Wednesday 16 February 2022

Current Affairs- 16-02-2022

1. 2022 ഫെബ്രുവരിയിൽ സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ) ചെയർമാനായി നിയമിതനായ വ്യക്തി- വിനീത് ജോഷി


2. കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത്- വാഗമൺ


3. GEM (Global Entrepreneurship Monitor) 2021/2022 റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പുതിയ ബിസിനസ് ആരംഭിക്കാൻ ഏറ്റവും എളുപ്പമുള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 4


4. സൈലൻസറിൽ മാറ്റം വരുത്തി ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള കേരള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ- ഓപ്പറേഷൻ സൈലൻസ് 


5. ജെയിംസ് വെബ്ബ് ദൂരദർശിനി പകർത്തിയ ആദ്യ ചിത്രമായ HD 84406 എന്ന നക്ഷത്രം സ്ഥിതി ചെയ്യുന്നത്- ഉർസ മേജർ നക്ഷത്ര സമൂഹത്തിൽ


6. 2022 ഫെബ്രുവരിയിൽ പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ശബ് രേഖയായി കേട്ടുപഠിക്കാൻ സഹായിക്കുന്നതിനായി KITE (Kerala Infrastructure and Technology for Education) പുറത്തിറക്കിയ ഓഡിയോ ബുക്ക്- ‘ഫസ്റ്റ് ബെൽ’


7. അടുത്തിടെ അന്തരിച്ച പ്രശസ്ത കനേഡിയൻ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായിരുന്ന വ്യക്തി- ഇവാൻ റെയ്റ്റ്മൻ 

  • 1998- ൽ സിനിമാ നിർമാണ കമ്പനിയായ 'ദ മൊൻസീറ്റോ പിക്ചർ' കമ്പനി സ്ഥാപിച്ചു. 

8. എയർ ഇന്ത്യയുടെ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായി നിയമിതനാകുന്ന വ്യക്തി- മെഹ്മറ്റ് എൽക്കർ ഐ.ജെ. (ഡർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ) 


9. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന, കുട്ടികളുടെ ദേശീയ ധീരതാ അവാർഡുകൾക്ക് കേരളത്തിൽ നിന്ന് അർഹരായവർ-

  • ഏകലവ്യ അവാർഡ്-ഏഞ്ചൽ മരിയ 
  • അഭിമന്യ അവാർഡ്- ഷാനിസ് അബ്ദുള്ള ടി.എൻ.
  • ജനറൽ അവാർഡ്- ശിവകൃഷ്ണൻ, ശീതൾ ശശി, ഋതുജിത് 

10. സി.ബി.എസ്.ഇ. ചെയർമാനായി വീണ്ടും നിയമിതനായ വ്യക്തി- വിനീത് ജോഷി 


11. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ആയി നിയമിതനായ വ്യക്തി- ഹരി എസ്.കർത്താ 


12. അടുത്തിടെ അന്തരിച്ച പ്രശസ്ത നാടകാചാര്യനും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രൊഫസറുമായിരുന്ന വ്യക്തി- കെ.എസ്.രാജേന്ദ്രൻ


13. 2022- ലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ലഭിച്ച വ്യക്തി- ഡി.ഷാജി 


14. കേരള സ്പോർട്സ് പഴ്സൻസ് അസോസിയേഷന്റെ വി.പി.സത്യൻ പുരസ്കാരം ലഭിച്ച വ്യക്തി- എം.ശ്രീശങ്കർ (ഒളിംപ്യൻ) 


15. ടെന്നീസ് പുരുഷ റാങ്കിങ് 2022- ൽ ഒന്നാം സ്ഥാനം നിലനിർത്തിയ സെർബിയൻ താരം- നൊവാക് ജോക്കോവിച്ച് 

  • റഷ്യൻ താരം ഡാനിൽ മെദ് വദേവ് രണ്ടാം സ്ഥാനത്തും, ജർമനിയുടെ അലക്സാർ സവറേവ് മൂന്നാം സ്ഥാനവും നേടി.

