Wednesday 16 October 2024

Current Affairs- 15-10-2024

1. ഇന്ത്യയുടെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ബ്രാൻഡ് അംബാസഡറായി നിയമിതയായത്- മനു ഭാക്കർ  


2. 2024 സെപ്തംബറിൽ പുറത്തുവിട്ട പുരുഷ ഫിഫ വേൾഡ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തുള്ളത്- അർജന്റീന 


3. 2024- ൽ FSSAI പുറത്തുവിട്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്- കേരളം 


4. വയോജനങ്ങളുടെ അവസ്ഥ അനുഭവിച്ചറിയാൻ ഏജ് എമ്പതി സ്യൂട്ട് തയ്യാറാക്കിയത്- ഐ. ഐ. ടി. മുംബൈ


5. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണകൾ, തട്ടിപ്പുകൾ എന്നിവ ഒഴിവാക്കുന്നതിനു വേണ്ടി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ- എന്റെ ഭൂമി


6. ഫ്രാൻസിൽ നിന്നും 2025 ഓസ്കാർ അവാർഡിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്രം- All We Imagine As light


7. പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ വിജയികളായത്- എരീസ് കൊല്ലം സെയിലേഴ്സ് 


8. 2026 കോമൺവെൽത്ത് ഗെയിംസിന്റെ വേദിയാകുന്നത്- Glasgow


9. 2024 സെപ്തംബറിൽ 75-ാം വാർഷികം ആചരിക്കുന്ന രാഷ്ട്രീയ പാർട്ടി- ദ്രാവിഡ മുന്നേട്ര കഴകം


10. യാഗി ചുഴലിക്കാറ്റ് ബാധിത രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സദ്ഭാവന


11. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിതനായത്- അനുരാഗ് ഗാർഗ്


12. സംസ്ഥാനത്തുട നീളം കണ്ടെയ്നറുകൾ ഉപയോഗിച്ച് ന്യൂജെൻ ജിമ്മുകൾ ആരംഭിക്കുന്ന പദ്ധതി- ഫിറ്റ്നസ്’ബോക്സ് 


13. 2024 സെപ്തംബറിൽ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിതനായത്- ഉദയനിധി സ്റ്റാലിൻ

  • തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനാണ്. 

14. 2024 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത ജർമൻ എഴുത്തുകാരി- സിൽവിയ ബ്രിഗിറ്റേ

  • കേരളവുമായി അടുത്ത ബന്ധം പുലർത്തിയ ആളായിരുന്നു.

15. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് 2024 സെപ്തംബറിൽ CPI (M) പാർട്ടിയുടെ ഏകോപന ചുമതല നൽകിയത്- പ്രകാശ് കാരാട്ട്


16. 2024 സെപ്തംബറിൽ ബംഗളൂരുവിൽ ഉദ്ഘാടനം ചെ ദേശീയ ക്രിക്കറ്റ് അക്കാദമി ഇനി അറിയപ്പെടുന്നത്- BCCI Centre of Excellence


17. തിരുവനന്തപുരം പട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തി യിട്ടുളള 2023- ലെ സാഹിത്യ സാംസ്കാരികരംഗത്തെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം നേടിയത്- വട്ടപ്പറമ്പിൽ പീതാംബരൻ


18. 2024 Lowy Institute Asia Power സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 3

  • ആദ്യ രണ്ടു സ്ഥാനങ്ങൾ- യു.എസ്, ചൈന 

19. പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതുക്കിയ പേര്- Jagadguru Sant Tukaram Maharaj Airport 


20. തദ്ദേശീയ പശുക്കൾക്ക് Rajyamata-Gomata പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര


21. ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമാണ കേന്ദ്രം നിലവിൽ വന്നത്- കണ്ണൂർ

 

22. 2024 ഒക്ടോബറിൽ നാറ്റോയുടെ സെക്രട്ടറി ജനറലായി നിയമിതനായത്- മാർക്ക് റൂട്ടെ (മുൻ നെതർലൻഡ്സ് പ്രധാനമന്ത്രി)


23. Indian Armed Forces Medical Services (AFMS)- ലെ ആദ്യ വനിത ഡയറക്ടർ ജനറൽ- Vice Admiral Arti Sarin


24. Miss Universe India 2024 ജേതാവ്- Rhea Singha (Gujarat)


25. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും എയർ ഓഫീസർ കമാൻഡിങ് ആസ്ഥാനത്തെ കമാൻഡന്റായി നിയമിതനായത്- എയർ വൈസ് മാർഷൽ വികാസ് ശർമ


26. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറൽ- എസ് പരമേഷ്


27. സർ സയ്യിദ് അഹമ്മദ്ഖാന്റെ സ്മരണാർത്ഥം സർ സയ്യിദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിനർഹനായത്- ഡോ കെ കുഞ്ഞാലി


28. കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായി ചുമതലയേറ്റത്- സഞ്ജയ് വർമ്മ


29. തിരുവനന്തപുരം വിമാനത്താവളത്തിൽ നിലവിൽ വരുന്ന പുതിയ ടെർമിനൽ- അനന്ത


30. 'കാഴ്ചയുടെ സുവിശേഷം' എന്ന പുസ്തകത്തിന്റെ രചയിതാവ്- അടൂർ ഗോപാലകൃഷ്ണൻ

No comments:

Post a Comment