Saturday 26 February 2022

Current Affairs- 26-02-2022

1. എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യൻ യുവ ഗ്രാൻഡ്മാസ്റ്റർ- ആർ. പ്രജ്ഞാനന്ദ

  • ടൂർണമെന്റ് ചെസ്സിൽ ഇന്ത്യയിൽ നിന്ന് മുൻപ് വിജയം കൈവരിക്കുവാൻ  കഴിഞ്ഞത് വിശ്വനാഥൻ ആനന്ദിനും, പെൻല ഹരികൃഷ്ണയ്ക്കും മാത്രമാണ്. 

2. 2022 ഫെബ്രുവരിയിൽ കേരളത്തിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ രാജ്യത്തിന്റെ വടക്കു-കിഴക്കൻ മേഖലയിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ ഇനം ചെടികൾ- Ophiorrhiza medogensis var. shiyomiense, Zingiber neotruncatum var. ramsawmii


3. ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ട് 2021 പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള നഗരം- മുംബൈ


4. നദികളിൽ രാത്രികാല ഗതിനിർണയത്തിനായി (Night Navigation) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- അസം


5. പണമിടപാടുകളിലെ ഡിജിറ്റൽ വൽക്കരണത്തിനായി ഇന്ത്യയുടെ UPI (Unified Payments Interface) സംവിധാനം സ്വീകരിക്കുന്ന ആദ്യ രാജ്യം- നേപ്പാൾ


6. ഇന്ത്യൻ കാർഷിക മേഖലയിൽ ഡ്രോൺ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പദ്ധതി- കിസാൻ ഡ്രോൺ 


7. ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഏറ്റവും വലുതെന്ന് കരുതുന്ന റേഡിയോ ഗാലക്സി- അൽസിയോണസ് 


8. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി. ആയി നിയമിതനായ വ്യക്തി- ശ്രീറാം വെങ്കിട്ടരാമൻ 


9. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) ട്വന്റി 20 പുരുഷ ടീം റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ഇന്ത്യ (2016- ന് ശേഷം 2022- ൽ ആണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്) 

  • രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് ആണ്
  • മൂന്നാം സ്ഥാനം പാകിസ്ഥാൻ 
  • ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് യഥാക്രമം 4, 5, 6 സ്ഥാനങ്ങളും ലഭിച്ചു.

10. യു.എസിലെ ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ, റേയിയൻ ടെക്നോളജീസ് കോർപ്പറേഷൻ എന്നീ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ചൈന  


11. ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് എത്തിച്ചതിന് കേന്ദ്ര സർക്കാർ പുരസ്കാരം ലഭിച്ച സ്ഥാപനം- പി.എൻ.പണിക്കർ ഫൗണ്ടേഷൻ 


12. കേരളത്തിലാദ്യമായി പൊതുമേഖലാ തലത്തിൽ വൈദ്യുത വയറുകളുടേയും കേബിളുകളുടേയും ഗുണമേന്മ പരിശോധിക്കുന്നതിനുള്ള, എൻ.എ.ബി.എൽ. ന്റെ ദേശീയ അംഗീകാരം ലഭിച്ച സ്ഥാപനം- ട്രാക്കോ കേബിൾ 


13. സങ്കര ചികിത്സയ്ക്കെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 'ഐ.എം.എ. ദേശീയ കമ്മിറ്റി കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഡോ. എം.മുരളീധരൻ 


14. അടുത്തിടെ അന്തരിച്ച ആന്ധ്രാപ്രദേശിലെ വ്യവസായം, വിവര സാങ്കേതിക വകുപ്പ് മന്ത്രി- മേകപതി ഗൗതം 


15. ഡോ.ടി.ഐ.രാധാകൃഷ്ണൻ ഫൗണ്ടേഷൻ പുരസ്കാരം 2022- ൽ ലഭിച്ച വ്യക്തി- ഡോ.നന്ദിനി വർമ്മ (വാദ്യകലാകാരിയും ആയുർവേദ ഡോക്ടറും) 


16. ഫെഡറേഷൻ കപ്പ് 2022 ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയത്- കേരളം 

  • തുടർച്ചയായി മൂന്നാം തവണയാണ് കേരള വനിതാ ടീം കിരീടം സ്വന്തമാക്കുന്നത്.

17. തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിൻറെ മഹാത്മാ അയ്യങ്കാളി പുരസ്കാരം 2020 - 21 ൽ ലഭിച്ച കോർപ്പറേഷൻ- കൊല്ലം


18. ഇന്ത്യയിലെ ആദ്യ വാട്ടർ ടാക്സി സർവീസ് നിലവിൽ വന്നതെവിടെ- മഹാരാഷ്ട്രയിൽ


19. 2022- ലെ സരസകവി മൂലൂർ പുരസ്കാരം ലഭിച്ച വ്യക്തി- ഡി. അനിൽ കുമാർ (അവിയങ്കോര എന്ന കവിത സമാഹാരത്തിന്)


20. ഹിലരി ക്ലിന്റണിൻറെ രചനയിൽ സിനിമയ്ക്ക് ആസ്പദമാകാൻ പോകുന്ന നോവൽ- സ്റ്റേറ്റ് ഓഫ് ടെറർ


21. ഉക്രൈനിലെ ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ എയർ ഇന്ത്യ നടത്തുന്ന മിഷൻ- വന്ദേ ഭാരത് മിഷൻ


22. 2022 ഫെബ്രുവരിയിൽ ബ്രിട്ടീഷ് തീരത്ത് കനത്ത നാശം വിതച്ച കൊടുങ്കാറ്റ്- യൂനിസ്


23. കുംഭമേളയ്ക്കു സമാനമായ 'സമ്മക്ക സരളക്ക ജാത' ഏത് സംസ്ഥാനത്താണ് നടക്കുന്നത്- തെലങ്കാന


24. ഏഷ്യയിലെ ഏറ്റവും വലിയ ട്രൈബൽ ഫെസ്റ്റിവലാണ് മേദാരം ജാത്ര (സമ്മക്ക സരളക്ക ജാത) ഏത് സംസ്ഥാനത്താണ് നടക്കുന്നത്- തെലങ്കാന 

  • 'മേദാരം ജാത' നടക്കുന്നത് ജമ്പണ്ണ നദീ തീരത്താണ്. ഗോദാവരി നദിയുടെ പോഷക നദിയാണ് 'ജമ്പണ്ണ'

25. ഇന്ത്യയിലെ ആദ്യത്തെ ജല ടാക്സി സർവീസ് ആരംഭിച്ചത്- നവി മുംബൈ - മുംബൈ 


26. സംസ്ഥാനത്തിന്റെ ഹരിതാഭ വർധിപ്പിക്കുന്നതിനായി വനം, തദ്ദേശവകുപ്പുകൾ സംയുക്തമായി ആരംഭിക്കുന്ന പദ്ധതി- സമൃദ്ധി 


27. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന കേരള സർക്കാർ പദ്ധതി- പ്രതിഭാ സഹായ പദ്ധതി. 


28. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) 2023- ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്- മുംബൈ


29. ലോക സാമൂഹിക നീതി ദിനം 2022 തീം- Achieving Social Justice Through Formal Employment


30. മധ്യപ്രദേശിലെ ഇൻഡോറിൽ ആരംഭിച്ച ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജൈവ സമ്മർദ്ദിത പ്രകൃതിവാതക(Bio-CNG)പ്ലാന്റ്- ഗോവർദ്ധന് പ്ലാന്റ് 


31. 2022- ൽ ഐ.എസ്.ആർ.ഒ. ഡി-കമ്മീഷൻ ചെയ്ത വാർത്താവിനിമയ ഉപഗ്രഹം- INSAT- 4 B 


32. മുംബൈ - അഹമ്മദാബാദ് റൂട്ടിൽ തീവണ്ടികളുടെ കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനായി പശ്ചിമ റെയിൽവെ ആരംഭിച്ച ട്രെയിൻ കൊളീഷൻ അവോയഡൻസ്- കവച്ച് 


33. ജലശക്തി മന്ത്രാലയം പ്രഖ്യാപിച്ച 2020- ലെ National Water Awards- ൽ മികച്ച സംസ്ഥാന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്- ഉത്തർപ്രദേശ് 


34. 2022- ൽ മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവിയും ഗാനരചയിതാവുമായ വ്യക്തി- മുരുകൻ കാട്ടാക്കട 


35. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) യുടെ ചെയർമാനായി നിയമിതനായത്- എസ്. കിഷോർ 


