Thursday 17 February 2022

Current Affairs- 17-02-2022

1. വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ഒറ്റയ്ക്കോ കുട്ടായോ സ്വയംതൊഴിലിന് കേരള ബാങ്ക് ആരംഭിച്ച വായ്പാ പദ്ധതി- മഹിളാ ശക്തി


2. 2022- ൽ കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള കായകൽപ പുരസ്കാരം നേടിയ കുടുംബാരോഗ്യ കേന്ദ്രം- തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രം


3. കൊവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കും ആശ്വാസമേകുന്നതിനായി ആരംഭിച്ച ക്യാംപയിൻ- കരുതൽ


4. 2022- ലെ 34-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി- തിരുവനന്തപുരം


5. 2022- ൽ ബൈബർ ബസ്റ്റർ എന്ന ബാലിസ്റ്റിക് മിസൈൽ നിർമ്മിച്ച രാജ്യം- ഇറാൻ


6. 2022 ഫെബ്രുവരിയിൽ പുറത്ത് വന്ന ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 104

  • ഫിഫ റാങ്കിങിൽ ഒന്നാമത് എത്തിയത്- ബെൽജിയം

7. ലോകത്തെ ഏറ്റവും വലിയ കറുത്ത വ്രജം എന്ന വിശേഷണം ഉള്ളത്- The Eligma 


8. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- എം എൻ ഭണ്ഡാരി 


9. വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടിക ഉൾപ്പെടുത്തിയ ഓസ്ട്രേലിയയിലെ ജീവി- കൊവാള


10. HIV Virus കണ്ടെത്തിയ അന്തരിച്ച ശാസ്ത്രജ്ഞൻ- ലൂക്ക് മൊണ്ടയ്നർ 


11. 2022 ഫെബ്രുവരിയിലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ- ഗൗതം അദാനി 


12. 2022- ലെ ഡിജിറ്റൽ സ്കിൽ ഇൻഡക്സസിൽ ഇന്ത്യയുടെ സ്ഥാനം- 63 


13. 2022 ഫെബ്രുവരിയിൽ കോടതികളുടെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഭരണഘടന ശിൽപി ബി ആർ അംബേദ്കറുടെ ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയ ഹൈക്കോടതി- കർണാടക ഹൈക്കോടതി 


14. കോവിഡ് 19- നു എതിരെ DNA വാക്സിൻ വികസിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം- ഇന്ത്യ 


15. വനിതകൾക്ക് സ്വയം തൊഴിലിന് "മഹിളാ ശക്തി" എന്ന പേരിൽ വിവിധ വായ്പ പദ്ധതികൾ ആരംഭിച്ച ബാങ്ക്- കേരള ബാങ്ക് 


16. 2022- ലെ ആഫ്രിക്കൻ നാഷണൽ കപ്പ് കിരീടം നേടിയത്- സെനഗൽ


17. ഈയടുത്ത് കേരളത്തിലെ ഏത് മെഡിക്കൽ കോളേജിലാണ് സർക്കാർ മേഖലയിലെ ആദ്യ ന്യൂറോ കാത്ത് ലാബ് സ്ഥാപിച്ചത്- തിരുവനന്തപുരം 


18. പെൺകുട്ടികളെ ശാക്തീകരിക്കാൻ അങ്കണവാടികളിൽ വനിത ശിശു വികസന വകുപ്പ് ആരംഭിക്കാൻ പോകുന്ന പദ്ധതി- വർണക്കുട് 


19. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം- ഡൽഹി വിമാനത്താവളം (5-ാമത് കൊച്ചിൻ ഇന്റർനാഷണൽ എയർപ്പോർട്ട്) 


20. 2021-22 സാമ്പത്തിക സർവ്വേ പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ GDP വളർച്ചാ നിരക്ക് എന്തായിരിക്കും- 8-8.5% 


21. 2022 ജനുവരിയിൽ ആൾ ഇന്ത്യ ഷുഗർ ട്രേഡ് അസോസിയേഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ് 


22. 2022 ജനുവരിയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായത്- എം.ആർ. കുമാർ 


