Sunday 6 February 2022

Current Affairs- 06-02-2022

1. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതി- കേരള ഹൈക്കോടതി


2. സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിർത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡിന് നൽകിയ പേര്- നരേന്ദ്ര മോദി മാർഗ്


3. പോർച്ചുഗീസ് ഫട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ ഇന്ത്യയിൽ എവിടെയാണ് സ്ഥാപിച്ചത്- പനാജി, ഗോവ


4. കേരളത്തിൽ ആദ്യമായി വിനോദസഞ്ചാര വകുപ്പിന് കീഴിൽ ഫുഡ് സ്ട്രീറ്റ് ആരംഭിക്കുന്നത് എവിടെയാണ്- വലിയങ്ങാടി, കോഴിക്കോട്


5. സർക്കാർ സ്വകാര്യ ആശുപത്രികളെ സംയോജിപ്പിച്ച് നവജാതശിശുക്കൾക്ക് വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതി- നിയോ ക്രാഡിൽ


6. ലോകത്ത് ഏറ്റവുമധികം രാജ്യാന്തര യാത്രക്കാർ കടന്നുപോകുന്ന വിമാനത്താവളം എന്ന ബഹുമതി 2021- ൽ നേടിയത്- ദുബായ് അന്താരാഷ്ട്ര വിമാനത്താവളം


7. 2022 ജനുവരിയിൽ എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്- വിക്രം ദേവ് ദത്ത്


8. കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി.എം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്- എറണാകുളം 


9. 2022 ജനുവരിയിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- റോബർട്ട് മെറ്റ്സോള 


10. കേരള വനിതാ ലീഗ് 2021-22 ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്- ഗോകുലം കേരള  


11. 2022- ലെ ജെനസിസ് പ്രൈസ് ജേതാവ്- ആൽബർട്ട് ബൗർല 

  • അമേരിക്കൻ ഫാർമസ്യട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ ചെയർമാനും ചീഫ് എക്സിക്യട്ടീവ് ഓഫീസറുമാണ് ആൽബർട്ട് ബൗർല 

12. ഇന്തോനേഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്നും എവിടേക്കാണ് മാറ്റുന്നത്- നുസൻതാര 


13. 2022 ജനുവരിയിൽ രാജസ്ഥാനിൽ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ ബിഎസ്എഫ് നടത്തുന്ന സൈനികാഭ്യാസം- ഓപ്പറേഷൻ സർദ് ഹവാ


14. 2022- ലെ ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയവർ- 

  • പുരുഷ സിംഗിൾസ്- ലക്ഷ്യ സെൻ 
  • വനിതാ സിംഗിൾസ്- ബുസനാൻ ഓങ് ബാംറുങ്ഫാൻ (തായ്ലൻഡ്)

15. കേരളത്തിലെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയം നിലവിൽ വരുന്നത് എവിടെയാണ്- തോൽപ്പെട്ടി ഗവൺമെന്റ് സ്കൂൾ, വയനാട്


16. 2022- ൽ ഇറ്റാലിയൻ സൂപ്പർകപ്പ് ഫുട്ബോൾ കിരീടം നേടിയത്- ഇന്റർമിലാൻ  


17. കോവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് ഓസ്ട്രേലിയ നാടുകടത്തിയ ടെന്നീസ് താരം- നൊവാക് ജോക്കോവിച്ച്


18. ഇന്ത്യയിൽ നിന്നും ബ്രഹ്മാസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വാങ്ങുന്ന ആദ്യ രാജ്യം- ഫിലിപ്പെൻസ്


19. 2021- ലെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കിയത്- റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്) 

  • മികച്ച വനിതാതാരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം- അലക്സിയ പട്ടെല്ലസ് (സ്പെയിൻ)
  • മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം- എറിക് ലമേല (അർജൻറീന) 
  • ഫിഫയുടെ പ്രത്യേക പുരസ്കാരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 
  • ഫിഫ ഫെയർ പ്ലേ അവാർഡിന് അർഹരായത്- ഡെൻമാർക്ക് ടീമും ടീമിന്റെ വൈദ്യസംഘവും 

20. 2022 ജനുവരിയിൽ അന്തരിച്ച നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് ഏത് നിർത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥക് 


21. 2021- 22- ലെ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നേടിയത്- റയൽ മാഡ്രിഡ് 


22. ഫോർമുല ഇ (ഇലക്ട്രിക് കാർ) റേസിങ്ങിനു വേദിയാകുന്ന ആദ്യ ഇന്ത്യൻ നഗരം- ഹൈദരാബാദ്


23. 2022- ലെ 74-ാമത് ഇന്ത്യൻ കരസേനാ ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക പ്രദർശിപ്പിച്ചത് എവിടെയാണ്- ലോങ്കെവാലി, ജയ്സാൽമീർ (രാജസ്ഥാൻ)

  • ഇന്ത്യൻ കരസേനയുടെ ആദ്യ മേധാവിയായി ഫീൽഡ് മാർഷൽ കോദണ്ടര മടപ്പ കരിയപ്പ (കെ. എം. കരിയപ്പ) ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് ദേശീയ കരസേനാ ദിനമായി ജനുവരി- 15 ആചരിക്കുന്നത്.