16. 2022 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിലൂടെ ബുർക്കിനോ ഫാസോയുടെ പ്രസിഡന്റായത്- പോൾ ഹെൻറി സാൻഡോ ഗോ ദാമിബ 


17. തദ്ദേശ സ്വയംഭരണ ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്- ഫെബ്രുവരി 19

  • ബൽവന്ത്റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19-ാണ് തദ്ദേശ സ്വയംഭരണ ദിനമായി തിരഞ്ഞെടുക്കപ്പെട്ടത്.

18. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പുതുതലമുറയെ നേരിന്റെ മാർഗത്തിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പദ്ധതി- മാറ്റം


19. റേഷൻ കാർഡ് ഉടമകൾക്കായി റേഷൻ വിവരങ്ങളറിയാൻ കേന്ദ്രസർക്കാർ ആരംഭിച്ച ആപ്പ്- മേരാ റേഷൻ ആപ്പ്


20. കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എത്രാമത് രാജ്യാന്തര ചലച്ചിത്ര മേളയാണ് 2022- ൽ തിരുവനന്തപുരത്ത് നടക്കുന്നത്- 26ാമത് 


21. 2022 ഫെബ്രുവരിയിൽ ടാറ്റ സൺസ് ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- എൻ. ചന്ദ്രശേഖരൻ


22. ഇ.എസ്. പി.എൻ ക്രിക്ക് ഇൻഫോയുടെ 2021- ലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനുള്ള അവാർഡ് നേടിയത്- ഋഷഭ് പന്ത്


23. 2022 ഫെബ്രുവരിയിൽ അന്തരിച്ച ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ- രാഹുൽ ബജാജ്


24. 2022 JKV പുരസ്കാരം നേടിയത്- പി കെ പാറക്കടവ് (പെരുവിരൽ കഥകൾ) 


25. 5000 വർഷം പഴക്കമുള്ള മനുഷ്യൻറെ എല്ല് കണ്ടെത്തിയ നദീതീരം- തെംസ് (ബ്രിട്ടൻ) 


26. ജർമൻ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഫ്രാങ്ക് വാൾട്ടർ സ്റ്റെയൻമെർ 


27. 2022- ലെ ISRO- യുടെ ആദ്യ ദൗത്യം- PSLV C 52 


28. ഗോവയിലെ ഇലക്ഷനിൽ വോട്ട് ചെയ്ത ആദ്യ കേരള ഗവർണർ- പി എസ് ശ്രീധരൻ പിള്ള


29. ഷാഗോസ് ദ്വീപിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന രാജ്യങ്ങൾ- ബ്രിട്ടൻ, മൗറീഷ്യസ് 


30. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത്- കോട്ടയം മെഡിക്കൽ കോളേജ് 


31. ഇന്ത്യയിലെ ആദ്യത്തെ ബയോമാസ് അധിഷ്ഠിത ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വരുന്നത്- മധ്യപ്രദേശ് 


32. പുതിയ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ- എസ്. കിഷോർ


33. കേരള കലാമണ്ഡലത്തെയും കഥകളിയെയും ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വനിത അടുത്തിടെ അന്തരിച്ചു. ഈ ഫ്രഞ്ച് വനിതയുടെ പേര്- മിലേനാ സാൽവിനി 


34. ദശകങ്ങളായുള്ള സേവനമികവിന് കരസേ നാമേധാവിയുടെ പ്രശസ്തിപത്രം നേടിയ ആദ്യകുതിര രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിൽനിന്ന് അടുത്തിടെ വിരമിച്ചു. ഇതിന്റെ പേര്- വിരാട് 


35. മധ്യ അമേരിക്കൻ രാജ്യമായ ഹോൺഡുറസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമ തലയേറ്റ നേതാവ്- സിയാമാര കാസ്ട്രോ 

36. തിരഞ്ഞെടുപ്പിൽ ആരെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വംശജയായ കമലാ ഹാരിസ് യു.എസ്.എയുടെ 49-ാമത്തെ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്- മൈക്ക് പെൻസ് (റിപ്പബ്ലിക്കൻ കക്ഷി) 

  • ചെന്നെ തുളസേന്ദ്രപുരം സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കക്കൊരനായ ഡൊണാൾഡ് ഹാരിസിന്റെയും പുത്രിയായി 1964 ഒക്ടോബർ 20- ന് കാലി ഫോർണിയയിലാണ് കമലാദേവി ഹാരിസിന്റെ ജനനം. 
  • അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് ഡെമോക്രാറ്റിക് കക്ഷിയിൽനിന്നുള്ള കമല. 

