1. 2022 യോഗ ദിനത്തിന്റെ പ്രധാന ആശയം- മനുഷ്യരാശിക്കു വേണ്ടി യോഗ (യോഗദിനം- ജൂൺ 21)
2. വൈദ്യുതി ഓംബുഡ്സ്മാനായി നിയമിതനായത്- എ.സി.കെ.നായർ
3. പ്രൊഫ.എ.സുധാകരൻ അവാർഡ് ജേതാവ്- ജോർജ് ഓണക്കൂർ
4. ലോക പുകയില വിരുദ്ധ ദിനം (മെയ് 31) 2022 പ്രമേയം- പരിസ്ഥിതി സംരക്ഷിക്കുക
5. അംഗൻവാടി കുട്ടികൾക്ക് തേൻ വിതരണം ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി- തേൻകണം
6. സംസ്ഥാനത്തെ ആദ്യ ഗോത്ര സൗഹൃദ വിദ്യാലയം- ഗവ.ഹൈസ്ക്കൂൾ തോൽപെട്ടി
7. കന്നുകാലികൾക്കു നൂതന തിരിച്ചറിയൽ മാർഗമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ. എഫ്. ഐഡി) മൈക്രോചിപ്പിംഗ് പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിക്കുന്ന ജില്ല- പത്തനംതിട്ട
8. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം- അമേരിക്ക
9. 2022- ലെ ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി- ദാവോസ് (SWITZERLAND)
10. ചൈനയെ മറികടന്ന് 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര (Bilateral Trade) പങ്കാളിയായി മാറിയ രാജ്യം- അമേരിക്ക
11. 2022- ൽ Geological Survey of India പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണനിക്ഷേപമുള്ള ജില്ല- ജമയി, ബിഹാർ
12. 2022 മെയിൽ ഇന്ത്യയിൽ ആദ്യ Hybrid Wind Solar Power Producing Facility നിലവിൽ വരുന്നത്- ജയ്സാൽമർ, രാജസ്ഥാൻ
13. ഈയിടെ ഇന്ത്യാഗേറ്റിൽ നിന്ന് ദേശീയ യുദ്ധ സ്മാരകത്തിലെ പരമയോദ്ധാ സ്ഥലത്തേക്ക് മാറ്റുകയും പരമവീര ചക്ര അവാർഡ് ജേതാക്കളുടെ പ്രതിമകൾക്കിടയിൽ സ്ഥാപിക്കുകയും ചെയ്ത 'തലകീഴായ റൈഫിളും ഹെൽമെറ്റും' ഏത് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പ്രതീകമാണ്- 1971 war
14. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം ഏത് സംസ്ഥാനത്താണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയത്- ബീഹാർ
15. പുതിയ ലോക്പാൽ ചെയർപേഴ്സൻ (അധിക ചുമതല)- ജസ്റ്റിസ് പ്രദീപ് മൊഹന്തി
16. ഏത് മുൻ പ്രധാനമന്ത്രിയുടെ ചരമവാർഷികമായ മെയ് 21- ന് എല്ലാ വർഷവും തീവ്രവാദ വിരുദ്ധ ദിനം ആചരിക്കുന്നു- രാജീവ് ഗാന്ധി
17. 2022 മെയ്- ൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ ഡിഫൻസ് സെന്റർ ഓഫ് എക്സലൻസിൽ അംഗമാകുന്ന ആദ്യ ഏഷ്യൻ രാജ്യമായി മാറിയത്- ദക്ഷിണ കൊറിയ
18. ഹംഗറിയിലെ ആദ്യ വനിതാ പ്രസിഡന്റായി 2022 മെയ്- ൽ നിയമിതയായ വ്യക്തി- കാറ്റലിൻ നൊവാക്
19. 2022- ലെ വനിതകളുടെ യൂബർ കപ്പ് ബാഡ്മിന്റൺ കിരീടം നേടിയത്- ദക്ഷിണ കൊറിയ
20. 2022 മെയ്- ൽ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത്- എലിസബത്ത് ബോൺ
21. 2023- ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിനു വേദിയാകുന്ന രാജ്യം- Phnom Penh (കംബോഡിയ)
22. കാറ്റലിൻ നൊവാക് (44) ഏത് രാജ്യത്ത ആദ്യ വനിതാ പ്രസിഡന്റാണ്- ഹംഗറി
23. സൂര്യനിൽനിന്ന് ഊർജം സ്വീകരിച്ചുകൊണ്ടുള്ള ഉപാസനയജ്ഞത്തിന്റെ പ്രചാരകൻ 2022 മാർച്ച് 13- ന് കോഴിക്കോട്ട് അന്തരിച്ചു. പേര്- ഹീരാ രത്തൻ മനേക് (85)
24. ലോകശലഭ ദിനം (Butterflies Day) എന്നായിരുന്നു- മാർച്ച് 14
- ബുദ്ധമയൂരിയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ശലഭം.
25. മദർതെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചിരിറ്റിയുടെ സുപ്പീരിയർ ജനറലായി തിരഞെഞ്ഞെടുക്കപ്പെട്ട സന്ന്യാസിനി- സിസ്റ്റർ മേരി ജോസഫ്
- ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരികൂടിയാണ്. തൃശ്ശൂർ മാള സ്വദേശിനിയാണ്.
26. വാസ്തുശാസ്ത്ര പ്രകാരം നിർമ്മിക്കുന്ന ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ആദ്യ ക്ഷേത്രം നിലവിൽ വരുന്നത് എവിടെ- കണ്ണൻമൂല (തിരുവനന്തപുരം)
27. ആധാർ ദുരുപയോഗം തടയുന്നതിനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ ഏതൊക്കെ-
- ഫോട്ടോകോപ്പി ആർക്കും നൽകരുത്.
- അവസാന നാലക്ക നമ്പർ കാണിച്ചാൽ മതി
- മാസ്ക് ചെയ്ത് ആധാർ കാർഡ് നൽകണം
- സ്വകാര്യ സ്ഥാപനങ്ങൾക്ക് പകർപ്പു നൽകരുത്
28. വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രം- സബാഷ് മീതു
29. കന്നുകാലികൾക്കു നൂതന തിരിച്ചറിയൽ മാർഗമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ(ആർ.എഫ്. ഐഡി) മൈക്രോചിപ്പിംഗ് പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിക്കുന്നത് എവിടെ- ഓമല്ലൂർ, പത്തനംതിട്ട
30. 2022- ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച മലയാള സിനിമ- തമ്പ്
- 1978- ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തമ്പ്.
- സംവിധായകൻ- അരവിന്ദൻ
31. 2022- ലെ പെൻ അമേരിക്ക സാഹിത്യ പുരസ്കാര ജേതാവ്- സേഡി സ്മിത്ത് (യു.കെ.)
- ഈ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് 46 കാരിയായ സേഡി.
- വൈറ്റ് ടീത്ത്, ദ ഓട്ടോഗ്രാഫ് മാൻ, സ്വിങ് ടൈം തുടങ്ങിയവ പ്രധാന നോവലുകളാണ്.
32. ജസ്റ്റിസ് സിരിജഗൻ കമ്മറ്റിയുടെ ചുമതല എന്താണ്- തെരുവുനായ് ആക്രമണത്തിന് ഇരയാകുന്നവർ നൽകുന്ന പരാതികൾ സ്വീകരിച്ച് നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യുക.
- 2016- ലാണ് സുപ്രീംകോടതി നിർദേശ പ്രകാരം മുൻ കേരള ഹൈക്കോടതി ജഡ്മിയായ എസ്. സിരിജഗന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റി കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചുതുടങ്ങിയത്.
33. റഷ്യയുടെ യുക്രൈൻ അധിനിവേശത്തി നിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ- ബ്രന്റ് നെനോഡ് (50)
- യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ആദ്യത്തെ മാധ്യമപ്രവർത്തകനാണ് യു.എസ്. ഡോക്യുമെന്ററി സംവിധായകൻ കൂടിയായ ബ്രന്റ് നെഡോഡ്.
34. പ്രദീപ് കുമാർ റാവത്ത് ഏത് അയൽ രാജ്യത്തെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയാണ്- ചൈന
35. ഭീകരാക്രമണത്തെ തുടർന്ന് 1990- കളിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായന കഥ പ്രതിപാദിക്കുന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പേര്- ദ കശ്മീർ ഫയൽസ്
- വിവേക് അഗ്നിഹോത്രിയാണ് സംവിധായകൻ. മിഥുൻ ചക്രവർത്തി, അനുപം ഖർ, പല്ലവി ജോഷി തുടങ്ങിയവർ അഭിനേതാക്കളാണ്.
സംഗീത കലാനിധി പുരസ്കാരം , 2020, 2021, 2022
- 2020- ലെ പുരസ്കാരം ലഭിച്ചത്- നെയ് വേലി ആർ സന്താനഗോപാലൻ (കർണാടക സംഗീതജ്ഞൻ)
- 2021- ലെ പുരസ്കാരം ലഭിച്ചത്- തിരുവാരൂർ ഭക്തവത്സലം (മൃദംഗം)
- 2022- ലെ പുരസ്കാരം ലഭിച്ചത്- ലാൽഗുഡി GJR കൃഷ്ണൻ, വിജയലക്ഷ്മി (വയലിൻ)
No comments:
Post a Comment