Sunday 27 February 2022

Current Affairs- 27-02-2022

1. തൊഴിലുറപ്പ് പദ്ധതി മികവിനുള്ള തദ്ദേശഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ചത്- കൊല്ലം കോർപ്പറേഷൻ


2. കേരളത്തിലെ പൊതുവിതരണ വകുപ്പിന്റെ പുതിയ പേര്- പൊതുവിതരണ ഉപഭോകൃതകാര്യ വകുപ്പ് 


3. തുടർച്ചയായി നാലാം തവണയും സ്വരാജ് - ട്രോഫി കരസ്ഥമാക്കിയ ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം 


4. ലോക ബാങ്കിന്റെ REWARD പ്രോഗ്രാമിന്റെ ലക്ഷ്യം എന്താണ്- വാട്ടർഷെഡ് മാനേജ്മെന്റ് 


5. 'Inter-Operable Criminal Justice System ഏത് കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു- Ministry of Home Affairs


6. കേന്ദ്ര സർക്കാർ ബാങ്കുകളുടെ കടം തിരിച്ചു പിടിക്കുവാനുള്ള അപ്പലെറ്റ് ട്രിബ്യൂണലിന്റെ മുംബൈ ചെയർമാനായി നിയമിച്ച വ്യക്തി- ജസ്റ്റിസ് അശോക് മേനോൻ (കേരളാ ഹൈക്കോടതി മുൻ ജഡ്ജി) 

7. കേരളത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച കോർപ്പറേഷനുള്ള ‘അമൃത് മിഷൻ പുരസ്കാരം' ലഭിച്ചത്- തിരുവനന്തപുരം 

  • കോർപ്പറേഷൻ (കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ നടത്തിപ്പിനാണ് പുരസ്കാരം

8. 'ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ കൂടുതൽ റൺസ് നേടുന്ന താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്- സക്കീർബുൽ ഗനി 

  • മിസോറാമിനെതിരായ മത്സരത്തിൽ 341 റൺസെടുത്താണ് 22- കാരനായ ബീഹാർ താരം റെക്കോർഡ് നേടിയത്

9. 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വിസ അനുവദിക്കുന്നതിന് സൗകര്യ മൊരുക്കുന്ന 'സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ' ഇന്ത്യയുമായി ഒപ്പുവച്ച രാജ്യം- യു.എ.ഇ. 

  • വാണിജ്യമന്ത്രി പീയുഷ് ഗോയലും യു.എ.ഇ. സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തുഖ് അൽ മർറിയുമാണ് കരാറിൽ ഒപ്പുവച്ചത് 

10. ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ച ഇൻഡിഗോ എയർലൈൻസിന്റെ സഹസ്ഥാപകൻ- രാകേഷ് ഗാങ് വാൾ 

11. കേരള സർവകലാശാലയുമായി ചേർന്ന് അമേരിക്കൻ മലയാളികളുടെ സംഘടനയായ 'ഫൊക്കാന' മലയാള ഭാഷയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ- 

  • 2019- ലെ ഭാഷയ്ക്കൊരു ഡോളർ പുരസ്കാരം- പി.അരുൺ മോഹൻ ('കൊച്ചി രാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം' എന്ന പ്രബന്ധത്തിന്)
  • 2021- ലെ പുരസ്കാര ജേതാവ്- കെ.മഞ്ചു ('ഘടനാവാദാനന്തര ചിന്തകളുടെ - പ്രയോഗം സമകാലീന മലയാള വിമർശനത്തിൽ' എന്ന പ്രബന്ധത്തിന്.)  

12. 3 മലയാളികൾ ഉൾപ്പെടെ 38 പേർക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ച കേസ്- 2008- ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര 

  • രാജ്യത്ത് ആദ്യമായാണ് ഒരു കേസിൽ ഇത്രയും പേർക്ക് വധശിക്ഷ ലഭിക്കുന്നത് 
  • 1998- ൽ രാജീവ് ഗാന്ധി വധക്കേസിൽ 26 പ്രതികൾക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു. 

13. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിട്ടാഡേഷൻ (സി.ഐ.എം.ആർ.) തയ്യാറാക്കിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തത്- ആരിഫ് മുഹമ്മദ് ഖാൻ (കേരളാ ഗവർണർ)

14. ഏത് ഗ്രഹത്തിന്റെ അന്തരീക്ഷമർദ്ദമാണ് ഭൂമിയേക്കാൾ 80000 മടങ്ങ് കുറവാണെന്ന് കണ്ടെത്തിയത്- പ്ലൂട്ടോ

15. ഈയിടെ പോസ്റ്റ് മിഷൻ ഡിപോസലിന് ഡീകമ്മീഷൻ വിധേയമായ ഇന്ത്യൻ ആശയ വിനിമയ ഉപഗ്രഹം- INSAT -4B ISRO

16. കോവിഡ് കാലത്ത് ബ്രിട്ടനിൽ നടത്തിയ ആതുരസേവനരംഗത്ത് പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ച മലയാളി ഡോക്ടർ- ഡോ. രമ അയ്യർ

17. 2022- ലെ പ്രേംനസീർ ഫിലിം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയത്- അംബിക 

18. മികച്ച ചിത്രത്തിനുള്ള 2022- ലെ യൂസഫലി കേച്ചേരി സ്മാരക സമിതിയുടെ പ്രഥമ യൂസഫലി കേച്ചേരി സ്മാരക ഷോട്ട് ഫിലിം അവാർഡ് നേടിയത്- കാക്ക

19. എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അർജുനോപഹാരം 2022- ൽ ലഭിച്ച വ്യക്തി- പി ജയചന്ദ്രൻ

20. ആരുടെ ജന്മദിനത്തിലാണ് ബംഗാളിൽ ഫെബ്രുവരി 14- ന് അവധി പ്രഖ്യാപിച്ചത്- പത്തനൻ ബർമ

21. 2022 ഫെബ്രുവരിയിൽ അന്തരിച്ച ദീപ് സിഡു ഏത് ഭാഷയിലെ നടനാണ്- പഞ്ചാബി

22. 2022 ഫെബ്രുവരിയിൽ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 'ഭരതൻ സ്മാരക ചലച്ചിത്ര പുരസ്കാരം' നേടിയ മലയാള സിനിമാ സംവിധായകൻ- വിനയൻ

23. ഡാർക്ക്നെറ്റിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) യുടെ നേത്യത്വത്തിൽ ആരംഭിച്ച ഹാക്കത്തോൺ- 'ഡാർക്കത്താൺ-2022'


24. അന്താരാഷ്ട്ര ട്രാവൽ മാഗസിനായ Conde Nast Traveller തയ്യാറാക്കിയ, 2022- ൽ സന്ദർശിക്കേണ്ട ലോകത്തിലെ 30 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗ്രാമം- അയ്മനം


25. 2022 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ബംഗാളി ഗായിക- സന്ധ്യ മുഖർജി


26. മുൻ ഐ. എസ്. ആർ. ഒ ശാസ്ത്രജ്ഞനും, പത്മഭൂഷൺ ജേതാവുമായ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ബഹുഭാഷാ ചിത്രം- "റോക്കടി : ദി നമ്പി എഫക്ട് '


27. മലയാള ഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഗ്രന്ഥങ്ങൾക്കായി ഏർപ്പെടുത്തിയ പ്രഥമ ബൽരാജ് പുരസ്കാരം ലഭിച്ചത്- എഴുമറ്റൂർ രാജരാജവർമ്മ (കൃതിഎഴുമറ്റൂരിന്റെ കവിതകൾ)


28. 2022 ലേ World Sustainable Development ഉച്ചകോടിയുടെ വേദി- ഇന്ത്യ


29. 2022 ഫെബ്രുവരിയിൽ പ്രഥമ ദേശീയ മാരിടൈം സെക്യൂരിറ്റി കോ ഓർഡിനേറ്ററായി നിയമിതനായത്- ജി. അശോക് കുമാർ


30. ദേശീയ ഏകജാലക സംവിധാനവുമായി സംയോജിപ്പിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം- ജമ്മു & കാശ്മീർ


31. 2022 ഫെബ്രുവരിയിൽ കേരളത്തിലെ ഏത് ജില്ലയിലാണ് ക്യാസനോർ ഫോറസ്റ്റ് ഡിസീസ് (കുരങ്ങുപനി) സ്ഥിരീകരിച്ചത്- വയനാട് 


32. 2022-ൽ ക്ലീൻ എനർജി ടെക്നോളജി വികസിപ്പിക്കുന്നതിനായി സോഷ്യൽ ആൽഫ  എനർജി ലാബുമായി ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാനം- കേരളം 


33. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തിൽ millet കയറ്റുമതിയിൽ അഞ്ചാമതുളള രാജ്യം- ഇന്ത്യ 


