Friday, 3 June 2022

Current Affairs- 03-06-2022

1. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി- ഓപ്പറേഷൻ വിബ്രിയോ 


2. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 2021-22 സാമ്പത്തിക വർഷത്തെ 4-ാം പാദമായ ജനുവരി - മാർച്ച് കാലയളവിൽ എത്ര ശതമാനം വളർച്ചയാണ് കൈവരിച്ചത്- 4.1%


3. ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് മെയിൽ വിതരണം ചെയ്തത്- ഗുജറാത്ത് 


4. ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ 2022- ലെ ലീഡർഷിപ്പ് അവാർഡ് ജേതാവ്- എസ്.സോമനാഥ് (ഐ.എസ്.ആർ.ഒ. ചെയർമാൻ)


5. ജൈവവൈവിധ്യ രജിസ്ട്രർ തയാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം- കൊൽക്കത്തെ


6. 2021- 22 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്- റയൽ മാഡ്രിഡ്


7. ലോകാരോഗ്യ സംഘടനയുടെ ഇക്കൊല്ലത്തെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം- ജാർഖണ്ഡ്


8. ഈയിടെ ഡി കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ കപ്പൽ- INS ഗോമതി


9. National Health Mission (NHM) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ 'ഹെപറ്റൈറ്റിസ്സി' ബാധിതർ ഉള്ള ജില്ല- ആലപ്പുഴ


10. "India and Asian Geopolitics: The Past, Present" എന്ന പുസ്തകം രചിച്ചത്- Shivashankar Menon


11. 2022 മെയ്- ൽ അന്തരിച്ച കേരളത്തിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ- സി. പി സുധാകര പ്രസാദ്


12. 2022- ലെ തോമസ് കപ്പ് ബാഡ്മിന്റൺ ചമ്പ്യൻഷിപ്പിൽ വിജയികളായത്- ഇന്ത്യ


13. 2022- ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ടി. പത്മനാഭൻ


14. നൂറ് ബില്യൺ ഡോളറിലധികം വാർഷിക വരുമാനം രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്


15. 2022 മെയ്- ൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- യൂൺ സുക് യോൾ


16. 2022 മെയിൽ പേടിഎമ്മിന്റെ (Paytm) മാനേജിങ് ഡയറക്ടറും സിഇഒയുമായി വീണ്ടും നിയമിതനായത്- വിജയ് ശേഖർ ശർമ്മ


17. 2022- ലെ യുവേഫ യൂറോപ്പ് ലീഗ് കിരീടം നേടിയത്- ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട്  


18. 2022- ലെ ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി- ദാവോസ്


19. ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് തികക്കുന്ന ആദ്യ ബംഗ്ലാദേശ് താരം- മുഷ്ഫിഖുർ റഹീം


20. 2022- ലെ നാലാമത് ക്വാഡ് ഉച്ചകോടിയുടെ വേദി- ടോക്കിയോ, ജപ്പാൻ


21. 2022 മെയിൽ സ്വകാര്യ മേഖലയിലെ റോക്കറ്റ് നിർമാതാക്കളായ സ്കൈറൂട്ട് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് വിജയകരമായി പരീക്ഷിച്ച റോക്കറ്റ്- വിക്രം- 1 

22. 2022 മെയിൽ ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ആന്തണി ആൽബനീസ്


23. 2021- 22- ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി


24. രാജാറാം മോഹൻ റോയിയുടെ എത്രാമത് ജന്മദിനമായിരുന്നു 2022 മെയ് 22- ന്- 250-ാം


25. കുരങ്ങുപനിക്ക് ക്വാറന്റീൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യം- ബെൽജിയം


26. 2022- ലെ എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ വേദി- മൈസൂർ, കർണാടകം


27. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം സ്ഥാപിതമായത് എവിടെയാണ്- എവറസ്റ്റ്


28. കാൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം നേടിയത്- ട്രയാംഗിൾ ഓഫ് സാഡ്നസ് (സംവിധാനം- റൂബൻ ഓസ്ലൻഡ്) 

  • ഗ്രാൻ പ്രീ പുരസ്കാരം നേടിയ ചിത്രങ്ങൾ- ക്ലോസ്, സ്റ്റാർസ് അറ്റ് നൂൺ 
  • മികച്ച സംവിധായകൻ- പാർക് ചാൻവുക് (ചിത്രം - ഡിസിഷൻ ടു ലീവ്) 
  • മികച്ച നടൻ- സോങ്ങ് കാങ് ഹോ (ചിത്രം- ബ്രോക്കർ) 
  • മികച്ച നടി- സഹ്റ അമിർ ഇബ്രാഹിമി (ചിത്രം- ഹോളി സ്പൈഡർ) 
  • മികച്ച ഡോക്യുമെനിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയത്- ഓൾ ദാറ്റ് ബ്രീത്ത്സ്, ദ് വേഴ്സ് വൺസ് 

29. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- റയൽ മഡ്രിഡ് (ഫൈനലിൽ ലിവർ പൂളിനെ പരാജയപ്പെടുത്തി)


30. ഡാർക്ക് വെബ്ബ് വഴിയുള്ള ലഹരി വ്യാപാരത്തിനു കുരുക്കിടാൻ കേരള പോലീസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ- ഗ്രാപ്നെൽ


31. കേരളത്തിൽ ആദ്യമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അടുത്തിടെ അന്തരിച്ചു. പേര്- ഡോ. റോയ് ചാലി (85) 

  • 1988- ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോ. റോയിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 

32. ലോക ഉപഭോക്തൃദിനം എന്നായിരുന്നു- മാർച്ച് 15 

  • 'ഫെയർ ഡിജിറ്റൽ ഫിനാൻസ്' എന്നതാണ് 2022- ലെ ദിനാചാരണ പ്രമേയം. 

