Thursday, 10 October 2024

Current Affairs- 10-10-2024

1. 2024 സെപ്തംബറിൽ കേരള ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- പ്രേം കുമാർ 


2. അടുത്തിടെ അപരാജിത വുമൺ & ചൈൽഡ് ബിൽ 2024 ഐകകണ്ഠേന പാസാക്കിയ സംസ്ഥാനം- പശ്ചിമ ബംഗാൾ 


3. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് യുണീക് നമ്പർ രജിസ്ട്രേഷൻ പോർട്ടലും മൊബൈൽ ആപ്പും സജ്ജീകരിക്കുന്ന സംസ്ഥാനം- കേരളം 


4. ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തിരയുകയും ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തിയ പരിശോധന- ഓപ്പറേഷൻ പി ഹണ്ട്


5. ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായത്- Karsen Kitchen


6. 2024 പാരീസ് പാരാലിമ്പിക്സ് പുരുഷ ജാവലിൻ ത്രോ F46 വിഭാഗത്തിൽ വെളളി മെഡൽ നേടിയത്- അജീത് സിംഗ്


7. കേരള സ്പോർട്സ് പേഴ്സൺസ് അസോസിയേഷൻ (കെ) ഏർപ്പെടുത്തിയ വി.പി. സത്യൻ പുരസ്കാരത്തിന് അർഹയായത്- ആൻസി സോജൻ 


8. അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതക്കും സുരക്ഷയ്ക്കുമായി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പ്- ഭായ് ലോഗ്


9. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അഞ്ച് വിക്കറ്റ് നേടിയത്- അബ്ദുൾ ബാസിത്


10. വാർഷിക വരുമാനം 10 ലക്ഷം കോടി മറികടന്ന ഇന്ത്യയിലെ ആദ്യ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്


11. മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത മലയാളി- ജോർജ് കുരിയൻ 


12. കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (KAAPA) അഡ്വൈസറി ബോർഡ് ചെയർമാനായി നിയമിതനായത്- പി ഉബൈദ് 


13. 2024 പാരാലിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- നവദീപ് സിംഗ്


14. 2024 സെപ്തംബറിൽ ഏഷ്യൻ ഒളിമ്പിക്സ് കൗൺസിൽ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്- രൺനീർ സിംഗ്

  • ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

15. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്ത് വാർഡുകളുളള ജില്ല- മലപ്പുറം (2001)

  • കുറവ്- വയനാട് (450)
  • 2024 സെപ്തംബറിൽ പുറത്തുവിട്ട വിജ്ഞാപനം അനുസരിച്ചുളള കണക്കാണിത്.

16. 2024 പാരീസ് പാരാലിമ്പിക്സ് മെഡൽ നില

  • ഒന്നാം സ്ഥാനം- ചൈന (220 മെഡലുകൾ) (94 സ്വർണ്ണം, 76 വെളളി, 50 വെങ്കലം)
  • രണ്ടാം സ്ഥാനം- ഗ്രേറ്റ് ബ്രിട്ടൺ (124 മെഡലുകൾ) (സ്വർണ്ണം, 44 വെളളി, 31 വെങ്കലം)
  • ഇന്ത്യയുടെ സ്ഥാനം- 18 (29 മെഡലുകൾ) (7 സ്വർണ്ണം, 9 വെളളി, 13 വെങ്കലം)

17. 2024 സെപ്റ്റംബറിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്- തുഹിൻ കാന്ത് പാണ്ഡ


18. 2024 സെപ്തംബറിൽ ഭൂമിയിൽ തിരിച്ചെത്തിയ ബോയിങ്ങിന്റെ ബഹിരാകാശ പേടകം- സ്റ്റാർലൈനർ


19. 2024 സെപ്തംബറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം നേടിയത്- പി.എൻ ഗോപീകൃഷ്ണൻ

  • കൃതി- ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ

20. 2024 പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ F57 വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- Hokato Hotozhe Sema (Nagaland)

  • നാഗാലാൻഡിൽ നിന്നുളള ആദ്യ പാരാലിമ്പിക്സ് മെഡൽ ജേതാവ്

21. 2024 സെപ്തംബറിൽ ക്രൊയേഷ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്- അരുൺ ഗോയൽ


22. അടുത്തിടെ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്തത്- ഹ്യുസ്റ്റൻ (ടെക്സാസ്)


23. കേരള ലോകായുക്തയായി നിയമിതനായത്- കെ. അനിൽകുമാർ


24. കേരളത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്- ശാരദ മുരളീധരൻ


25. കേരള സംഗീത നാടക അക്കാദമിയുടെ 2023-24 മികച്ച നാടകസംബന്ധിയായ ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത്- ബൈജു ചന്ദ്രൻ


26. 2024 ഓഗസ്റ്റിൽ അന്തരിച്ച കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും പ്രമുഖ ശാസ്ത്ര സാഹിത്യകാരനുമായ വ്യക്തി- ടി.കെ. കൊച്ചുനാരായണൻ


27. 2024 ഒക്ടോബറിൽ നടക്കുന്ന വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് വേദി ബംഗ്ലാദേശിൽ നിന്നും ഏത് രാജ്യത്തേക്കാണ് മാറ്റിയത്- യു.എ.ഇ.


28. സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ സമഗ്ര സംഭവനക്കു നൽകുന്ന മഹാത്മാ അയ്യൻകാളി പുരസ്കാരം ലഭിച്ചത്- പി. ഹരീഷ് കുമാർ


29. 2024 ഓഗസ്റ്റിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ- ജയ് ഷാ


30. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതര തത്വങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പ്രഖ്യാപിച്ച കോടതി- മദ്രാസ് ഹൈക്കോടതി

No comments:

Post a Comment