23. അടുത്തിടെ അന്തരിച്ച നാടൻ കലകളുടെ സംരക്ഷകനും ഗവേഷകനും എഴുത്തുകാരനുമായിരുന്ന വ്യക്തി- ഡോ. സി. ആർ. രാജഗോപാലൻ 


24. Institute of Electrical and Electronics Engineers (IEEE)- ന്റെ കേരള സെലക്ഷൻ നൽകുന്ന 2021- ലെ കെ.പി.പി. നമ്പ്യാർ പുരസ്കാരം നേടിയ പ്രശസ്ത Metallurgical Scientist- ഡോ. സി. ജി. കൃഷ്ണദാസ് നായർ 


25. Fearless Governance എന്ന പുസ്തകം രചിച്ച വ്യക്തി- കിരൺ ബേദി 


26. ഇന്റർനാഷണൽ വേൾഡ് ഗെയിംസ് അസോസിയേഷന്റെ World Games Athlete of the Year 2021 പുരസ്കാരം ലഭിച്ച വ്യക്തി- പി.ആർ. ശ്രീജേഷ്


27. 2022 ലെ 6-ാമത് Women's PAN American Cup ജേതാക്കൾ- Argentina (Hockey Tournament)


28. കേരള കാർഷിക സർവ്വകലാശാലയുടെ എത്രാമത് സ്ഥാപക വാർഷികമാണ് 2022 ഫെബ്രുവരി മാസം ആചരിച്ചത്- 50-ാമത് 


29. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ഉടമസ്ഥതയിലുള്ള മെക്രോ, സ്മാൾ, മീഡിയം സംരംഭങ്ങളുടെ (MSME) എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട 


30. 2021-22 സാമ്പത്തിക സർവ്വേ പ്രകാരം 2010-2020 വരെ വനവിസ്തൃതി വർധിപ്പിച്ചതിൽ ഇന്ത്യ ആഗോളതലത്തിൽ എത്രാമത്തെ സ്ഥാനത്താണ്- 3 -ാം സ്ഥാനം 


31. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ ബസ്റ്റ് ഇന്റഗറ്റഡ് സ്റ്റീൽ പ്ലാൻ” ആയി തെരഞ്ഞെടുക്കപ്പെട്ടത്- റൂർക്കേല സ്റ്റീൽ പ്ലാന്റ് 


32. പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റ വ്യക്തി- മനോജ് പാണ്ഡെ (ലഫ്റ്റനന്റ് ജനറൽ) 


33. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാനായി നിയമിതനായത്- സണ്ണി തോമസ് 


34. 2022 വർഷം പട്ടാള അട്ടിമറിയെ തുടർന്ന് ഏത് രാജ്യത്തെയാണ് ആഫ്രിക്കൻ യൂണിയനിൽ നിന്നും സസ്പെൻഡ് ചെയ്തത്- ബുർകിനാ ഫാസോ 


35. ലോകത്തിലെ ആദ്യ ഹൈഡ്രജൻ പവേർഡ് ഫ്ളയിങ് ബോട്ട് നിലവിൽ വരുന്നത്- ദുബായ് 


36. 2021- ൽ അറബിക്കടലിൽ രൂപംകൊണ്ട 'ടൗട്ടെ' ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- മ്യാൻമാർ 

  • Lizard (പല്ലി) എന്നാണ് Toute -യുടെ അർഥം.
  • 2021- ൽ അറബിക്കടലിൽ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റുകൂടിയാണ് ടൗട്ടെ. 

37. ആദ്യ നോവൽ ചലച്ചിത്രമായപ്പോൾ തിരക്കഥ രചിച്ച് നായകവേഷത്തിൽ അഭിനയിച്ച കഥാകാരൻ 2021 മേയ് 11- ന് അന്തരിച്ചു. പേര്- മാടമ്പ് കുഞ്ഞുകുട്ടൻ 

  • 1970- ൽ പ്രസിദ്ധീകൃതമായ 'അശ്വത്ഥാമാവാ'ണ് മാടമ്പിന്റെ ആദ്യ നോവൽ. ഈ നോവലിനെ ആധാരമാക്കി കെ.ആർ. മോഹനൻ സംവിധാനംചെയ്ത് അതേ പേരിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് (1979) തിരക്കഥ രചിച്ചതും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതും നോവലിസ്റ്റുതന്നെയായിരുന്നു. 
  • ഭ്രഷ്ട്, എന്ദരോ മഹാനു ഭാവലു, മഹാപ്രസ്ഥാനം, പോത്ത്, മാരാരശ്രീ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 
  • 2000- ൽ ‘കരുണം' തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 
  • മാടമ്പിന്റെ ഓർമക്കുറിപ്പുകളുടെ പേര്- ‘എന്റെ തോന്ന്യാസങ്ങൾ'.