37. കോവിഡുമായി ബന്ധപ്പെട്ട് 2021 ജനുവരി 30- ന്റെ പ്രത്യേകത എന്താണ്- കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ട് ഒരു വർഷം തികഞ്ഞ ദിവസം. 

  • ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 2020 ജനുവരി 30- ന് തൃശ്ശൂരിലാണ്.
  • 2019 നവംബർ 17- നാണ് ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. 
  • 2020 മാർച്ച് 11- നാണ് ലോകാരോഗ്യ സംഘടന കോവിഡ് 19- നെ മഹാവ്യാധി (Pandemic)- യായി പ്രഖ്യാപിച്ചത്. 

38. എത്രാമത് ജെ.സി. ഡാനിയേൽ പുരസ്കാരമാണ് സംവിധായകൻ ഹരിഹരന് ലഭിച്ചത്- 27-ാമത് 

  • 2020- ലെ 28-ാമത് പുരസ്കാരം ലഭിച്ചത് ഗായകൻ പി. ജയചന്ദ്രനാണ്. 
  • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 
  • 1992- ലെ ആദ്യ പുരസ്കാരജേതാവ് നിർമാതാവായ ടി.ഇ. വാസുദേവനാണ്. 
  • പുരസ്കാരം നേടിയ ആദ്യ വനിത ആറന്മുള പൊന്നമ്മ (2005). രണ്ടാമത്തെ വനിത ഷീല (2018). 

39. കേരളത്തിൽ കണ്ടെത്തി ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് സ്ഥിരീകരിച്ച പുതിയ ഇനം നിശാശലഭത്തിന്റെ പേര്- തോട്ടപ്പള്ളി തച്ചൻ 

  • മരങ്ങൾ തുളച്ച് മുട്ടയിടുന്ന സ്വഭാവമു ള്ളതിനാലാണ് മലയാളത്തിൽ ഇപ്രകാരം പേരിട്ടത്. 
  • മലപ്പുറം ചാലിയാർ പഞ്ചായത്തിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത തോട്ടപ്പള്ളിയിൽ 2018 നവംബറിലാണ് ഈ ശലഭത്തെ ആദ്യമായി കണ്ടത്തിയത്. സെല്യൂട്ടസ് രാമമൂർത്തി എന്നാണ് ശാസ്ത്രനാമം. 

40. വിവിധ ഭാഷകളിൽനിന്ന് 107 കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ക്കൊണ്ട് ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ മലയാളി- എം.പി. സദാശിവൻ 

  • സ്വന്തം രചനകളായ 13 കൃതികൾ ഉൾപ്പെടെ പരിഭാഷയുടെ പേജുകൾ കണക്കാക്കിയാൽ 45,000 അച്ചടിച്ച പേജുകൾ ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ നിന്നാണ് 95 ശതമാനം വിവർത്തനങ്ങളും നടത്തിയിട്ടുള്ളത്. 

2022- ലെ പ്രേംനസീർ ചലച്ചിത്ര അവാർഡുകൾ ലഭിച്ചത്

  • മികച്ച ചിത്രം- വെള്ളം 
  • മികച്ച സംവിധായകൻ- ജി.പ്രജോഷ് (ചിത്രം- വെള്ളം) 
  • മികച്ച നടൻ- ഇന്ദ്രൻസ് (ചിത്രം-ഹോം)
  • മികച്ച നടി- നിമിഷ സജയൻ (ചിത്രം- നായാട്ട്, മാലിക്)

No comments:

Post a Comment