Friday 18 October 2024

Current Affairs- 17-10-2024

1. 2024 സെപ്തംബറിൽ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അനുര കുമാര ദിസനായകെ


2. 2024 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേനാ മോധാവിയായി നിയമിതനായത്- അമർ പ്രീത് സിങ് 


3. 2024 സെപ്തംബറിൽ Pulasan ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം- ചൈന


4. 2024 സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സിൽ ജേതാവായത്- ലാൻഡോ നോറിസ്


5. 2024 സെപ്തംബറിൽ ശിലായുഗ ചിത്രങ്ങൾ കണ്ടെത്തപ്പെട്ടത്- രാജസ്ഥാൻ (ചിത്തോർഗഡ്)


6. കുഷ്ഠരോഗം നിർമ്മാർജനം ചെയ്ത ലോകത്തിലെ ആദ്യ രാജ്യമെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച രാജ്യം- ജോർദാൻ


7. 2024 സെപ്തംബറിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്- നിതിൻ മധുകർ ജാംദാർ


8. 2024 സെപ്തംബറിൽ Mpox ക്ലേഡ് 1 b റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല- മലപ്പുറം


9. 2025 ഓസ്കാർ അവാർഡിലേക്കുളള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി- ലാപതാ ലേഡീസ്


10. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ കാണുന്നത് പോക്സോ, ഐ.ടി. നിയമപ്രകാരം കുറ്റകരമെന്ന വിധി പ്രഖ്യാപിച്ച കോടതി- സുപ്രീം കോടതി


11. 2024 ലോക ബഹിരാകാശ വാരത്തിന്റെ പ്രമേയം- Space and Climate Change


12. രണ്ട് വർഷത്തിനുളളിൽ അഞ്ച് സ്റ്റാർഷിപ്പുകൾ ചൊവ്വയിലേക്ക് അയക്കാൻ പദ്ധതിയിടുന്ന കമ്പനി- സ്പെയ്സ് എക്സ്


13. 2024 സെപ്തംബറിൽ അന്തരിച്ച നാടകകൃത്തും നോവലിസ്റ്റും സാമൂഹിക പ്രവർത്തകനുമായ വ്യക്തി- കനവ് ബേബി

  • യഥാർത്ഥ പേര്- കെ.ജെ.ബേബി
  • നാടകം- നാടുഗദ്ദിക
  • നോവൽ- മാവേലിമൻറം

14. നാളികേര വികസന ബോർഡിന്റെ 2023 -2024 വർഷത്തെ രണ്ടാംപാദ റിപ്പോർട്ട് പ്രകാരം നാളികേര ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുളള സംസ്ഥാനം- കർണാടക

  • രണ്ടാം സ്ഥാനം- തമിഴ്നാട്
  • മൂന്നാം സ്ഥാനം- കേരളം

15. 2024 ഓഗസ്റ്റിൽ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ പദവിയിൽ നിന്നും സ്ഥാനമൊഴിഞ്ഞ വ്യക്തി- സഞ്ജയ് കൗൾ


16. 2024 സെപ്തംബറിൽ UAE വനിത ക്രിക്കറ്റ് ടീമിൽ ഇടംനേടിയ മലയാളി- കെസിയ മറിയം സബിൻ


17. 2024 പാരാലിമ്പിക്സിൽ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- പ്രീതി പാൽ

  • പാരാലിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റിക്സിൽ ഇരട്ടമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത. 

18. 2024 പാരാലിമ്പിക്സിൽ പുരുഷ ഹൈജംപിൽ വെളളിമെഡൽ നേടിയ ഇന്ത്യൻ താരം- നിഷാദ് കുമാർ


19. 2024 പാരാലിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗ് ഇനത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ താരം- റുബിന ഫ്രാൻസിസ്


20. 54th ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം 2022 ജേതാവ്- മിഥുൻ ചക്രബർത്തി

  • 1976 ൽ തന്റെ ആദ്യ ഹിന്ദി ചിത്രമായ 'മൃഗയ'യിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചു.
  • രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
  • 2021 ജേതാവ്- രേഖ

21. സെപ്തംബറിൽ വിരമിച്ച ഫ്രഞ്ച് ഫുട്ബോൾ താരം- Antoine Griezmann


22. 2024 SAFF U-17 Football Championship ജേതാക്കൾ- ഇന്ത്യ

  • വേദി- ഭൂട്ടാൻ

23. 2024 സെപ്തംബറിൽ ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Shigeru Ishiba


24. സിയാച്ചിൻ സന്ദർശിച്ച എത്രാമത് ഇന്ത്യൻ രാഷ്ട്ര പ്രതിയാണ് ദ്രൗപതി മുർമു- 3

  • എ.പി.ജെ.അബ്ദുൾ കലാം, രാംനാഥ് കോവിന്ദ് എന്നിവരാണ് മുൻപ് സന്ദർശിച്ചത്

25. 2024 ഒക്ടോബറിൽ അന്തരിച്ച മലയാള വാർത്ത പ്രക്ഷേപണത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച ആകാശവാണി മുൻ വാർത്ത അവതാരകൻ- എം. രാമചന്ദ്രൻ


26. 2024- ലെ ഷാങ്ഹായി സഹകരണ ഉച്ചക്കോടിയുടെ വേദി- ഇസ്ലാമാബാദ് (പാക്കിസ്ഥാൻ )


27. 48 മത് വയലാർ സാഹിത്യ അവാർഡിന് അർഹനായത്- അശോകൻ ചരുവിൽ (കാട്ടൂർ കടവ് എന്ന നോവലിനാണ് പുരസ്കാരം)


28. 68-മത് സീനിയർ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- തിരുവനന്തപുരം


29. ടി ജി ഹരികുമാർ സ്മൃതി പുരസ്കാരത്തിന് അർഹനായത്- രവി മേനോൻ


30. ജോസഫ് മുണ്ടശ്ശേരി ഫൗഷേൻ യുവ വൈജ്ഞാനിക എഴുത്തുകാർക്കായി ഏർപ്പെടുത്തിയ 2023- ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹയായത്- യു ആതിര

No comments:

Post a Comment