Sunday, 27 October 2024

Current Affairs- 27-10-2024

1. 2024 വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹരായവർ- വിക്ടർ അംബ്രോസ്, ഗാരി റൂവ്കൻ


2. ബാങ്ക് ഓഫ് ബറോഡയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡർ- സച്ചിൻ ടെണ്ടുൽക്കർ 


3. 2024 ഒക്ടോബറിൽ വിരമിച്ച ഇന്ത്യൻ ജിംനാസ്റ്റിക് താരം- ദീപാ കർമാക്കർ


4. 2024 ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- ഇന്ത്യ 


5. 2024 ദേശീയ വ്യോമസേന ദിനത്തിന്റെ പ്രമേയം- Bhartiya Vayu Sena - Saksham, Sashakt, Atmanirbhar


6. 2024 ഒക്ടോബറിൽ നിയമസഭ ഇലക്ഷൻ നടന്ന സംസ്ഥാനം, കേന്ദ്രഭരണ പ്രദേശം- ഹരിയാന, ജമ്മു & കാശ്മീർ


7. 2024- ലെ രസതന്ത്രത്തിനുളള നൊബേൽ സമ്മാനത്തിന് അർഹരായത്- ഡേവിഡ് ബേക്കർ, ജോൺ ജംപർ, ഡെമിസ് ഹസബിസ്


8. ടെസ്സ് ചാമ്പ്യൻഷിപ്പിൽ 5000 റൺസ് പൂർത്തിയാക്കിയ ആദ്യ താരം- ജോ റൂട്ട്


9. 2024 ഏഷ്യൻ വുമൺസ് ചാംപ്യൻസ് ട്രോഫി ഹോക്കിയുടെ ഭാഗ്യചിഹ്നം- ഗുഡിയ 


10. 2024 ഫുട്സാൽ ലോകകപ്പ് ജേതാക്കൾ- ബ്രസീൽ


11. ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനിയായ MACE സ്ഥാപിതമായത്- ഹാൻലെ


12. ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച ഏത് റോക്കറ്റിന്റെ മുകൾഭാഗമാണ് 2024- തിരിച്ചിറക്കിയത്- PSLV C 37


13. 2024 വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി- UAE

  • ഇന്ത്യൻ ക്യാപ്റ്റൻ- ഹർമൻപ്രീത് കൗർ 
  • ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളികൾ- സജന സജീവൻ,ആശ ശോഭന
  • 2023 ജേതാക്കൾ- ഓസ്ട്രേലിയ

14. ഒക്ടോബറിൽ കേരളത്തിൽ തുടക്കമിട്ട മാലിന്യമുക്ത ജനകീയ ക്യാമ്പയിൻ- മാലിയും നവകേരളം 2.0

  • ആറുമാസത്തെ കാലയളവിൽ സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം-

15. 2024 ഒക്ടോബറിൽ ബീഹാറിൽ വച്ച് ജൻ സുരാജ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ- പ്രശാന്ത് കിഷോർ


16. സമുദ്രയാൻ പദ്ധതിയുടെ നിർമ്മാണ ചുമതലയുളള സ്ഥാപനം- National Institute of Ocean Technology (NIOT)


17. 2024 ഒക്ടോബറിൽ അന്തരിച്ച, ആകാശവാണി മുൻ വാർത്ത അവതാരകൻ- എം.രാമചന്ദ്രൻ


18. 2024 ഒക്ടോബറിൽ RBI Deputy Governor പദവിയുടെ കാലാവധി ഒരു വർഷത്തേക്കു് കൂടി നീട്ടി നൽകപ്പെട്ടത്- എം.രാജേശ്വർ റാവു


19. കാഴ്ചപരിമിതർക്ക് വിദ്യാഭ്യാസ പിന്തുണ നൽകാൻ സാക്ഷരതാ മിഷൻ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ഫെഡറേഷൻ ഓഫ് ബൈൻഡ് ടീച്ചേഴ്സ് ഫോറം എന്നിവർ ചേർന്ന് നടപ്പാക്കുന്ന പദ്ധതി- ദീപ്തി ബ്രെയിൽ

  • 40 ശതമാനത്തിലേറെ കാഴ്ച പരിമിതിയുളള 15 വയസ്സിന് മുകളിൽ പ്രായമുളളവരാണ് പദ്ധതി ഗുണഭോക്താക്കൾ 

20. ആരുടെ സാമൂഹിക സംഘടനയാണ് 'Democratic Movement of Kerala'- പി.വി.അൻവർ


21. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന 48-ാമത് വയലാർ പുരസ്കാര ജേതാവ്- അശോകൻ ചരുവിൽ

  • കാട്ടൂർകടവ് എന്ന നോവലിനാണ് പുരസ്കാരം

22. 95 വർഷം മുൻപ് അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ച വി.എ.മുഹമ്മദ് മുസലിയർ എഴുതിയ "ബഹുവിശേഷ വിനോദ കീർത്തനം ദന ഖിസ്സ' എന്ന കൃതിയുടെ മലയാള മൊഴിമാറ്റം- തിരുവിതാംകൂർ മാല

  • അബ്ദുൽ മജീദ് നദ്വിയാണ് ലിപിമാറ്റം വരുത്തിയത്.

23. 2024 ഒക്ടോബറിൽ യുവവൈജ്ഞാനിക എഴുത്തുകാർക്കും ETC ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ മുണ്ടശ്ശേരി സ്മാരക പുരസ്കാരം (2023) ലഭിച്ചത്- യു.ആതിര

  • മഞ്ഞുരുകുമ്പോൾ എന്ന പുസ്തകത്തിനാണ് പുരസ്കാരം

24. വ്യാവസായിക ആൽക്കഹോളിന്റെ ഉൽപാദനവും വിതരണവുമായി ബന്ധപ്പെട്ട നിയന്ത്രണ അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്ന് വിധിച്ച കോടതി- സുപ്രീംകോടതി


25. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം- സിംബാവെ (120 പന്തിൽ 344)


26. 2024 ഒക്ടോബറിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നഗരസഭയായി പ്രഖ്യാപിച്ചത്- ഗുരുവായൂർ


27. 2024 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ- നരിപ്പറ്റ നാരായണൻ നമ്പൂതിരി


28. ചന്ദ്രനിൽ ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻസ് & നാവിഗേഷൻ സർവീസസ് പദ്ധതിക്ക് തുടക്കം കുറിച്ചത്- യൂറോപ്യൻ സ്പേസ് ഏജൻസി


29. ഓസോൺ പാളിയുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും ആയുള്ള നാസയുടെ പ്രൊജക്റ്റ്- ഷാഡോസ്


30. സുപ്രീംകോടതിയുടെ 51-മത് ചീഫ് ജസ്റ്റിസ്- സഞ്ജീവ് ഖന്ന

No comments:

Post a Comment