36. 2022-ൽ ഓസ്കാർ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ അവസാന അഞ്ചിലെത്തിയ ഇന്ത്യൻ ചിത്രം- റൈറ്റിങ് വിത് ഫയർ (സംവിധാനം- Rinu Thomas & Sushmit Gosh) 


37. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം അണുബാധ നിയന്ത്രണം എന്നിവയുടെ മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം- കായകൽപ്പ് അവാർഡ്


38. കോവിഡ് കാലത്ത് ബ്രിട്ടനിൽ നടത്തിയ ആതുര സേവനരംഗത്തെ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ച മലയാളി ഡോക്ടർ- ഡോ. രമ അയ്യർ  


39. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ കേരള ടീം ക്യാപ്റ്റൻ- സച്ചിൻ ബേബി  


40. 2022 ഫെബ്രുവരി മാസം അന്തരിച്ച മലബാർ കലാപത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ശ്രദ്ധേയനായ ചരിത്രകാരൻ- ഡോ. എം. ഗംഗാധരൻ 


41. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രവീൺ കുമാർ സോബ്തി ഏത് കളിയുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ഡിസ്കസ് ത്രാ, ഹാമർ തോ


42. ലോക പയറുവർഗ്ഗ ദിനം ആയി ആചരിക്കുന്ന (ഫെബ്രുവരി 10) തീം- Pulses to empower youth achieving sustainable agrifood systems 


43. 34-ാമത് കേരള ശാസ്ത്ര കോൺഗ്രസ്സ് പ്രമേയം- “വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും" 


44. വനിതകൾക്ക് സ്വയംതൊഴിലിന് 'മഹിളാ ശക്തി' എന്ന പേരിൽ വിവിധ വായ്പാ പദ്ധതികൾ തയ്യാറാക്കിയ ബാങ്ക്- കേരള ബാങ്ക് 


45. ഫെബ്രുവരിയിൽ വിക്ഷേപണത്തിനൊരുങ്ങുന്ന ഈ വർഷത്തെ ISRO- യുടെ ആദ്യ ദൗത്യമായ ഡോർ ഇമേജ് സാറ്റലൈറ്റ്- EOS - 04 


46. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് തയ്യാറാക്കുന്നതിനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കുന്നതിന് കരാർ ലഭിച്ച സ്ഥാപനം- TCS 


47. 2022- ലെ സാമ്പത്തിക സാക്ഷരതാവാരമായി റിസർവ്വ് ബാങ്ക് ആചരിക്കുന്ന (ഫെബ്രുവരി 14-18) തീം- Go digital, Go secure


48. പൊതുമേഖല എണ്ണ കമ്പിനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡയറക്ടർ പദവിയിലെത്തിയ വനിത- ശുക്ല മിസ്ത്രി 


49. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ സി.ജി. ശാന്തകുമാർ പുരസ്കാരം ലഭിച്ചത്- മലയത്ത് അപ്പുണ്ണി  


50. ദേശീയ ധീരതാ പുരസ്കാരം ലഭിച്ച മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി- എയ്ഞ്ചൽ മരിയ ജോൺ


സ്വരാജ് ട്രോഫി 2020-21 


മികച്ച ജില്ലാ പഞ്ചായത്ത്

ഒന്നാം സ്ഥാനം- തിരുവനന്തപുരം

രണ്ടാം സ്ഥാനം- കൊല്ലം


മികച്ച ബ്ലോക്ക് പഞ്ചായത്ത്

ഒന്നാം സ്ഥാനം- പെരുമ്പടപ്പ് (മലപ്പുറം)

രണ്ടാം സ്ഥാനം- മുഖത്തല (കൊല്ലം) 

മൂന്നാം സ്ഥാനം- ളാലം (കോട്ടയം)


മികച്ച ഗ്രാമ പഞ്ചായത്ത്

ഒന്നാം സ്ഥാനം- മുളന്തുരുത്തി (എറണാകുളം) 

രണ്ടാം സ്ഥാനം- എളവളളി (തൃശ്ശൂർ) 

മൂന്നാം സ്ഥാനം- മംഗലപുരം (തിരുവനന്തപുരം) 

കോർപറേഷനുകളിൽ ഒന്നാം സ്ഥാനം- കോഴിക്കോട് 

നഗരസഭകളിൽ ഒന്നാം സ്ഥാനം- സുൽത്താൻ ബത്തേരി (വയനാട്)


No comments:

Post a Comment