24. 2021- ലെ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത്- പെരുമ്പടവം ശ്രീധരൻ


25. 2022 ജനുവരിയിൽ പൊട്ടിത്തെറിച്ച ഹംഗാ ടോംഗ അഗ്നിപർവ്വതം ഏത് സമുദ്രത്തിനടിയിലാണ് സ്ഥിതി ചെയ്യുന്നത്- പസഫിക് സമുദ്രം


26. 2021- ലെ ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ കേരളത്തിലെ സ്ഥാപനം- സസ്കാൻ മെഡിടെക്


27. യൂട്യൂബിൽ 1000 കോടി വ്യൂസ് നേടുന്ന ആദ്യത്തെ വീഡിയോ- ബേബി ഷാർക്ക്


28. 2022 ജനുവരിയിൽ കേരള ലളിത കലാ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- മുരളി ചിരോത് 


29. 2022 ജനുവരിയിൽ സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് - ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സിനിമാതാരം- മധുപാൽ 


30. 2022 ജനുവരിയിൽ മലയാള മിഷൻ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത്- മുരുകൻ കാട്ടാക്കട 


31. 2022 ജനുവരിയിൽ ദക്ഷിണ കൊറിയയിലെ കൊറിയൻ ആർട്ട് മ്യൂസിയത്തിൽ

നടന്ന 18ാമത് ചിയോങ്ജു ജിക് ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ മലയാളി- നാരായണ ഭട്ടതിരി


32. ന്യൂമറോളജിയിൽ അടുത്തിടെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്യഷ്ടിച്ചത് ആരാണ്- ജെസ്സി ചൗധരി


33. അന്താരാഷ്ട്ര സൗരോർജ്ജ സഘ്യത്തിലെ 102ാ- മത്തെ അംഗമായി മാറിയ രാജ്യങ്ങൾ- ആന്റിഗ്വയും ബാർബുഡയും


34. 'മമത: ബിയോണ്ട് 2021' എന്ന പുസ്തകം അടുത്തിടെ പുറത്തിറക്കിയത്- ജയന്ത് ഘോഷാൽ 


35. 2021- ലെ മീര പട്ടാഭിരാമൻ സ്മാരക പുരസ്കാരം (സത്സംഗ് പുരസ്കാരം) ലഭിച്ച ഹ്യദയശസ്ത്രക്രിയാ വിദഗ്ധൻ- ഡോക്ടർ ജോസ് ചാക്കോ പെരിയപുറം 


36. 2022- ലെ 25-ാമത് ദേശീയ യൂത്ത് ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കുന്നത്- പുതുച്ചേരി 


37. സ്ത്രീ സമത്വം ലക്ഷ്യമിട്ട് കേരള സാംസ്കാരിക വകുപ്പ് ആരംഭിച്ച പദ്ധതി- സമം


38. കേരള ബാങ്ക് കുട്ടികൾക്കായി ആരംഭിച്ച നിക്ഷേപ പദ്ധതിയുടെ പേരെന്ത്- വിദ്യാനിധി 


39. ഹാർട്ട്ഫുൾനെസ്സ് ഇൻറർനാഷണൽ യോഗ അക്കാദമിക്ക് തറക്കല്ലിട്ടത് എവിടെ?

ഹൈദരാബാദ്


40. ഫേസ്ബുക്ക് ആരംഭിച്ച ഓഡിയോ കോളിംഗ് ആപ്പ്- ക്യാച്ച്അപ്പ് 


സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021- ലെ ബാല സാഹിത്യപുരസ്കാരങ്ങൾ 

  • കഥാവിഭാഗം- സേതു (അപ്പുവും അച്ചുവും) 
  • കവിത- മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം) 
  • നാടകം- പ്രദീപ് കണ്ണങ്കോട് (ശാസ്ത്രത്തിന്റെ കളിയരങ്ങിൽ) 
  • ജീവചരിത്രം/ആത്മകഥ- സി. റഹിം (സലിം അലി ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്) 

No comments:

Post a Comment