Tuesday, 22 October 2024

Current Affairs- 21-10-2024

1. Femina Miss India 2024- Nikita Porwal (മധ്യപ്രദേശ്) 

2. ഇന്ത്യയിൽ മില്ലറ്റ് ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- രാജസ്ഥാൻ


3. 2024 ഫെമിന മിസ് ഇന്ത്യ പട്ടം നേടിയത്- നിഖിത പർവാലിൻ


4. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കേരള നോളേജ് മിഷനുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി- സമന്വയം


5. ദേശിയ സൈബർ സുരക്ഷാ അംബാസിഡറായി നിയമിതയായത്- രശ്മിക മന്താന


6. 2024 16-ാമത് ബ്രിക്സ് ഉച്ചകോടി വേദി- കസാൻ (റഷ്യ)


7. ക്ഷയരോഗത്തെ ആരംഭത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്ന കുഞ്ഞൻ എക്സറേ തദ്ദേശീയമായി വികസിപ്പിച്ചത്- ഐ.ഐ.ടി. കാൺപൂർ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്


8. റിഗോലിത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ച് ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചാന്ദ്രദൗത്യം- ചന്ദ്രയാൻ 4


9. സംഗീതത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചുള്ള കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ലഭിച്ചത്- എം. ജയചന്ദ്രൻ


10. 2026- ലെ ഫുട്ബോൾ ലോകകപ്പ് വേദി- മെക്സിക്കോ, യു എസ്, കാനഡ


11. ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ എക്സ്ക്ലൂസീവ് വീഡിയോകളും ചിത്രങ്ങളും കാണാനും സംവദിക്കാനുമായി ഒരുക്കിയ ആപ്ലിക്കേഷൻ- ധോണി ആപ്പ്


12. ജഡ്ജിക്കെതിരെയുള്ള വിമർശനവും അധിക്ഷേപവും കോടതി അലക്ഷ്യമല്ല എന്ന് വിധിച്ചത്- മദ്രാസ് ഹൈക്കോടതി


13. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിലും സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയിലും അത്യാധുനികരീതിയിൽ കൃഷി ചെയ്യാനുള്ള പദ്ധതി- നവോത്ഥാൻ പദ്ധതി (NAWO-DHAN)

14. ഈ വർഷത്തെ ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദി- ഇസ്ലാമബാദ്, പാകിസ്ഥാൻ


15. വനിത മാരത്തോണിൽ പുതിയ റെക്കോർഡ് കുറിച്ച കെനിയൻ താരം- റൂത്ത് ചെപ്നയിറ്റിച്


16. പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള ജമ്മു കാശ്മീരിലെ ആദ്യ മുഖ്യമന്ത്രി- ഒമർ അബ്ദുല്ല


17. ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


18. കേരളത്തിന്റെ സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന ഏത് പത്രത്തിന്റെ നൂറാം വാർഷികമാണ് ഒക്ടോബർ-12- ന് തികയുന്നത്- അൽ അമീൻ


19. ആന്ധ്രപ്രദേശിനും ബീഹാറിനും ശേഷം ജാതി സെൻസസ് ആരംഭിച്ച മൂന്നാമത്തെ സംസ്ഥാനം- തെലങ്കാന

20. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ് പദ്ധതി ആവിഷ്കരിച്ചത്- ഗൂഗിൾ


21. ചന്ദ്രനിലേക്ക് നേരിട്ട് പറക്കാനും ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കി തിരിച്ചെത്തിക്കാനും ഐഎസ്ആർഒ ഒരുക്കുന്ന കൂറ്റൻ റോക്കറ്റ്- സൂര്യ


22.2024 ഒക്ടോബറിൽ ഇറാനി ട്രോഫി കിരീടം നേടിയത്- മുംബൈ


23. 2024 ഒക്ടോബറിൽ അന്തരിച്ച 'വിശ്വഗുരു' എന്ന ചലച്ചിത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ വേഷം അഭിനയിച്ച പ്രശസ്ത താരം- ഗുരുസാഗരം പുരുഷോത്തമൻ


24. കേരള ഹിന്ദുസ് ഒഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ ആർഷദർശന പുരസ്കാരത്തിനർഹയായത്- ഡോ എം ലീലാവതി


25. വനിതാ ലോകകപ്പിൽ വിക്കറ്റ് നേടുന്ന ആദ്യ മലയാളി- ആശാ ശോഭന


26. വി കെ കൃഷ്ണമേനോന്റെ എത്രാമത് ചരമവാർഷികമാണ് 2024 ഒക്ൾടോബർ ആറിന് ആചരിച്ചത്- 50


27. ഇ-പോസ്റ്റ് വഴി കക്ഷികൾക്ക് നോട്ടീസ് അയക്കാൻ പദ്ധതിയിട്ട ആദ്യ ഹൈക്കോടതി- കേരള ഹൈക്കോടതി


28. NASCOM മേധാവിയായി ചുമതലയെൽക്കുന്നത്- സിന്ധു ഗാംഗധരൻ


29. 2024 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ- മോഹൻ

 

30. 2024- ൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം നേടിയത്- കലാമണ്ഡലം രാമ ചാക്യാർ

No comments:

Post a Comment