Monday 14 February 2022

Current Affairs- 14-02-2022

1. 2022 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് നടൻ- അക്ഷയ് കുമാർ


2. 2022- ലെ "International Day of Women and Girls in Science'- ന്റെ പ്രമേയം- "Equity, Diversity and Inclusion : Water Unites Us'


3. 2022 ഫെബ്രുവരിയിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം. ലോകത്തിൽ ചോളം (Millets) കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ


4. വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2021- ൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ ലോകത്തിലെ രണ്ടാമത്ത സെൻട്രൽ ബാങ്ക്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)


5. 2022 ഫെബ്രുവരിയിൽ നോർവെ സെൻട്രൽ ബാങ്കിന്റെ ഗവർണറായി പ്രഖ്യാപിക്കപ്പെട്ട NATO (North Atlantic Treaty Organization) സെക്രട്ടറി  ജനറൽ- Jens Stoltenberg


6. ഇന്ത്യയുടെ ആദ്യ mRNA വാക്സിൻ നിർമിക്കുന്ന പൂനെ ആസ്ഥാനമായ സ്ഥാപനം- Gennova Biopharmaceuticals Ltd.


7. 'ഒഴുക്കിനെതിരെ' എന്ന ആത്മകഥയുടെ രചയിതാവും മുൻ പത്മശ്രീ ജേതാവുമായ വ്യക്തി- ഡോ. വെള്ളായണി അർജുനൻ 


8. പോഷകാഹാരക്കുറവിന്റെ ആഘാതം കുറയ്ക്കാൻ നിസ്തുലമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്നതിന് 2022- ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന 'ഡെൻമാർക്ക് ന്യൂട്രിഷൻ അവാർഡ് ലഭിച്ചത്- കുടുംബശ്രീയുടെ 'അമൃതം ന്യൂട്രി മിക്സ്' പദ്ധതിക്ക് (ഒരു ലക്ഷം രൂപയാണ് അവാർഡ് തുക) 


9. രാജസ്ഥാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിതയായ മലയാളി- രഹാന റിയാസ് ചിസ്തി 


10. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പണത്തിന്റെ നിരക്ക് (റിപ്പോ)- 4%  

  • ബാങ്കുകളിൽ നിന്ന് റിസർവ്വ് ബാങ്ക് സ്വീകരിക്കുന്ന മിച്ച പണത്തിന്റെ പലിശ (റിവേഴ്സ് റിപ്പോ)- 3.35% 
  • അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് റിസർവ് ബാങ്ക് അടുത്തിടെ തീരുമാനിച്ചു

11. പ്രി പെയ്ഡ് ഡിജിറ്റൽ വൗച്ചറായ ഇ-റുപ്പിയുടെ പരിധി എത്രയായാണ് ഉയർത്തിയത്- 1 ലക്ഷം രൂപ (10000 രൂപ ആയിരുന്നു) 


12. ലൈഫ് മിഷന്റെ ഭൂ-ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന കാമ്പയിൻ- മനസ്സോടിത്തിരി മണ്ണിൽ 


13. ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ജി ശാന്തകുമാർ പുരസ്കാരം നേടിയത്- മലയത്ത് അപ്പുണ്ണി (60001 രൂപയും പ്രശസ്തി പത്രവും ശിൽപവുമായാണ് പുരസ്കാരം)  


14. അടുത്തിടെ അന്തരിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്- ടി. നസിറുദ്ദീൻ 


15. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠനത്തിന്റെ ആദ്യ ദിവസം ചൊല്ലുന്ന 'ഹിപ്പോക്രാറ്റിക് പ്രതിജ്ഞ' മാറ്റി പകരം ഏതു പ്രതിജ്ഞ ഉൾപ്പെടുത്താനാണ് ദേശീയ മെഡിക്കൽ കമ്മീഷൻ തിരുമാനിച്ചത്- മഹർഷി ചരക് ശപഥ് (ചരക മഹർഷിയുടെ പേരിലുള്ള പ്രതിജ്ഞ)


16. 2022 ഫെബ്രുവരിയിൽ ഒഇസിഎം(Other effective area - based conservation measures- OECM) പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബയോഡൈവേഴ്സിറ്റി പാർക്ക്- ആരവല്ലി 


17. കുടിവെള്ള കണക്ഷൻ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ- ഇ - ടാപ്പ്


18. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ടുറിസം 


19. 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ' എന്ന വിഭാഗത്തിൽ 94 - മത് ഓസ്കാറിൽ നാമനിർദ്ദേശം നേടിയ ഇന്ത്യൻ ഡോക്യുമെൻററി ഏത്- റൈറ്റിംഗ് വിത്ത് ഫയർ

  • റൈറ്റിങ് വിത്ത് ഫയർ' ഒരുക്കിയ മലയാളി വനിത- റിന്റു തോമസ് 

20. ആനകളിൽ കാണപ്പെടുന്ന മാരക വൈറസായ 'എൻഡോതൈലിയോട്രോപിക്

ഹെർപസിനെതിരെ' ലോകത്താദ്യമായി വാക്സിൻ ട്രയൽ ആരംഭിച്ച രാജ്യം- ഇംഗ്ലണ്ട് 


21. ശുചിത്വം അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 2022- ലെ കായകല്പ പുരസ്കാരം ലഭിച്ച ആശുപത്രി- കൊല്ലം ജില്ലാ ആശുപത്രി 