33. ലോകത്തിലെ ഏറ്റവും വലിയതെന്ന് ഗിന്നസ് റെക്കോഡ് നേടിയ സോളാർട്രീ ഏത് സംസ്ഥാനത്താണ്- പഞ്ചാബ് 

  • കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ആണ് ലുധിയാനയിൽ ഈ സൗരോർജമരം വികസിപ്പിച്ചത്. 
  • മരത്തിന്റെ ആകൃതിയിലുള്ള ചട്ടക്കൂടിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനെയാണ് Solar tree എന്ന് പറയുന്നത്
  • 309.83 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഇതിന്റെ നിർമാണം. 

34. 2022 മാർച്ച് 14- ന് അന്തരിച്ച മീനാ സ്വാമിനാഥൻ (88) ഏത് നിലയിലാണ് പ്രശസ്തിയാർജിച്ചിട്ടുള്ളത്- ശിശുവിദ്യാഭ്യാസ വിദഗ്ധ 

  • മീനാ സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശപ്രകാരമാണ് 1975- ൽ ഇന്ത്യയിൽ സമഗ്ര ശിശു വിദ്യാഭ്യാസ സേവന പരിപാടി (Integrated Child Development Scheme) ആരംഭിച്ചത്. 
  • ICDS- ന്റെ ഭാഗമായാണ് രാജ്യത്ത് അങ്കണവാടികളും ശിശുപോഷണ പ്രവർത്തനങ്ങളും നടന്നുവരുന്നത്
  • ദ ഫസ്റ്റ് ത്രീ ഇയേഴ്സ്, പ്ലേ ആക്ടിവിറ്റീസ് ഫോർ ചൈൽഡ് ഡെവലപ്മെന്റ്, ഹൂ കെയേഴ്സ് തുടങ്ങിയവ കൃതികൾ.
  • വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ പത്നിയാണ്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ മകളാണ്.

35. 2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഏത് സംസ്ഥാന നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്- യു.പി., ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ്

  • യു.പി, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി. ഭരണം നിലനിർത്തി. പഞ്ചാബിൽ ആം ആദ്മി ഭരണം പിടിച്ചടക്കി.  
  • മുഖ്യമന്ത്രിമാർ: യു.പി.- യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ്- പുഷ്പർ സിങ് ധാമി, പഞ്ചാബ്- ഭഗവന്ത് മാൻ, ഗോവ- പ്രമോദ് സാവന്ത്, മണിപ്പുർ- എൻ. ബിരേൻ സിങ്
  • ഷാഹി ബാബാദ് (യു.പി.) നിയമസ ഭാമണ്ഡലത്തിലെ സുനിൽ ശർമ (ബി.ജെ.പി.) രാജ്യത്ത് നിയമസഭാ തിരഞെഞ്ഞെടുപ്പുകളിലെ ഭൂരിപക്ഷത്തിൽ സർവകാല റെക്കോഡ് നേടി. 214835 വോട്ടുകൾക്കാണ് (67%) അമ്രപാൽ വർമ  (സമാജ്വാദി പാർട്ടി)- യെ തോൽപ്പിച്ചത്. 
  • 2019- ൽ മഹാരാഷ്ട്രയിലെ ബാരാമതിയിൽ അജിത് പവാർ (എൻ.സി.പി.) നേടിയ 1.65 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് സുനിൽ ശർമ 2022- ൽ മറികടന്നത്

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2022  

  • IPL 2022 ചാമ്പ്യന്മാർ- ഗുജറാത്ത് ടൈറ്റൻസ് (ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി) 
  • ഫൈനലിലെ താരം- ഹർദ്ദിക് പാണ്ഡ്യ 
  • പ്ലെയർ ഓഫ് ദ സീസൺ- ജോസ് ബട്ലർ (രാജസ്ഥാൻ) 
  • എമർജിങ് പ്ലയർ- ഉമാൻ മാലിക് (ഹൈദരാബാദ്) 
  • സൂപ്പർ സ്ട്രൈക്കർ- ദിനേഷ് കാർത്തിക് (ബാംഗ്ലൂർ) 
  • ഫെയർപ്ലേ പുരസ്കാരം- രാജസ്ഥാൻ, ഗുജറാത്ത് 
  • കുടുതൽ റൺസ് നേടിയ താരം (ഓറഞ്ച് ക്യാപ്)- ജോസ് ബട് ലർ (863 റൺസ്) . 
  • കൂടുതൽ വിക്കറ്റ് നേടിയ താരം (പർപ്പിൾ ക്യാപ്)- യുസ്വേന്ദ്ര ചെഹൽ (27 വിക്കറ്റ്)

No comments:

Post a Comment