Current Affairs- 11-02-2022

1. ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ വ്യക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ


2. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വരുന്നത്- Khandwa (മധ്യപ്രദേശ് )


3. 2022 ഫെബ്രുവരിയിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ISRO- യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം- EOS- 04


4. വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കാൻ വായ്പ നൽകുന്നതിനായി കേരള ബാങ്ക് 2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി- മഹിളാ ശക്തി


5. 34ാമത് കേരള ശാസ്ത്ര കോൺഗ്രസ് 2022- ന്റെ വേദി- തിരുവനന്തപുരം


6. 2022 ഫെബ്രുവരിയിൽ അന്തരിച്ച ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാവും, പ്രശസ്ത അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന വ്യക്തി- പ്രവീൺകുമാർ സോബി


7. 2022 ഫെബ്രുവരിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ (JNU) ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്- ശാന്തിശ്രീ പണ്ഡിറ്റ്


8. 2022 ഫെബ്രുവരിയിൽ മനുഷ്യക്കടത്ത് തടയാനായി ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) രാജ്യവ്യാപകമായി ആരംഭിച്ച ഓപ്പറേഷൻ- Operation AAHT


9. Covid-19 പ്രതിരോധത്തിനായി DNA വാക്സിൻ | നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം- ഇന്ത്യ (ZyCov-D വാക്സിനാണ് നൽകിയത് )


10. 2022 ഫെബ്രുവരിയിൽ, പ്രമറി, പ്രീ പ്രൈമറി കുട്ടികൾക്കായി 'Paray Shikshalaya' എന്ന ഓപ്പൺ എയർ ക്ലാസ്റൂം പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- വെസ്റ്റ് ബംഗാൾ


11. 2022 ഫെബ്രുവരിയിൽ ഇസ്രായേലുമായി സൈനിക കരാറിൽ ഒപ്പുവെച്ച ആദ്യ ഗൾഫ് രാജ്യം- ബഹ്റൈൻ


12. മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയത്- ഗൗതം അദാനി (അദാനി ഗ്രൂപ്പ് ഉടമ) 


13. ചരിത്രത്തിലാദ്യമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡയറക്ടർ പദവിയിലെത്തിയ വനിത- സുഖല മിസ്ത്രി 


14. പി.എസ്.സി. യിൽ ചെയർമാനുൾപ്പെടെയുള്ള 21 അംഗ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- വി.ആർ.രമ്യ  


15. വിദേശ വിമാന സർവീസുകൾക്ക് അനുമതി ലഭിച്ച എയർ ഏഷ്യ' ഇന്ത്യയുടെ ആദ്യ വിദേശ സർവീസ് ആരംഭിച്ചത്- കൊച്ചി (കൊച്ചി - ദുബായ്) 


16. പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേന നടത്തിയ ദൗത്യം- ഓപ്പറേഷൻ പാലക്കാട് 


17. അടുത്തിടെ അന്തരിച്ച പ്രശസ്ത കുത്ത്, കൂടിയാട്ടം ആചാര്യൻ- ഗുരു മാണി ദാമോദരച്ചാക്യാർ 


18. മലയാളം ലിപികൾ ഭാഗികമായി പഴയ രീതിയിലേക്ക് മാറ്റണമെന്ന് ശിപാർശ ചെയ്തു വിദഗ്ധ സമിതി- ഭാഷാ മാർഗനിർദ്ദേശക സമിതി 


19. മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവിയും ഗാനരചയിതാവുമായ

വ്യക്തി- മുരുകൻ കാട്ടാക്കട


20. കൊതുകുകൾക്ക് നിറം തിരിച്ചറിയാമെന്ന കണ്ടെത്തൽ നടത്തിയത്- വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 


21. IIT ഹൈദരാബാദ് പുറത്തിറക്കിയ, വികലാംഗരായ ആളുകളെ പ്രസക്തമായ കഴിവുകൾ നേടാനും ജോലി കണ്ടെത്താനും സഹായിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയ ജോബ് പോർട്ടൽ- സ്വരാജബിലിറ്റി(swarajability) 


22. ഉത്തരാഖണ്ഡ്ന്റെ ബ്രാൻഡ് അംബാസിഡറായി 2022 ഫെബ്രുവരി ഏഴിന് ചുമതലയേറ്റത്- അക്ഷയ് കുമാർ 


23. ഏത് രാജ്യത്താണ് നിയമിച്ച മൂന്നു ദിവസത്തിനു ശേഷം പ്രധാനമന്ത്രിയെ പുറത്താക്കിയത്- പെറു 

 

24. കുട്ടി ശാസ്ത്രജ്ഞരെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളിൽ സമഗ്ര ശിക്ഷാ കേരളം ഒരുക്കുന്ന ലാബുകൾ- 'ടിങ്കറിംഗ് ലാബുകൾ’ 


25. ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകല്പ പുരസ്കാരം ലഭിച്ച ആശുപ്രതി- കൊല്ലം ജില്ലാ ആശുപത്രി 


26. ഇന്ത്യയിൽ നിന്നും പുതുതായി റംസാർ പട്ടിക. യിൽ ഉൾപ്പെട്ട "വിജാഡിയ പക്ഷിസങ്കേതം" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- ഗുജറാത്ത്


27. ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവിന്റെ പതിനേഴാമത് ചെയർമാനായി നിയമിതനായത്- ദിലീപ് സംഘനി 


28. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ International Air and Space Programme (IASP) വിജയകരമായി പൂർത്തിയാക്കി ആദ്യ ഇന്ത്യാക്കാരി- Jahnavi Dangeti 


29. നാടകരചന, നാടകാവതരണം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന പുരസ്കാരത്തിന് അർഹനായത്- രാജൻ തിരുവോത്ത് 


30. UN Development Programme (UNDP) യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻ ആയ ആദ്യ ഇന്ത്യാക്കാരി- Prajakta Koli


31. ഇന്ത്യയിലെ മികച്ച സംഖ്യാശാസ്ത്രജ്ഞരിൽ ഒരാളായ ജെ.സി. ചൗധരി ആദ്യമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത് ഏത് വിഭാഗത്തിലാണ്- ന്യൂമറോളജിയിൽ 


32. ഇന്ത്യയിലെ ആദ്യത്തെ ഹെലി-ഹബ് ഏത് നഗരത്തിലാണ് സ്ഥാപിക്കുന്നത്- ഗുരുഗ്രാം 


33. 2022 ജനുവരിയിൽ കേരള പ്രോഡക്ട്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചത് എവിടെ- വെള്ളൂർ കോട്ടയം 


34. 2022 ജനുവരിയിൽ സംസ്ഥാന സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായതാര്- എം ശിവശങ്കർ 


35. ഏത് സർവകലാശാലയാണ് 5G മൈക്രോവേവ് അബ്സോർബർ വികസിപ്പിച്ചെടുത്തത്- കേരള സർവകലാശാല


36. 2021 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടന്ന ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ എത്ര മെഡലുകളാണ് നേടിയത്- 19

  • അഞ്ച് സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് മെഡൽ നില.
  • പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് അവനി ലേവ് (ഷൂട്ടിങ്, രാജസ്ഥാൻ)
  • പാരാലിമ്പിക്സിൽ മെഡൽ (വെള്ളി) നേടിയ ആദ്യ ഐ.എ.എസ്. ഓഫീസറാണ് സുഹാസ് യതിരാജ് (ബാഡ്മിന്റൺ, കർണാടക). 
  • പോയിന്റ് പട്ടികയിൽ 24-ാം സ്ഥാനമാണ് ഇന്ത്യ നേടിയത്. 96 സ്വർണം, 60 വെള്ളി, 51 വെങ്കലം എന്നിങ്ങനെ 207 മെഡലുക ളുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത് എത്തിയത്. 
  • ഭിന്നശേഷിക്കാരുടെ ലോക കായിക മത്സരമായ പാരാലിമ്പിക്സ് ആദ്യമായി നടന്നത് 1960- ൽ റോമിലാണ്. ലുഡ്വിഗ് ഗുട്ട് മാനാണ് (ജർമനി) പാരാലിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്. 

37. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ദ്യുമയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കക്ഷി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയുണ്ടായി. ഈ രാഷ്ട്രീയ കക്ഷിയുടെ പേര്- യുണൈറ്റഡ് റഷ്യ 


38. ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ഫ്ലോട്ടിങ് ഹൗസ് അരങ്ങേറ്റം കുറിച്ചത് എവിടെയാണ്- ദുബായ്

  • ജലത്തിൽ ഒഴുകിനടക്കുന്ന ഈ രണ്ടുനില വീടുകളുടെ പേര് നെപ്റ്റൺ എന്നാണ് 
  • യു.എ.ഇ. ആസ്ഥാനമായ കപ്പൽ, ബോട്ട് നിർമാണ കമ്പനിയായ Seagate Shipyard ആണ് ഇവ നിർമിച്ചത്

39. മികച്ച ചരിത്രഗ്രന്ഥത്തിനുള്ള 2020- ലെ PEN Hessel- Tilt man പുരസ്കാരം നേടിയ എഴുത്തുകാരി- അനിത ആനന്ദ്

  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ മുൻ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒ ഡയറിനെ വധിച്ച ഉദ്ധംസിങ്ങിന്റെ ജീവിതം വിവരിക്കു ന്ന The Patient Assassin-A True Tale of Massacre, Revenge and the Raj എന്ന കൃതിക്കാണ് പുരസ്കാരം
  • 1940 മാർച്ച് 13- ന് ലണ്ടനിൽ വെച്ചാണ് ഡയർ വധിക്കപ്പെട്ടത്. 1925- ൽ ഡയർ രചിച്ച കൃതിയാണ് India as I knew It. 
  • 1940 ജൂലായ് 31- ന് തൂക്കിലേറ്റപ്പെട്ട ഉദ്ധം സിങ്ങിന്റെ പേരിലുള്ള ജില്ലയാണ് ഉദ്ധം സിങ് നഗർ (ഉത്തരാഖണ്ഡ്) 
  • ലണ്ടനിൽ താമസിക്കുന്ന ബ്രിട്ടീഷ്-ഇന്ത്യൻ പത്രപ്രവർത്തകയും എഴുത്തു കാരിയുമാണ് അനിത ആനന്ദ്. 

40. ഇന്ത്യൻ സോഫ്റ്റ്വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്- ഫക്കീർ ചന്ദ് കോലി 

  • 2020 നവംബർ 26- ന് ഇദ്ദേഹം അന്തരിച്ചു. 
  • രാജ്യത്തെ സാങ്കേതികവിദ്യാ വിപ്ലവത്തി ന് തുടക്കം കുറിച്ച കോലി International Business Machines Corporation (IBM)- നെ ഇന്ത്യയിലെത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. 

No comments:

Post a Comment