22. 'ബി എ നിസ്സാൻ ബെൻഡ് സ്പോട്ടർ' റോഡ് സുരക്ഷാ ക്യാമ്പയിനിൽ പങ്കാളിയായ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ആര്- കപിൽ ദേവ്


23. അസം സർക്കാരിന്റെ രണ്ടാമത്തെ വലിയ സിവിലിയൻ പുരസ്കാരം ആയ അസം സൗരവ് ലഭിച്ച മലയാളിയായ വ്യക്തി- ഡോ. എസ്. ലക്ഷ്മൺ  


24. അസമിന്റെ ഉയർന്ന സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ് ' ലഭിച്ച പ്രമുഖ വ്യവസായി- രത്തൻ ടാറ്റ 


25. 2022- ൽ ബംഗ്ലാദേശിൽ വെച്ച് നടന്ന ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്- ജയസൂര്യ (ചിത്രം - സണ്ണി) 


26. 2022 വർഷത്തെ പത്മശ്രീ പുരസ്കാരവും 13-ാമത് റിപ്പബ്ലിക് ദിനത്തിൽ പരമ വിശിഷ്ട സേവാ മെഡലും ലഭിച്ച വ്യക്തി- നീരജ് ചോപ്ര 


27. സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിലുളള ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി- ഒറ്റയ്ക്കല്ല ഒപ്പമുണ്ട് 


28. സി.കെ. ജയകൃഷ്ണൻ സ്മാരക ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് ലഭിച്ച വ്യക്തി- ജിതിൻ ജോയൽ ഹാരിം (മലയാള മനോരമ) 


29. നവനീതം കലാ സാംസ്കാരിക സംഘടനയുടെ ദേശീയ തലത്തിലുള്ള ഭാരത് കലാഭാസ്കർ പുരസ്കാരം ലഭിച്ചത്- സുജാ മൊഹാപാത്ര (ഒഡീസി നർത്തകി) 


30. 2021- ലെ ഐ.സി.സി പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി) പുരസ്കാരം നേടിയത്- ഷാഹിൻ അഫ്രീദി (പാകിസ്ഥാൻ) 


31. 2022 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച ശൗര്യചക്ര മരണാനന്തര ബഹുമതിയായി ലഭിച്ച മലയാളി സൈനികൻ- നയ്ബ് സുബേദാർ എം. ശ്രീജിത്ത്


32. പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുവാൻ വനിത ശിശുവികസന വകുപ്പിൽ ആരംഭിച്ച പദ്ധതി- കാതോർത്ത് 


33. സംസ്ഥാനത്ത് സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചത്- കൊയിലാണ്ടി നഗരസഭ (കോഴിക്കോട്) 


34. രാജ്യത്ത് ആദ്യമായി “ഒരു ജില്ല ഒരു ഉത്പന്നം” പദ്ധതി നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ് 


35. 2022 ജനുവരിയിൽ 13 ജില്ലകളുടെ രൂപീകരണത്തിന് അനുമതി നൽകിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് (ഇതോടെ ജില്ലകളുടെ എണ്ണം 26 ആയി) 


36. 2019- ലെ സ്വദേശാഭിമാനി-കേസരി പുരസ്സാരം ലഭിച്ചതാർക്ക്- കാർട്ടൂണിസ്റ്റ് യേശുദാസൻ 

  • ഒരു ലക്ഷം രൂപയും കാനായി കുഞ്ഞി രാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്. 
  • മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണായ കിട്ടുമ്മാന്റെ (ജനയുഗം) സ്രഷ്ടാവാണ്. 2021 ഒക്ടോബർ ആറിന് അന്തരിച്ചു. 
  • ആദ്യ അവാർഡ് ജേതാവ് ടി. വേണു ഗോപാൽ. 
  • 2018- ലെ ജേതാവ് എം.എസ്. മണി. 

37. താലിബാൻ ഭരണം പിടിച്ചടക്കിയതോടെ അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും മറ്റ് വിദേശപൗരന്മാരെയും രക്ഷി ച്ചെടുക്കാനായി നടത്തിയ ഇന്ത്യയുടെ ദൗത്യത്തിന്റെ പേര്- ഓപ്പറേഷൻ ദേവീശക്തി 


38. സുപ്രീംകോടതിയിൽ അടുത്തിടെ നിയമിതരായ ഒൻപത് ജഡ്മിമാരിലെ ഏക മലയാളി- സി.ടി. രവികുമാർ 

  • സുപ്രീംകോടതി ജഡ്ഡിയായ ആദ്യമലയാളി പി. ഗോവിന്ദമേനോനാണ്. സുപ്രീം കോടതി ജഡ്ഡിയായ ആദ്യവനിത മലയാളികൂടിയായ ഫാത്തിമ ബീവിയാണ് (ജീവചരിത്രം- നീതിയുടെ ധീരസഞ്ചാരം)
  • സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി കെ.ജി. ബാലകൃഷ്ണൻ, 

39. ചട്ടമ്പിസ്വാമികളുടെ ഏത് കൃതിയുടെ ആദ്യപതിപ്പിനാണ് 2021- ൽ നൂറ്റാണ്ട് തികഞ്ഞത്- വേദാധികാര നിരൂപണം 


40. ഗോത്രവർഗ സമരനായകനായ ബിർസമുണ്ടയുടെ ജന്മദിനമായ നവംബർ- 15 ഏത് ദിനമായാണ് കേന്ദ്രസർക്കാർ ആചരിക്കുന്നത്- ജനജാതീയ ഗൗരവ് ദിവസം 

No comments:

Post a Comment