Thursday, 17 October 2024

Current Affairs- 16-10-2024

1. ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ പ്രശസ്തമായ വേൾഡ് സ്പേസ് അവാർഡിനർഹാനായത്- എസ് സോമനാഥ്


2. സ്റ്റീൽ നിർമാതാക്കളുടെ ആഗോള സംഘടനയായ വേൾഡ് സ്റ്റീൽ അസോസിയേഷന്റെ (വേൾഡ് സ്റ്റീൽ) ചെയർമാനായി നിയമിതനായത്- ടിവി നരേന്ദ്രൻ


3. മികച്ച പഞ്ചായത്തിനുള്ള അഞ്ചാമത് ദേശീയ ജലശക്തി അവാർഡും ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും നേടുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്- പുല്ലമ്പാറ


4. 2024 ഒക്ടോബറിൽ ഇന്ത്യ ഏത് രാജ്യവുമായാണ് 32000 കോടിയുടെ പ്രിഡേറ്റർ ഡോൺ കരാറിൽ ഒപ്പിട്ടത്- അമേരിക്ക


5. മികച്ച പാർലമെന്റേറിയനുള്ള ടി എം ജേക്കബ് സ്മാരക ട്രസ്റ്റ് പുരസ്കാരത്തിന് അർഹനായത്- എൻ കെ പ്രേമചന്ദ്രൻ


6. ഇന്ത്യയിലെ പുതിയ മാലിദ്വീപ് സ്ഥാനപതിയായി നിയമിതയായത്- ഐഷാന്ത് അസീമ


7. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ അംബാസിഡറായി തിരഞ്ഞെടുത്തത്- രശ്മിക മന്ദാന


8. WWF- ന്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരത്തിൽ മുന്നിലുള്ള രാജ്യം- ഇന്ത്യ

 9. അന്താരാഷ്ട്ര ട്വന്റി-20യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും മലയാളിയും എന്ന ഇരട്ട നേട്ടം സ്വന്തമാക്കിയത്- സഞ്ജു സാംസൺ


10. ഹരിയാനയുടെ മുഖ്യമന്ത്രിയായി രണ്ടാം തവണയും ചുമതലയേൽക്കുന്നത്- നയാബ് സിംഗ് സൈനി


11. സീനിയർ വനിത ട്വന്റി 20 മത്സരത്തിനായുള്ള കേരള ടീം ക്യാപ്റ്റൻ- ഷാൻ 


12. 2024 ഒക്ടോബർ 8-ന് അന്തരിച്ച ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വ്യക്തി- ഡോ പി വേണുഗോപാൽ


13. 2024 ഒക്ടോബറിൽ അന്തരിച്ച ഗായിക- മച്ചാട്ട് വാസന്തി

 

14. 2024 സെപ്റ്റംബറിൽ മൂവാറ്റുപുഴ പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലി മലയിൽ കണ്ടെത്തിയ അപൂർവയിനം എട്ടുകാലി- ഇന്ത്യൻ സോഷ്യൽ സ്പൈഡർ (സ്റ്റെഗോഡിഫസ് സരസിനോറം)


15. DRDO ഡയറക്ടർ ജനറലായി (എയ്റോ ക്ലസ്റ്റർ) ചുമതലയേറ്റത്- ഡോ കെ രാജലക്ഷ്മി മേനോൻ


16. 2024 ജി7 ഉച്ചകോടിയുടെ വേദി- പുഗ്ലി, ഇറ്റലി


17. ബ്രൂണെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി


18. കേന്ദ്രസർക്കാർ പദ്ധതി പ്രകാരം റേഷൻ കടകൾക്ക് നൽകുന്ന പുതിയ പേര്- ജൻ പോഷൺ കേന്ദ്രം


19. ലോക വ്യാപാര സംഘടനയുടെ 13-ാം മന്ത്രിതല സമ്മേളനത്തിന് വേദിയാകുന്നത്- അബുദാബി


20. ലോകത്തിൽ ആദ്യമായി ചന്ദ്രന്റെ സമ്പൂർണ്ണ ഹൈ-ഡെഫനിഷൻ ജിയോളോജിക്കൽ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം- ചൈന

 

21. സൗരോർജ്ജ വൈദ്യുതി പകൽ ശേഖരിച്ച് സൂക്ഷിച്ച് രാത്രി ഉപയോഗിക്കുന്നതിനായി കെഎസ്ഇബി ആരംഭിക്കുന്ന പുതിയ സംവിധാനം- ബെസ്


22. കേന്ദ്ര വ്യാവസായിക സുരക്ഷാസേന (സി ഐ എസ് എഫ്) ഡയറക്ടർ ജനറലായി നിയമിതനായത്- രജീന്ദർ സിംഗ്


23. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്) മേധാവിയായി നിയമിതനായത്- ദൽജിത് സിംഗ്


24. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വരുന്ന വിമാനത്താവളം- കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ)


25. റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത്- സതീഷ് കുമാർ


26. മലയാളിയായ ജോർജ് കുര്യൻ ഏത് സംസ്ഥാനത്തു നിന്നാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്- മധ്യപ്രദേശ്


27. 2024 ഓഗസ്റ്റിൽ അന്തരിച്ച ഭരണഘടന വിദഗ്ധനും നിയമത്തനും എഴുത്തുകാരനുമായ വ്യക്തി- എ ജി നൂറാനി


28. 2024- ൽ നടക്കുന്ന 17-ാമത് പാരാലിമ്പിക്സിന് വേദിയാകുന്നത്- പാരീസ് (ഫ്രാൻസ്)


29. പഠന പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കാനുള്ള സമഗ്രശിക്ഷ കേരളയുടെ പദ്ധതി- ഹെൽപ്പിങ് ഹാൻഡ് പദ്ധതി


30. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്ന മലയാളി വനിതാ താരങ്ങൾ- സജന സജീവൻ (മാനന്തവാടി, വയനാട്), ആശ ശോഭന (തിരുവനന്തപുരം)

No comments:

Post a Comment