38. ഇന്ത്യയുടെ ഏത് ദേശീയ നേതാവിന്റെ 100-ാം ചരമവാർഷിക ദിനമാണ് 2020 ഓഗസ്റ്റ് ഒന്നിന് ആചരിച്ചത്- ബാലഗംഗാധരതിലകൻ 

  • 1920 ഓഗസ്റ്റ് ഒന്നിനാണ് തിലകൻ അന്തരിച്ചത്. 
  • ബ്രിട്ടീഷുകാരോടുള്ള സമരത്തിൽ കർക്കശ നിലപാട് സ്വീകരിക്കണമെന്ന് പക്ഷക്കാരനായിരുന്ന തിലകൻ കോൺഗ്രസിന്റെ മിതവാദ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. 
  • കോൺഗ്രസിന്റെ വാർഷികസമ്മേളനങ്ങളെ ‘അവധിക്കാല വിനോദപരിപാടി' (Holiday Recreation) എന്ന് പരിഹസിച്ചു. തവളകളെപ്പോലെ വർഷത്തിലൊരിക്കൽ കരഞ്ഞിട്ട് ഒന്നും നേടാനാവില്ലെന്നും തിലകൻ വിമർശിച്ചു. 
  • ബ്രിട്ടീഷ് എഴുത്തുകാരനായ വാലന്റെൻ ഫിറോൾ തിലകനെ വിശേഷിപ്പിച്ചത് ഇന്ത്യൻ അശാന്തിയുടെ പിതാവ് (Father of the Indian Unrest) എന്നാണ്. ലോക് മാന്യ എന്നാണ് ഇന്ത്യക്കാർ അദ്ദേഹത്ത വിളിച്ചത്. 
  • ബർമയിലെ (മ്യാൻമർ) മണ്ഡല ജയിലിൽ തടവുശിക്ഷ അനുഭവിക്കവേ തിലകൻ രചിച്ച കൃതിയാണ് ഗീതാരഹസ്യം. 
  • ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നാണ് ഗാന്ധിജി തിലകിനെ വിശേ ഷിപ്പിച്ചത്. 
  • ഒരിക്കൽപോലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി വഹിക്കാത്ത ഏക ദേശീയനേതാവുകൂടിയാണ് തിലക് 

39. 2021.സെപ്റ്റംബർ 17- ന് അന്തരിച്ച വിശ്രുതനായ മലയാളി ഭൗതികശാസ്ത്രജ്ഞൻ- പ്രൊഫ. താണു പത്മനാഭൻ 

  • പ്രപഞ്ച വിജ്ഞാനമേഖലയിൽ ഇരുണ്ട ഊർജം സംബന്ധിച്ച മൗലിക സിദ്ധാന്തങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഗവേഷകനാണ്. 
  • ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് (1996), പദ്മശ്രീ (2007), കേരളസർക്കാരിന്റെ ശാസ്ത്രപുരസ്കാരം (2021) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 

40. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ- അരുൺകുമാർ മിശ്ര

  • ജസ്റ്റിസംഗനാഥ മിശ്രയാണ് കമ്മിഷന്റെ ആദ്യ അധ്യക്ഷൻ (1993-1996)  
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകാതെ കമ്മിഷന്റെ അധ്യക്ഷനായ ആദ്യ വ്യക്തി കൂടിയാണ് അരുൺകുമാർ മിശ്ര. 
  • 1993 ഒക്ടോബർ 12- ന് നിലവിൽവന്ന കമ്മിഷന്റെ ആപ്തവാക്യം May All be Happy എന്നതാണ്

No comments:

Post a Comment