Friday, 10 June 2022

Current Affairs- 10-06-2022

1. 2022 ജൂണിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എം. ഡി & സി. ഇ. ഒ ആയി നിയമിതയായ ആദ്യ വനിത- A. Manimekhalai


2. 2022 സ്ക്രിപ്റ്റസ് നാഷണൽ സ്പെല്ലിംഗ് ബീ ജേതാവായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി- ഹരിണി ലോഗൻ


3. 2022 ജൂണിൽ പെൻഷൻകാരിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കുമായി ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനം- തമിഴ്നാട്


4. ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും - വലുതുമായ International Liquid Mirror Telescope (ILMT) നിലവിൽ വന്നത്- ഉത്തരാഖണ്ഡ്


5. 2022 ജൂണിൽ, കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന 'Amber Alerts' ഫീച്ചർ അവതരിപ്പിച്ച് സമൂഹ മാധ്യമം- ഇൻസ്റ്റാഗ്രാം


6. 2022 മെയിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് കണ്ടെത്തിയ ക്യാൻസർ വിരുദ്ധ ഔഷധ ഗുണങ്ങളുള്ള പുതിയ സസ്യം- ഒഫിയോറിസ് ശശിധരനിയാന (Ophiorrhiza Sasidharaniana)


7. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് 2022 കിരീട ജേതാവ്- ഇഗ സ്വാംതെക്ക് (പോളണ്ട്) 

  • ഫൈനലിൽ യു.എസ്. താരം കൊക്കോ ഗോഫിനെ പരാജയപ്പെടുത്തി
  • വനിതാ ടെന്നീസിൽ തുടർച്ചയായ 35 വിജയങ്ങളെന്ന റെക്കോർഡ് ഇഗ സ്വന്തമാക്കി

8. വേൾഡ് പ്രസ് ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്- രഘുറായി  


9. മാറിയെടുത്താലും പ്രശ്നമില്ലാത്ത ആദ്യ കോവിഡ് വാക്സിൻ- കോർബൈ വാക്സ് 


10. 'നതിങ് പേഴ്സണൽ' എന്നത് ആരുടെ കൃതിയാണ്- ജി.ജി.തോംസൺ (മുൻ ചീഫ് സെക്രട്ടറി) 


11. തമിഴ്നാട്ടിൽ പുതിയതായി നിലവിൽ വന്ന (17 -ാമത്) പക്ഷി സങ്കേതം- നഞ്ചരയൻ പക്ഷി സങ്കേതം (തിരുപ്പൂരിൽ സ്ഥിതി ചെയ്യുന്നു)


12. ജൂൺ 4- ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത സംസ്ഥാനത്തെ ആദ്യ ആദിവാസി പൈത്യകഗ്രാമം- എൻ ഊര് (വയനാട് )


13. ഈയിടെ നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ- Frontier (US)


14. കേരളത്തിൽ ദേശീയ സ്മാരകമാക്കാൻ തീരുമാനിച്ച ശങ്കരാചാര്യരുടെ ജന്മസ്ഥലം- കാലടി


15. രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചത് ഭരണഘടനയുടെ ഏത് പ്രത്യേക അധികാരം ഉപയോഗിച്ചാണ്- Article 142


16. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലോക്പാലിന്റെ ആക്ടിംഗ് ചെയർപേഴ്സണായി ആരെയാണ് നിയമിച്ചത്- പ്രദീപ് കുമാർ മൊഹന്തി 


17. ഇന്ത്യ യിലെ ആദ്യ Tribal Technical Training Programme ആരംഭിച്ചത്- ഭോപ്പാൽ, മധ്യപ്രദേശ്


18. 2022- ലെ എഡി സയന്റിഫിക് ഇൻഡക്സിൽ കേരളത്തിൽ നിന്നുള്ള - ശാസ്ത്രജ്ഞരിൽ ഒന്നാം സ്ഥാനം നേടിയത്- ഡോ. സാബു തോമസ്


19. 2022 ലെ വനിതാ ട്വന്റി 20 ചലഞ്ച് കിരീടം നേടിയത്- സൂപ്പർ നോവാസ്


20. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തു വിട്ട കണക്ക് പ്രാകാരം 2021- 22 സാമ്പത്തിക വർഷത്തിൽ എത്ര ശതമാനം വളർച്ചയാണ് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ നേടിയത്- 8.7 %


21. ലോകത്തിലെ ഏറ്റവും വലിയ ജഴ്സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോർഡ് നേടിയ ടൂർണമെന്റ്- ഇന്ത്യൻ പ്രീമിയർ ലീഗ്


22. 2022 മെയിൽ അന്തരിച്ച, കെ. കെ എന്നറിയപ്പെട്ടിരുന്ന ഗായകൻ- കൃഷ്ണകുമാർ കുന്നത്ത്


23. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ എത്രാം വാർഷികാഘോഷമാണ് 2022- ൽ നടക്കുന്നത്- 70


24. പെപ്പ് ലൈനിലൂടെ ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലും എത്തിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത്- തെലങ്കാന


25. കവയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം നെയ്യാറ്റിൻകര നഗരസഭയുടെ അക്ഷയ വാണിജ്യ സമുച്ചയ അകത്തളത്തിൽ നിർമ്മാണം പൂർത്തിയായ സ്മാരകം- സുഗത സ്മതി 


26. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023- ലെ ജി-20 ഉച്ചകോടിയുടെ വേദിയായി പരിഗണിക്കപ്പെടുന്ന കേരളത്തിലെ നഗരം- കൊച്ചി 


27. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ - ഇന്റർനാഷണൽ കോൺക്ലേവ് 2022- ൽ ആഗോള സമാധാന അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടത്- ബബിത സിംഗ് 


28. സംസ്ഥാന ചലച്ചത, അവാർഡുകൾ നിർണയിക്കുന്ന, ജൂറിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്- സയ്യിദ് അഖ്തർ മിർസ 


29. ഫ്രാൻസിലെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- ഇമ്മാനുവൽ മാക്രോൺ 


30. 2022 ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 05) പ്രമേയം- Only One Earth


31. ഫ്രാൻസിലെ ഈഫൽ ഗോപുരത്തിന്റെ ഉയരം എത്ര മീറ്ററാണ് അടുത്തിടെ വർധിച്ചത്- ആറ് മീറ്റർ

  • ഗോപുരത്തിന് മുകളിൽ പുതിയ ഡിജിറ്റൽ റേഡിയോ ആന്റിന സ്ഥാപിച്ചതോടെയാണ് ഉയരം 324- ൽ നിന്ന് 330 മീറ്ററായി വർധിച്ചത്. 
  • 1889 മാർച്ച് 31- ന് ഉദ്ഘാടനം ചെയ്യപ്പെട്ട പാരീസിലെ ഈഫൽ ടവറിന്റെ ശില്പി ഫ്രഞ്ച് സിവിൽ എൻജിനീയറായ ഗുസ്താവ് ഈഫലാണ്. തുടക്കത്തിൽ 312 മീറ്ററായി രുന്നു ഉയരം. പിൽക്കാലത്ത് ആന്റിനകൾ സ്ഥാപിച്ചതോടെ ഉയരം കൂടി. 

32. എത്ര വർഷത്തെ ഇ-ടൂറിസ്റ്റ് വിസയാണ് 2022 മാർച്ച് മാസത്തിൽ ഇന്ത്യ പുനഃസ്ഥാപിച്ചത്- അഞ്ച് വർഷത്തെ

  • Visitors International Stay Admission എന്നതാണ് VISA- യുടെ പൂർണരൂപം. 

33. 2021- ലെ (70-ാമത്) ലോക സുന്ദരിപ്പട്ടം (Miss World) നേടിയത്- കരോലിന ബിലാവസ്ക (പോളണ്ട്) 

  • യു.എസിനെ പ്രതിനിധാനംചെയ്ത ഇന്ത്യൻ വംശജ ശ്രീ സെയ്നിയാണ് ഫസ്റ്റ് റണ്ണറപ്പ്. ഐവറികോസ്റ്റിന്റെ ഒലീവിയ യാസാണ് സെക്കൻഡ് റണ്ണറപ്പ്. .
  • ഹൈദരാബാദ് സ്വദേശിനിയായ മാനസാ വാരാണസിയാണ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
  • പ്യൂർട്ടോറീക്കോയുടെ തലസ്ഥാനമായ സാൻ ജുവാനിലാണ് മത്സരം നടന്നത്.  
  • 2019- ലെ ലോകസുന്ദരിയായ ടോണി ആൻസിങ്ങാണ് (ജമൈക്ക) 2021- ലെ ലോക സുന്ദരിയെ കിരീടമണിയിച്ചത്. കോവിഡ് 19- നെ തുടർന്ന് 2020-ൽ മത്സരം നടന്നിരുന്നില്ല. 

34. 2022- ൽ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റ് അസാനി(Asani)- ക്ക് ആ പേര് നിർദേശിച്ചത്- ശ്രീലങ്ക 

  • സിംഹളഭാഷയിൽ ഉഗ്രകോപം (Wrath) എന്നാണർഥം. 

35. സംസ്ഥാന കൃഷി വകുപ്പിന്റെ 2021- ലെ കർഷകോത്തമ പുരസ്കാരജേതാവ്- ശിവാനന്ദ (കാസർകോട്)

No comments:

Post a Comment