34. ഊർജ്ജ വിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താനും സാങ്കേതികപരമായ രീതിയിൽ പ്രശ്നപരിഹാരങ്ങളെ കണ്ടെത്തുന്നതിനും ആയി കേന്ദ്ര ഊർജ്ജ വകുപ്പ് ആരംഭിച്ച ഹാക്കത്തോൺ- പവർതോൺ- 2022


35. പ്രീ  പെയ്ഡി ഡിജിറ്റൽ വൗച്ചറായ ഇ-റുപ്പിയുടെ പരിധി എത്രയായി ഉയർത്തിയത്- 1 ലക്ഷം രൂപ (10,000 രൂപ ആയിരുന്നു) 


36. 2022 ഇന്ത്യയുമായി ചേർന്ന് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിർച്വൽ ഡയലോഗ് സംഘടിപ്പിച്ച രാജ്യം- ബംഗ്ലാദേശ് 


37. 2022 ഫെബ്രുവരിയിൽ ഇറാൻ തദ്ദേശിയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ- "Kheibar Shekan (Kheibar buster) (Surface to Surface Missile) 


38. 2022 ഫെബ്രുവരിയിൽ കോമൺവെൽത്ത് ഗെയിംസ് മത്സരയിനങ്ങളിലേക്ക് ചേർക്കപ്പെട്ട ഇനം- ഇ-സ്പോർട്സ് (വീഡിയോ ഗെയിം) 

  • 2022 കോമൺവെൽത്ത് വേദി- ബെർമിങ്ഹാം (ഇംഗ്ലണ്ട്) 

39. 2022 ഫെബ്രുവരിയിൽ ഇന്ത്യയിൽ വച്ചു നടക്കുന്ന ഏറ്റവും വലിയ ബഹുരാഷ്ട്രാ നാവികാഭ്യാസം- മിലൻ 2022 (വേദി- വിശാഖപട്ടണം) 


40. കാഴ്ച്ച പരിമിതർക്ക് ഉപയോഗിക്കാനായി KITE സ്കൂളുകളിലേക്ക് ഉള്ള ലാപ്ടോപ്പുകളിൽ ലഭ്യമാക്കിയ സ്വതന്ത്ര സ്ക്രീൻ റീഡിങ് സോഫ്റ്റ്വെയർ- ORCA 


41. 2022- ൽ EIU (എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ്) പുറത്തിറക്കിയ ജനാധിപത്യ സൂചിക 2021- ൽ ഇന്ത്യയുടെ സ്ഥാനം- 46 


42. 2022 ഫെബ്രുവരിയിൽ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 104 (ഒന്നാം സ്ഥാനം- ബെൽജിയം) 


43. ഈയിടെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സസ്തനി വർഗ്ഗത്തിൽപ്പെട്ട ഓസ്ട്രേലിയൻ സഞ്ചിമൃഗം- Koala 


44. ടാറ്റാ സൺസിന്റെ ചെയർമാനായി വീണ്ടും നിയമിതനായത്- എൻ. ചന്ദ്രശേഖരൻ 


45. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവചരിത്രമായ 'അടൽ ബിഹാരി വാജ്പേയ്’ എന്ന പുസ്തകം രചിച്ചത്- സാഗരിക ഘോസെ 


46. 'India - Africa Relations Changing Horizons' എന്ന പുസ്തകം രചിച്ചത്- രാജീവ് ഭാട്ടിയ  


47. ESPN ക്രിക്കറ്റ് ഇൻഡോയുടെ 2021- ലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനുള്ള അവാർഡ് ലഭിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ - റിഷഭ് പന്ത്


48. ലോക ബാഡ്മിന്റൻ ചരിത്രത്തിൽ ആദ്യമായി U19 വിഭാഗത്തിൽ ലോക ഒന്നാം നമ്പറാകുന്ന ആദ്യ വനിതാ താരം- തസ്തിം മിർ (30th Iran Fajr International Challenge 2022 single Title Winner) 


49. അടുത്തിടെ അന്തരിച്ച ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി (എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഫ്രഞ്ച് വൈറോളജിസ്റ്റ്- ലൂക്ക് മൊണ്ടാഗ്നിയർ (1983- ൽ എച്ച്.ഐ.വി. കണ്ടെത്തി) 


50. പ്രഥമ ബൽരാജ് പുരസ്കാരത്തിന് അർഹനായത്- ഡോ. എഴുമറ്റൂർ രാജരാജ വർമ്മ

No comments:

Post a Comment